Tuesday 29 August 2017

നന്മയും തിന്മയും കണ്ടുമുട്ടിയപ്പോള്‍ !

ഒരു മലയുടെ മുകളില്‍ വിഷദമൂകയായി നിന്ന തിന്മയെ കണ്ടീട്ടു നന്മ അടുത്തുചെന്നു ചോദിച്ചു: " എന്താ സൌഖ്യമാണോ ? കണ്ടിട്ടു കുറെ ആയല്ലോ ? കൂട്ടുകാര്‍ക്കൊക്കെ സൌഖ്യമാണോ ?

തിന്മ മറുടി പറയാന്‍ കൂട്ടാക്കാതെ മുഖം വീര്‍പ്പിച്ചു നടന്നുപോയി.  നന്മ പുറകെ ചെന്നു പറഞ്ഞു  എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുപോകുക.

തിന്മ മുഖം കറുപ്പിച്ചു തിരിഞ്ഞു നിന്നു " എന്താ ഞാന്‍ പറയേണ്ടതു ? ഈ ഫേയിസ് ബുക്കിലുള്ള ചില വിദ്വാന്മാര്‍ എന്നെ കണ്ടീട്ടു ഞാനാണു നന്മയെന്നു പറയുന്നു. അവര്‍ കാട്ടികൂട്ടുന്ന എല്ലാതിന്മയും നന്മയാണെന്നു പറയുന്നു . ഞാന്‍ അതു എങ്ങനെ സഹിക്കണം ?  ചിലസ്ത്രീകള്‍ പോലും അങ്ങനെ തന്നെപറയുന്നു.  എന്‍റെ കഠിനാധ്വാനത്തെ അവര്‍ നിഷേധിച്ചു. എന്നെ തള്ളിപ്പറഞ്ഞു. അതു എല്ലാം നന്മയാനെന്നു സ്ഥാപിക്കുന്നു.

ഇതു കേട്ടീട്ടു ചിരിച്ചുംകൊണ്ടു നന്മപറഞ്ഞു.

എനിക്കും ഇതു തന്നെ പറയാനുണ്ടൂ.  എന്നെ തിന്മയായി ചിത്രീകരിച്ചിട്ടാണു യധാര്ത്ഥ  തിന്മയെ അവര്‍ വെള്ളപൂശുന്നതു. ഈ കൂട്ടര്‍ സഭയെ പ്പോലും തള്ളിപ്പറഞ്ഞു പുറത്തുപോയി അവര്‍ ചെയ്യുന്ന തിന്മയാണു നന്മയെന്നു സ്ഥാപിക്കുന്നു.  പക്ഷേ എനിക്കു സങ്കടമില്ല. എന്നെ അവര്‍ ഉപേക്ഷിച്ചിട്ടു തിന്മയാണു നന്മയെന്നും പറഞ്ഞു നടന്നാലും എനിക്കു സങ്കടമില്ല. ചിരിച്ച മുഖഭാവത്തോടെ നന്മ അവിടെ നിന്നും പോയി.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...