Monday 31 October 2016

പഴയ പ്രലോഭകന്‍ ഇന്നും പ്രവര്ത്തനനിരതന്‍ !


കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്ന ചിലകരിസ്മാറ്റിക്കുകാര്‍ വീണുപോയതെങ്ങനെ ?

" യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു . അപ്പോള്‍ അവനു വിശന്നു. പ്ര്രലോഭകന്‍ അവനെ സമീപിച്ചു. "

നല്ല പറ്റീയസമയം . വിശന്നിരിക്കുമ്പോള്‍ അപ്പത്തെക്കുറിച്ചു പരയാം .

യേശുവിനാണെങ്കില്‍ എല്ലാശക്തിയും ഉണ്ടു .പിതാവുപറഞ്ഞു " ഇവന്‍ എന്രെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. "
പരിശൂദ്ധാത്മാവു അവന്‍റെ മേല്‍ ഇറങ്ങിവനനനീട്ടുണ്ടു ചുരരക്കത്തില്‍ സര്വ ശക്തിയും ഉണ്ട്.
ഈ സന്ദര്‍ഭം പ്രലോഭകന്‍ മുതലെടുത്തു .നിനക്കു നല്ലവിശപ്പുണ്ടെല്ലോ ? ഈ കല്ലൂ അപ്പമായിതീരാന്‍ പറഞ്ഞാട്ടു . നമുക്കു ഒനനനു അടിച്ചുപൊളിക്കാം .

അതു തന്നെ ഇന്നും അവന്‍ പരീക്ഷിക്കുന്നൂ,

Image result for jesus

ധാരാളം വരദ്ദാനങ്ങള്‍ ലഭിച്ച കരിസ്മാറ്റിക്കൂ കാരന്‍ !
നല്ലതുപോലെ വചനം അറിയാം
അത്മാഭിഷേകം ഉണ്ടു .
രോഗശാന്തിവരമുണ്ടു . അല്ഭുതകാരമായി പലരും സുഖം പ്രാപിക്കുന്നു.
ദര്‍ശ്ന വരമുണ്ടു
പരഹ്രൂദയ ജ്ഞാനം ഉണ്ടു

കോള്ളാം ഇപ്പ്പ്പോള്‍ ഇവനെ പിടിക്കാന്‍ പറ്റും .പ്രലോഭകന്‍ സമീപിക്കുന്നു. അടവു അല്പം മാറ്റിയെന്നുമാത്രം !
നിനക്കു പണം വേണ്ടേ ?
എന്നും ഈ അച്ചന്മാരുടെ അടിമയായി കിടന്നാല്‍ മതിയോ ?
നിനക്ക് പ്രസസ്സ്തിവേണ്ടേ ?
അച്ചന്മാരുടെ പേരു പറഞ്ഞീട്ടു & ടീം എന്നല്ലേ പ്റയുന്നേ ?
നിന്‍റെ പേരില്‍ തന്നെധ്യാനം നടത്തേണ്ടേ ?

റവ. ദേവസ്യാ സാര്‍ എന്നോ ,ആനത്താനം എന്നോ ഒക്കെ വെയ്ക്കാന്‍ പറ്റും ?

അതിനു ചെയ്യേണ്ടതു കത്തോലിക്കാസഭയില്‍ നിന്നും പുറത്തു വരിക എല്ലാകാര്യങ്ങളും സാധിക്കും കൈ നിറയെ പണവും കിട്ടും .

ഇത്രയും കേട്ടാല്‍ ഒന്നല്ല നൂറു പ്രാവശ്യം വേണമെങ്കിലും വീഴും !

പോയവര്‍ക്കു ഈ ലോകത്തിന്‍റെതായ എല്ലാനേട്ടങ്ങളും ലഭിക്കുന്നു.

അതിന്നാല്‍ സഹോദരന്മാരേ സൂക്ഷിക്കുക !

Saturday 29 October 2016

ജപമാലയും ജപമാലപ്രദിക്ഷണവും

ഇതാ നിന്‍റെ അമ്മ ! ( യോഹ.19 : 27 ) അതേ എന്‍റെ രക്ഷകന്‍ യേശു എനിക്കു തന്ന അമ്മ ! 

ജപമാലയും ജപമാലപ്രദിക്ഷണവും കിഴക്കന്‍ സഭകള്‍ക്കു യോജിച്ചതാണോ ? അല്ലെന്നു ചിലരെങ്കിലും പറയുന്നതെന്തുകൊണ്ട് ? അതു പടിഞ്ഞാറന്‍ സഭയുടേതാണെന്നുള്ള ചിന്തയാണു തെറ്റിക്കുന്നതു . 

Image result for rosary

ജപമാല പടിഞ്ഞാറന്‍ സഭയുടെ മാത്രം സ്വന്തമാണെന്നു പറയാമോ ? ചിന്തിക്കാം ( താഴെ പറയുന്നതു ഏതെങ്കിലും ഒരു കൂട്ടരുടെ മാത്രമാണോ ? ) 1) പിതാവായ ദൈവം ലത്തീന്‍ കാരന്‍റെയാണോ ? അല്ല. 2) പുത്രന്‍ ലത്തീന്‍കാരന്‍റെയാണോ? അല്ല. 3) പരിശുദ്ധ മറിയം ലത്തീന്‍ ക്കരന്‍റെയാണോ ? അല്ല. 4) ബൈബിള്‍ ലത്തീന്‍ കാരന്‍റെയാണോ ? അല്ല. 5) ബൈബിള്‍ ധ്യാനം ലത്തീന്‍കാരന്‍റെയാണോ ? അല്ല. 6) ജപമാല പ്രാര്‍ത്ഥന ലത്തീന്‍കാരന്‍റെയാണോ ? അല്ല 7) ജപമാല പ്രാര്‍ത്ഥന ചൊല്ലണമെന്നു കന്യാമറിയം പറഞ്ഞതു ലത്തീന്‍കാരോടു മാത്രമാണോ ? അല്ല 8) ജപമാല പ്രാര്‍ത്ഥന യാമപ്രാര്‍ത്ഥനക്കുപകരമാകുമോ ? ഇല്ല . 9) യാമപ്രാര്‍ത്ഥന ആരുടെ പ്രാര്‍ത്ഥനയാണു ? സഭയുടെ പ്രാര്‍ത്ഥനയാണു . 10 ) ജപമാല എന്താ പ്രാര്‍ത്ഥനയാണു ? നല്ല ഒരു ഭക്താഭ്യാസമാണു 11) എതു സഭക്കു വേണമെങ്കിലും അതു സ്വീകരിക്കാമോ ? സ്വീകരിക്കാം. 12 ) എന്തുകൊണ്ടാണൂ ?

