Saturday 26 August 2017

ഓലപ്പുരകളുടെ മനോഹാരിത !

ഓലപ്പുരകളുടെ കാലം എത്ര മനോഹരം !

അന്നത്തെ മനുഷ്യര്‍ക്കു ദീനാനുകമ്പയും ,സേവനമനോഭാവവും കൂടുതലായിരുന്നു.

അന്നത്തെ ഭവനങ്ങളില്‍ പ്രാര്ത്ഥനക്കു പ്രാധാന്യം കൊടുത്തിരുന്നു. അവിടെ വളര്ന്നു വന്ന കുഞ്ഞുങ്ങള്‍ പ്രാര്ത്ഥനക്കും സേവനത്തിനും പ്രാധാന്യം കൊടുത്തിരുന്നു. അവര്‍ വൈദീകരായപ്പോഴും അവരുടെ  ഉള്ളിന്‍റെ ഉള്ളില്‍ നിലനിന്നിരുന്ന സേവനമനോഭാവം നഷ്ടപ്പെട്ടിരുന്നില്ല.

ചിലഉദാഹരണങ്ങള്‍

1) ചാവറ കുറിയാക്കോസ് ഏലിയാസച്ചന്‍

പാവപ്പെട്ടവരുടെ ഉയര്‍ച്ചക്കുവേണ്ടി , അവരുടെ പഠനത്തിനു വേണ്ടി, അവരുടെ ശുസ്രൂഷക്കുവേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു. ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി പ്രവര്ത്തിച്ചില്ല. ആതുരാലയങ്ങളും, സ്കൂളുകളും സേവനത്തിനുവേണ്ടിമാത്രമായിരുന്നു.

2) പണിക്കരുവീട്ടിലെ പി.ടി. ഗീവര്‍ഗീസ് എം.എ. അച്ചന്‍.

അദ്ദേഹം സെറാംമ്പൂരില്‍ കോളജിലെ ജോലി ഉപേക്ഷിച്ചു തികഞ്ഞ ഒരു സന്യാസിയായി .മുണ്ടന്‍ മലയില്‍ ബഥനിയുടെ മെത്രാനായീ ജീവിച്ചപ്പോഴും അവിടെ നിന്നും വെറുംകയോടെ ഇറങ്ങിയപ്പോഴും ഒക്കെ അനാഥകുഞ്ഞുങ്ങളുടെ കാര്യ്ത്തില്‍ ശ്രദ്ധാലുവായിരുന്നു. പിന്നെ സ്കൂളുകള്‍ നടത്തിയപ്പോഴും എല്ലാം സേവനം മാത്രമായിരുന്നു.

3) ജോസഫ് മാര്‍  സേവേറിയോസ് തിരുമേനി ( വാളക്കുഴി )

അദ്ദേഹവും സ്കൂളുകള്‍ നടത്തിയിരുന്നതു സേവനത്തിനു മാത്രമായിരുന്നു.
ഓലപ്പുരയുടെ കാലം കഴിഞ്ഞു.

വലിയ വീടുകള്‍ വന്നു .പ്രാര്ത്ഥനയും കുറഞ്ഞു . അവിടെ സേവന മനോഭാവം കുറഞ്ഞു. ദീനാനുകമ്പയും നഷ്ട മായി. അവിടുത്തെ കുഞ്ഞുങ്ങള്‍ സുഖലോലുപരും പണസമ്പാദനത്തിനു പ്രാധാന്യം കൊടുക്കുന്നവരുമായി.

അവിടെ നിന്നും വന്ന വൈദികരും സന്യാസികളും പഴയകാലത്തെക്കാള്‍ കൂടുതല്‍ പണസമ്പാദനത്തിനു ഊന്നല്‍ കൊടുക്കുന്നവരായി വന്നതായിരിക്കാം ഇന്നു സേവനത്തെക്കാള്‍ കൂടുതല്‍ പണസമ്പാദനത്തിനു ഊന്നല്‍ കൊടുക്കുന്നവരായി മാറി.

അതുരാലയങ്ങളും ,സ്കൂളുകളും സേവനത്തിനും

സുവിശേഷപ്രഘോഷണത്തിനും ഉള്ല മാര്‍ഗങ്ങള്‍ അല്ലാതായി. ലാഭം മാത്രം കൊയ്യുന്ന മാര്‍ഗങ്ങളായി തരം താണു.

ആളുകളെ പിഴിയാതെ നിലനില്പ്പു തന്നെ അസാധ്യമായി മാറിയപ്പോള്‍  യേശുകാണിച്ചു തന്ന മാര്‍ഗങ്ങളെ മറക്കേണ്ടി വന്നാല്‍ ? ജോലിക്കാര്‍ക്കു ന്യായമായ ശമ്പളം കൊടുക്കാന്‍ കഴിയാതെ വന്നാല്‍ ? നമ്മുടെ പ്രവര്ത്തനങ്ങളില്‍ ക്കൂടി യേശുവിനു സാക്ഷ്യം വഹിക്കാന്‍ കഴിയാതെ വന്നാല്‍ ?

നമ്മളും പ്രീശരെ പ്പോലെയും ഫരീശരെപ്പോലെയും തരം താണുപോകില്ലേ ? എവിടെയാണു ക്രിസ്തീയത ? 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...