Wednesday 30 August 2017

യേശു തന്‍റെ രക്തത്താല്‍ നേടിയെടുത്ത രക്ഷ

ഒരാള്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞെന്നും പറഞ്ഞു നടന്നാല്‍ ?

ലക്ഷ്യത്തിലേക്കുള്ള ഓട്ടം ! മരിക്കും വരെ തുടരണം.

പൌലോസ് ശ്ളീഹാ പറയുന്നു. : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു ;  യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു. സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. (ഫിലിപ്പി.3:12 - 13 )

വി.പൌലോസിനുപോലും ഇല്ലാത്ത ഉറപ്പാണു ഇന്നു ചിലര്‍ക്കു ഉള്ളതു. രക്ഷിക്കപ്പെട്ടുപോലും.

"എനിക്കു ജീവിത്ം ക്രിസ്തുവും മരണം നേട്ടവുമാണു. "(ഫിലി.1:21 )

" എങ്കിലും എന്‍റെ ആഗ്രഹം മരിച്ചു ക്രിസ്തുവിനോടുകൂടെ  ആയിരിക്കാനാണു. കാരണം അതാണു കൂടുതല്‍ ശ്രേഷ്ടം " ( ഫിലി.1:23 )
" നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടു അനേകരെ വഴിതെറ്റിക്കും. അധര്മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും. എന്നാല്‍ അവസാനം വരെ സഹിച്ചു നില്ക്കുന്നവന്‍ രക്ഷിക്കപ്പെടും. ( മത്താ.24 : 11 - 13 )

മരിക്കും മുന്‍പു ആരേയും ഭാഗ്യവാനെന്നു വിളിക്കരുതു. ( പ്രഭാ.11:28 )
ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല. ( സഭാപ്ര.7:20 )

പാപമോചനാധികാരം

മനുഷ്യന്‍റെ ബലഹീനത   അറിയാവുന്ന യേശു തന്‍റെ ഉയര്‍പ്പിനുശേഷം ,പരിശുദ്ധാത്മാവിനെ അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അരുളിചെയ്തു നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുറ്റെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.    (യോഹ. 20:22- 23 )

മരണവും ജീവനും നിന്‍റെ മുന്‍പില്‍ വെച്ചിരിക്കുന്നു. നിനക്കു ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. മനുഷ്യനു സ്വാതന്ത്ര്യം ഉണ്ടു .ദൈവം ആരേയും നിര്‍ബധിക്കില്ല. ആരുടെയും സ്വാത്ന്ത്ര്യത്തില്‍ കൈകടത്തില്ല.

എല്ലാവരും രക്ഷയുടെ പാതയിലാണു . മനസുവെച്ചാല്‍ നീരക്ഷപെടും. അല്ലാതെ വിശ്വസിച്ചാല്‍ മാത്രം മതി, യേശുവില്‍ പ്രത്യാശ വെച്ചാല്‍ മാത്രം മതിയെന്നും നമുക്കു ഒരു മധ്യസ്ഥനുണ്ടെന്നും അതിനാല്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞെന്നും പറഞ്ഞു നടക്കുന്നതു മിഥ്യയാണു.
എന്നാല്‍ യേശുവിന്‍റെ കുരിശിലെ ബലിയില്‍ ക്കൂടി മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു. എന്നാല്‍ ആരക്ഷ ഓരോരുത്തരും സ്വായത്തമാക്കണം.അതു അവരവരുടെ  കടമയാണു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...