Friday 25 August 2017

കടുകുമണിയും പുളിമാവും !

യേശു പറഞ്ഞു " സ്വര്‍ഗരാജ്യം കടുകുമണിക്കും പുളിമാവിനും സദ്രിശ്യം.
വെറും 5 പേരില്‍ ( രണ്ടു മെത്രാഅന്മാര്‍ ,ഒരു വൈദികന്‍, ഒരു ശെമ്മാശന്‍, ഒരു അല്മായന്‍ ) ആരംഭിച്ച മലങ്കര കത്തോലിക്കാസഭ ഇന്നു 87 വര്ഷങ്ങള്‍ ആകുമ്പോള്‍ 5 ലക്ഷത്തിനു മേലെയായി !

മലങ്കരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ദൈവം തിരഞ്ഞെടുത്ത ധീരയോധാവാണു മുണ്ടന്‍ മലയിലെ  ബഥനിഅാശ്രമത്തിന്‍റെ അധിപനായ മാര്‍ ഈവാനിയോസ് തിരുമേനി (  ദൈവദാസന്‍ മാര്‍ ഈ വാനിയോസ് തിരുമേനി)

ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ !

കാലത്തിന്‍റെ തികവില്‍ ( പൂര്ണതയില്‍ ) ദൈവത്തിന്‍റെ ഭരണം (ദൈവരാജ്യം ) മനുഷ്യരുടെയിടയില്‍  യേശുവിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യത്തിന്‍റെ സാന്നിധ്യം വെളിപ്പെടുത്തി.  "സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. " ( മത്താ.3:2 , 4: 17 )

വയലിലെ കളകള്‍

ലോകമാകുന്ന വയലില്‍ യേശുവാകുന്ന വിതക്കരന്‍ വിതച്ച നല്ല വിത്തില്‍ സാത്താനാകുന്ന ശത്രു അബദ്ധ ഉപദേശമാകുന്നകളകള്‍ വിതച്ചു. അതു നല്ല വിത്തിനൊപ്പം തന്നെ വളര്ന്നു വരുന്നു.

എന്തുചെയ്യണം ? പറിച്ചുകളഞ്ഞാലോ ?

യേശുപറഞ്ഞു വേണ്ടാ കൊയിത്തുവരെ അവ ഒന്നിച്ചു വളരട്ടെ കൊയിത്തുകഴിഞ്ഞു നല്ലവിത്തു സ്വര്‍ഗമാകുന്ന കളപ്പുരയില്‍ ശേഖരിക്കുകയും കളകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും . (Mt.13:42 )

സ്വര്‍ഗരാജ്യത്തിന്‍റെ മൂന്നു ഉപമകള്‍

1) ഗോതമ്പുമണി
2) കടുകുമണി
3)പുളിമാവു

മനുഷ്യനു വളരെ എളുപ്പം മനസിലാകുന്ന വളരെ നിസാരമായ ഉപമകളില്‍ കൂടി യേശു വലിയ യാഥാര്ത്ഥ്യമാണു മനുഷ്യരെ മനസിലാക്കുന്നതു. ഈ മൂന്നിന്‍റെയും ആരംഭം വളരെചെറുതാണു.എന്നാല്‍ അതിന്‍റെ അവസാനമാകുമ്പോള്‍ വളരെ വലിയ ഫലം പുറപ്പെടുവിക്കുന്നു. സഭയുടേയും ആരംഭം വളരെ ചെറുതാണെങ്ങകിലും കാലത്തിന്‍റെ പൂര്ണതയില്‍ വളരെ യധികം ഫലം പുറപ്പെടുവിക്കുമെന്നു നമുക്കു മനസിലാക്കാം.

മലങ്കര കത്തോലിക്കാസഭയുടെയും അരംഭം വളരെ ചെറുതാണെങ്കിലും കാലത്തിന്‍റെ പൂര്ത്തീകരണത്തില്‍ വളരെയധികം വിളവാണുയേശു പ്രതീക്ഷിക്കുന്നതു.

അടുത്ത മൂന്നു ഉപമകളില്കൂടി സ്വര്‍ഗരാജ്യത്തിന്‍റെ വില വ്യക്തമാക്കുന്നു.