എല്ലാ സഭകള്‍ക്കും സ്വ്വീകരിക്കാവുന്നതു ? ജപമാല ബൈബിള്‍ അധിഷ്ടിതമായ ധ്യാനമായതുകൊണ്ടാണു. പിന്നെ എവിടെയാണു പ്രശ്നം ? ജപമാല നല്ലയൊരു ബൈബീള്‍ ധ്യാനമാണെല്ലോ ? അതു ഒരു സഭയുടേയും സ്വന്തമാണെന്നു പറയാന്‍ പറ്റില്ല. അതിനാല്‍ ആര്‍ക്കുവേണമെങ്ങ്കിലും അതു സ്വീകരിക്കാം യാക്കോബാസഭയില്‍ ജപമാല ചൊല്ലുന്നവര്‍ ഉണ്ടോ ? ഉണ്ടു . യക്കോബായിലെ അച്ചന്മാരോ മെത്രാനോ ചൊല്ലുമോ ? ചൊല്ലും .ഇന്നലെ യാക്കോബായിലെ ഒരു മെത്രാന്‍ പറഞ്ഞു അദേഹം വൈദീക വിദ്യാര്ത്ഥി ആയിരുന്നപ്പോള്‍ ഒരു ഇരിപ്പില്‍ 15 റോസറി ചൊല്ലിയിട്ടുണ്ടെന്നു .അദ്ദേഹം പറഞ്ഞു റോസറി നല്ല ഒരൂ പ്രാര്ത്ഥനയാണെന്നു . ( ശാലോം പ്രഭാഷണത്തില്‍ )

 അതേ സഹോദരന്മാരേ ജപമാല നല്ല ഒരു ബൈബിള്‍ ധ്യാനമാണു .. യാമപ്രാര്ത്ഥന യാമങ്ങളില്‍ മാത്രം സഭയോടോത്തു നാം ചൊല്ലുന്നു. അതു സഭയുടെ പ്രാര്ത്ഥനയാണു .എന്നാല്‍ ജപമാല 24 മണിക്കൂറും ചൊല്ലാവുന്ന നല്ല ഒരു ഭക്താഭ്യാസമാണു ! ജപമാല റാണി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷക്കണമേ ! സുപ്രഭാതം !

Friday 28 October 2016

പ്രാര്ത്ഥന !

" പ്രാര്ത്ഥിക്കാനുള്ള ആഗ്രഹം തന്നെ ഒരു പ്രര്ത്ഥനയായിക്കഴിഞ്ഞു ! (ജ്ജോര്‍ജു ബര്നാനോസ് )

മനസാന്നിദ്ധ്യം ഇല്ലാതെ മണിക്കകറുകളോളം പ്രാര്ത്ഥിച്ചിട്ടും ഫലമില്ല .
മനുഷ്യനെ കാണിക്കാനായി തെരുവീഥികളില്‍ പ്രാര്ത്ഥിച്ചിട്ടും ഫലമില്ല .

നീ പ്രാര്ത്ഥിക്കുമ്പോള്‍ നിന്‍റെ ഹ്രുദയമാകുന്ന മുറിയില്‍ കടന്നു ലോകത്തിലേക്കു തുറന്നിരിക്കുന്ന കതകടച്ചൂ നീയും ദൈവവും മാത്രമാകുന്ന കൂട്ടായ്മയില്‍ ലയിച്ച് നിന്‍റെ നാഥനുമായി ചെയ്യുന്ന സംഭാഷണമാണു പ്രാര്ത്ഥന.

Image result for prayer

അവിടെ ഒരു പിത്രുപുത്രബന്ധം , ഒരു ദാമ്പത്യബന്ധം ,ഒരു തത്വമസി, ഒരു ലയനം സംജാതമാകും.ഹ്രുദയങ്ങള്‍ ഒന്നാകും.ദൈവാഭീഷ്ടത്തിനു വിരുദ്ധമായി ഒന്നും ഉണ്ടാകില്ല. സ്നേഹത്തില്‍ ഒന്നായ ഒരു ലയനം !.

നമ്മുടെ ജീവിത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അവസരം ഉണ്ടായാല്‍ നമ്മൂടെ ജീവിതം ധന്യമാകും !

അതു സാധിക്കണമെങ്കില്‍ മനസും ,ശരീരവും,ഹ്രുദയവും ,ആത്മാവും ഒരേ പോയിന്‍റില്‍ പ്രവര്ത്തീക്കണം . ഏതെങ്കിലും ഒന്നിന്‍റെ കുറവുപോലും അപൂര്‍ണമായ പ്രാര്ത്ഥനയിലേക്കു നയിക്കും !

ജപമാല റാണീ നന്നായി പ്രാര്ത്ഥിക്കാനുള്ള കഴിവുണ്ടാകാന്‍ ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്ത്ഥിക്കണമേ !
ആമ്മീന്‍ !

Thursday 27 October 2016

ദൈവത്തിന്‍റെ ക്രുപയുടെ അല്‍ഭുത പൂന്തോട്ടം !

രണ്ടാമാദത്തിന്‍റെ സ്രിഷ്ടിക്കായി പിതാവൊരുക്കിയ ക്രുപയുടെ പൂന്തോട്ടം !

സകല സ്രിഷ്ടിയുടെയും മകുടമായി ദൈവം മനുഷ്യനെ സ്രിഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ ഒരുക്കാമായി അവിടുന്നു ഒരു വന്‍ പൂന്തോട്ടം നിര്മ്മിച്ചു. അതിമനോഹരമായ പൂന്തോട്ടം ! എല്ലാസൌകര്യവുമുള്ള ഒരു കുറവും ഇല്ലാത്ത ഒരു പുന്തോട്ടമാണു അവിടുന്നു നിര്മ്മിച്ചതു .അതിന്‍റെ മനോഹാരിതകൂട്ടാന്‍ വേണ്ടി അവിടുന്നു ഒരു വലിയനദിയും അതിനു നാലു കൈവഴികളും  കൂടി സ്രിഷ്ടിച്ചു. 

