" നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. ......... " ( ഉല്പ.3:15 )
പിതാവു പറഞ്ഞ ഈ സ്ത്രീ ആരാണു ?
ആ സ്ത്രീയെ പുത്രനാണു ലോകത്തിനു കാണിച്ചുകൊടുത്തതു !
അരാണു ആ സ്ത്രീ ?
" സ്ത്രീയേ എനിക്കും നിനക്കും എന്തു ? എന്‍റെ സമയം ഇനിയും ആയിട്ടില്ല (യോഹ.2:4 )
സഭാ വിരോധികള്‍ ദുവ്യാഖ്യാനം ചെയ്യുന്ന വചനങ്ങളില്‍ ഒന്നാണിതു. ( മഠ്ത്തില് നിന്നും ചാടിപ്പോയ സ്ത്രീയും ഈ വചന ഭാഗം ഉപയോഗിച്ചായിരുന്നു ജല്പനം ). അതേസമയം കത്തോലിക്കര്‍ മാതാവിന്റെ മാധ്യസ്ഥശകതിയെ വെളിപ്പെടുത്തുന്ന ഒരു സംഭവമായി ഇതിനെ ചിത്രീകരിക്കുന്നു.
സന്ദര്‍ഭം മനസിലാക്കാതെ ഇതിനെ വ്യാഖ്യാനിച്ചാല്‍ തെറ്റും. ഇതിന്‍റെ അര്‍ത്ഥം തുടര് വാചകത്തില് രേഖപ്പെടുത്തിയിട്ടുണ്ടു
" ഗലീലിയിലെ കാനായില്‍ ഇതു പ്രവര്‍ത്തിച്ചു യേശു അടയാളങ്ങളുടെ ആരംഭം കുറിച്ചു. ഇതുവഴി അവിടുന്നു തന്‍റെ മഹത്വം പ്രകടമാക്കുകയും അവിടുത്തെ ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു ." ( യോഹ.2:11 )
ഇതിന്‍റെ അടിസ്താനലക്ഷ്യം യേശുവിന്റെ മഹത്വം വെളിപ്പെടുത്തുകയാണു. യേശുവിന്‍റെ മഹത്വം ദൈവത്തിന്‍റെ മഹത്വം തന്നെയാണു.
"പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെപുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " (യോഹ.17:1 ) ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നു യേശുവിന്‍റെ ജീവിതലക്ഷ്യമെന്നു പറയാം .മഹത്വപ്പെടുത്തുകയെന്നു പറഞ്ഞാല്‍ മനുഷ്യരാല്‍ അറിയപ്പെടുക അംഗീകരിക്കപ്പെടുക യെന്നാണു.
യേശു അല്ഭുതങ്ങളിലൂടേയും അടയാളങ്ങളീലൂടെയും ലോകത്തിനു സ്വയം വെളിപ്പെടുത്തുകയായിരുന്നു. യേശുവിന്റെ മഹത്വം വെളിപ്പെടുമ്പോള്‍ അതുവഴി പിതാവിന്റെയും മഹത്വമാണു വെളിപ്പെടുക. യേശുവിന്‍റെ ഈ ചോദ്യം ഈ വെളിപ്പെടുത്തലിന്റെ , മഹത്വപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വേണം വ്യാഖ്യാനിക്കേണ്ടതു " സ്ത്രീ എനിക്കും നിനക്കും എന്തു ? "
ഇടപെടലിന്‍റെ അര്‍ത്ഥം
അവര്‍ക്കു വീഞ്ഞില്ല എന്ന മാതാവിന്‍റെ വാക്കുകളില്‍ തന്നെ പരോക്ഷമായി ഒരു അപേക്ഷയുണ്ടു.യേശുവിന്റെ ചോദ്യം അക്ഷരാര്ത്ഥത്തില്‍ മനസിലാക്കിയാല്‍ " എനിക്കും നിനക്കും എന്തു ? " ti emoi kai soi (What me and to you )
എന്നാല്‍ ഈ ചോദ്യം 3 അര്‍ത്ഥങ്ങളില്‍ മനസിലാക്കാം
1) നിഷേധാര്‍ത്ഥം മാതാവു ആവശ്യപ്പെട്ടതു നിഷേധിക്കുന്നു.
