Friday 1 September 2017

പ്രത്യാശയോടു കൂടിയ ജീവിതം

മനുഷ്യര്‍ പ്രത്യാശയുള്ലവരായിരിക്കണം !
പ്രത്യാശയില്ലാത്തവരെപ്പോലെ ദുഖിക്കാതിരിക്കാന്‍ അറിവുള്ളവരായിരിക്കണം

നിദ്രപ്രാപിച്ചവരെ ക്കുറിച്ചു അറിവുള്ളവരാകാന്‍ ശ്ളീഹായുടെ ആഹ്വാനം.

ശ്ളീഹാ 2 കൂട്ടം കാര്യങ്ങളാണു നമ്മേ ഉല്ബോധിപ്പിക്കുന്നതു.

1) പ്രത്യാശയില്ലാത്തവരെ പ്പോലെ നിങ്ങള്‍ ദുഖിക്കരുതു.
2) യേശുവില് നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്പ്പിക്കും

പ്രത്യാശയുടേയും ആശ്വാസത്തിന്റെയും വചനങ്ങളാണു നാം ശ്രവിച്ചതു.
അതിനാല്‍  നമുക്കു ഉണര്ന്നു സുബോധമുള്ളവരായിരിക്കാം.
കാരണം നമ്മളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണു. നമ്മള്‍ ആരും തന്നെ രാത്രിയുടെയൊ അന്ധകാരത്തിന്റെയൊ മക്കളല്ല.

മരണത്തില്നിന്നും നമ്മേരക്ഷിക്കാനാണു യേശു നമുക്കുവേണ്ടിമരിച്ചതു.
“ ഉറക്കത്തിലും ഉണര്വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണു അവന്‍ നമുക്കുവേണ്ടി മരിച്ചതു “ (1തെസ.5:10 )

അതിനാല്‍ നമുക്കു നന്മയെ മുറുകെപിടിക്കുകയും എല്ലാത്തരം തിന്മയില്‍ നിന്നും അകന്നു നില്ക്കുകയും ചെയ്യാം.

അവസാനം കാഹളധ്വനിമുഴങ്ങുകയും കര്ത്താവു സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്ത്തെഴുനേല്ക്കും.

“ഇതില്‍ നിങ്ങള്‍ വിശ്മയിക്കേണ്ടാ. എന്തെന്നാല്‍ കല്ലറകളില്‍ ഉള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും ,തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും . ( യോഹ.5: 28 - 29 )

എന്തിനാണു ദൈവം മനുഷ്യപുത്രിയില്‍ നിന്നും ജനിച്ചതു? മഹോന്നതനായ ദൈവം എന്തിനു നിസാരനായ, പാപം ഒഴികെ മറ്റെല്ലാത്തിലും  മനുഷ്യനു തുല്ല്യനായ ഒരു മനുഷ്യനായി അവതരിച്ചു സ്വയം ശത്രുക്കളുടെ കൈകളില്‍ ഏല്പ്പിച്ചു കൊടുത്തു രക്തം ചിന്തി മരിക്കാന്‍ തിരുമനസായതു മനുഷ്യനെ രക്ഷിക്കാനാണു. മനുഷ്യന്‍റെ പാപം സ്വയം ഏറ്റെടുത്തു അവനുവേണ്ടി പരിഹാ രം ചെയ്തു അവനെ സ്വര്‍ഗഭാഗ്യത്തിനു അവകാശിയാക്കാനായിരുന്നു.

യേശുവിനു മുന്‍പു ഒരു മനുഷ്യനും സ്വയമായി രക്ഷിക്കപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ യേശു എല്ലാമനുഷ്യരേയും രക്ഷയുടെ പാതയിലാക്കി. ഇനിയും അവന്‍ വിചാരിച്ചാല്‍ രക്ഷപെടുവാന്‍ അവനു സാധിക്കും. യേശു സമ്പാദിച്ചരക്ഷ ഓരോ മനുഷ്യനും അവന്‍റെ സ്വന്തമാക്കണം. ജീവനും മരണവും അവന്‍റെ മുന്‍പിലുണ്ടു ഏതുവേണമെങ്കിലും അവനു തിരഞ്ഞെടുക്കാം   അതിനുള്ള സ്വാതന്ത്ര്യം അവനുണ്ടു.

മരിക്കുന്നതുവരെ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരിക്കരുതു. കാരണം അവന്‍ രക്ഷയുടെ പാതയിലാണു സൂക്ഷിച്ചില്ലെങ്കില്‍ വീണുപ്പൊകാം.

വീഴ്ച്ച 2 തരത്തിലുണ്ടു.

മരണകരമായ വീഴ്ച്ചയും, നിസാരമായ വീഴ്ച്ചയും.

അധവാ. മരണകരമായ പാപവും ലഘുവായ പാപവും.

മരണകരമായ പാപത്തോടെ മരിച്ചാല്‍ പിന്നെ അതില്‍ നിന്നും രക്ഷപെടുവാന്‍ സാധിക്കില്ല. അവനു രണ്ടാം മരണമാകുന്ന ചുഴിയില്‍ നിന്നും രക്ഷപെടാന്‍ പറ്റില്ല.

എന്നാല്‍ ലഘുവായ പാപത്തോടെ മരിക്കുന്നവന്‍ നിത്യമായി നശിച്ചുപോകില്ല അവനു പ്രത്യാശയുണ്ടു. അവസാനത്തെ കൊച്ചുകാശു കൊടുത്തുവീട്ടുമ്പോള്‍ അവന്‍ രക്ഷിക്കപ്പെടും.

അതിനാല്‍ ഇഹത്തിലെ ജീവിതത്തില്‍ മാരകമായ പാപത്തില്‍ വീഴാതിരിക്കാന്‍ ശ്രമിക്കാം . വീണാല്‍ അതില്‍ നിന്നും രക്ഷപെടുവാനാണു .കെട്ടാനും അഴിക്കാനുമുള്ള അധികാരം യേശു ശിഷ്യന്മാര്‍ക്കു കൊടുത്തതു. ചെയ്തതെറ്റു  അനുതാപത്തോടെ  ഏറ്റുപറഞ്ഞാല്‍ അവിടുന്നു നമ്മോടു ക്ഷമിക്കും.

അതിനാല്‍ പ്രത്യാശയോടെ നമുക്കു ജീവിക്കാം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...