നാലുഭാഗത്തേക്കും ശുദ്ധജലം ഒഴുക്കി തോട്ടം നനച്ചു എപ്പോഴും പച്ചപ്പ് കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നു ആ നാലുനദികള്‍ ഒന്നിന്‍റെ പേരു പിഷോണ്‍, അതു ഒഴുകുന്ന നാട്ടില്‍ നിന്നും ആണു മേല്‍ത്തരം സ്വര്‍ണ്ണം ലഭിക്കുന്നതു .അവിടെ സുഗന്ധ ദ്രവ്യങ്ങളും പവിഴക്കല്ലുകളും ഉണ്ടു.  അടുത്തതു ഗിഹോണ്‍ ,മൂന്നാമത്തെ നദിയുടെ പേരു ടൈഗ്രീസ് നാലാമത്തേതു യൂഫ്രട്ടീസ്  ( അവസാനത്തെ രണ്ടു നദികളിലും കൂടി ധാരാളം പ്രാവശ്യ്ം ഞാന്‍ യാത്രചെയ്തിട്ടൂണ്ടു ) അങ്ങനെ എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടാണു ദൈവം മനുഷ്യനെ ആതോട്ടത്തില്‍ ആക്കിയതു. പക്ഷേ ദൈവത്തിന്‍റെ ഈ മുന്‍കരുതലുകളെയെല്ലാം മറികടന്നു ദുഷ്ട ശക്തികള്‍ സര്‍പ്പത്തിന്‍റെ രൂപത്തില്‍ അവിടെ പ്രത്യക്ഷ്പ്പെട്ടു മനുഷ്യനെ വന്‍ചിച്ചു.  

അതില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനായിട്ടാണു തന്‍റെ സ്വന്തം പുത്രനെ തന്നെ രണ്ടാമാദാമായി  സ്രിഷ്ടിക്കാന്‍ അവിടുന്നു തീരുമാനിച്ചതു. അതിനു അവിടുന്നു ആദ്യം തന്നെ ആ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ളശക്തിയുള്ള ഒരു മനുഷ്യനായിരിക്കണമെന്നും അങ്ങനെ തകര്‍ക്കാന്‍ കഴിയുന്നതിനു ഈ സര്‍പ്പത്തോടു ശത്രുതയില്‍ കഴിയുന്ന ഒരു സ്ത്രീ വേണം കാരണം ആദ്യത്തെ പതനം സ്ത്രീയുമായി അവന്‍ (സര്‍പ്പം ) ച്ങ്ങാത്തം കൂടിയതുകൊണ്ടാണു സംഭവിച്ചതു അതിനാല്‍ " സ്ത്രീ " യുമായി ശത്രുത അവിടുന്നു ഉളവാക്കി 

ഇനിയും ഒരിക്കലും ഈ സര്‍പ്പത്തിന്‍റെ ചതിഉണ്ടാകാന്‍ പാടില്ല. അതിനാല്‍ സ്തീക്കും അവളുടെ പുത്രനും സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ള കഴിവും അവിടുന്നുകൊടുത്തു.  " നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും "  ( ഉല്പ.3: 15 )

രണ്ടാമാദാമിനും ജനിക്കാനും വളരാനും എദന്‍ തോട്ടത്തേക്കാള്‍ സുരക്ഷിതവും സുന്ദരവുമായ ഒരു പൂന്തോട്ടം സ്രിഷ്ടിക്കുവാന്‍ ദൈവം തീരുമാനിച്ചു, അങ്ങനെ സുന്ദരമായ പൂന്തോട്ടവും നീര്‍ച്ചാലുകളും സര്‍പ്പത്തിനു അടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ സുരക്ഷിതവലയവും തീര്‍ക്കാന്‍ അവിടുന്നു തീരുമാനിച്ചു. 

അങ്ങനെ രണ്ടാമാദത്തിനു ജനിക്കാനും വളരാനും ഒക്കെ കഴിയുന്ന  മനോഹരമായ പൂന്തോട്ടമാണു പരിശുദ്ധകന്യാമറിയം . അവിടെയും ലോകത്തിന്‍റെ നാലുഭാഗത്തേക്കും ക്രുപയുടെ നീര്‍ച്ചാലുകള്‍ മറിയമാകുന്ന പൂന്തോട്ടത്തില്‍ നിന്നും പുറപ്പെട്ടു ലോകത്തെ നനക്കുന്നു.  ( ഫുള്‍ട്ടന്‍ ജെ ഷീന്‍  )

Image result for mary

കന്യാമറിയത്തിന്‍റെ സവിശേഷതകള്‍ .

സ്ത്രീകളെ വെറും രണ്ടാം കിടയായി കരുതിയിരുന്ന ഒരു സമയത്താണു സുവിശേഷം എഴുതപ്പെടുന്നതു .എന്നിട്ടും യേശുവിന്‍റെ വംശാവലി പറയുമ്പോള്‍ നാലുസ്ത്രീകളുടെ പെരു എടുത്തുപറയാന്‍ വി.മത്തായി ശ്രമിക്കുന്നു. അതില്‍ രണ്ടു സ്ത്രീകള്‍ അവര്‍ തീരെ മോശമായികരുതിയിരുന്നവരില്‍ നിന്നുമാണു .ഒന്നു ഒരു വിജാതീയസ്ത്രീ 
രണ്ടു ഒരു വേശ്യയെന്നു വേണമെങ്ങ്കില്‍ പറയാവുന്ന ( വ്യഭിചാരം ) 

