പിതാവിനാല്‍ സ്ഥാപിതമായ ഏകകൂദാശയാണു കുടുംബം ! അതു തകരുമെന്നു പിതാവിനറിയാമായിരുന്നു. അതിനാല്‍ രക്ഷാകരപ്രവര്ത്തനം മനുഷ്യസ്രിഷ്ടിക്കുമുന്‍പേ തുടങ്ങിയിരുന്നു.
കുടുംബം പിതാവിന്‍റെയാണു. പിതാവിനെ അകറ്റിനിര്ത്തിയുളള കുടുംബം തകരും.
സഭ പുത്രന്‍റെയാണു. പുതനാണു സ്ഭയുടെ ശിരസ്. സഭ പുത്രന്‍റെ ഉടലാണു. മണവാട്ടിയാണു. അതിനാല്‍ യേശുവിന്‍റെ മണവാട്ടിയാണു സഭ. ഈ ലോകത്തില്‍ പിശാചിനെതിരേ സമരം ചെയ്തു ജീവിക്കുന്നവരും, സമരം ചെയ്തു വിജയിച്ചവരും, സമരകാലത്തു ചെറിയ മുറിവുപറ്റി ചികില്സയില്‍ കഴിയുന്നവരും (ശുദ്ധീകരണസ്ഥലത്തു പരിചരിക്കപ്പെടുന്നവര്‍) ഒരേകൂട്ടായ്മയിലാണു.
മാരകമായമുറിവേറ്റു നിത്യമായി നശിച്ചുപോയവര്‍ മാത്രമേ ( രണ്ടാം മരണത്തിനു അര്ഹരായവര്‍) സഭയുമായി ബന്ധമില്ലാത്തവരായി ഉള്ളു. ബാക്കി മൂന്നുകൂട്ടരും പൂര്ണകൂട്ടായ്മയിലാണു. അവരാണു യേശുവിന്‍റെ മണവാട്ടി. അവര്‍ പരസ്പരം സഹായിക്കുന്നു. മുറിവേറ്റു ചികില്സയില്‍ കഴിയുന്നവര്‍ക്കു സ്വയമായി ഒന്നുംചെയ്യാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്കുവേണ്ടി സഹായം എത്തിക്കുന്നതു ഇപ്പോള്‍ ഭൂമുഖത്തൂള്ളവരും (സമര സഭ) വിജയമകുടം ചൂടി സ്വര്‍ഗത്തിലായിരിക്കുന്നവരുമാണു. (വിജയസഭ ) അതിനാല്‍ ഇവര്‍ മൂവരും ഒരേകൂട്ടായ്മയിലാണു.
ഭൂമിയിലെ പിതാവിന്‍റെ കുടുംബം
കുടുംബം ഉണ്ടാകുമ്പോള്‍ മൂന്നുപേര്‍ചേര്ന്നാണു കുടുംബം ആരംഭിക്കുക. സ്ത്രീയും പുരുഷനും അവരെ കൂട്ടിയോജിപ്പിച്ചു ഒന്നാക്കാനായി ഒരു പശപോലെ അവരുടെ മധ്യത്തില്‍ നിലകൊള്ളുന്നതു ദൈവമാണു. ദൈവത്തെ മാറ്റിനിര്ത്തിയാല്‍ കുടുംബത്തില്‍ ബന്ധത്തകര്‍ച്ച നേരിടും.
ലക്ഷ്യം
1) ഭാര്യയും ഭര്ത്താവും തമ്മിലുളള സ്നേഹകൂട്ടായ്മ.
2) കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുക.
3)ദൈവത്തിനുവേണ്ടി കുഞ്ഞുങ്ങളെ ദൈവഭയത്തില്‍ വളര്ത്തുക.