2) ശാസന മാതാവിന്‍റെ അപേക്ഷയെ പരുഷമായി ശാസിക്കുന്നു. അവരുടെ കാര്യത്തില്‍ നമുക്കെന്തുകാര്യംഎന്നഭാവത്തില്‍
3) ഇടപെടലിന്‍റെ അര്‍ത്ഥത്തെപറ്റിയുള്ള ചോദ്യം ( what is it ? )
യേശുവിന്‍റെ ചോദ്യം പരുഷമായ നിഷേധമോ ശാസനയോ അല്ലെന്നു അവിടുന്നു അപേക്ഷ സാധിച്ചുകൊടുക്കുന്നതില്‍ നിന്നും സുവ്യക്തമാണെല്ലോ? അതുമാത്രമല്ല മാതാവിനു തന്‍റെ അപേക്ഷയുടെ ഫലപ്രാപ്തിയെ പറ്റി യാതോരു സംശയവുമില്ലായിരുന്നു.
" അവന്‍ നിംഗളോടുപറയുന്നതു ചെയ്യുവിന്‍ " ( യോഹ. 2:5 )എന്ന അമ്മയുടെ ന്ര്ദേശം തന്‍റെ അപേക്ഷ ഒരിക്കലും തന്‍റെ മകന്‍ നിഷേധിക്കില്ലെന്നുള്ള ഉറപ്പുള്ളതുകൊണ്ടാണഅതുപോലെ യേശു നിഷേധിച്ചതിന്റെ യാതൊരു സൂചനയുമില്ല. അവിടുന്നു പറഞ്ഞതു "ഭരണികളില്‍ വെള്ളം നിറക്കാനാണൂ " (യോഹ.2:7 )
മഹത്വീകരണത്തിനുള്ള സമയം
" എന്‍റെ സമയം ഇനിയും ആയിട്ടില്ല " യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ സമയത്തിനു വലിയ വിലയാണു. അല്ഭുതപ്രവര്ത്തനത്തിനുള്ള സമയമല്ല യേശുവിന്റെ മഹത്വീകരണത്തിന്‍റെ സമയമാണു പീഡാനുഭവവും മരണവും ഉയിര്പ്പും ഉള്‍കൊള്ളുന്ന മഹത്വീകരണമാണു .
ഗ്രീക്കുകാര്‍ യേശുവിനെ അന്വേഷിച്ചു വന്നപ്പോള് യേശുപറഞ്ഞു.." മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടാനുള്ളസമയം വന്നിരിക്കുന്നു. (യോഹ.12;23) അന്ത്യ പ്രാര്‍ത്ഥനയിലും ഇപ്രകാരം കാണുന്നു.
" പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " ( യോഹ.17 :1) ഇവിടെയെല്ലാം അവിടുത്തേപീഡാനുഭവ്ത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും സമയമാണു.
ഇനിയും വേണം യേശു സമയമായില്ല.എന്നു പറഞ്ഞതിന്റെ അര്ത്ഥം എന്തെന്നു മനസിലാക്കാന്‍ .അങ്ങനെ ചിന്തിക്കുമ്പോള് സമയമായിട്ടില്ലയെന്നു പറഞ്ഞതിന്റെ അര്ത്ഥം തന്റെ മഹത്വീകരണത്തിന്റെ സമയം ആയിട്ടില്ലേന്നാണു. കാനായില്‍ ആരംഭിച്ചു ഗോഗുല്ത്തായിലും ,ഉദ്ധാനത്തിലും അവസാനിക്കുന്നതാണു തന്റെ മഹ്ത്വീകരണം. അതാണു ഇവിടുത്തെ ചൊദ്യത്തിന്‍റെ അര്‍ത്ഥം .
മറിയം രണ്ടാം ഹവ്വാ
" സ്ത്രീ " സ്വന്തം അമ്മയേ യേശു സ്ത്രീ യെന്നു വിളിക്കുന്നു. മാതാവിനെ യേശു അംഗീകരിക്കുന്നില്ലെന്നല്ല ഇതിനര്‍ത്ഥം .ദൈവശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ വളരെ അഗാധമായ ഒരര്‍ത്ഥം ഈ സ്ത്രീ ക്കുണ്ടു. അതായതു ഇവിടെ ക്രിസ്തുവിന്റെ അമ്മമാത്രമല്ല. രക്ഷാകരകര്‍മ്മത്തില്‍ യേശുവിനോടു സഹകരിക്കുന്ന ഒരു വ്യക്തികൂടെയാണു പരിശുദ്ധ കന്യാമറിയം
ദൈവമഹത്വീകരണം രക്ഷാകരമാണു. ഈ രക്ഷാകരകര്മ്മത്തില് യേശുവിനോടു സഹകരിക്കുന്ന സ്ത്രീയാണു മാതാവു.
