Thursday 24 August 2017

സ്വര്ഗത്തില്‍ പേരെഴുതപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ !

" പിശാചുക്കള്‍ നിങ്ങള്ക്കു കീഴടങ്ങുന്നു എന്നതില്‍ നി്ങ്ങള്‍ സന്തോഷിക്കേണ്ടാ ; മറിച്ചു നിങ്ങളുടെ പേരുകള്‍ സ്വര്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍ " (ലൂക്കാ 10:20 )

വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ മാത്രം കാണുന്ന ചില ഉപമകളില്‍ ഒന്നാണു " ധനവാനും ലാസറും ".(ലൂക്കൊ. 16 : 19 - 31 )

എല്ലാവര്ക്കും അറിയാവുന്നതും നൂറുകണക്കിനു തവണ  വായിച്ചു കേട്ടിട്ടുള്ളതുമായ ഭാഗമായതുകൊണ്ടു അതിന്റെ വിശദാംശത്തിലേക്കു ഞാന്‍ കടക്കുന്നില്ല.

പ്രധാനപ്പെട്ട ഏതാനും പോയിന്റ്റുകള്‍ മാത്രം !

ഇവിടെ ധനവാന്റെ പേരു പറയുന്നില്ല. എന്നാല്‍ ആ ദരിദ്ര ന്റെ പേരു പറയുന്നു. " ലാസര്‍ " എന്താണു കാരണം ? ഏതെങ്കിലും ഒരു ധനവാന്റെ പേരു കൊടുക്കാമായിരുന്നില്ലേ ?

സഭാപിതാക്ക്ന്മാരുടെ അഭിപ്രായത്തില്‍ ധനവാന്റെ പേരു സ്വര്ഗത്തില്‍ എഴുതപ്പെട്ടിരുന്നില്ല അതിനാല്‍ മനപ്പൂര്വം ആ പേരു വിട്ടുകളഞ്ഞതാണു. അതേ സമയം ആ ദരിദ്രന്റെ പേരു സ്വര്ഗത്തില്‍ എഴുതപ്പെട്ടിരുന്നതിനാല്‍ ലൂക്കോസ് ആ പേരു എടുത്തു പറഞ്ഞു.

ആ പേരുതന്നെ എന്തര്ത്ഥവത്താണു " ദൈവസഹായം "

ലാസര്‍ = ദൈവത്തിന്റെ സഹായം ( ദൈവസഹായം )

വാസ്ഥവത്തില്‍ ഈ ധനവാന്‍ എന്തു തെറ്റാണു ചെയ്തതു ? ഒന്നും ഇല്ലെന്നു തോന്നുന്നില്ലേ ?

അയാളുടെ സമ്പത്തു അയാള്ക്കു ഉപയോഗിക്കാന്‍ പാടില്ലേ? ചെമന്ന പ്ട്ടും മ്രുദലവസ്ത്രവും ധരിച്ചിരുന്നു. അതില്‍ എന്താണു തെറ്റു? എന്നും സുഭിക്ഷമായി ഭക്ഷിച്ചു ആനന്ദിച്ചിരുന്നു അതിലും എന്തെങ്കിലും തെറ്റുണ്ടോ?

പടിവാതിക്കല്‍ കിടന്നിരുന്ന ദരിദ്രനെ അയാള്‍ ഓടിച്ചുവിട്ടില്ല. ചീത്തപറയുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ല. പിന്നെന്താണു തെറ്റു ?

ഞാനോ നിങ്ങളോ അണെങ്കില്‍ വ്രുണങ്ങള്‍ നിറഞ്ഞ ആ ദരിദ്രന്‍ പടിവാതുക്കല്‍ കിടക്കാന്‍ അനുവദിക്കുമോ ? അല്പം പൈസാ കൊടുത്തു അയാളെ അവിടെ നിന്നു ഓടിക്കില്ലേ ?

എന്തിനാണു ലാസര്‍ ധനികന്റെ പടിവാതിലില്കിടന്നതു ?

