Sunday 27 August 2017

എല്ലാവരേയും പഴിക്കണമോ ?

പന്ത്രണ്ടു ശ്ളീഹന്മാരില്‍ ഒരാള്‍ തെറ്റില്‍ ഉള്‍പ്പെട്ടതിനാല്‍ എല്ലാവരേയും പഴിക്കണമോ ?

കത്തോലിക്കാസഭയില്‍ ഏതാണ്ടു 6 ലക്ഷത്തോളം വൈദികര്‍ ഉണ്ടു ഏതാനും പേര്‍ തെറ്റില്‍ ഉള്‍പെട്ടാല്‍ ? വൈദീകരെ മുഴുവന്‍ ചെളിവാരി എറിയണമോ ?

കത്തോലിക്കാസഭയില്‍ ഏതാണ്ടു ആറായിരത്തോളം മെത്രന്മാര്‍ ഉണ്ടു ഏതാനും പേര്‍ തറ്റില്‍ ഉള്‍പ്പെട്ടാല്‍ ? മെത്രാന്‍ സമൂഹത്തെ മുഴുവന്‍ പഴി പറയണമോ ?

ഇവര്‍ അവിവാഹിതരായതുകൊണ്ടാണു തെറ്റില്‍ ഉള്‍പ്പെട്ടതെന്നു പറയുന്നതില്‍ ഏന്തെങ്കിലും യുക്തിയുണ്ടോ ?

വിവാഹിതര്‍ തെറ്റുചെയ്യുന്നില്ലേ ? ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ളവര്‍ പരസ്ത്രീബന്ധത്തിനും ,വ്യഭിചാരത്തിനും പോകുന്നില്ലേ ?

വിവാഹിതരായ വൈദികരോ ,ഉപദേശി മാരോ തെറ്റില്‍ അകപ്പെടുന്നില്ലേ ?

എങ്കില്‍ അവിവാഹിതരായതിനാലാ ണു തെറ്റുചെയ്യുന്നതെന്നു പറയാമോ ?

തെറ്റിപോയവരെ, വൈദികരെ വെള്ള പൂശുവാണെന്നോ, അവര്‍ ചെയ്തതു തെറ്റല്ലെന്നോ  പറയുകയാണെന്നു തെറ്റിധരിക്കേണ്ടാ.

തെറ്റു ചെയ്തവര്‍ ശിക്ഷക്കു യോഗ്യരാണു. അവര്‍ക്കു കഠിന ശിക്ഷതന്നെ ലഭിക്കണം.
പക്ഷേ ആ പേരില്‍ യേശുവിന്‍റെ ,സഭയുടെ  വൈദീകരെ അടച്ചാക്ഷേപിക്കരുതു. താപസന്മാരും, കരുണയുള്ളവരും , പരസ്നേഹപ്രവര്ത്തികള്‍ ചെയ്യുന്നവരുമായി പതിനായിരക്കണക്കിനു വൈദീകരെ കണ്ടില്ലെന്നു നടിക്കരുതു.
മനുഷീകമായ ബലഹീനതയില്‍, ചില ദുര്‍ബല നിമിഷത്തില്‍, അനുകൂല സാഹചര്യങ്ങളില്‍ വീണുപോകുന്നവരും ഉണ്ടു .അതു കണ്ടീട്ടൂ അടച്ചാക്ഷേപിക്കരുതു.

ദൈവം പറഞ്ഞു " എന്‍റെ അഭിഷിക്തരെ തൊട്ടുപോകരുതു "  ആരേയും വിധിക്കണ്ടാ.

പിതാവു ആരേയും വിധിക്കുന്നില്ല (യൊഹ.5:22 )

പുത്രനും ആരേയും വിധിക്കുന്നില്ല ( യോഹ. 12: 47-48 )

പിന്നെ നമ്മളായിട്ടു വിധിക്കണമോ ? 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...