1)വയലിലെ നിധി
2) അമൂല്യ രത്നം
3) മത്സ്യ വല

അന്നത്തെ നിയമമനുസരിച്ചു ഒരു വയലില്‍ നിധി കണ്ടാല്‍ അത് വയലിന്‍റെ ഉടമസ്തനു അവകാശപ്പെട്ടതാണു. അതിനാല്‍ അതു സ്വന്തമാക്കാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റു അാവയല്‍ വാങ്ങുന്നവന്‍ ബുദ്ധിമാനാണു.
അതുപോലെ വിലയേറിയ രത്നം കണ്ടാല്‍ എന്തുവിലകൊടുത്തും വ്യാപാരികള്‍ അതു സ്വന്തമാക്കും .സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ എന്തുവിലകൊടുക്കാനും നാം തയാറാകണം അതിനുവേണ്ടി എന്തും ത്യജിക്കുന്നവനാണു ബുദ്ധിമാന്‍.

യേശുവിന്‍റെ സഭയാകുന്ന മത്സ്യവല

മത്സ്യവല സഭയുമായി ഉപമിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നുതോന്നുന്നു. കടലില്‍ എറിയപ്പെട്ട വലയില്‍ നല്ലതും തീയതുമായ മത്സ്യം ഉണ്ടാകും .മീന്‍പിടിത്തക്കാര്‍ വലയിലെ മത്സ്യ്ം തരം തിരിക്കും നല്ലതു എടുക്കുകയും തീയതു എറിഞ്ഞുകളയഉകയും ചെയ്യും.
ഭൌമീകസഭയില്‍ ശിഷ്ടരും ദുഷ്ടരും ഉണ്ടു .അവസാനവിധിയില്‍ ഇവരും വേര്‍തിരിക്കപ്പെടും .പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ ആയിരിക്കും.

ദൈവരാജ്യവും സ്വര്‍ഗരാജ്യവും

ഈ പദങ്ങ്ള്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാ്വശ്യം കാണുന്നു. ഇതില്‍ സ്വര്‍ഗ രാജ്യമെന്ന പദം 33 പ്രാവശ്യം കാണാന്‍ കാരണം യഹൂദന്മാര്‍ ദൈവരാജ്യമെന്ന പദം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവത്തിന്‍റെ നാമം വ്രുധാ ഉപ്യോഗിക്കെരുതെന്ന യഹൂദചിന്തയാണു സ്വര്‍ഗരാജ്യം എന്നപദം മത്തായി കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നതു. രണ്ടിന്‍റേയും അര്ത്ഥം ഒന്നുതന്നെയാണു.

മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ ഇസ്രായേലാണു.

അവസാന വിധികഴിഞ്ഞാല്‍ പിന്നെ സഭയാകുന്ന മണവാട്ടി
യേശുവിനോടോത്തു നിത്യമായിജീവിതം തുടരുമെന്നു വിശ്വസിച്ചുകൊണ്ടൂ യേശുവില്‍ ഒന്നാകാന്‍ ശ്രമിക്കാം.

സഭാവിരോധികള്‍ കളകള്‍ പോലെ എക്കാലവും സഭയുടെ കൂടെതന്നെ വളരും തക്കസമയത്തു യേശൂ അതിനെ നീക്കികൊള്ളും അതിനാല്‍ നിംഗളാരും അതിനെതിരായി ഞാന്‍ പ്രതീകരിക്കുന്നതുപോലെ പ്രതീകരിക്കാതിരിക്കുന്നതായിരിക്കും നല്ലതു. എന്നിലെ പ്രവാചകദൌത്യം അതിനു സമ്മതിച്ചില്ലെന്നു വരും . അതു ആരും കണക്കിലെടുക്കാതെ സഭയില്‍, യേശുവിന്‍റെ മണവാട്ടിയാ സഭയില്‍ , സഭയുടെ അംഗങ്ങളായി  ജീവിക്കാന്‍ ശ്രമിക്കുക. ദൈവം അനുഗ്രഹിക്കട്ടെ ! 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...