ഭ്ക്ഷണ സാധനങ്ങള്‍ അന്നും വലിച്ചെറിയുമായിരുന്നു.

ആ കാലങ്ങളില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞു കൈതുടക്കാന്‍ മ്രുദുലമായ രോട്ടി ഉണ്ടാക്കുമായിരുന്നു. ആ രോട്ടികൊണ്ടു മുഖവും കൈയും തുടച്ചുകഴിഞ്ഞു പുറത്തേക്കു വലിച്ചെറിയുമായിരുന്നു . അതു ഭക്ഷിക്കാനാണു ലാസര്‍ അവിടെ കിടന്നതു. പക്ഷേ അവിടേയും  മല്ലടിക്കേണ്ടതായി വന്നു. ലാസറും നായ്ക്കളും ഒരേ ഉദ്ദേശത്തോടെ എപ്പോഴാണു റോട്ടിക്കഷണങ്ങള്‍ വരുന്നതെന്നു നോക്കി ക്കഴിഞ്ഞു. അതിനാല്‍ പലപ്പോഴും നായ്ക്കളാണു വിജയിച്ചതു. പിന്നെ വല്ലപ്പോഴും നായ്ക്കളുടെ നോട്ടം പിഴക്കുമ്പോഴാകാം ലാസറിനു ലഭിച്ചിരുന്നതു.

ഇനിയുമാണു നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതു !

ധനവാന്‍ എന്തിനു ശിക്ഷിക്കപ്പെട്ടു ? ഒരു പാപവും അയാള്‍ ചെയ്തില്ലെല്ലോ ? നമ്മള്‍ ചെയ്യുന്ന തെറ്റുപോലും അയാള്‍ ചെയ്തില്ല. പിന്നെ എങ്ങനെ ശിക്ഷിക്കപ്പെട്ടു ?

പാപം ചെയ്യാത്ത ലാസര്‍ കടക്കാരനായിതീര്ന്നു !

എന്താണു കടങ്ങള്‍ ?

ചെയ്യേണ്ട നന്മ ചെയ്യേണ്ട സമയത്തു ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍.
ധനവാന്‍ പാപം ചെയ്തില്ല. പക്ഷേ ചെയ്യാമായിരുന്ന നന്മ ചെയ്യാതിരുന്നതാണു അയാളുടെ കടങ്ങള്‍.

ദൈവം നമ്മോടു ക്ഷമിക്കേണ്ടതു നമ്മുടെ കടങ്ങളും പാപങ്ങളുമാണു.

പക്ഷേ നമ്മള്‍ കടങ്ങലെക്കുറിച്ചു ബോധവാന്മാരല്ല.

പ്രിയ സഹോദരങ്ങളേ ! ചിന്തിക്കുക. നാം കുമ്പസാരത്തില്‍ പാപങ്ങള്‍ മാത്രം പറഞ്ഞാല്‍ കടങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ധനവാന്‍റെ അനുഭവം നമുക്കു ഉണ്ടാകാതിരിക്കട്ടെ !

ലാസര്‍ മരിച്ചു വളരെ ആഘോഷമായി മാലാഖാമാരാല്‍ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു . അവിടെ അബ്രഹാമിന്‍റെ മടിയില്‍ അവനു സ്ഥാനം ലഭിച്ചു.

ധനവാന്‍ ( സ്വര്‍ഗത്തില്‍ പേരെഴുതപ്പെടാത്ത ) മരിച്ചു. മാലാഖമാ‍രാരല്ല അവന്‍റെ പേരു എഴുതപ്പെട്ട സ്ഥലത്തേക്കു അവനും സംവഹിക്കപ്പെട്ടു. അവിടെ അവന്‍ പീഡനങ്ങള്‍ക്കു വിധേയനായി.