ഇതുമൂന്നും പരസപരം ബന്ധമുള്ളതാണു. അനുപൂരകങ്ങളാണെന്നു പറയാമായിരിക്കും. എവിടെയെങ്ങ്കിലും ഒരിടത്തുവരുന്ന പാളിച്ച എല്ലായിടത്തും പ്രശ്നങ്ങള്‍ സ്രിഷ്ടിക്കും. അതിനാല്‍ കുടുംബത്തിന്‍റെ ഭരണം നടത്തുന്നതു പിതാവായിരിക്കണം അധവാ പിതാവിന്‍റെ ഹിതത്തിനു അനുസ്രിതമായിട്ടായിരിക്കണം കുടുംബം നയിക്കപ്പെടുക. പിതാവിനാല്‍ നയിക്കപ്പെടുന്ന കുടുബം ദൈവാലയമായിരിക്കും. അതിനാല്‍ കുടുബം ഒരു ദൈവാലയമായിരിക്കണം. ദൈവാലയാന്തരീക്ഷത്തിനു ചേരാത്തതൊന്നും കുടുംബത്തില്‍ ഉണ്ടാകാന്‍ പാടില്ല.
വിവാഹത്തിന്റെ അവിഭാജ്യതയും കന്യാവ്രുതത്തിന്റെ മാഹാത്മ്യവും
"സ്ത്രീയെ സ്പര്ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു. എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ടു പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്ത്താവും ഉണ്ടായിരിക്കട്ടെ" ( 1കോറ്.7:1 – 2 )
'" ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്ക്കല്ല അധികാരം ഭര്ത്താവിനാണു. അതുപോലെതന്നെ ഭര്ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല അധികാരം ഭാര്യക്കാണു." (1കോറ 7: 4 )
ചുരുക്കത്തില്‍ വിവാഹിതര്‍ക്കു അവരവരുടെ ശരീരം മറ്റൊരാളുമായി പങ്ങ്കു വയ്ക്കാന് അവകാശമോ അധികാരമോ ഇല്ല.
“ എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നും ഓരോരുത്തര്ക്കും പ്രതേക ദാനങ്ങളാണെല്ലോ ലഭിക്കുന്നതു “ ( 1കോറ. 7:7 )
അതായതു ദാനങ്ങളുടെ വ്യത്യാസമാണു ദാമ്പത്യവും കന്യാത്വവും നിശ്ചയിക്കുക. ചുരുക്കത്തില്‍ ഇതെല്ലാം ദൈവവിളിയാണു.
വിളിയനുസരിച്ചു ജീവിക്കുക
“ ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കട്ടെ “ ( 1കോറ. 7: 17 ).
മനസാക്ഷിക്കനുസരിച്ചു ജീവിക്കണം
ഒരു വിളി ലഭിച്ചെന്നു വിചാരിച്ചു അതു സ്വീകരിച്ചിട്ടു ആ വിളിക്കനുസരിച്ചു ജീവിക്കാന്‍ സാധിക്കാതെ വന്നാലോ ഇതല്ല എന്രെ വിളിയെന്നു ബോധ്യപെടുകയോ ചെയ്താല്‍ പിന്നെ എല്ലാം സഹിച്ചു അവിടെ തന്നെ ജീവിക്കാന് മനസാക്ഷി അനുവദിക്കാതെ വന്നാല്‍ പിന്നെ അവിടെ തന്നെ നില്ക്കുന്നതില്‍ അര്ത്ഥം ഇല്ല. ഏതു അന്തസാണു തനിക്കു യോജിച്ചതെന്നു മനസിലായാല്‍ അതു സ്വീകരിക്കുന്നതാവും ഉത്തമം ഒരിക്കലും രണ്ടു വള്ളത്തില്‍ യാത്രചെയ്യരുതു.
വിവാഹത്തെക്കുറിച്ചു യേശു പറയുന്നതു “ സ്രഷ്ടാവു ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സ്രിഷ്ടിച്ചുവെന്നും ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനേയും മാതാവിനേയും വിട്ടു ഭാര്യയോടു ചേര്ന്നിരിക്കും അവര് ഇരുവരും ഏകശരീരമായിതീരും എന്നു അവിടുന്നു അരുള്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ ? തന്മൂലം പിന്നീടോരിക്കലും അവര് രണ്ടല്ല. ഒറ്റശരീരമായിരിക്കും. ആകയാല്‍ ദൈവം യോജിപ്പിച്ചതു മനുഷ്യര് വേര്പെടുത്താതിരിക്കട്ടെ “ ( മത്താ.19: 5- 6 ).