മനുഷ്യന്‍റെ വീഴ്ച്ചയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീ സഹകരിച്ചു. രക്ഷാകരകര്മ്മത്തില്‍ രണ്ടാമാദാമായ യേശുവിനോടു സഹകരിക്കുന്ന രണ്ടാം ഹവായാണു മാതാവു. ഇതാണു സ്ത്രീയെന്നവാക്കിന്‍റെ സൂചന. ദൈവമഹത്വീകരണത്തില്‍ ആദ്യന്തം സഹകരിക്കുന്ന ആളാണു മറിയം .അതാണു എനിക്കും നിനകും എന്തു എന്നചോദ്യത്തിന്‍റെ അര്‍ത്ഥം.
മാതാവിനെ സ്ത്രീയെന്നു രണ്ടുപ്രാവസ്യം അഭിസംബോധന ചെയ്യുന്നുണ്ട്. കുരിശിന്‍ ചുവടില്‍ വച്ചു സ്ത്രീ ഇതാ നിന്‍റെ മകന്‍ (യോഹ. 19:26 )
അടയാളങ്ങളുടെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നാണു സംബോധനചെയ്യുന്നതു.
അതിനാല്‍ ഈ ഭാഗം മാനുഷീകബംധത്തിന്റെ അടിസ്ഥാനത്തിലല്ല മനസിലാക്കേണ്ടതു ദൈവശാസ്ത്രപരമായ കാഴ്ച്ചപ്പാടില്‍ വേണം മനസിലാക്കാന്‍. മറ്റൊരു വാക്കില് പറഞ്ഞാല്‍ പരസ്യ് ജീവിതത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നു സംബോധന ചെയ്യുന്നതു ഉല്പത്തിയില്‍ പിതാവു പറഞ്ഞ ആസ്ത്രീ തന്നെയാണു ഈ സ്ത്രീയെന്നു കാണിക്കാനാനെന്നു ചുരുക്കി മനസിലാക്കാം .

എന്നാല് പെന്തക്കൊസ്തുകാരും അതുപോലുള്ല സെക്റ്റുകാരും മറിയത്തെ താറടിക്കാനായി ഈ ഭാഗം എടുത്തു ദുര്വ്യാഖ്യാനം നടത്തും
ഒരു സംഭവം കൂടെങ്ങ്കിലും പറഞ്ഞില്ലെങ്കില്‍ അമ്മയെക്കുറിച്ചു പറയുന്ന വിവരക്കേടിനുള്ള മറുപ്ടി പൂര്ത്തിയാകില്ല
യേശുവിന്‍റെ അമ്മയും സഹോദരന്മാരും
“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസു നിറവേറ്റുന്നവരാരോ അവരാണു എന്റെ സഹോദരനും സഹോദരിയും അമ്മയുമെല്ലാം “ ( മര്കോ. 3: 31—35 )
ഈ ഭാഗം ഒത്തിരി വിവാദം സ്രിഷ്ടിച്ചിട്ടുള്ളതാണു.
മുല്ലാക്കരയും മറ്റു പെന്തക്കോസ്തുകാരും പറയുന്നതു യേശുവിന്‍റെ അമ്മയായ മറിയത്തിനു മറ്റുമക്കള്‍ ഉണ്ടായിരുന്നെന്നു !
അങ്ങനെയെങ്ങ്കില്‍ മറിയത്തിന്റെ കന്യാത്വത്തില് വിശ്വസിക്കാമോ ?
യേശു സ്വന്തം അമ്മയേയും സഹോദരന്മാരെയും തള്ളിപറഞ്ഞോ ?
പരിശുദ്ധ കന്യാമറിയത്തിന്റെ കന്യാത്വത്തെ ചോദ്യം ചെയ്യാനായി പ്രൊട്ടസ്റ്റന്റ്റുകാര് ഉപയോഗിക്കുന്നതു വി.മര്ക്കോസിന്റെ സുവിശേഷം ആറാം അധ്യായം മൂന്നാം വാക്യമാണു.