അപ്പോള്‍ യേശുവിന്‍റെ പാരമ്പര്യത്തില്‍ വളരെ മോശമായകാര്യങ്ങളും ഉള്‍പ്പെടുന്നു.  പരിശുദ്ധമല്ലാത്ത , അധവാ ദുഷിപ്പു കലര്‍ന്നിട്ടുള്ള ഒരു പാരമ്പര്യമാണു  വി. മത്തായി കാഴ്ച്ചവയ്ക്കുന്നതു .പക്ഷേ അതിനെയെല്ലാം മറ്റിയെടുക്കാന്‍ സാധിക്കുന്നതു യേശു പരിശുദ്ധ കന്യാ മറിയത്തില്‍  നിന്നും ജനിക്കുകവഴി മറ്റെല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു. പരിശുദ്ധകന്യാമറിയം വലിയ ഒരു ഫില്‍റ്ററായി , അരിപ്പയായി പ്രവര്‍ത്തിക്കുന്നു. കന്യകയുടെ വിശുദ്ധിയില്‍ വംശാവലിയില്‍ മുന്‍പു സംഭവിച്ച  എല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു.  അത്രക്കും പരിശുദ്ധി ആ കന്യകയില്‍ ദൈവം തന്നെ നിക്ഷേപിച്ചെന്നു പറയാമായിരിക്കും .ഞാന്‍ ഉദ്ദേശിച്ചതു പരിശുദ്ധകന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നു ദൈവം സംരക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണു.

പറഞ്ഞതിന്‍റെ ചുരുക്കം ഇത്രയേള്ളു. അതായതു ആദ്യത്തെ ആദമിനെ സ്രിഷ്ടിച്ചപ്പോള്‍ നല്ല ഒരു പൂന്തോട്ടം ദൈവം സ്രിഷ്ടിച്ചതുപോലെ എല്ലാ ഗുണങ്ങളും, ആദ്യ തോട്ടത്തിന്‍റെ കുറവുകള്‍ പോലും അടച്ചു ഒരു നല്ലപൂന്തോട്ടമാണു ദൈവം നിര്മ്മിച്ചതു തന്‍റെ പുത്രന്‍റെ മനുഷ്യാവതാരത്തിനായി.( ഈ ആശയം ഫുള്‍ട്ടന്‍ ജേ ഷീനിന്‍റെതാണു ) 

ആദ്യത്തെ തോട്ടത്തിനു ഉണ്ടായിരുന്ന ഒരു കുറവായി പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളതു സ്ര്‍പ്പത്തേ ( പൈശാചികശക്തികളെ) തകര്‍ക്കാന്‍ ഒരു ശക്തി അവിടെ ഇല്ലായിരുന്നു. എന്നാല്‍ മറിയമാകുന്നതോട്ടത്തില്‍ ഒരു പൈശാചികശക്തിക്കും അതിക്രമിച്ചു കടക്കാന്‍ സാധിക്കില്ല. പിശാചിന്‍റെ തലയെ തകര്‍ക്കാന്‍ ശക്തിയുള്ളവളാണു മറിയാം .അതു തന്‍റെപുത്രന്‍റെ ശക്തിതന്നെയാണു. 

Wednesday 26 October 2016

ക്ഷമ

" ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ നിംഗളോടും ക്ഷമിക്കില്ല " (മത്താ.18:35)
രണ്ടുസ്നേഹിതരുടെ സംസാരം

ഒന്നാമന്‍ "യേശുപഠിപ്പിച്ച പ്രാര്‍ത്ഥന എന്തു മനോഹരം ! "
രണ്ടാമന്‍ " അപ്പോള്‍ നീ അതിലെ പാരകണ്ടില്ലേ ? "
എന്തു പാര ?

എടാ അതില്‍ പറഞ്ഞിരിക്കുന്നതു ശരിക്കു മനസിലാക്കണം യേശുനമ്മേപൂട്ടിയതാ . അതായതു നീ ക്ഷമിച്ചാല്‍ നിന്നോടും ക്ഷമിക്കും അല്ലെങ്കില്‍ ക്ഷമിക്കില്ല "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിംഗളോടും ക്ഷമിക്കും .മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കില്ലെങ്കില്‍ നിംഗളുടെ പിതാവു നിങ്ങളുടെതെറ്റുകളും ക്ഷമിക്കില്ല " ( മത്താ.6:14 - 15 )

ദിവസവും നമ്മള്‍ പലപ്രാവശ്യ്ം ചൊല്ലുന്ന ഈ പ്രാര്‍ത്ഥന ദൈവത്തോടൂള്ള ഒരുവെല്ലുവിളിയാണോയെന്നുപോലും തോന്നിപോകും .കാരണം ഞാന്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നീയും എന്നോടു ക്ഷമിക്കേണ്ടെന്നു ദൈവത്തോടു പറയുന്നതുപോലെ തോന്നും നമ്മള്‍ ഒരിക്കലും ക്ഷമിക്കാതിരിക്കുന്നതുകാണുമ്പോള്‍ !

ചിലനിസാരകാര്യങ്ങള്‍പോലും ക്ഷമിക്കാന്‍ സാധിക്കാതെ ഭാര്യയുമായി വഴക്കിടുകയും തല്ലിചതക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ ഇവര്‍ ദൈവത്തെ വെല്ലുവിളിക്കുകയാണെന്നുതോന്നിപോകും.


Image result for forgiveness

ക്ഷമയെ ക്കുറിച്ചു യേശുപറഞ്ഞ ഉപമ.

ഒരുസേവകന്‍ ഒരുരാജാവിനു പതിനായിരം താലന്തു ( 342720 കിലോ ) കടപ്പെട്ടിരുന്നു.അവനു കടംവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ടൂ മുഴുവന്‍ തുകയും അവനു ഇളച്ചുകൊടുത്തു എന്നാല്‍ ആ ഭ്രുത്യനു മറ്റോരു ഭ്രുത്യന്‍ വെറും 570 ഗ്രാം കടപ്പെട്ടിരുന്നു.( തൂക്കം പറയുമ്പോള്‍ ആതൂക്കത്തിനൊപ്പം വെള്ളിയോ എന്തെങ്കിലുമായി ചിന്തിക്കുക )അതുകൊടുത്തുവീട്ടാന്‍ കഴിയാഞ്ഞതുകൊണ്ടു അവനെ ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്തു .ഇതറിഞ്ഞരാജാവു കോപിച്ചു ആ ദുഷ്ട ഭ്രുത്യനെ കാരാഗ്രഹത്തിലടച്ചു .രാജാവു പറഞ്ഞതു ഞാന്‍ നിനക്കു ഇളച്ചുതന്നതുപോലെ നീയും ചെയ്യണമായിരുന്നുവെന്നു .

