Wednesday 12 July 2017

യേശുവിന്‍റെ സഭയുടെ രണ്ടു നെടും തൂണുകള്‍ !

വിശുദ്ധ പത്രോസും വിശുദ്ധ പൌലോസും !

" കറയും കളങ്കവും കൂടാതെ സമാധാനത്തോടെ കര്ത്താവിന്‍റെ മുന്‍പില്‍  പ്രത്യക്ഷപെടാന്‍ ഉത്സാഹിക്കുവിന്‍ "- 2പത്രോ.3: 14

ഇന്നു പത്രോസ്  പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ !

സഭയുടെ 2 അടിസ്താന നെടും തൂണുകളാണു ഇവര്‍ !!

പത്രോസ്സിനെ യേശു സഭയുടെ അടിതറയും തലവനുമായി തീര്ത്തു .

പൌലോസ് സഭയെ സാര്വത്രീക സഭയാക്കീ മാറ്റാന്‍ സഹായിച്ചു !

അല്പം വിശദീകരാണം !

പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍.

ശ്ളീഹാനോമ്പിന്‍റെ അവസാനവും ഇന്നു സഭ ആഘോഷിക്കുന്നു !

അപ്പസ്‌തോലന്മാരുടെ കൂട്ടത്തില്‍  യേശുവിന്‍റെ കൂടെ ഇല്ലാത്ത പൗലോസിന്റെ തിരുനാള്‍ ! പത്രോസിനൊപ്പമാകുന്നതെങ്ങനെ ?

ആഗോളസഭ ജൂണ്‍ 29-ന്‌ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു !

എന്നാല്‍ പിന്നെ പത്രോസിന്‍റെയും യോഹന്നാന്‍റെയും അധവാ പതോസിന്‍റെയും യാക്കോബീന്‍റെയും തിരുന്നാള്‍ ആഘോഷിച്ചാല്‍ പോരേ ?

12 അപ്പസ്തോലന്മാരുടെ പട്ടികയില്‍ ഇല്ലാത്ത പൌലോസിനെ എന്തിനാണു പതോസിന്‍റെ കൂടെ കൂട്ടി ഒരു തിരുന്നാള്‍ ആഘോഷം ?

ഇതൊരു മഠയത്തരമാണോ? സഭയുടെ തീരുമാനം ശരിയോ ?

പഴയ ഇസ്രായേല്‍

ഇസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനു ദൈവം തിരഞ്ഞെടുത്തതു മോശയെയാണു. എന്നാല്‍ മോശക്കു സംസാരത്തികവു ഇല്ലാതിരുന്നതുകൊണ്ടു ദൈവം വളരെ ശക്തനും ദൈവഭക്തനും സ്ംസാര പാഠവവുമുള്ള അഹരോനെ കൂടെ മോശയുടെ കൂടെ കൂട്ടി.

പുതിയ ഇസ്രായേലായ ദൈവജനത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്തതു പത്രോസിനെയാണു. ഒത്തിരി കുറവുകള്‍ ഉള്ള പത്രോസിനെ. മൂന്നു പ്രാവശ്യ്ം വെറും ഒരു വേലക്കാരിയുടെ മുന്‍പില്‍ യേശുവിനെ തള്ളിപറഞ്ഞ പത്രോസിനെകൊണ്ടു മൂന്നുപ്രാവശ്യം " ഞാന്‍ നിന്നെ സ്നേഹിക്കുന്നു " വെന്നു പറയിപ്പിച്ചു ( യോഹ.21 :15-17 )പരിഹാരം ചെയ്തിട്ടാണു അജപാലന ദൌത്യം എല്പ്പിക്കുന്നതു.

ഒരുപാവപ്പെട്ട മുക്കവന്‍ വലിയ പഠിപ്പോ ഒന്നുമില്ലാത്തപാവത്താനെയാണു യേശു സഭയുടെ തലവനായി നിശ്ചയിച്ചതു. അതിനാല്‍ മോശയുടെ കുറവിനെ തീര്‍ക്കുവാന്‍ പഴയ ഇസ്രായേലിനു അഹറോനെ കൊടുത്തതുപോലെ പുതിയ ഇസ്രായേലിനെ നയിക്കാനായി പത്രോസിനു അതിശക്തനും പണ്ഡിതനും വിവേകിയുമായ പൌലോസിനെയാണു യേശു തിരഞ്ഞെടുത്തു പത്രോസിന്നു നല്കിയതു.