അഗ്നിയില്‍ വെന്തുരുകുമ്പോള്‍ ലാസര്‍ തന്‍റെ വിരല്തുമ്പില്‍ ഒരു തുള്ളി വെള്ളം മുക്കി അയാള്‍ക്കു കൊടുക്കാന്‍ ലാസറിനെ അയക്കണമെന്നാണു അപേക്ഷ. ലാസറിനെ ഇപ്പോള്‍ രക്ഷകനായി സ്വീകരിക്കാന്‍ മടിയില്ല. പക്ഷേ ജീവിതത്തില്‍ അയാളെ ഒരിക്കല്പോലും വീട്ടില്‍ കയറ്റാന്‍ തുനിഞ്ഞിട്ടില്ല.

വലിയ ഗര്‍ത്തം  

നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കോ സ്വര്‍ഗത്തില്‍ നിന്നും നരകത്തിലേക്കോ ,ഭൂമിയിലേക്കോ പോകുവാന്‍ ആര്‍ക്കും സാധ്യമല്ല.
ഭൂത പ്രേദാതികളുടെ ഉപദ്രവം മിഥ്യാധാരണയല്ലേ ?

മരണശേഷം ഒരാള്‍ക്കു ഇഷ്ടം പോലെ കറങ്ങിനടക്കാന്‍ പറ്റില്ലെന്നു ബൈബിള്‍ തന്നെയല്ലേ സാക്ഷിക്കുന്നതു ? ഒരിക്കലും രക്ഷപെടാന്‍ സാധിക്കാത്തവിധത്തിലുള്ള ഗര്ത്തം ഉണ്ടെന്നു പിതാവായ അബ്രാഹം തന്നെയല്ലേ പറഞ്ഞതു.

ഒരിക്കല്‍ ഒരു സ്ത്രീപറഞ്ഞു " എന്‍റെ ബ്രദറേ എനിക്കു വല്ല ഭ്രാന്തും പിടിക്കും അതിയാന്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. "

" ഏതതിയാന്‍ ? "

" ഓ ! മരിച്ചുപോയ എന്‍റെ ഭര്ത്താവുതന്നെയാണു. ഉറങ്ങാന്‍ ചെന്നാല്‍ എന്രെ തലക്കലും കാല്ക്കലുമെല്ലാം അതിയാന്‍ വന്നു നില്ക്കുന്നു. ഉറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ഭയമാണു "

മറ്റൊരാള്‍ പറഞ്ഞു " എന്‍റെ മോടെ ദേഹത്തു അയല്ക്കാരന്‍ പയ്യന്‍റെ പ്രേതം കൂടിയിരിക്കുകയാണു. ഞങ്ങളെ മുഴുവന്‍ തീര്ത്തേ അവന്‍ അടങ്ങുവെന്നാണു പ്രശ്നക്കാരന്‍ പറഞ്ഞതെന്നു "

സഹോദരന്മാരേ ! ഇതിനു വ്യക്തമായ ഉത്തരം ബൈബിള്‍ നമുക്കുതരുന്നില്ലേ ? ദൈവവചനം സത്യവചനമല്ലേ ?

നശിച്ചുപോയ ( സ്വര്‍ഗത്തില്‍ പേരില്ലാത്ത ) ഒരുവനും അവിടെ നിന്നും രക്ഷപെടാനോ ഇഷ്ടം പോലെ കറങ്ങി നടക്കാനോ പറ്റില്ലെന്നു ബൈബിള്‍ സാക്ഷിക്കുന്നു.

എന്നാല്‍ സ്വര്‍ഗത്തില്‍ ദൈവത്തോടുകൂടിയായിരിക്കുന്നവര്‍ക്കു ചില ചില ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നു.  ഉദാ. പരി.കന്യാമറിയം. ലോകത്തില്‍ പലയിടങ്ങളിലും അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെല്ലോ ?

ഓര്ത്തചില പോയിന്‍റ്റ്സ് മാത്രം എഴുതി. എല്ലാവരുടേയും വിചിന്തനത്തിനായി സമര്‍പ്പിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...