ഈ ഉപമയില്‍കൂടിയേശു നമ്മെ ഒരു വലിയപാഠം പഠിപ്പിക്കുകയായിരുന്നു .
" നിങ്ങള്‍ സഹോദരനോടു ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും ." ( മത്താ.18: 35 )

അതുപോലെ ലൂക്കാ 16 ല്‍ ( 1 മുതല്‍ ) അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുപറയുന്നിടത്തു വളരെ യധികം തെറ്റിധാരണയുണ്ടാക്കുന്ന ഒരു ഉപമയാണു .അവിശ്വസ്ഥനെ സ്ളാഹിക്കുന്നതുപോലെ തോന്നാം .എന്നാല്‍ ഇതു യേശുപറഞ്ഞ ഒരു ഉപമയാണു അതിന്‍റെവിശദാംശത്തിനല്ലാ പ്രാധാന്യം കൊടുക്കേണ്ടതു ,കേദ്രാശയത്തിനുമാത്രമാണു പ്രാധാന്യം കൊടുക്കേണ്ടതു .മറിച്ചായാല്‍ സത്യസ്ന്ധതയില്ലാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി വരും. നമുക്കു വിവേകമുണ്ടായിരിക്കണമെന്നാണു ഉപമയുടെ സാരം .

ദൈവമക്കളുടെ വിവേകം
.
നീതിരഹിതനായ കാര്യസ്ഥന്‍റെ ഉപമവഴി അത്തരമൊരാളെ മാത്രുകാപുരുഷനായി അവതരിപ്പിക്കുകയല്ലയേശുചെയ്യുന്നതു .അനിശ്ചിതമായ ഭാവി സുരക്ഷമാക്കാന്‍ യധാസമയം വേണ്ടതു ചെയ്ത ഒരുവന്‍റെ വിവേകമാണു ഇവിടെ പ്രശംസാവിഷയം .ധനവാനല്ല അവനെ പ്രശംസിക്കുന്നതു യേശുവാണു. (അവന്‍റെ പ്രവര്‍ത്തിയെയല്ല വിവേകത്തെയാണു പ്രശംസിക്കുന്നതു )

ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ യഥാകാലം വേണ്ടതുചെയ്തുവെങ്കില്‍ പ്രകാശത്തിന്‍റെ മക്കാള്‍ നിത്യരക്ഷ സുരക്ഷിതമാക്കാന്‍ എത്രയധികം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ! (ലോകത്തിന്‍റെ മക്കള്‍ നശ്വരമായ സംബാദ്യത്തിനു വളഞ്ഞവഴിയില്കൂടി ചെയ്യുന്ന പ്രവര്ത്തിയല്ല അവന്‍റെ തക്കസമയത്തെ വിവേകം മാത്രമാണു ശ്ളാഹനീയം അതുപോലെ പ്രകാശത്തിന്‍റെ മക്കളും തക്കസമയത്തു വിവേകത്തോടെ പ്രവര്‍ത്തിച്ചു നിത്യ സൌഭാഗ്യം കരസ്ഥമാകേണ്ടതാണൂ )

ഇങ്ങനെ മനസിലാക്കിയില്ലെങ്ങ്കില്‍ എല്ലാം തലതിരിഞ്ഞായിരിക്കും മനസിലാക്കുക. യേശുവും കള്ളനു കൂട്ടുനിന്നെന്നു തോന്നും.

പലപ്പോഴും എനിക്കു തോന്നുക ഈ പെന്തക്കോസ്തുകാര്‍ക്കു തെറ്റുന്നതു കാര്യങ്ങള്‍ വാച്യാര്‍ദ്ധത്തില്‍ മനസിലാക്കുന്നതുകൊണ്ടാണു

ഇനിയും നമ്മള്‍ വിഷയത്തിന്‍റെ മര്മ്മത്തിലേക്കു കടക്കണം
" ഹ്രുദയപൂര്‍വംക്ഷമിക്കുക "

" ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളോടും ക്ഷമിക്കില്ല ( മത്ത.18:35 )
ഹ്രുദയപൂര്‍വം = from your heart = intellect + mind .
എന്നുപറഞ്ഞാല്‍ ബുദ്ധിയിലും മനസിലും ക്ഷമിക്കണം .
ബുദ്ധിയില്‍ ക്ഷമിക്കാന്‍ എളുപ്പമാണു
മനസില്‍ ക്ഷമിക്കാന്‍ അല്പം പ്രയാസമാണു.എളുപ്പത്തില്‍ നടക്കില്ല.
ദൈവക്രുപയില്ലാതെ മനസില്‍ ക്ഷമിക്കാന്‍ പറ്റില്ല.

Unconditional forgiveness ആവശ്യമാണു. അതിനു ബുദ്ധിയിലും മനസിലും ക്ഷമിക്കണം
1) വ്യക്തിയോടു
2) സാഹചര്യത്തോടു
3) സ്ഥലത്തോടു

1) forgiveness to the person. എന്നുപറയുമ്പോള്‍ മരിച്ചുപോയ വരും ഉള്‍പ്പെടുന്നു

2) Forgiveness to the circumstances സാഹചര്യങ്ങളോടും ക്ഷമിക്കണം .

3) forgiveness to the places. സ്ഥലത്തോടും ക്ഷമിക്കണം മനസിലായില്ല ? ഉദാ: ഈ നശിച്ചസ്ഥലത്തു വന്നിട്ടാ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു പറഞ്ഞു ആ സ്ഥലത്തിന്‍റെ കുറ്റമാണെന്നു നാം പറയും .

ചുരുക്കത്തില്‍ വ്യക്തി , സാഹചര്യം ,സ്ഥലം ഇവകളോടു ക്ഷമിക്കേണ്ടതായിട്ടൂണ്ടു
ആരോടെങ്ങകിലും ക്ഷമിക്കാനുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ നമുക്കു സാധിക്കില്ല. പൂര്ണമായി ക്ഷമിച്ചുവെങ്കില്‍ നാം അവര്‍ക്കുവേണ്ടി അവരുടെ നന്മക്കുവേണ്ടി പ്രാര്ത്ഥിക്കും.

ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാന്‍ ആര്‍ക്കും സാധിക്കും . എന്നാല്‍ മനസില്‍ - ഹ്രുദയത്തില്‍ ക്ഷമിക്കാന്‍ ദൈവക്രുപ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .അതിന്‍റെ ഒരു പരീക്ഷണമാണു നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നുണ്ടോ യെന്നു നോക്കുന്നതു ക്ഷമിച്ചുകഴിഞ്ഞാല്‍ ആ ആളിന്‍റെ സാമിപ്യത്തില്‍ നാം വിഷമിക്കില്ല. മനസില്‍ ക്ഷമിച്ചിട്ടില്ലെങ്കില്‍ ആ ആള്‍ വരുന്നതുകണ്ടാല്‍ നമ്മള്‍ ഒഴിഞ്ഞുമാറും . ഒരുതരത്തിലും അതിനു കഴിയാതെ വന്നാല്‍ സൈഡിലേക്കു കുറുക്കുവഴി വല്ലതും കണ്ടാല്‍ അതിലെ ചാടും അതിനും കഴിയാതെ വന്നാല്‍ മൂത്രമൊഴിക്കാന്‍ കുത്തിയിരിക്കുന്നമാതിരി റോഡ് സൈഡില്‍ കുനിഞ്ഞിരിക്കും .പ്രതിയോഗിയുടെ മുഖത്തുനോക്കാന്‍ സാധിക്കതെ വിഷമിക്കും. ഇവിടെയൊക്കെ നാം ഹ്രുദയപൂര്‍വം ക്ഷമിച്ചില്ലെന്നുള്ളതിനുള്ളതെളിവുകളാണു.

ഇനിയും സ്ഥലത്തോടും സാഹചര്യത്തോടും എന്തിനു ക്ഷമിക്കണം എന്നുള്ള ഒരു ചോദ്യം ഉയരാം .ഒന്നിനോടും ഒരു വെറുപ്പു മനസില്‍ ഉണ്ടാകാതിരിക്കണം ആ സാഹചര്യമാണു എന്നെ ചതിച്ചതു ആ സ്ഥലമാണു ചതിച്ചതു എന്നിങ്ങനെ യുള്ളചിന്തവന്നാല്‍ മനസില്‍ വെറുപ്പു ആ വ്യക്തിയില്‍ തങ്ങി നില്ക്കാം അതിനാല്‍ മനസ് സുദ്ധമാക്കാന്‍ ഇതൊക്കെ സഹായിക്കും.
അങ്ങനെ ഹ്രുദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കു കഴിയട്ടെ !

Tuesday 25 October 2016

Friend in need is a friend indeed "


യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു ??
അവിടുത്തെ ശിഷ്യന്മാര്‍ക്കു എന്തുപറ്റി ?

പത്രോസ് മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു. തെറ്റില്‍ അകപ്പെട്ടു. എങ്ങകിലും മനസ്തപിച്ചു.
യേശുവിന്‍റെ കുരിശിന്‍ ചുവട്ടില്‍ ആരൊക്കെയുണ്ടായിരുന്നു ?

യേശുവിന്‍റെ അമ്മയായ മറിയവും, അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്‍റെ ഭാര്യ മറിയവും, യോഹന്നാനും, മഗ്ദലനാമറിയവും,സബദിപുത്രന്മാരുടെ അമ്മയും നാലന്‍ചു പേരെയാണു അവിടെ കാണുക, ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്നും യോഹാന്നാനെ മാത്രമാണു അവിടെ കാണുക.

Image result for john jesus

യോഹന്നാന്‍ മാത്രമാണു അവസാനനാളില്‍ കട്ടിലില്‍ കിടന്നു സ്വസ്ഥമായി മരിക്കുന്നതും. ബാക്കീ എല്ലാവരും രക്തസാക്ഷിത്വം വരിച്ചു യേശുവിനോടു ചേരുമ്പോള്‍ എന്തേ യോഹന്നാന്‍ ശ്ളീഹാമാത്രം തന്‍റെ ജീവനെ യേശുവിന്‍റെ കരങ്ങളില്‍ സ്വസ്തമായി കിടന്നുകൊണ്ടു തന്നെ നല്കുന്നു. നിശ്ചയമായും തന്‍റെ മകന്‍റെ സ്ഥാനത്തു യോഹന്നാനെ സ്വീകരിച്ച അമ്മയും യോഹന്നാന്‍റെ മരണസമയത്തു സന്നിഹിതയായിരുന്നിരിക്കണം. ഒരു മകന്‍റെ സ്ഥാനത്തുനിന്നുകൊണ്ടു തന്‍റെ അമ്മയെ ശൂശ്രൂഷിച്ച യോഹന്നാനെ മാത്രം യേശുവും പ്രതേകം സംരക്ഷിക്കുകയാണോ ചെയ്തതു ?

ഏതായാലും യോഹന്നാനുമാത്രമാണു ഇങ്ങനെ ഒരു പ്രത്യേകതലഭിക്കുന്നതു .
friend in need is a friend indeed !

ലിഖിതനിയമങ്ങളും അലിഖിത പാരമ്പര്യങ്ങളും സഭയില്‍ ഉണ്ടു

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്ന ശ്ളൈഹീക പാരമ്പര്യം അലിഖിതമാണു. പാരമ്പര്യത്തിലൂടെ കൈവന്ന നിരവധി സംഗതികള്‍ അലിഖിതാമാണു .( വി. ജോണ്‍ ഡമിഷ്യന്‍ )

ഒരിജന്‍ പറയുന്ന 4 തരം പ്രാര്ത്ഥനകള്‍ 
യാചന 
ആരാധന 
അപേക്ഷ 
ക്ര്രരതജ്ഞത.
പിതാവിനോടു യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവീല്‍ പ്രാര്ത്ഥിക്കണം 
അത്മാവു നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു. ( റോമ 8:26 )

മഹത്തായ്യ കാര്യങ്ങള്‍ക്കായി പ്രാര്ത്ഥിക്കുക ചെറീയവയും നല്കപെടും 
സ്വര്‍ഗീയകാര്യങ്ങള്‍ക്കായി പ്രാര്ത്ഥിക്കുക ഭൌമീകമായതും നല്കപെടൂം 


Image result for prayer

പ്രാര്ത്ഥനയുടെ മനുഷ്യര്‍ 

ഹാബേല്‍ ,ഹാനോക്കു ,യയക്കോബ്,മോശ ,യോശുവാ, ഏലിയ ഏലിശാ ,ജോബു ,,ദാവീദ് ,ദാനിയേല്‍ , തോബിയാസ് ,ഹെസക്കീയ  മുതല്പേര്‍ പ്രാര്ത്ഥനയുടെ മനുഷ്യരായ്യിരുന്നു. 