വിവാഹജീവിതം ഇത്തരത്തിലെങ്കില്‍ വിവാഹം ചെയ്യാതിരിക്കുന്നതാണെല്ലോ നല്ലതെന്നു ശീഷ്യര് പറഞ്ഞപ്പോള്‍ യേശു പറഞ്ഞതു “ ക്രുപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍ ഷ്ണ്ഡന്മാരായി ജനിക്കുന്നവരുണ്ടു. മനുഷ്യരാല്‍ ഷ്ണ്ഡരാക്കപ്പെടുന്നവരുണ്ടു. സ്വര്ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ ഷ്ണ്ഡരാക്കുന്നവരുണ്ടു. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ “ ( മത്താ.19 : 11 – 12 ).
വിവാഹത്തിന്‍റെ അവിഭാജ്യതയും അവിവാഹിതരും
വിവാഹത്തിന്റെ അവിഭാജ്യതയോടു ബന്ധപെട്ടവിഷയമല്ല വിവാഹിതനാകാതിരിക്കുകയെന്ന വിഷയം. എന്നാല്‍ പ്രതിയോഗികള്‍ പറഞ്ഞ വിഷയത്തോടു ചേര്ത്തു യേശു പറഞ്ഞതാകാം അവിവാഹിതാവസ്ഥ.
പഴയനിയമത്തില്‍ കുട്ടികള്‍ക്കു ജന്മം നല്കുകയെന്നുള്ളതു മതപരമായ ധര്‍മ്മമായി കരുതപെട്ടിരുന്നു. ( ഉല്പ.1:28 )
ഫരീസെയരുടെ വീക്ഷണത്തല്‍ രണ്ടുതരം ഷ്ണ്ഡന്മാരാണു ഉള്ളതു.
1) ജന്മനാ ഷ്ണ്ഡന്മാരും
2) മനുഷ്യരാല്‍ ഷ്ണ്ഡന്മാരാക്കപെടുന്നവരും
യേശു പഠിപ്പിച്ചു മൂന്നാമതൊരു കൂട്ടര്‍ കൂടിയുണ്ടെന്നു.
• സ്വര്ഗരാജ്യത്തെപ്രതി വിവാഹം ചെയ്യേണ്ടതില്ലെന്നു സ്വയം തീരുമാനം എടുക്കുന്നവരാണു ഈ കൂട്ടര് സ്വര്ഗരാജ്യം സംബന്ധിച്ച പ്രവര്ത്തനങ്ങക്കായി തങ്ങളെതന്നെ പൂര്ണമായി സമര്പ്പിച്ചവരാണു ഇവര്‍.
• ഈ വിധം തീരുമാനം എടുക്കുന്നതിനും അതില്‍ ഉറച്ചു നില്ക്കുന്നതിനും ദൈവത്തിന്റെ ക്രുപ അനിവാര്യമാണു. ക്രുപയില്ലാതെവന്നാല്‍ അതില്‍ ഉറച്ചു നില്ക്കാന്‍ പറ്റില്ല.
• സ്വര്ഗരാജ്യത്തെ പ്രതി വിവാഹം വേണ്ടെന്നു വയ്ക്കുന്നതിലാണു അതിന്റെ മേന്മ ക്രുപലഭിച്ചവര്‍ക്കു മാത്രമേ ഈ ഉപദേശത്തിന്‍റെ മാഹാത്മ്യം മനസിലാകുകയുള്ളു.
• വിവാഹത്തിന്‍റെ അവിഭാജ്യതയേയും കുട്ടികളുടെ മേന്മയേയും കുറിച്ചു പറയുന്നതന്‍റെ മധ്യത്തിലാണു ബ്രഹ്മചര്യത്തെകുറിച്ചുള്ള പരാമര്ശ്യം വരുന്നതു.
• സ്വര്ഗരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം വിവാഹബന്ധത്തെയോ കുടികളുടെ മേന്മയേയോ തരം താഴ്ത്തുന്നില്ല. അവിവാഹിതനായ യേശു കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നു.