“ ഇയാള്‍ മറിയത്തിന്‍റെ മകനും യാക്കോബു, യോസേ ,യൂദാ, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലേ ?ഇയാളുടെ സഹോദരന്മാരും ഇവിടെ നമ്മോടുകൂടിയില്ലേ ? ( മര്ക്കൊ. 6: 3 )
ഈ സംശയം ദൂരീകരിക്കാന്‍ ബൈബിളിലേക്കുതന്നെ തിരിയണം അതുപോലെ തന്നെ വി.ഗ്രന്ധത്തിന്‍റെ മൂലഭാഷയും അതിന്റെ അര്ത്ഥവ്യ്ത്യാസങ്ങളും നാം അറിയണം അപ്പോള്‍ മറിയത്തിന്‍റെ കന്യാത്വത്തിനു അനുകൂലമായ പലതെളിവുകളും നമുക്കു ലഭിക്കും
1) സഹോദരന്മാര്‍ എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്ന “ അദല്ഫോസെന്ന (adelphos ) ഗ്രീക്കുവാകാണു. അറാമായാഭാഷയില്‍ “ ആഹാ “ ഹീബ്രു ഭാഷയിലെ “ ആഹ് “ ഈ മൂന്നു വാക്കുകളും വിശാലമായ അര്‍ത്ഥം ഉള്‍കോള്ളുന്നു. ( മലങ്കരപള്ളിയില്‍ ലേഖനം വായിക്കുമ്പോള്‍ " ആഹായ് " നമ്മള്‍ കേള്ക്കുന്ന വാകാണെല്ലോ പള്ളിയില്‍ ഇരിക്കുന്ന എല്ലാവരേയും സഹോദരന്മാരായി കാണുന്നു )
2) പ്രസക്തമായ ഈ ഭാഗം രക്തബന്ധമുള്ളവരെയല്ലാ വിവക്ഷിക്കുന്നതു കാരണം ഇവിടെ പറയുന്ന യാക്കോബിന്‍റെയും യോസയുടേയും അമ്മ പിന്നീടു മര്ക്കോസിന്റെ സുവിശേഷത്തില്‍ തന്നെ പതിനന്‍ചാം അധ്യായം നാല്പതാം വാക്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു “ ഇതെല്ലാം വീക്ഷിച്ചുകൊണ്ടു
കുറെസ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലനാമറിയവും
ചെറിയാക്കോബിന്റെയും യോസെയുടേയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു.
( മാര്ക്കു 15:40 ) കുരിശിന്‍റെ ചുവട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതു
യേശുവിന്‍റെ അമ്മയല്ലെന്നു വ്യക്തമാണെല്ലോ ?
3) മര്ക്കോസ് സുവിശേഷകന്‍ യേശുവിനെ “ മറിയത്തിന്‍റെ മകന്‍ “ എന്നാണു വിശേഷിപ്പിക്കുന്നതു ( മര്കോ 6: 3 )എന്നാല്‍ യൌസേപ്പിന്‍റെ മകനെന്നു പറയുന്നില്ലെന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കണം യഹൂദരുടെ പതിവനുസരിച്ചു അപ്പന്‍റെ പേരിലാണു അറിയപ്പെടേണ്ടതു.
4) മര്ക്കോ.3:31-35 ല് പറഞ്ഞിരിക്കുന്ന സഹോദരന്മാര്‍ 3:21 ല്‍ പറഞ്ഞിരിക്കുന്നതിന്‍റെ പരിസമാപ്തിയായിട്ടുവേണം കണക്കാക്കാന്‍ “ യേശുവിന്റെ സ്നേഹിതര്‍ ഇതുകേട്ടു അവിടുത്തെ പിടിച്ചുകൊണ്ടു പോകാന്‍ വന്നു. എന്തെന്നാല്‍ അവിടുത്തെ മനസിന്‍റെ സമനിലതെറ്റിയെന്നു അവര്‍ പറഞ്ഞിരുന്നു “ ( മാര്കോ 3: 21 )ഇവിടെ സ്നേഹിതര്‍ എന്നാണു പറഞ്ഞിരിക്കുന്നതു . ഈ സ്നേഹിതര്‍ “ബന്ധുക്കള്‍” അധവാ സ്വന്തക്കാര് ആകാം അമ്മയക്കും ബന്ധുക്കള്‍ക്കും സ്വഭാവികമായും ഉല്കണ്ഠയുണ്ടായിട്ടാണു അവര്‍ പിടിച്ചുകൊണ്ടു പോകാന്‍ വന്നതു
5) യേശുവില്‍ പിശാചു ആവസിച്ചുവെന്നു വേദ പണ്ഡിതര്‍ പറഞ്ഞതുകൊണ്ടാവണം അവിടുത്തെ പിടിച്ചുകൊണ്ടൂ പോകാന്‍ മറിയവും ബന്ധുക്കളും പുറകെ വന്നതു ( മര്കോ. 3: 21).