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്നു സഭാപിതാക്കന്മാര്‍ 

കിഴക്കോട്ടു നോക്കിയാണു പ്രാര്ത്ഥിക്കേണ്ടതെന്നു തെളിവുകളുടെ ബലത്തില്‍  വി.ബസേലിയോസ് , വി.ജോണ്‍ ഡിമിഷ്യന്‍ , പൌരസ്ത്യ കാതോലിക്കോസ്  ബാര്‍ ഏബ്രായ , തെര്‍ത്തുല്യന്‍ , അലക്സാണ്ഡ്രിയായിലെ.മാര്‍ ക്ളീമീസ് , പോളീകോര്‍പ്പസ് , ഒരിജന്‍ തുടങ്ങിയവര്‍  സാക്ഷിക്കുന്നു. 

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കുന്നതാണു ഏറ്റം ഉചിതമെന്നു പറഞ്ഞുകൊണ്ടു പ്രപന്‍ച  സംവിധാനത്തില്‍ മറ്റു ദിക്കിനില്ലാത്ത സവിശേഷതകള്‍ കിഴക്കിനുണ്ടെന്നു  പരിശുദ്ധ പിതാവു  ബനഡിക്ടുപതിനാറാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ട് .

Monday 24 October 2016

പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ? "

കഴിഞ്ഞ വര്ഷം കൊടുത്ത ഒരു മറുപടിയാണു ..


ഒരു പരിഭവത്തീനു മറുപടി ==

" സാര്‍ എഴുതുന്നതെല്ലാം വലിയവിഷയങ്ങളാണു .ഞങ്ങള്‍ക്കുവേണ്ടികൂടി എഴുതില്ലേ ? " ഒരു പെണ്‍കുട്ടിയുടെ പരിഭവം !!

""" പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ? "

ആലപ്പുഴ ഐ.എം..സ്. ല്‍ പ്രേമിക്കുന്നതു പാപമാണെന്നു പ്രസംഗത്തില്‍ പറയാറുണ്ടു .എന്നാല്‍ എന്‍റെ ക്ളാസുകളില്‍ പാപമാണെന്നുപറയാതെ അതു പാപസാഹചര്യത്തിലേക്കും ,തിന്മയിലേക്കും നയിക്കാമെന്നാണു പറയാറു..

എന്താണു വിവാഹം ??


ഏറ്റവും വലിയ ഒരു ദൈവവിളിയാണു. പിതാവായ ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണു .യേശു അതിനെ ഒരുകൂദാശയായി ഉയര്‍ത്തി. പിതാവായ ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുന്ന ഒരു വലീയ ദൌത്യമാണു പിതാവു ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു നല്കിയിരിക്കുന്നതു. അതു അവരുടെ ലൈഗീകതയില്‍ കൂടിയാണു സാധ്യമാക്കുന്നതു. അതിനാല്‍ ലൈഗീകത പരിശുദ്ധമാണു. പരിശുദ്ധനായവന്‍റെ ദാനമണു. അതു ഭാര്യാഭര്ത്താക്കന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീകദാനമാണു.
വിവാഹത്തിനു മുന്‍പു അതു അനാവരണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

വിവാഹ പൂര്‍വ ലൈഗീകത പാപമാണു.

അതുകൊണ്ടാണു പ്രേമം പാപത്തിലേക്കു നയിക്കാമെന്നു ഞാന്‍ പറഞ്ഞതു.യഥാര്ത്ഥ പ്രേമം പരസ്പരം ഒരു ബൂദ്ധീമുട്ടുകളും ഉണ്ടാഅക്കില്ല. പ്രേമത്തിന്‍റെ പേരില്‍ മുതലെടുപ്പുനടത്തുന്നവര്‍ വന്‍ചകരാണു. അവര്‍ക്കു യഥാര്ത്ഥ സ്നേഹമില്ല. തന്‍കാര്യവും സ്വര്‍ദ്ധതയുമാണു അവരില്‍ ഉള്ളതു . പ്രേമത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വലയിലാക്കിമുതലെടുപ്പുനടത്തുന്നവര്‍ പാപത്തിന്‍റെ പിടിയിലാണു .
പ്രേമത്തിലൂടെ രണ്ടുവ്യക്തികള്‍ മാത്രം ബന്ധം സ്ഥാപിക്കുകയൂം കുടുംബങ്ങളുമായൂം സമൂഹവുമായുള്ളബന്ധം പലപ്പോഴും താറുമാറാകുകയും ചെയ്യുന്നു. പീന്നീടു ഉണ്ടാകുന്ന തിക്തകഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരുന്നു. വിവാഹിതരാകുമ്പോഴും അവര്‍ക്കു ഒരൂ പുതിമയും ഇല്ല. അവര്‍ക്കൂ എല്ലാം പഴയ ആവര്ത്തനം മാത്രമായീ വളരെപെട്ടെന്നു ജീവിതം മടുത്തെന്നും വരാം .
വളരെചുരുക്കമായെങ്കിലും പരസ്പരം അടിയും ,പിടിയും ,വിവാഹം വേര്‍പിരിയലും , ആതമഹത്യയും ഒക്കെ കണ്ടുവരുന്ന പ്രതിഭാസങ്ങളാണു. അതു മുന്നീല്‍ കണ്ടുകൊണ്ടാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞതു പ്രേമം പാപത്തിലേക്കും പാപ സാഹചര്യത്തിലേക്കും നയിക്കുന്നുവെന്നു.

Image result for marriage

മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം !!

എല്ലാതരത്തിലും അനുഗ്രഹപ്രദം .ആദ്യമേതന്നെ രണ്ടു വീട്ടുകാര്‍ തമ്മില്‍ ബന്ധത്തിലാകുന്നു. അതോടുകൂടി രണ്ടൂകുടുംബക്കാര്‍ തമ്മില്‍ ബന്ധുക്കളാകുന്നു.
രണ്ടു ഇടവകക്കാര്‍ ബന്ധപ്പെടുന്നു. കൂദാശാപരവും ,പ്രാര്ത്ഥനാനുഭവവും ,ആയ വിവാഹജീതാരംഭം തന്നെആവശ്യമായ എല്ലാ ക്രുപാവരവും വിവാഹിതര്‍ക്കുലഭിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ രണ്ടു വീട്ടുകാരും ചേര്ന്നു അതിനു പരിഹാരം കാണുന്നു. എപ്പോഴും രണ്ടൂമാതാപിതാക്കളുടേയും പ്രാര്ത്ഥനയും അനുഗ്രഹവും രണ്ടു മക്കളോടും ഒപ്പം ഉണ്ടാകും.

ഇനിയും ആലോചിക്കുക ! എന്തുവേണം ? മാതാപിതാക്കള്‍ പറയുന്നതു അനുസരിച്ചു അവരുടെ അനുഗ്രഹാശിസുകളോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കണമോ ? ആതോ മിന്നുന്നതെല്ലാം പൊന്നാണെന്നുധരിച്ചൂ ചതിക്കുഴിയില്‍ പോയിവീഴണമോ ? പഠനത്തിനും ,സമാധാനപരമായ ജീവിതത്തിനും ,ഉറക്കത്തിനും ,,ആധ്യാത്മീകജീവിതത്തിനും പാളിച്ചയുണ്ടാക്കുന്ന പ്രേമജീവിതം വേണമോയെന്നു ? ചിന്തിക്കുക ! മോളുടെ സംശയം മാറിയോ ?

ഇത്രയും കൊണ്ടു കൌമാരക്കാരുടെ പരിഭവം മാറികാണുമല്ലോ ?

Sunday 9 October 2016

ഉത്ഥിതനായ യേശു !

" Look at my hands and feet; see that it is I myself ." ( Lk.24:39 )

ഉയര്ത്തെഴുനേറ്റ യേശുവിനെ കണ്ടിട്ടു അപ്പസ്തോലന്മാര്‍ക്കു മനസിലാകുന്നില്ല . അവര്‍ വിചരിച്ചു അവര്‍ ഭൂതത്തെകാണുന്നു..അവരെ വിശ്വസിപ്പിക്കാനായി തന്നെ കുറിച്ചുതന്നെ യേശു സാക്ഷ്യപെടുത്തുന്നു .

യേശുവിനെ മനാസ്സിലാക്കിയ ,യേശുവിലായ,വര്‍ക്കുലഭിക്കുന്ന മൂന്നൂ അടയാളങ്ങള്‍ .
1) സമാധാനം .
അവരുടെ മധ്യേ പ്ര്രത്യക്ഷനായ യേശു അവര്‍ക്കു ആശംസിച്ചതു സമാധാനമാണു ! എന്തിനാണു അവര്‍ക്കു സമാധാനം ?
യേശു ഉയര്തെഴുനേറ്റെന്നു നാട്ടില്‍ പാട്ടായി ,പ്രമാണികള്‍ കാവല്ക്കാര്‍ക്കു പണാം കൊടുത്തിട്ടു അവര്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ ആളുകള്‍ വന്നൂ അവനെ മോഷ്ടിചുകൊണ്ടു പോയെന്നു പറയിപ്പിചു. അതിനാല്‍ ഏതു നിമിഷവും അപ്പസ്തോലന്മാരും ശ്ശിഷ്യന്മാരും പിടിക്കപെടമെന്നു അവര്‍ക്കു ഭയമായിരുന്നു.
" ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ടു ശിഷ്യന്മാര്‍ യഹൂദരെ ഭയന്നു, കതകടച്ചിരിക്കെ യേശു വന്നു അവരുടെ മധ്യേ നിന്നു.,അവരോടുപറഞ്ഞു നിങ്ങള്‍ക്കു സമാധാനം." (യോഹ.20:19 )

2) രണ്ടാമത്തെ അടയാളം യേശുവിന്‍റെ രക്തമ്പുരണ്ട മുറിവുകള്‍, കൈകളിലേയും ,,കാലുകളില്ല്ലേയും മുറിവുകളാണു യേശു അവര്‍ക്കു സാക്ഷ്യത്തിനായി കാണിചുകൊടുത്തതു . .
യേശുവിലായിരിക്കൂന്നവനു ഈ മുറിവുകളും പീഠനങ്ങളും പുത്തരിയായിരിക്കില്ല, എന്നു മാത്രമല്ല സന്തൊഷത്തോടെ അതു ഏറ്റുവാങ്ങാനും അവനു കഴിയും .

3) മൂന്നാമത്തെ അടയാളം യേശു നമ്മില്‍ ഒരുവന്നയി മാറുന്നുനു
അവിടുത്തെ പദവിയില്‍ നിന്നും താഴ്ന്നിറങ്ങി നമ്മിലൊരുവനായി രൂപാന്തരപെടാന്‍ യേശു ശിഷ്യനും സാധിക്കുന്നു.

" ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ടോ ? ഒരു കഷണം വരുത്തമീന്‍ അവര് അവനുകൊടുത്തു " ( ലൂക്ക 24:42 )

യേശുവിലായ യേശുശിഷ്യനും സാധാരണക്കാരുടെ ഇടയില്‍ ഒരു സാധാരണക്കാരനെപോലെയാകാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ പാപ്പാ അതിനു നല്ല്ല ഉദാഹരണമാണു.

യേശുവിലായ ഒരു ക്രിസ്തു ശിഷ്യനിലും ഈ ഗുണങ്ങള്‍ ഉണ്ടാകും .
സമാധാനം
പീഠനങ്ങളില്‍ സഹനശക്തി
സാധാരണക്കാരോടു കൂടെ സാധാരണക്കാരനാകും

യേശുവേ ഈ ഗുണങ്ങള്‍ ഞങ്ങളിലും ഉണ്ടാകുവാന്‍ അങ്ങു ഞങ്ങളെ സഹായിക്കേണമ്മേ ! ആമ്മിന്‍

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...