• ഒരേ അധികാരമുള്ള രണ്ടു തല പ്രായോഗീകമല്ല.
അതിനാലാണു ഇങ്ങനെ പഠിപ്പിക്കുക
സ്ത്രീയുടെ തല പുരുഷനും
പുരുഷന്രെ തല ക്രിസ്തുവും
ക്രിസ്തുവിന്‍റെ തല പിതാവായ ദൈവവുമാണു.
അതുപോലെ സഭയുടെ അദ്രിശ്യതലവന്‍ യേശുവും
ദ്രിശ്യതലവന്‍ പത്രോസും പിംഗാമികളുമാണു.
പരസ്പരമുള്ലവിധേയത്വം
ഭാര്യമാര് കര്ത്താവിനെ എന്നപോലെ ഭര്ത്താക്ക്ന്മാര്ക്കു വിധേയരായിരിക്കണം ഭര്ത്താക്കന്മാര് തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ( എഫേ.5:22- 33 )
കുടുംബം ഗാര്ഹീക സാഭയാണു .അതിനാല്‍ കുടുബം ദൈവാലയമാണു.
ദൈവാലയം ബലികേന്ദ്രീക്രുതമാണു. അതിനാല്‍ കുടുംബവും ബലികേന്ദ്രീക്രുത മായിരിക്കണം
കുടുംബത്തില്‍ കുര്‍ബാന സംസ്കാരം വളര്ത്തിയെടുക്കണം.
അതിനു കുടുംബത്തില്‍ ഒരു കുര്‍ബാനസംസ്കാരംവളരണം.
എന്താണു കുര്‍ബാന ?
അതു യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായികൊടുത്ത തന്‍റെ ശരീരമാണു.
"മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുളള അപ്പം ഞാനാണു.ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു." .(യോഹ,6: 50 - 51 ) അതുപോലെ 1കോറ.11:23 -- 26 ല്‍ വിശദാംശം ലഭിക്കും.
അതേ യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി നല്കുന്നതു തന്‍റെ ശരീരമാണു. പക്ഷേ അതു വിശുദ്ധിയോടുകൂടെ വേണം ഭക്ഷിക്കാന്‍. അയോഗ്യതയോടെ ഭക്ഷിച്ചാല്‍ അതു അവരുടെ നാശത്തിനുകാരണമായിതീരാം.
" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുഷേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ ............................ നിംഗളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും, ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു (1കോറ.11:27 -30 ).
അതിനാല്‍ കുടുംബത്തില്‍ കുര്‍ബാനയുടെ ഒരു സംസ്കാരം വളരണം.
അഘോഷങ്ങള്‍ മദ്യസ്ംസ്കാരത്തിലേക്കു മനുഷ്യനെ നയിക്കുന്നുണ്ടോയെന്നു സംശയിക്കുന്നു.അങ്ങനെ വന്നാല്‍ കുര്‍ബാനയുടെ സംസ്കാരം വളരേണ്ടസ്ഥാനത്തു മദ്യ സ്ംസ്കാരം വളരും. അവിടെ ദൈവത്തിന്‍റെ സ്ഥാനം കുടുംബത്തിനു പുറത്താകും അങ്ങനെ വന്നാല്‍ അതു വലിയ ആപത്തായിതീരും. അവിടെ കുര്‍ബാന സംസ്കാരം ഇല്ലാതാകും," മക്കളില്‍ ഉളള ആനംദം " ഇല്ലാതാകും. സൌഭാഗ്യം ഇല്ലാതാകും, എല്ലാം തകിടം മറിയും.
അതിനാല്‍ ക്രിസ്തീയകുടുംബത്തില്‍ ആഘോഷത്തിനായി ചിലവിടുന്ന ധൂര്ത്തു അവസാനിപ്പിക്കുക. മദ്യം വിളബുന്ന പരിപാടിയുണ്ടെങ്കില്‍ എന്നേക്കുമായി അതിനോടു വിടപറയുക. മദ്യ സംസ്കാരം ക്രിസ്തീയ കുടുംബത്തിനു ഭൂഷണമല്ല.

No comments:
Post a Comment