ദൈവഹിതം പ്രവര്ത്തിക്കുന്നവര്‍
ചുറ്റും ഇരിക്കുന്നവരെ നോക്കി അവിടുന്നു പ്രസ്താവിച്ചു,
“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസ് നിറവേറ്റുന്നവനാരോ അവനാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയും “ മ്ര്ക്കോ 6:34-35 )
മത്തായിയുടെ സുവിശേഷത്തില്‍ അവിടുന്നു തന്‍റെ സിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടു പ്രഖ്യാപിച്ചു. ( മത്താ.12:49 ) എന്നാണു രേഖപ്പെടുത്തുന്നതു . ദൈവരാജ്യത്തിന്‍റെ ഒരു പുത്തന്‍ സന്ദേശം തന്‍റെ അനുഗാമികള്‍ക്കു പകര്‍ന്നു കൊടുക്കുകയാണു അവിടുന്നു. പാരതന്ത്രികമായ കുടുംബത്തെയും കുടുംബബന്ധത്തെയും ആണു അവിടുന്നു സൂചിപ്പിക്കുനതു
സ്വര്ഗീയപിതാവിന്‍റെ കുടുംബം. തന്‍റെ പിതാവിന്‍റെ തിരുമനസ് നിറവേറ്റുന്നവരാണു ആ കുടുംബത്തിലെ അംഗങ്ങള്‍ അതുകൊണ്ടാണു ശിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടൂ ദൈവവചനം പാലിക്കുന്ന തന്‍റെ ശിഷ്യന്മാരാണു തന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നു അവിടുന്നു പഠിപ്പിക്കുന്നു.
മത്തായിയുടെ സുവിശേഷത്തില്‍ എന്‍റെ പിതാവിന്‍റെ ഇഷ്ടമെന്നും മര്ക്കോസിന്റെ സുവിശേഷത്തില്‍ ദൈവതിരുമനസെന്നും ലൂക്കോസിന്റെ സുവിശേഷത്തില്‍ ദൈവവചനമെന്നും വിളിക്കുന്നതെല്ലാം ഒന്നുതന്നെയാണു. “ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരന്മാരും . ( ലൂക്ക 8:21 )
ദൈവരാജ്യം പുതിയവ്യവസ്ഥിതിയാണു
യേശുവിന്‍റെ പ്രബോധനത്തിന്‍റെ മുഖ്യപ്രമേയം ദൈവരാജ്യമായിരുന്നു.
ദൈവരാജ്യമെന്നു വെച്ചാല്‍ ഒരു വ്യവസ്ഥിതിയാണു പാപത്തിന്‍റെ വ്യവസ്ഥിതിയുടെസ്താനത്തു ഒരു ദൈവിക വ്യവസ്ഥിതി സ്ഥാപിക്കല്‍ . അതാണു ദൈവരാജ്യസ്ഥാപനം കൊണ്ടു ഉദ്ദേശിക്കുക, അതായതു ദൈവത്തെ പിതാവായി അംഗീകരിക്കുന്ന ഒരു സംവിധാനമാണു ഇതു.