ജറുസലേം സുനഹദോസില്‍ പത്രോസിനെപ്പോലും നേര്‍വഴിയില്‍ നയിക്കാന്‍ പൌലോസിനെയാണു ദൈവം തിരഞ്ഞെടുത്തതു. ബാക്കിയുള്ള അപ്പസ്തോലന്മാര്‍ യേശുവില്‍ നിന്നും പഠിച്ചതുപോലെ പൌലോസും യേശുവില്‍ നിന്നും തന്നെയാണു എല്ലാം പഠിച്ചതു. അങ്ങനേ പൌലോസും ശ്ളീഹായി ഉയര്ത്തപ്പെട്ടു. ബാക്കിയുള്ള അപ്പസ്തോലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ലായിരുന്നു ശ്ളീഹാ. യഹൂദരുടെ ഇടയിലെ വലിയ പണ്ഢിതനായ ഗ്മായേലിന്‍റെ ശക്തനായ സിഷ്യനായിരുന്നു പൌലോസ്. യഹൂദരുടെ എല്ലാനിയമവും പഠിച്ച പണ്ഡിതനായ പൌലോസിനെ യാണു യേശു പത്രോസിനെ സഹായിക്കാനായി നിയമിച്ചതു.

ആദ്യം യഹൂദര്‍

യേശു ശിഷ്യന്മാരെ ആദ്യം അയക്കുമ്പോള്‍ യഹൂദരുടെ അടുത്തെക്കു മാത്രമാണു അയച്ചതു. ആ ഒരു ചിന്താഗതിയായിരുന്നു പത്രോസിനുണ്ടായിരുന്നതു. വിജാതീയരെ സഭയിലേക്കു എടുക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതുപോലെ വിജാതിയര്‍ സ്നാനം സ്വീകരിച്ചാല്‍ പരിശ്ചേദനം വേണമെന്നു പത്രോസ് പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യമില്ല സ്നാനം സ്വീകരിക്കുമ്പോള്‍ തന്നെ യേശുവില്‍ പരിശ്ചേദനം നടന്നുകഴിഞ്ഞു പിന്നെ ഒരു പരിശ്ചേദനം കൂടി ആവശ്യമില്ലെന്നു പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചതു പൌലോസ് ശ്ളിഹായാണു.

വിജാതീയരുടെ അപ്പസ്തോലന്‍

ശ്ളീഹായാണു സഭക്കു സാര്‍വ്വത്രീക സ്വഭാവം നല്കിയതു. യഹൂദരുടെ ഇടയിലെ മറ്റോരു ചെറിയ സഭയായിമാത്രമാണു പത്രോസും മറ്റും മനസിലാക്കിയതു. അല്ലെങ്ങ്കില്‍ യഹൂദരുടെയിടയിലെ ഒരു " സെക്ട് " ആയിമാത്രം വളരുവാനാണു അപ്പസ്ത്പ്പ്ലന്മാര്‍ ചിന്തിച്ചതെങ്ങ്കില്‍ അങ്ങനെയല്ല വിജാതിയരെ മുഴുവന്‍ കൂട്ടി ലോകം മുഴുവന്‍ സുവിശേഷം പ്രസ്ംഗിച്ചു സഭക്കു ഒരു സാര്‍വത്രീകത കൈ വരുത്തിയതു പൌലോസ് സ്ളീഹായാണൂ.

പുതിയ ഇസ്രായേലിന്‍റെ രണ്ടു നായകന്മാര്

റോമില്‍ പത്രോസിന്‍റെയും പൌലോസിന്‍റെയും ബസലിക്കകള്‍ ഉണ്ടു 5 വര്ഷത്തില്‍ ഒരിക്കാല്‍ ഓരോമെത്രാനും റോമില്‍ ചെന്നാല്‍ ഇവരുടെ കബറിങ്കല്‍ പ്രാര്ത്ഥിക്കുകയും ബന്ധം പുനര്‍ സ്ഥാപിക്കുകയുംവേണം. അതാണു നടന്നുവരുന്ന ഒരു ചിട്ട.

സഭയുടെ രണ്ടു നെടും തൂണുകളാണു പത്രോസും പൌലോസും . അതിനാല്‍ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു വളരേ ഉചിതവും ന്യായവുമാണു.

സഭ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാവിധ മംഗളങ്ങളും ആശ്ംസകളും നേരുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...