ദൈവത്തിന്‍റെ പിത്രുത്വവും മനുഷ്യരുടെ സാഹോദര്യവും
സ്വര്ഗീയപിതാവിനെ പിതാവായിയംഗീകരിച്ചുകൊണ്ടു ഒരു പുതിയ കുടുംബസ്ംവിധാനം രൂപം കൊള്ളുകയാണു. അപ്പോള്‍ മനുഷ്യരെല്ലാം സഹോദരീസഹോദര്ന്മാരാണു. പിശാചിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാനുള്ള എക പോം വഴി യേശുവുമായിയുള്ള ഐക്യം ദ്രുഡപ്പെടുത്തുകയാണു. അതു സാധിക്കുന്നതു ദൈവതിരുമനസു നിറവേറ്റികൊണ്ടാണു. അങ്ങനെ ദൈവതിരുമനസ് നിറവേറ്റിയ ശിഷ്യന്മാരാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നാണു യേശുപറഞ്ഞതു.
അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണു പുതിയ ഇസ്രായേല്‍, പുതിയ ദൈവജനം .ഈ കൂട്ടായ്മക്കു നിദാനം രക്തബന്ധമല്ല. യേശുവിലുള്ള വിശ്വാസവും ദൈവഹിതം നിറവേറ്റലുമാകുന്നു.
ഇവിടെയാണു യേശു ആരാണു എന്‍റെ സഹോദരന്‍ ആരാണു എന്റെസഹോദരിയെന്നു ചോദിച്ചതിന്‍റെ പ്രസക്തിമനസിലാകുക, അതായതു ഈ ലോകബന്ധങ്ങളില്‍ നിന്നും അകന്നു അതിസ്വഭാവികമായ വ്യക്തി ബന്ധങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണു.
ദൈവതിരുഹിതം മനസിലാക്കി പ്രവര്‍ത്തിക്കുകയാണു യേശുവിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലേക്കുള്ളവാതില്‍
അതിസ്വഭാവീക കുടുംബം
ഈ പുതിയ വ്യവസ്ഥിതിയുടെ തലത്തില്‍ നിന്നുകൊണ്ടാണു യേശുസംസാരിക്കുക. സ്വാഭാവികബന്ധത്തിന്‍റെ വെളിച്ചത്തില്‍ അതിസ്വഭാവികതലത്തിലേക്കു യേശു എല്ലാവരേയും ക്ഷണിക്കുന്നു. അതിനു ചെയ്യേണ്ടതു ഇതുമാത്രം “ ദൈവഹിതം മനസിലാക്കി അതു അനുഷ്ടിക്കുക, “ ഈലോകത്തില്‍ ദൈവഹിതം മനസിലാക്കി അതു അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റിയ എകവ്യക്തിയാണു പരിശുദ്ധകന്യാമറിയം
ഇപ്രകാരം ചിന്തിക്കുക്കുമ്പോള്‍ യേശു മറിയത്തെ തള്ളിപറയുകയല്ലാ അവളെപ്പോലെ ദൈവഹിതം നിറവേറ്റുന്നവര്‍ക്കെല്ലാം എന്‍റെ സഹോദരനും സഹോദരിയും അമ്മയുമൊക്കെ ആകാമെന്നാണു അവിടുന്നു പറയുക.
ആ നിലയില്‍ ഈ പുതിയ കുടുംബവ്യവസ്ത്ഥിതിയില്‍ മറിയത്തിനു സമുന്നതമായ ഒരു സ്ഥാനമുണ്ടു. അതിന്‍റെ അംഗീകാരവും പ്രഘോഷണവുമാണു യേശുവിന്‍റെ വാക്കുകളില്‍ നിഴലിക്കുക.
ചുരുക്കം
1) ദൈവതിരുഹിതം മനസിലാക്കി അതിന്‍റെ പൂര്ണതയില്‍ നിര്‍വഹിച്ചവ്യക്തിയാണു പരിശുദ്ധകന്യക
2) അതുപൊലെ ദൈവഹിതം മനസിലാക്കി അതു നിര്വഹിക്കുന്നഎവര്‍ക്കും യേസുവിന്‍റെ സഹോദരനും സഹോദരിയും അമ്മയുമാകാവുന്നതാണു.

2) പ്രസക്തമായ ഈ ഭാഗം രക്തബന്ധമുള്ളവരെയല്ലാ വിവക്ഷിക്കുന്നതു കാരണം ഇവിടെ പറയുന്ന യാക്കോബിന്‍റെയും യോസയുടേയും അമ്മ പിന്നീടു മര്ക്കോസിന്റെ സുവിശേഷത്തില്‍ തന്നെ പതിനന്‍ചാം അധ്യായം നാല്പതാം വാക്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു