Sunday 23 July 2017

സകല മനുഷ്യ്രോടും സഹകരിച്ചു പ്രവര്ത്തിക്കണം:

നമ്മള്‍ ആരേയെങ്കിലും പാര്‍ശ്വവല്ക്കരിക്കണമോ ?

ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു. (ദൈവമാണു ഇവിടേയും പ്രവര്ത്തിക്കുന്നതു പരിശുദ്ധാതാത്മാവാണു ദൈവികവെളിപാടുകള്‍ അവര്‍ക്കും നല്കിയതു)

അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം.

അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശ്വാസം ഉള്ളവരായിരിക്കില്ല.

പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം. നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? എന്നേ പീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു.

ലൂക്കോസ് 8 ല്‍ നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.

ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു. (ദൈവം ശീക്ഷിച്ചുവെന്നു മനസിലാക്കുന്നതിലും നന്നു ശിക്ഷ ദൈവത്തീല്‍ നിന്നും അല്ല ഓരോരുത്തരുടേയും പ്ര്രവര്ത്തിയ്യുടെ ഫലം അവര്‍ ആനുഭവിക്കുന്നു. തീയില്‍ എടുത്തുചാടിയാല്‍ പൊള്ളും അതു ദൈവം പൊള്ളിക്കൂന്നതല്ല )
പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു. അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു. പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു.

ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു. ( ഇവിടേയും ശിക്ഷയേക്കാള്‍ അടയാളമായി മനസിലാക്കുന്നതാണു നല്ലതു സഖറിയാ അടയാളം ആവശ്യപ്പ്പെട്ടിരുന്നൂ. "

ഇതു ഞാന്‍ എങ്ങനെ അറിയ്യും?") അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ. മുനിയായിതീരാനായിരുന്നു ശിക്ഷ.

മുനിമാരുടെ അനുഗ്രഹം

ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും. ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു. ( അതുകൊണ്ടാണു മാര്‍ പാപ്പാ പറഞ്ഞതു എല്ലാ മതത്തിലും സത്യത്തീന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു. രണ്ടാം വത്തിക്ക്കാന്‍ കൌണ്സില്‍ )

അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ടുണ്ടാകും. 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.

നമുക്കും നല്ല മാത്രുക

നമ്മുടെ ജീവിതകാലത്തു ലഭിക്കുന്ന അവസരങ്ങള്‍ പ്രത്യേകിച്ചു നോമ്പുകാലങ്ങളില്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റിയില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും. അങ്ങനെ നമ്മുടെ ജീവിത നവീകരണത്തിനുള്ള ഒരു വഴിയായി നമ്മുടെ നോമ്പുകാലങ്ങള്‍ ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ കരുണായുടെ വാതില്‍ എന്നും തുറന്നു കിടക്കുന്നു !

Saturday 22 July 2017

ആടിനെ പട്ടിയാക്കാന്‍ പറ്റുമോ ?

നിര്‍ദോഷികളെ “നെസ്തോറിയന്‍” യെന്നുമുദ്രകുത്തി അകറ്റി നിര്ത്തി ?

ഏ.ഡി. 431 ലെ എഫേസോസ് സുനഹദൊസിനെ തുടര്ന്നു മെസൊപ്പൊട്ടേമിയന്‍ ക്രിസ്തുമതത്തെ നെസ്തോറിയനെന്നു പറഞ്ഞു അകറ്റിനിര്ത്തി.ആരാധനക്രമ പാരമ്പര്യങ്ങളിലാകട്ടെ,
കാനന്‍നിയമസംഹിതകളിലാകട്ടെ, ക്രിസ്തുശാസ്ത്രഗ്രന്ഥങ്ങ്ളിലാകട്ടെ “നെസ്തോരിയന്‍” പഷണ്ഡത ലവലേശം കാണാനില്ല.

ജോണ്പോള് രണ്ടാമന്‍ പാപ്പാ നിയമിച്ചവിദഗ്ധ സംഘം അസ്സീറിയന്‍ ( “നെസ്തോറിയന്‍) സഭയുടെ പ്രബോധനം സത്യവിസ്വാസമാണെന്ന് അംഗീകരിച്ചു. 1994 ല്‍ ഒരുസയുക്ത പ്രസ്ഥാവന കത്തൊലിക്കാസഭയും,നെസ്തോറിയന്‍ സഭയും തമ്മില്‍ ഉണ്ടാകി.

നൂറ്റാണ്ടുകള്ക്കുശെഷം ആദ്യമായാണു അസ്സീറിയന്‍ സഭയെ അതിപുരാതനമായ കത്തൊലിക്കാസഭയും,കത്തൊലിക്കസഭയെ അസ്സീറിയന്‍ സഭയും അംഗീകരിച്ചത്.

നെസ്തോറിയന്‍ പാഷണ്ഡതയെന്നാല്‍ എന്താണു ?

 “യേശുക്രിസ്തുവില്‍ രണ്ടാളുകളുണ്ട്. ദൈവികവും മാനുഷീകവും. രണ്ട് സ്വഭാവങ്ങള്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ രണ്ടാളൂകള് തമ്മില്‍ സത്താപരമായ് ഐക്യമില്ല. കന്യാമറിയം വെറും മനുഷ്യവ്യക്തിയുടെ മാതാവാണ്. അതുകൊണ്ട് അവളെ ദൈവമാതാവെന്നുവിളിക്കാന്‍ പാടില്ല."  ഇതാണ് നെസ്തോറിയനിസം. അധവാ നെസ്തോറിയൂസിന്‍റെ പെരില്‍ അറിയപ്പെടുന്ന പാഷണ്ഡത. ഈപഷ്ണ്ഡത അസീറിയന്‍ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല.

പൌരസ്ത്യ അസീറിയന്‍ സഭയെപ്പറ്റിയുള്ള ധാരണകള് തിരുത്താന്‍ സുറിയാനി സഭകള് തയാറാണു. രണ്ട്സഭക്കാരും ഉപയോഗിച്ചിരുന്ന ടെര്മിനോളജി പരശ്പ്പരം മനസിലാക്കാന് സധിക്കാതെ വന്നതായിരുന്നു ധാരണപ്പിശകിനു കാരണമായിതീര്ന്നത്. മെസപ്പൊട്ടെമിയായിലെ പൌരസ്ത്യസുറിയാനിസഭയുടെ സ്ഥാപകനും നെസ്തൊറിയസല്ലാ. ഗ്രീക്കുസഭയിലെ ഒരു മെത്രാനായി മാത്രമെ അസ്സീറിയന്‍ സഭക്കാര് നെസ്തോറിയസിനെ പരിഗണിക്കുന്നുള്ളു.

തിയഡോറിനു സഭയിലുണ്ടായിരുന്ന സമുന്നിതസ്ഥാനം നെസ്തോറിയൂസിന് നെസ്തോറിയന്‍ സഭയില്‍ ഇല്ലായിരുന്നു. തിയഡോര് മരിക്കുമ്പോള്‍ സഭയിലെ മഹാവിശുദ്ധനും സഭാപിതാവുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തെയോ ജീവിതവിശുദ്ധിയേയോ ആരും സംശയിച്ചില്ല്.

മരിച്ച് 125 വര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 553 ലെ കോണ്സ്റ്റാന്റ്റിനോപ്പിള്‍ സിനഡില്‍ അദ്ദെഹത്തിന്റെ ശാപത്തിനു വഴിതെളിച്ചത് ഒരു ഒരിജനിസ്റ്റ് മെത്രാന്‍റെ കുബുദ്ധിയായിരുന്നു .അസീറിയന്‍ സഭയോ, പ്രത്യേകിച്ച് കേരളത്തിലെ സുറിയാനി സഭ ഒരിക്കലും നെസ്തോറിയന്‍ പാഷ്ണ്ഡതയില്‍ ഉള്പ്പെട്ടിട്ടില്ല.

അസ്സീറിയന്‍ സഭയും കത്തോലിക്കസഭയും പര്സ്പരമുണ്ടായിരുന്ന ധാരണപ്പിശകുകള്‍ തീര്ത്ത് പസ്പരം അംഗീകരിച് നെസ്തോറീയന്‍ പാഷ്ണ്ഡത ഇല്ലെന്നുറപ്പുവരുത്തി.

മേനേസ്സീസ് മെത്രാപ്പോലീത്താ വരുമ്പോളോ അതിനു മുന്പോ കെരളസഭയോ അസ്സീറിയന്‍ സഭയോ നെസ്തോറിയന്‍ പാഷണ്ഡതയില്‍ ഉള്പ്പേട്ടിരുന്നില്ല. ( വാസ്ഥവത്തില്‍ ടെര്മിനോളജി പരസ്പരം മനസിലാക്കാതെപോയതിന്‍റെ ഫലമാണെല്ലോ ധാരണപ്പിശകുകള്ക്കുകാരണമായത്).

ഇന്നുലോകത്തില്‍ നെസ്തോറിയന്‍ പാഷണ്ഡതയില്ലെന്നു കത്തൊലിക്കസഭ ഉറപ്പുവരുത്തിയിരിക്കുന്നു.

Thursday 20 July 2017

മനുഷ്യരെല്ലാം ദൈവമക്കള്‍ !

വിശ്വാസത്തിന്‍റെ പേരിലോ വര്ണത്തിന്‍റെ പേരിലോ രാജ്യത്തിന്രെ പേരിലോ മതത്തിന്രെ പേരിലോ ആരേയും കൊല്ലാനോ മാറ്റിനിര്ത്താനോ ക്രിസ്ത്യാനികള്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതു ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതു മതഭ്രാന്തന്മാരാണു !

മനുഷ്യരെല്ലാം ദൈവമക്കള്‍ !

പഴയനിയമവും പുതിയ നിയമവും.

പഴയതു പുതിയതിന്‍റെ നിഴല്‍ മാത്രമാണു അധവാ പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു. പഴയതു മുറുകെപിടിച്ചുകൊണ്ടിരുന്ന ഫരീശയരും നിയമഞ്ജരും ഒക്കെ യേശുവിനു എതിരായതു പഴയതില്‍ നിന്നും വളരെ വ്യത്യസ്ഥമായി യേശു ഓരോന്നുചെയ്തതുകൊണ്ടാണു.

ശാബതു ലംഘിച്ചു. പാപികളെ സ്നേഹിച്ചു. വഴിതെറ്റിപോയതിനെ അന്വേഷിച്ചുപോയി. ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ല. വ്യഭിചാരിണിയെ കല്ലെറിഞ്ഞില്ല. ഇങ്ങനെ നീളുന്നു പഴയതില്‍ നിന്നും വ്യത്യസ്ഥമായി യേശു ചെയ്ത പ്രവര്ത്തനങ്ങള്‍.

മോശയുടെ നിയമത്തില്‍ ഭാര്യയെ ഉപേക്ഷചീടുകൊടുത്തു പിരിച്ചുവിടാന്‍ പറഞ്ഞിരിക്കുന്നു. യേശു പറഞ്ഞു ഒരിക്കലും അരുതു മോശ പറഞ്ഞതു നിങ്ങളുടെ ഹ്രുദയ കാഠിന്യം മൂലമാണു.

ഞാനിതു പറയാന്‍ കാരണം ആലന്‍ചേരിപിതാവിനെ ഖണ്ഡിക്കുവാനായി  ഒരിക്കല്‍  ഒരാള്‍ നിയമാവര്ത്തനം 12 കൊണ്ടുവന്നു. അതില്‍ എല്ലാവനേയും തട്ടിതകര്ത്തു ബഹളമുണ്ടാക്കി കഴുത്തുവെട്ടി എല്ലാം നശിപ്പിക്കണമെന്നു പറഞ്ഞിരിക്കുന്നതു എടുത്തുകൊണ്ടുവന്നു. ദൈവം ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്നുള്ളതാണു യേശു കാണിച്ചുതന്നതു. ആരേയും തലവെട്ടാനും എറിഞ്ഞുകൊല്ലനും യേശു പഠിപ്പിച്ചില്ല. ദൈവം സ്നേഹമണു. ഒരിക്കലും ഒരുപാപിയെ നഷ്ടപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കില്ല.

ആരേയും കൊല്ലില്ല. പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ ആശയം മനസിലാക്കാതെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരാര്ത്ഥത്തില്‍ നിറവേറ്റാന്‍ പോകുന്നവര്‍ കഴുത്തറക്കുന്ന ഐ എസ് ഭീകരര്‍ക്കു തുല്യരാണു. അവരും അവര്‍ക്കറിയാവുന്ന പഴയനിയമം നടപ്പിലാക്കുന്നു. അന്യമതസ്തരെ കഴുത്തറക്കുന്നു.

യേശു പഠിപ്പിച്ചതു പല്ലിനു പല്ലു, കണ്ണിനു കണ്ണു എന്നു നിംഗള്‍ കേട്ടിട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനെ എതിര്‍ക്കരുതു, ഒരു കരണത്തടിച്ചാല്‍ മറ്റതും കാണിച്ചുകൊടുക്കുക, നിന്‍റെ ഉടുപ്പെടുക്കുന്നവനു പുറം കുപ്പായവും കൂടികൊടുക്കുക. തിന്മയെ നന്മകൊണ്ടു ജയിക്കാനാണു.

ഇതൊന്നും കാണുകയോ പഠിക്കുകയോ ചെയ്യാതെ പഴയതില്‍ പറഞ്ഞിരിക്കുന്നതു പൊരുള്‍ മനസിലാക്കാതെ ഫരീശയന്മാരും നിയമഞ്ജരും ചെതതു തന്നെ ചെയ്യുന്നവരാണു സഭയെ രക്ഷിക്കാനെന്ന ഭാവേന വരുന്നതു.

ഇവര്‍ വി.ലൂക്കോസിന്‍റെ സുവിശേഷം 15 ആം അധ്യായം വായിച്ചു ധ്യാനിക്കുന്നതു നല്ലതാണു. കാണാതായ ആടിന്‍റെ ഉപമയില്‍ കൂടി ഒരു ചെറിയവന്‍ പോലും നഷ്ടപെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ആടു പുരുഷനാര്‍ക്കുള്ള ഉപമയാണെങ്ങ്കില്‍ അതാസ്ത്രീക്കും ഒരെണ്ണം കാണാതായ നാണയം, പിന്നെ ധൂര്ത്തപുത്രനേ നോക്കിയിരുന്ന പിതാവു ഇതൊന്നും ഫരീസയര്‍ക്കോ നിയമന്ഞര്‍ക്കോ ദഹിക്കില്ല, ഇവിടെയെല്ലാം ചെറിയവനോടുപോലുമുള്ള സ്നേഹം എത്ര വലുതു?

മനുഷ്യരെല്ലാം ദൈവമക്ക്ള്‍ !

അവന്‍ ഏതു ജാതിയില്‍ പെട്ടവനായാലും അവനില്‍ ദൈവത്തിന്‍റെ മുദ്രയുണ്ടു. പിന്നെ മാമോദീസായിലും മൂറോനഭിഷേകത്തിലുമെല്ലാം ആമുദ്ര സ്വര്ണ മുദ്രയായി തെളിയപ്പെടുന്നുവെന്നു മാത്രം (ഇതു എന്‍റെ ഒരു വിലയിരുത്തലാണു സഭയുടെ പഠനമായി ചിന്തിക്കരുതു. എന്നാലും സഭയുടെ പഠനത്തിനു എതിരല്ല).

ചുരുക്കത്തില്‍ ദൈവത്തിന്‍റെ മുദ്രയുളള മനുഷ്യന്‍ ഏതു ജാതിയിലോ വര്ണത്തിലോ ആയാലും ഒരു ചെറിയവന്‍ പോലും നഷ്ടപ്പെടാന്‍ ദൈവം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ആരേയും അവന്‍റെ വിശ്വാസത്തിന്‍റെ പേരില്‍ .ജാതിയുടെ പേരില്‍ മറ്റിനിര്ത്താന്‍ പാടില്ല.

യേശു പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്തു.

Monday 17 July 2017

മാലാഖാമാരും മര്ത്യരും !

" നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം"  ( 1കോറ. 8:9 )

അറിവുള്ളവനു വിഗ്രഹാരാധനയല്ലാത്തതു അറിവില്ലാത്തവനു വിഗ്രഹാരാധനയാകാം.

" അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കറ്പ്പിച്ച ഭക്ഷണം കഴിക്കാന്‍ അതു അവനു നിത്യതയില്‍ അനുതാപം അസാധ്യം. അതിനാല്‍ പാപമോചനവും അസാധ്യം .ആദ്യത്തെ പാപം മാലാഖാമാരുടെ പാപം.
എന്തുകൊണ്ടു പാപമൊചനം ലഭിച്ചില്ല. ?

മാലാഖാമാര്‍ അരൂപികളും അമര്ത്യരുമാണു. അവര്‍ക്കു മരണമില്ലാത്തതിനാല്‍ അവര്‍ നിത്യതയിലാണു.

നിത്യതയിലുള്ലവര്‍ പാപം ചെയ്താല്‍ അനുതപിക്കാന്‍ പറ്റില്ല കാരണം അവര്‍ നിത്യതയിലാണു പാപം ചെയ്തതു. നിത്യമായപാപം അതിനാല്‍ മോചനമില്ല.
ഇതേ തത്വമാണു നരകത്തിലുള്ളവര്‍ക്കും ബാധകം. നരകം നിത്യ്തയിലാണു. നിത്യതയിലായിക്കഴിഞ്ഞാല്‍ പിന്നെ പാപമോചനമില്ല. എന്നാല്‍ മരിക്കുന്നതിനു തൊട്ടുമുന്‍പുപോലും അനുതപിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെടാം. ഇതുതന്നെയാണു നല്ല കള്ളന്‍റെ കാര്യ്ത്തിലും സംഭവിച്ചതു.
പിന്നെ എന്തുകൊണ്ടു മാലാഖാമാര്‍ പാപം ചെയ്തു?

അവര്‍ അരൂപിയാണു. നിത്യതയിലാണു എന്നാലും അവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടു. അതില്‍ ദൈവം കൈകടത്തില്ല, അങ്ങനെ അവര്സ്വതന്ത്രമനസാല്‍ പാപം ചെയ്തപ്പോള്‍ അതു നിത്യതയിലായതിനാല്‍ മാറ്റം അസാധ്യം.

എന്നാല്‍ മനുഷ്യര്‍ മര്ത്യമായ ശരീരമുള്ലവനായതിനാല്‍ അവന്‍ ചെയ്ത പാപം നിത്യതയിലല്ലാത്തതുകൊണ്ടു അനുതപിക്കാന്‍ അവസരം ഉണ്ടു.

അനുതപിച്ചാല്‍ രക്ഷപെടാം .അവനും സ്വാതന്ത്ര്യം ഉള്ളതിനാല്‍ അനുതപിക്കാനോ അനുതപിക്കാതിരിക്കാനോ അവനു കഴിയും അനുതപിച്ചാല്‍ നിത്യരക്ഷ കൈവരും.

കത്തോലിക്കാ സഭയുടെ വിശ്വാസത്തിനോ പഠനത്തിനോ എതിരല്ലെന്നുള്ള വിശ്വാസത്തില്‍ പ്രസിദ്ധീകരിക്കുന്നു.

Saturday 15 July 2017

പരിശുദ്ധ കന്യാമറിയം !

പരിശുദ്ധ കത്തോലിക്കാസഭ മറിയത്തെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതു വചനാധിഷ്ടിതം മാത്രം.

അവള്‍ ദൈവസന്നിധിയില്‍ ക്രുപകണ്ടെത്തിയവളാണു.
അവള്‍ കര്ത്താവിന്‍റെ അമ്മയാണു അവളുടെ സാന്നിദ്ധ്യത്തില്‍ ഏലിസബേത്തിന്‍റെ ഉദരത്തിലെ ശുശു പരിശുദ്ധാത്മാവില്‍ നിറയുന്നു. ( ലുക്കാ 1:39 - 45 )

അനുഗ്രഹിക്കപ്പെട്ടവളെന്നു പരിശുദ്ധാത്മാവു പ്രഖ്യാപിച്ച മറിയത്തെ ആര്‍ക്കാണു ആദരിക്കാതിരിക്കാന്‍ കഴിയുക.? കാരണം ബൈബിളില്‍ തന്നെയുണ്ടു. " ഇന്നുമുതല്‍ എല്ലാതലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും. " ( ലൂക്കാ.1: 48 )

യേശു കല്പനകള്‍ അനുസരിക്കുന്നവനായിരുന്നു. ലേവ്യര്‍ 19:3 ല്‍ " പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക " യേശു തന്‍റെ അമ്മയേ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

കാനായിലെ കല്ല്യാണത്തിനു അമ്മയുടെ മാധ്യസ്ഥം തന്രെ സമയം ആകാഞ്ഞിട്ടുകൂടി സാധിച്ചുകൊടുക്കുന്നു. (യോഹ. 2: 1 - 10 ) ആ അമ്മയുടെ മാധ്യസ്ഥം തേടുവാന്‍ ഇതും നമ്മേ പഠിപ്പിക്കുന്നു. (ആവശ്യം തോന്നുന്നവര്‍ക്കു മാത്രം)

യേശുവിന്‍റെ ഉദ്ധാനത്തിനു ശേഷം
പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്നതു യേശുവിന്‍റെ അമ്മയോടോപ്പമായിരുന്നു. (നടപടി 1:14 )

കുരിശിന്‍ ചുവട്ടില്‍ വെച്ചു തന്‍റെ അമ്മയെ അവിടെ ഉപേക്ഷിക്കാതെ തന്‍റെ പ്രിയ ശിഷ്യന്‍റെ അമ്മയായി ഏല്പ്പിച്ചുകൊടുത്തതിലൂടെ നമ്മുടേയും അമ്മയായി യേശു തരികയല്ലേ ചെയ്തതു. ( ആവശ്യക്കാര്‍ക്കു മാത്രം)
കന്യാമറിയത്തിന്‍റെ മാധ്യസ്ഥം ആവശ്യമുള്ളവര്‍ക്കു യാചിക്കാം.

ബഹുമാനിക്കേണ്ടവര്‍ക്കു ബഹുമാനിക്കാം. മാധ്യസ്ഥം യാചിക്കുന്നവര്‍ ജപമാലചൊല്ലിക്കൊണ്ടാണു അതുചെയ്യുന്നതു, അതു ദൈവവചനം മാത്രമാണു. യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ മാത്രമാണു നാം ധ്യാനിക്കുന്നതു. പ്രാര്‍ദ്ധനയായി ചൊല്ലുന്നതു ഗബ്രിയേല്‍ മാലാഖാ പറഞ്ഞതും ,ഏലിസബേത്തു പറഞ്ഞതും അതിനോടു നമ്മുടെ യാചനയും മാത്രമാണു. ആവശ്യ്മില്ലെങ്കില്‍ ജപമാല ചൊല്ലരുതു.

പിന്നെ സെലിന്‍ പറഞ്ഞതു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നു. 100 % വും ശരിയാണു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നാണു സഭയും പഠിപ്പിക്കുന്നതു. അബ്രഹാമും ഇസഹാക്കും, യാക്കോബും മരിച്ചിട്ടില്ല. ദൈവം ജീവിക്കുന്നവരുടെ ദൈവമാണു. യേശു പറഞ്ഞു എന്നില്‍ വിശ്വസിക്കുന്നവന്‍ മരിക്കില്ല മരിച്ചാലും ജീവിക്കും.

എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കില്ല ( യോഹ.6: 54 - 56 ). പരി.അമ്മയും വിശുദ്ധന്മാരും മരിച്ചവരല്ല ജീവിക്കുന്നവരാണു.

പരി.അമ്മ അമലോല്ഭവയാണു. ദൈവം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ വിശുദ്ധീകരിക്കുന്നു ജറമിയായെ പ്രവാചകനായി തിരഞ്ഞെടുക്കുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു. (ജറ.1:5 )

സഖറിയായോടു ദൂതന്‍ പറഞ്ഞു യോഹന്നാന്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ പരിശുദ്ധാത്മാവില്‍ നിറയും. ( ലൂക.1:15 )

" താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു, വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വ്പ്പെടുത്തി " ( റോമാ.8:30 ) എന്നല്ലേ വചനം പഠിപ്പിക്കുക. ?

ജറമിയായെ ജനിക്കുന്നതിനു മുന്‍പേ വിശുദ്ധീകരിക്കാമെങ്കില്‍ ദൈവക്രുപനിറഞ്ഞവളെന്നു ദൈവ വചനം തന്നെ വിശേഷിപ്പിക്കുന്ന മറിയം അമലോല്ഭയാണെന്ന സഭയുടെ പാരമ്പര്യത്തെ എങ്ങനെ നിഷേധിക്കും.?

"പൂര്ണവതി ഒരാള്‍ മാത്രം" ( ഉത്തമഗീതം 6:9 ) എന്നു ദൈവവചനം പറയുമ്പോള്‍ പരി.കന്യാമറിയം അല്ലാതെ ലോകത്തില്‍ മറ്റൊരു സ്ത്രീയെ കാണിക്കാന്‍ പറ്റുമോ? ഈ ലോകജീവിതത്തിനുശേഷം അവള്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു സഭ പരമ്പരാഗതമായി പഠിപ്പിക്കുമ്പോള്‍ അതിലും കാര്യമുണ്ടെന്നു നാം ധരിക്കേണ്ടതല്ലേ?

ഹേനോക്കിനെ ദൈവം സ്വ്ര്‍ഗത്തിലേക്കു എടുത്തു. ഉല്പ്.5:24. ഏലിയാ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടു. 2രാജാ.2:11 ) ദൈവത്തിനു പ്രീതികരമായി ജീവിച്ച ഹേനോക്കിനേയും ഏലിയായേയും സെര്‍ഗത്തിലേക്കു എടുക്കപ്പെടമെങ്കില്‍ ദൈവക്രുപനിറഞ്ഞവളും കര്ത്താവിന്‍റെ അമ്മയുമായ പരിശുദ്ധമറിയത്തെ സ്വ്ര്‍ഗത്തിലേക്കു എടുത്തുവെന്ന സഭയുടെ പരമ്പരാഗതവിശ്വാസത്തെ നാം മുറുകെപ്പിടിക്കുന്നതില്‍ അമാന്തത വരുത്താമോ?

" ഉഷസ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വ്നിയും കൊടിക്കൂറകളേന്തുന്ന സൈന്ന്യത്തെപ്പോലെ ഭയദയും (ഉത്തമഗീതം 6:10) ആയ സ്ത്രീ ഒരുവള്‍ മാത്രം അതു യേശുവിന്‍റെ അമ്മയായ കന്യാമറിയം അല്ലാതെ ആരാണു?

കത്തോലിക്കാസഭ പൂര്ണമായും വചനാധിഷ്ഠിതമായി പഠിപ്പിക്കുന്നതിനാലാണു പരി.കന്യാമറിയത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നതും ആ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നതും.
എന്നു പറഞ്ഞതുകൊണ്ടു തറ്റിധരിക്കരുതു അമ്മയുടെ യാചനയും യേശുവില്ക്കൂടെ മാത്രമാണു പരിശുദ്ധത്രീത്വത്തിലേക്കു കടന്നുചെല്ലുന്നതു.

മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ ഒരു മധ്യസ്ഥനേയുള്ളു. ഒരു വാതില്‍ മാത്രം .ആ വാതിലില്‍ ക്കൂടിമാത്രമേ പിതാവിലേക്കു ,ത്രീത്വത്തിലേക്കു കടന്നുചെല്ലാന്‍ കഴിയൂ. ആ വാതിലും മധ്യ്സ്ഥനും യേശുമാത്രമാണു .

ആവശ്യമുള്ളവര്‍ക്കു മറ്റു മധ്യസ്ഥന്മാരോടോ അമ്മയോടോ മാധ്യസ്ഥം യാചിക്കുന്നതില്‍ തെറ്റില്ല. അവരെല്ലാം ദൈവസന്നിധിയില്‍ ആണു. അവരും യേശുവില്‍ ക്കൂടിമാത്രമാണു നമ്മുടെ യാചന സാധിച്ചുതരുന്നതു. 

Friday 14 July 2017

പ്രാര്‍ത്ഥനയും ധ്യാനവും യാമപ്രാര്‍ത്ഥനയും

ധ്യാനവും, പ്രാര്‍ഥനയും, രണ്ടും രണ്ടാ‍ണു. രണ്ടും പ്രാര്‍ഥനയാണുതാനും. ഞാനും എന്‍റെ ദൈവവും മാത്രമായ അവസ്ഥയാണ് ധ്യാനത്തില്‍ നടക്കുക. ഞാന്‍ ദൈവത്തിലും, ദൈവം എന്നിലുമാകാവുന്ന അവസ്ഥയാണ് ധ്യാനം. നിശബ്ദതയില്‍ നടക്കുന്നു.

എന്നാല്‍ ദൈവം നമ്മുടെമധ്യത്തില്‍ എന്ന ഒരവസ്ഥയാണ് പ്രാര്‍ഥനയില്‍ നടക്കുക. ദൈവവുമായി നടക്കുന്ന ഒരു അഭിമുഖ സംഭാഷണമാണു പ്രാര്ത്ഥന.

ധ്യാനം മറ്റൊന്നാണ്. അവിടെയാണ് ദൈവത്തില്‍ ആയിരിക്കുന്ന അവസ്ത സംജാതമാകുന്നതു .  ദൈവികവെളീപാടുകള്‍ കിട്ടനുള്ള്സാദ്യതളും അവിടെയാണു. അത് നല്ല ഒരു പ്രാര്‍ഥനാനുഭവമായിരിക്കും. പക്ഷെ അത് തന്‍കാര്യം പോലെയാകാം. ദൈവംകൂട്ടയ്മയാണു. (ത്രീ യേകദൈവം )

മനുഷ്യനെ ദൈവം കൂട്ടയ്മയായിട്ടാണ് സ്രിഷ്ടിച്ചത്. അതിനാല്‍ പ്രാര്‍ഥനയും കൂട്ടയ്മയില്‍ ചെയ്യുന്നതാണ് ദൈവത്തിനിഷ്ടം. "നിന്‍റെ സഹോദരനെവിടെയെന്നുള്ള" ചോദ്യം ഇന്നും പ്രസക്തമാണ്. അതിനാല്‍ സഹോദരന്മാര്‍ ഒന്നിച്ചു പ്രാര്ത്ഥിക്കുന്നതു അനുഗ്രഹപ്രദമാണു. "എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടുന്നിടത്തു അവരുടെ മധ്യേ ഞാനുണ്ടായിരിക്കും" എന്നാണെല്ലോ യേശു പറഞ്ഞതു. ( മത്താ.18:20 )

യാമപ്രാര്ത്ഥന

സമയത്തിന്‍റെ ദശാംശം കൊടുക്കുവന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഒരു ദിവസം 2 മണിക്കൂര്‍ 24 മിനിട്ട് ദശാംശമായികൊടുക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ സഭാപിതാക്കന്മാര്‍ ബൈബിള്‍അധിഷ്ടിതമായി നെയ്തെടുത്ത ധ്യാനാത്മകമായ പ്രാര്‍ഥനയാണ് " യാമപ്രാര്‍ഥന" ഇത് കൂട്ടയ്മയിലാണ് ചെയ്യുന്നത്!

ഇതു സഭയുടെ പ്രാര്ത്ഥനയാകയാല്‍ ഒറ്റക്കിരിക്കുമ്പോള്‍പോലും സഭയോട് ചേര്‍ന്നാണ് നാം പ്രാര്‍ഥിക്കുക. അതിനാല്‍ ഒന്നാംസ്ഥാനം യാമപ്രാര്‍ഥനക്കാണു നാം കൊടുക്കേണ്ടത്.

രണ്ടാം സ്ഥാനമാണൂ നമ്മുടെ മറ്റു പ്രാര്‍ഥനകള്‍ക്കു കൊടുക്കേണ്ടത് !

ഓരോരുത്തരുടെയും അനുഭവം വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് ധ്യാനത്തിലായിരിക്കും അനുഭവം ലഭിക്കുക. മറ്റു ചിലര്‍ക്ക് യാമപ്രാര്‍ഥനയിലായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്കു മറ്റു ഭക്താഭ്യാസങ്ങളിലാകാം.

സാധാരണ പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും

യാമപ്രാര്ത്ഥന യാമങ്ങളില്‍ പ്രാര്ത്ഥിക്കുമ്പോള്‍ മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും സന്തതസഹചാരികളെപ്പോലെയാണു. ഉദാഹരണത്തിനു " ജപമാല "

ഇതു  യാത്രയിലും ജോലിയിലും നടപ്പിലും ഇരുപ്പിലും ഒക്കെ ആവര്ത്തിക്കപ്പെടുന്ന ഒരു ബൈബിള്‍ ധ്യാനമാണു. മംഗലവാര്ത്തമുതല്‍ പെന്തക്കോസ്തി വരെയുള്ള സംഭവങ്ങളാണെല്ലോ നാം ധ്യാനിക്കുന്നതു. ചിലപ്പോള്‍ രാത്രിയിലും പകലും നാം ദീര്‍ഘയാത്രയിലാകാം.

പ്ളെയിനിലോ ,കപ്പലിലോ, വണ്ടിയിലൊ ഒക്കെ .ആ സമയത്തു നമുക്കു മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റും.
ഓരോന്നിനും അതിന്‍റെ തായ പ്രത്യേകതകളും, പ്രാധാന്യവും ഉണ്ടു, അതേ സമയം ഒന്നു മറ്റൊന്നിനു പകരവുമാകില്ല.

ചുരുക്കത്തില്‍ ഭക്താഭ്യാസങ്ങള്‍ മുടങ്ങിയാലും യാമപ്രാര്ത്ഥന മുടക്കാന്‍ പാടില്ലാത്തതാണു.

Thursday 13 July 2017

അധ്വാനവും പ്രാര്ത്ഥനയാണു .

(എല്ലാവരുടെയും പരിചിന്തനത്തിന്നായി - മലങ്കരമക്കളുടെ പരിചിന്തനത്തിന് !)        

ആരോഎഴുതി പണിയെടുക്കുമ്പോള്‍ പ്രാര്‍ഥിക്കാമെങ്കില്‍, പ്രാര്‍ഥിക്കുമ്പോള്‍പണിയെടുക്കാമെന്ന് അതിനകത്ത് അല്‍പം കാര്യമുണ്ടെന്ന്പറയാം. കാരണം സഭാപിതാവായ അബ്രഹാത്ത് (ലത്തീന്‍ കാര്‍ അബ്രഹാത്തസ് എന്നുപറയും) പറയുന്നത് ഒരുക്രിസ്ത്യാനി ഒരു ദിവസം 24 മണീക്കൂറും പ്രാര്‍ഥനയിലാണെന്നാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രാര്‍ഥിക്കുമ്പോഴും പണിയെടുക്കാം. പക്ഷെ പ്രധാനപ്പെട്ടഒരു കാര്യം മറക്കരുത്.

(1) പ്രാര്‍ഥന ദൈവവുമായുള്ള സംഭാഷണമാണ്.

(2) മാര്‍പാപ്പായുമായി സംസാരിക്കാനൊരവസരം ലഭിച്ചാല്‍ സംസാരത്തിനിടയില്‍ നാംപണിയെടുക്കുമോ ?

(3) യാമപ്രാര്‍ഥനയുടെ പ്രാധാന്യം നാം മന്നുപോകുന്നു. നമ്മുടെ പൂര്‍വികര്‍ ദിവസം 7 യാമങ്ങളില്‍ പ്രാര്‍ഥിച്ചിരുന്നു. ഇന്നു നമുക്കത് സധിക്കില്ല. വൈദികര്‍ക്കോ സന്യസ്തര്‍ക്കുപോലുമോ അത് സാധിക്കുന്നില്ലാ.

യാമപ്രാര്‍ഥനയെന്നുപറഞ്ഞാല്‍ അത് സഭയുടെ പ്രാര്‍ഥനയാണ്. ഒരാള്‍ പ്രാര്‍ഥിക്കുന്നത് സഭയോട് ചേര്‍ന്നാകുമ്പോള്‍ അതിന് ദൈവതിരുമുന്‍പില്‍ വലിയ വിലയുണ്ട്. എന്നാല്‍ മറ്റ് ഭക്താഭ്യാസങ്ങള്‍ മറ്റ് പ്രാര്‍ഥനകള്‍ എല്ലാം ഓരോരുത്ത്ര്‍ തനിയെ ചെയ്യുന്നതും ഓരോന്നിനും അതിന്‍റെതായ പ്രത്യേകതകതകളും അനുഗ്രഹങ്ങളുമുണ്ട്.

ചുരുക്കത്തില്‍ ജൊലിചെയ്യുമ്പോഴും പ്രാര്‍ഥിക്കുന്നത് നല്ലതാണ്. പക്ഷേ യാമപ്രാര്‍ഥനക്ക് ജോലീ വേണ്ടാ.സഭയോടും സ്വര്‍ഗത്തോടും ചേര്‍ന്ന് ദൈവവുമായി സംഭാഷണം നടത്തുന്നസമയമാണ്, ആ സമയം മറ്റുജോലിക്കുപോകുന്നതു അനാദരവാണു

Wednesday 12 July 2017

പിതാവു കുടുംബം സ്ഥാപിച്ചു ,പുത്രന്‍ സഭയെ സ്ഥാപിച്ചു !

പിതാവിനാല്‍ സ്ഥാപിതമായ ഏകകൂദാശയാണു കുടുംബം ! അതു തകരുമെന്നു പിതാവിനറിയാമായിരുന്നു. അതിനാല്‍ രക്ഷാകരപ്രവര്ത്തനം മനുഷ്യസ്രിഷ്ടിക്കുമുന്‍പേ തുടങ്ങിയിരുന്നു.
കുടുംബം പിതാവിന്‍റെയാണു. പിതാവിനെ അകറ്റിനിര്ത്തിയുളള കുടുംബം തകരും.
സഭ പുത്രന്‍റെയാണു. പുതനാണു സ്ഭയുടെ ശിരസ്. സഭ പുത്രന്‍റെ ഉടലാണു. മണവാട്ടിയാണു. അതിനാല്‍ യേശുവിന്‍റെ മണവാട്ടിയാണു സഭ. ഈ ലോകത്തില്‍ പിശാചിനെതിരേ സമരം ചെയ്തു ജീവിക്കുന്നവരും, സമരം ചെയ്തു വിജയിച്ചവരും, സമരകാലത്തു ചെറിയ മുറിവുപറ്റി ചികില്സയില്‍ കഴിയുന്നവരും (ശുദ്ധീകരണസ്ഥലത്തു പരിചരിക്കപ്പെടുന്നവര്‍) ഒരേകൂട്ടായ്മയിലാണു.
മാരകമായമുറിവേറ്റു നിത്യമായി നശിച്ചുപോയവര്‍ മാത്രമേ ( രണ്ടാം മരണത്തിനു അര്ഹരായവര്‍) സഭയുമായി ബന്ധമില്ലാത്തവരായി ഉള്ളു. ബാക്കി മൂന്നുകൂട്ടരും പൂര്ണകൂട്ടായ്മയിലാണു. അവരാണു യേശുവിന്‍റെ മണവാട്ടി. അവര്‍ പരസ്പരം സഹായിക്കുന്നു. മുറിവേറ്റു ചികില്സയില്‍ കഴിയുന്നവര്‍ക്കു സ്വയമായി ഒന്നുംചെയ്യാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്കുവേണ്ടി സഹായം എത്തിക്കുന്നതു ഇപ്പോള്‍ ഭൂമുഖത്തൂള്ളവരും (സമര സഭ) വിജയമകുടം ചൂടി സ്വര്‍ഗത്തിലായിരിക്കുന്നവരുമാണു. (വിജയസഭ ) അതിനാല്‍ ഇവര്‍ മൂവരും ഒരേകൂട്ടായ്മയിലാണു.
ഭൂമിയിലെ പിതാവിന്‍റെ കുടുംബം
കുടുംബം ഉണ്ടാകുമ്പോള്‍ മൂന്നുപേര്‍ചേര്ന്നാണു കുടുംബം ആരംഭിക്കുക. സ്ത്രീയും പുരുഷനും അവരെ കൂട്ടിയോജിപ്പിച്ചു ഒന്നാക്കാനായി ഒരു പശപോലെ അവരുടെ മധ്യത്തില്‍ നിലകൊള്ളുന്നതു ദൈവമാണു. ദൈവത്തെ മാറ്റിനിര്ത്തിയാല്‍ കുടുംബത്തില്‍ ബന്ധത്തകര്‍ച്ച നേരിടും.
ലക്ഷ്യം
1) ഭാര്യയും ഭര്ത്താവും തമ്മിലുളള സ്നേഹകൂട്ടായ്മ.
2) കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുക.
3)ദൈവത്തിനുവേണ്ടി കുഞ്ഞുങ്ങളെ ദൈവഭയത്തില്‍ വളര്ത്തുക.
ഇതുമൂന്നും പരസപരം ബന്ധമുള്ളതാണു. അനുപൂരകങ്ങളാണെന്നു പറയാമായിരിക്കും. എവിടെയെങ്ങ്കിലും ഒരിടത്തുവരുന്ന പാളിച്ച എല്ലായിടത്തും പ്രശ്നങ്ങള്‍ സ്രിഷ്ടിക്കും. അതിനാല്‍ കുടുംബത്തിന്‍റെ ഭരണം നടത്തുന്നതു പിതാവായിരിക്കണം അധവാ പിതാവിന്‍റെ ഹിതത്തിനു അനുസ്രിതമായിട്ടായിരിക്കണം കുടുംബം നയിക്കപ്പെടുക. പിതാവിനാല്‍ നയിക്കപ്പെടുന്ന കുടുബം ദൈവാലയമായിരിക്കും. അതിനാല്‍ കുടുബം ഒരു ദൈവാലയമായിരിക്കണം. ദൈവാലയാന്തരീക്ഷത്തിനു ചേരാത്തതൊന്നും കുടുംബത്തില്‍ ഉണ്ടാകാന്‍ പാടില്ല.
വിവാഹത്തിന്റെ അവിഭാജ്യതയും കന്യാവ്രുതത്തിന്റെ മാഹാത്മ്യവും
"സ്ത്രീയെ സ്പര്ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു. എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ടു പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്ത്താവും ഉണ്ടായിരിക്കട്ടെ"  ( 1കോറ്.7:1 – 2 )
'" ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്ക്കല്ല അധികാരം ഭര്ത്താവിനാണു. അതുപോലെതന്നെ ഭര്ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല അധികാരം ഭാര്യക്കാണു." (1കോറ 7: 4 )
ചുരുക്കത്തില്‍ വിവാഹിതര്‍ക്കു അവരവരുടെ ശരീരം മറ്റൊരാളുമായി പങ്ങ്കു വയ്ക്കാന് അവകാശമോ അധികാരമോ ഇല്ല.
“ എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നും ഓരോരുത്തര്ക്കും പ്രതേക ദാനങ്ങളാണെല്ലോ ലഭിക്കുന്നതു “ ( 1കോറ. 7:7 )
അതായതു ദാനങ്ങളുടെ വ്യത്യാസമാണു ദാമ്പത്യവും കന്യാത്വവും നിശ്ചയിക്കുക. ചുരുക്കത്തില്‍ ഇതെല്ലാം ദൈവവിളിയാണു.
വിളിയനുസരിച്ചു ജീവിക്കുക
“ ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കട്ടെ “ ( 1കോറ. 7: 17 ).
മനസാക്ഷിക്കനുസരിച്ചു ജീവിക്കണം
ഒരു വിളി ലഭിച്ചെന്നു വിചാരിച്ചു അതു സ്വീകരിച്ചിട്ടു ആ വിളിക്കനുസരിച്ചു ജീവിക്കാന്‍ സാധിക്കാതെ വന്നാലോ ഇതല്ല എന്രെ വിളിയെന്നു ബോധ്യപെടുകയോ ചെയ്താല്‍ പിന്നെ എല്ലാം സഹിച്ചു അവിടെ തന്നെ ജീവിക്കാന് മനസാക്ഷി അനുവദിക്കാതെ വന്നാല്‍ പിന്നെ അവിടെ തന്നെ നില്ക്കുന്നതില്‍ അര്ത്ഥം ഇല്ല. ഏതു അന്തസാണു തനിക്കു യോജിച്ചതെന്നു മനസിലായാല്‍ അതു സ്വീകരിക്കുന്നതാവും ഉത്തമം ഒരിക്കലും രണ്ടു വള്ളത്തില്‍ യാത്രചെയ്യരുതു.
വിവാഹത്തെക്കുറിച്ചു യേശു പറയുന്നതു “ സ്രഷ്ടാവു ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സ്രിഷ്ടിച്ചുവെന്നും ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനേയും മാതാവിനേയും വിട്ടു ഭാര്യയോടു ചേര്ന്നിരിക്കും അവര് ഇരുവരും ഏകശരീരമായിതീരും എന്നു അവിടുന്നു അരുള്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍  വായിച്ചിട്ടില്ലേ ? തന്മൂലം പിന്നീടോരിക്കലും അവര് രണ്ടല്ല. ഒറ്റശരീരമായിരിക്കും. ആകയാല്‍ ദൈവം യോജിപ്പിച്ചതു മനുഷ്യര് വേര്പെടുത്താതിരിക്കട്ടെ “ ( മത്താ.19: 5- 6 ).
വിവാഹജീവിതം ഇത്തരത്തിലെങ്കില്‍ വിവാഹം ചെയ്യാതിരിക്കുന്നതാണെല്ലോ നല്ലതെന്നു ശീഷ്യര് പറഞ്ഞപ്പോള്‍ യേശു പറഞ്ഞതു “ ക്രുപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍ ഷ്ണ്ഡന്മാരായി ജനിക്കുന്നവരുണ്ടു. മനുഷ്യരാല്‍ ഷ്ണ്ഡരാക്കപ്പെടുന്നവരുണ്ടു. സ്വര്ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ ഷ്ണ്ഡരാക്കുന്നവരുണ്ടു. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ “ ( മത്താ.19 : 11 – 12 ).
വിവാഹത്തിന്‍റെ അവിഭാജ്യതയും അവിവാഹിതരും
വിവാഹത്തിന്റെ അവിഭാജ്യതയോടു ബന്ധപെട്ടവിഷയമല്ല വിവാഹിതനാകാതിരിക്കുകയെന്ന വിഷയം. എന്നാല്‍ പ്രതിയോഗികള്‍ പറഞ്ഞ വിഷയത്തോടു ചേര്ത്തു യേശു പറഞ്ഞതാകാം അവിവാഹിതാവസ്ഥ.
പഴയനിയമത്തില്‍ കുട്ടികള്‍ക്കു ജന്മം നല്കുകയെന്നുള്ളതു മതപരമായ ധര്‍മ്മമായി കരുതപെട്ടിരുന്നു. ( ഉല്പ.1:28 )
ഫരീസെയരുടെ വീക്ഷണത്തല്‍ രണ്ടുതരം ഷ്ണ്ഡന്മാരാണു ഉള്ളതു.
1) ജന്മനാ ഷ്ണ്ഡന്മാരും
2) മനുഷ്യരാല്‍ ഷ്ണ്ഡന്മാരാക്കപെടുന്നവരും
യേശു പഠിപ്പിച്ചു മൂന്നാമതൊരു കൂട്ടര്‍ കൂടിയുണ്ടെന്നു.
• സ്വര്ഗരാജ്യത്തെപ്രതി വിവാഹം ചെയ്യേണ്ടതില്ലെന്നു സ്വയം തീരുമാനം എടുക്കുന്നവരാണു ഈ കൂട്ടര് സ്വര്ഗരാജ്യം സംബന്ധിച്ച പ്രവര്ത്തനങ്ങക്കായി തങ്ങളെതന്നെ പൂര്ണമായി സമര്പ്പിച്ചവരാണു ഇവര്‍.
• ഈ വിധം തീരുമാനം എടുക്കുന്നതിനും അതില്‍ ഉറച്ചു നില്ക്കുന്നതിനും ദൈവത്തിന്റെ ക്രുപ അനിവാര്യമാണു. ക്രുപയില്ലാതെവന്നാല്‍ അതില്‍ ഉറച്ചു നില്ക്കാന്‍ പറ്റില്ല.
• സ്വര്ഗരാജ്യത്തെ പ്രതി വിവാഹം വേണ്ടെന്നു വയ്ക്കുന്നതിലാണു അതിന്റെ മേന്മ ക്രുപലഭിച്ചവര്‍ക്കു മാത്രമേ ഈ ഉപദേശത്തിന്‍റെ മാഹാത്മ്യം മനസിലാകുകയുള്ളു.
• വിവാഹത്തിന്‍റെ അവിഭാജ്യതയേയും കുട്ടികളുടെ മേന്മയേയും കുറിച്ചു പറയുന്നതന്‍റെ മധ്യത്തിലാണു ബ്രഹ്മചര്യത്തെകുറിച്ചുള്ള പരാമര്ശ്യം വരുന്നതു.
• സ്വര്ഗരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം വിവാഹബന്ധത്തെയോ കുടികളുടെ മേന്മയേയോ തരം താഴ്ത്തുന്നില്ല. അവിവാഹിതനായ യേശു കുട്ടികളെ ഒത്തിരി സ്നേഹിച്ചിരുന്നു.
• ഒരേ അധികാരമുള്ള രണ്ടു തല പ്രായോഗീകമല്ല.
അതിനാലാണു ഇങ്ങനെ പഠിപ്പിക്കുക
സ്ത്രീയുടെ തല പുരുഷനും
പുരുഷന്രെ തല ക്രിസ്തുവും
ക്രിസ്തുവിന്‍റെ തല പിതാവായ ദൈവവുമാണു.
അതുപോലെ സഭയുടെ അദ്രിശ്യതലവന്‍ യേശുവും
ദ്രിശ്യതലവന്‍ പത്രോസും പിംഗാമികളുമാണു.
പരസ്പരമുള്ലവിധേയത്വം
ഭാര്യമാര് കര്ത്താവിനെ എന്നപോലെ ഭര്ത്താക്ക്ന്മാര്ക്കു വിധേയരായിരിക്കണം ഭര്ത്താക്കന്മാര് തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ( എഫേ.5:22- 33 )
കുടുംബം ഗാര്ഹീക സാഭയാണു .അതിനാല്‍ കുടുബം ദൈവാലയമാണു.
ദൈവാലയം ബലികേന്ദ്രീക്രുതമാണു. അതിനാല്‍ കുടുംബവും ബലികേന്ദ്രീക്രുത മായിരിക്കണം
കുടുംബത്തില്‍ കുര്‍ബാന സംസ്കാരം വളര്ത്തിയെടുക്കണം.                        
അതിനു കുടുംബത്തില്‍ ഒരു കുര്‍ബാനസംസ്കാരംവളരണം.
എന്താണു കുര്‍ബാന ?
അതു യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായികൊടുത്ത തന്‍റെ ശരീരമാണു.
"മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുളള അപ്പം ഞാനാണു.ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു." .(യോഹ,6: 50 - 51 )  അതുപോലെ 1കോറ.11:23 -- 26 ല്‍ വിശദാംശം ലഭിക്കും.
അതേ യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി നല്കുന്നതു തന്‍റെ ശരീരമാണു. പക്ഷേ അതു വിശുദ്ധിയോടുകൂടെ വേണം ഭക്ഷിക്കാന്‍. അയോഗ്യതയോടെ ഭക്ഷിച്ചാല്‍ അതു അവരുടെ നാശത്തിനുകാരണമായിതീരാം.
" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുഷേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ ............................  നിംഗളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും, ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു (1കോറ.11:27 -30 ).
അതിനാല്‍ കുടുംബത്തില്‍ കുര്‍ബാനയുടെ ഒരു സംസ്കാരം വളരണം.
അഘോഷങ്ങള്‍ മദ്യസ്ംസ്കാരത്തിലേക്കു മനുഷ്യനെ നയിക്കുന്നുണ്ടോയെന്നു സംശയിക്കുന്നു.അങ്ങനെ വന്നാല്‍ കുര്‍ബാനയുടെ സംസ്കാരം വളരേണ്ടസ്ഥാനത്തു മദ്യ സ്ംസ്കാരം വളരും. അവിടെ ദൈവത്തിന്‍റെ സ്ഥാനം കുടുംബത്തിനു പുറത്താകും അങ്ങനെ വന്നാല്‍ അതു വലിയ ആപത്തായിതീരും. അവിടെ കുര്‍ബാന സംസ്കാരം ഇല്ലാതാകും," മക്കളില്‍ ഉളള ആനംദം " ഇല്ലാതാകും. സൌഭാഗ്യം ഇല്ലാതാകും, എല്ലാം തകിടം മറിയും.
അതിനാല്‍ ക്രിസ്തീയകുടുംബത്തില്‍ ആഘോഷത്തിനായി ചിലവിടുന്ന ധൂര്ത്തു അവസാനിപ്പിക്കുക. മദ്യം വിളബുന്ന പരിപാടിയുണ്ടെങ്കില്‍ എന്നേക്കുമായി അതിനോടു വിടപറയുക. മദ്യ സംസ്കാരം ക്രിസ്തീയ കുടുംബത്തിനു ഭൂഷണമല്ല.

സാക്ഷ്യവും എതിര്‍ സാക്ഷ്യവും !

ഒരുക്രിസ്ത്യാനി പ്രത്യേകിച്ചു ഒരു കത്തോലിക്കന്‍ മാത്രുകയായിരിക്കണം

അവന്‍റെ ജീവിതം ക്രിസ്തുവിനെ പ്രഘോഷിക്കുന്നതായിരിക്കണം !

സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവനാണു അവന്‍. സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും അവന്‍റെ ജീവിതത്തില്‍ക്കൂടി ക്രിസ്തുവിനെ കാണിച്ചുകൊടുക്കണം. ക്രിസ്തുവിനു സാക്ഷിയായി ജീവിക്കാന്‍ വിളിക്കപ്പെട്ടവന്‍ ! അവനാണു ക്രിസ്ത്യാനി. സുവിശേഷം പ്രസംഗിക്കുന്നവനോടുകൂടെ ദൈവം ഉണ്ടു. നമ്മുടെ കഴിവിനാലല്ല ആളുകള്‍ മാനസാന്തരപ്പെടുക. കേഴ്വിക്കാരുടെ ഹ്രുദയങ്ങളെ തുറക്കുന്നവന്‍ ദൈവമാണു.

" " ഞങ്ങളുടെ വാക്കുകള്‍ കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാപട്ടണത്തില്‍ നിന്നു വന്ന പട്ടുവില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന് സ്ത്രീയും ഉണ്ടായിരുന്നു. പൌലോസ് പറഞ്ഞകാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്ത്താവു അവളുടെ ഹ്രുദയം തുറന്നു. കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ചു. " അപ്പ.16:14 - 15 )

സുവിശേഷം പ്രസംഗിക്കാന്‍ കഴിയാത്തവന്‍റെ പ്രവര്ത്തിയില്‍ ക്കൂടി അവന്‍ യേശുവിനു സാക്ഷിയാകണം. എന്തു ജോലിയായാലും, അധ്യാപകനോ, എന്‍ജിനീയരോ, ഡോകടറോ, നഴ്സോ, എന്തു തന്നെയായാലും അവരുടെ ജോലിയില്‍ ക്കൂടി ക്രിസ്തുവിനെ സാക്ഷിക്കാന്‍ അവര്‍ക്കു കഴിയണം .

ഇനിയും ഹോസ്പിറ്റലുകളോ, സ്കൂളുകളോ, എന്തുതന്നെ നടത്തിയാലും അതില്‍ ക്കൂടി സുവിശെഷപ്രഘോഷണം നടക്കുന്നില്ലെങ്കില്‍ ?

അതില്‍ക്കൂടി എതിര്‍സാക്ഷ്യമാണു നടക്കുന്നതെങ്കില്‍, ന്യായമായ കൂലി, ശമ്പളം കൊടുക്കാതെ വെറും ലാഭം മാത്രമാണു ഉണ്ടാക്കുന്നതെങ്കില്‍ ?

നമ്മളും ചുങ്കക്കാരും തമ്മില്‍ എന്തു വ്യ്ത്യാസമാണുള്ളതു. നമ്മള്‍ നല്കുന്ന എതിര്‍ സാക്ഷ്യം മൂലം ജനം ക്രിസ്തുവില്‍നിന്നും അകലും. അതിനു നാം ദൈവതിരുമുന്‍പില്‍ കണക്കുപറയേണ്ടിവരും !

നാളെ ജൂലായി മൂന്നു മാര്‍ തോമ്മാശ്ളീഹായുടെ ദുകറാനാ തിരുന്നാള്‍ !

സന്തോഷവും അതില്‍ പരം ദുഖവും ഈ ഓര്മ്മയില്‍ കടന്നുവരുന്നു. സന്തോഷം.

തിരുസഭയുടെ ആരംഭം മുതലേ ഇവിടെ വിശ്വാസം വിതച്ച തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്ത്തു ദു:ഖം.

ഇവിടെ ഏകോദരസഹോദരങ്ങളെപ്പ്പ്പോലെ കഴിഞ്ഞിരുന്ന മാര്തോമ്മാക്രിസ്ത്യാനികളെ പാഷണ്ഡികളായി കണക്കാക്കി അവരെ ക്രിസ്ത്യാനികളാക്കാനെന്ന ഭാവേന സുറിയാനിക്രിസ്ത്യാനികളെ ലത്തീനീകരണത്തില്‍കൂടി ശിഥിലമാക്കിയതിനെ ഓര്ത്തു.

മാര്തോമ്മാക്രിസ്ത്യാനികളായ എല്ലാസഹോദരന്മാര്‍ക്കും തിരുന്നാള്‍ മംഗളങ്ങള്‍

ഒരുതിരിഞ്ഞുനോട്ടം ( ആരേയും കുറ്റപെടുത്തുവാനല്ല )
കഴിഞ്ഞവര്ഷം പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഒരു പ്രത്യേകപതിപ്പു ദീപിക ദിനപത്രം 2014 ഫെബ്രുവരി 4 നു പ്രസിദ്ധീകരിച്ചു അതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി എഴുതിയലേഖനത്തില്‍ ഉദയമ്പേരൂര്‍ സുനഹദോസിനെ വാനോളം പുകഴ്ത്തിയും അന്നത്തെ ക്രിസ്ത്യാനികളെ നേര്‍വഴിയില്‍ നടത്താന്‍ അതിനു സാധിച്ചുവെന്നുമ്മറ്റും എഴുതിപിടിപ്പിച്ചു. അതിനു മറുപടിപറയാന്‍ ഇവിടുത്തെ ഒരു സുറിയാനിക്കാരനേയും കണ്ടില്ലെന്നുളളതു ദുഖകരമായ ഒരു സത്യമാണു.

ഉദയം പേരൂര്‍ സുനഹദോസാണു ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം കാരണം.
മാര്‍പാപ്പയുടെ അനുവാദത്തോടെയാണു അതു നടത്തിയതെന്ന കുപ്രചരണം തെളിയിക്കുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍ റോമിലെ പൌരസ്ത്യ തിരുസ്ംഘത്തിലെ ഒരു റേഖയില്‍ ഇപ്രകാരം കാണുന്നു.
"കളമെന്‍റ്റു എട്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണു ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതു. ചരിത്രകാരനായ രൌളിന്‍ പറയുന്നു മാര്‍പാപ്പാ ഇതംഗീകരിച്ചെന്നു .ഇതുവരേയും അങ്ങനെ ഒരു രേഖ കണ്ടെത്തിയിട്ടില്ല. "

ഇതേ തിരുസംഘത്തിലെ മറ്റൊരു രേഖയുടെ പ്രസ്ക്തഭാഗം ഇങ്ങനെയാണു. " തിരുവെഴുത്തുകളുടെ സെക്രട്ടറിയേറ്റിലും വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ രേഖാലയത്തിലും സിനഡിനെ അംഗീകരിക്കുന്ന എന്തെങ്കിലും രേഖ കണ്ടെത്തനാവുമോയെന്നു വളരെ പരിശ്രമിച്ചെങ്കിലും ഇതുവരേയും അങ്ങ്നെയൊന്നു കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല."

സൂനഹദോസ് നടന്ന കാലഘട്ടത്തിലെ റിപ്പോറ്ട്ടുകളെ ആധാരമാക്കി കല്‍ദായ പാത്രിയ്ര്‍ക്കീസായിരുന്ന മാര്‍ ഔദോ അഭിപ്രായപ്പെടുന്നതു മാര്‍പാപ്പാ സൂനഹദോസ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണു. ഒന്‍പതാം പീയൂസ് മാര്‍പാപ്പായിക്കു 1876 മാര്‍ച്ചു 19നു പാത്രിയര്‍ക്കീസെഴുതിയ ഒരു കത്തില്‍ ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടു.

ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടതു ഈ സൂനഹദോസ് മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ മെനേസീസ് മെത്രാന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളാണെന്നാണു.

സൂനഹദോസ് നടപടികളില്‍ മെനേസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു ഫ്രാന്സീസ് റോസ്. അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താലായിരുന്നു സുനഹദോസില്‍ സംബന്ധിച്ചവര്‍ ഡിക്രിയില്‍ ഒപ്പുവെച്ചതു. ഭാഷ അറിയാന്‍ പാടില്ലാത്തവര്‍ ഒപ്പുവെച്ചതിലും ഒരര്ത്ഥവുമില്ല. സൂനഹദോസിനു അല്പം മുന്‍പു 100 ല്‍ പരം വൈദീകരെ വാഴിച്ചതു മെനേസീസിനെ അനുകൂലിക്കാനാണു, അന്നു മലയാളക്കരയില്‍ ആവശ്യ്ത്തിനു അച്ചന്മാര്‍ ഉണ്ടായിരിക്കെയാണു ഈ പുതിയ പട്ടം കൊട നടന്നതു.

അതില്‍ സംബധിച്ച പലരുടേയും അഭിപ്രായങ്ങള്‍ പിന്നീടു വിശകലനം ചെയ്തതിന്‍റെ ചുരുക്കം മൂന്നു കാര്യ്ങ്ങള്‍ എടുത്തുകാണിക്കുന്നു.

1) ഒറ്റഡിക്രിപോലും വായിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തില്ല. അതിനാല്‍ സൂനഹദോസിന്‍റെ ഒരു രൂപം ഇതിനില്ലായിരുന്നു.

2) പങ്കെടുത്തവര്‍ക്കു ഡിക്രിയുടെ അര്ത്ഥം അറിയില്ലായിരുന്നു. ഫാദര്‍ റോസിന്‍റെ പ്രേരണയാല്‍ ഒപ്പുവെച്ചെന്നുമാത്രം.

3 ) ചിലഡിക്രികള്‍ അല്പം പോലും വായിച്ചില്ല, സൂനഹദോസിനു ശേഷം പലഡിക്രികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.

അതിനു തെളിവായി കാണാന്‍ സാധിക്കുന്നതു മെനേസീസിന്‍റെ ചരിത്രകാരനായ ഗുവേയോ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉദയം പേരൂര്‍ സുനഹദോസിന്‍റെ ഡിക്രികളില്‍ പ്രധമമലയാളം പ്രതിയില്‍ ഇല്ലാത്ത 39 ഡിക്രികള്‍ ചേര്ത്തിട്ടുണ്ടു. ഏതായാലും തങ്ങള്‍ വന്‍ചിക്കപെട്ടുവെന്നു ഒരു തോന്നല്‍ നസ്രാണികള്‍ക്കു ഉണ്ടാകുകതന്നെ ചെയ്തു. ലത്തീന്‍ കാരല്ലാത്തമെത്രാന്മാരെ ഞങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നു എഴുതിവെച്ചു അതറിയാതെയാണു നസ്രാണികള്‍ ഒപ്പിട്ടതു.

എന്തുകൊണ്ടാണു മെനേസീസ് മെത്രന്‍ ഇങ്ങ്നെ ച്യ്തതു ?

മെനേസീസ് മെത്രാന്‍റെ സഭാവിജ്ഞാനീയത്തിലെ അപാകതയാണു.
ഡിക്രിയിലെ പരാമര്‍ശം വിശകലനം ചെയതാല്‍ കത്തോലിക്കാസഭാ അധവാ സാര്‍വത്രീകസഭ എന്നതുകൊണ്ടു അദ്ദേഹം അര്ത്ഥമാക്കുന്നതു "ലത്തീന്‍ സഭ " അധവാ "റോമന്‍ സഭ" എന്നാണു. അദ്ദേഹത്തെ സംബധിച്ചു കത്തോലിക്കാ ജീവിതശൈലി യെനു പറഞ്ഞാല്‍ റോമന്‍ അധവാ ലത്തീന്‍ ജീവിതശൈലിമാത്രമായിരുന്നു. ഇതര സഭാ പാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാനോ ആദരിക്കാനോ മെനേസീസിനു കഴിയാതെവന്നു. അവകളൊക്കെ പാഷണ്ഡതകളോ തെറ്റുകളോ ആണു അദ്ദേഹത്തിന്‍റെ സഭാവിജ്ഞാനീയത്തില്‍.

ലത്തീന്‍ ജീവിതശൈലി പകര്ന്നുകൊടുത്തുകൊണ്ടു ഇന്‍ഡ്യയിലെ പൌരസ്ത്യ സഭയെ പൂര്ണമായും ലത്തീനീകരിക്കാന്‍ മെനേസീസിനു പ്രചോദനം നല്കിയതു അദ്ദേഹത്തിന്‍റെ ഈ തെറ്റായ സഭാവിജ്ഞാനീയമായിരുന്നു.

പ്രധമ ലത്തീന്‍ മെത്രാന്‍റെ ഭരണം.

മാര്തോമ്മാനസ്രാണിസഭയെ പോറ്ട്ടുഗീസ് പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കി ലത്തീനീകരിക്കുകയെന്നതു പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ മുഖ്യ ലക്ഷ്യമായിരുന്നു.

ഉദയം പേരൂര്‍ സുനഹദോസിനെതുടര്ന്നു 1600 ആഗസ്റ്റ് നാലാം തീയതി സഭയെ പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കുകയെന്ന ലക്ഷ്യം സാക്ഷാല്കരിക്കപെട്ടു, ഈശോ സഭക്കാരനായ ഫ്രാന്സീസ് റോസ് മര്തോമ്മാ നസ്രണികളുടെ ആദ്യത്തെ ലത്തീന്‍മെത്രാപോലീത്തയായി. ഇദ്ദേഹമാണു നസ്രാണി സഭയെ ക്രമാനുഗതമായി ലത്തീനീകരണത്തിലേക്കുകൊണ്ടുവന്നതു.

റോസ് പരിഷകരിച്ച് കുര്‍ബാനക്രമം 1774 ല്‍ റോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ക്രമമാണു 1962 വരെ സീറോ മലബാര്‍ സഭയില്‍ നിലവിലിരുന്നതു.

സഭക്കു ഉണ്ടായ വലിയ ന്ഷ്ടം .

നസ്രാണി സഭയുടെ തലവന്‍ പരമ്പരാഗതമായി അറിയപെട്ടിരുന്നതു " ഇന്‍ഡ്യാമുഴുവന്‍റെയും മെത്രാപോലീത്തായും വതിലും " എന്നായിരുന്നു.

1609 ലെ "കൂം സീക്കൂത്തു " ( Cum Sicut ) എന്ന പേപ്പല്‍ ഡിക്രി വഴി ഈ സഭയുടെ ഭൂവിസ്ത്രിതി പരിമിതപ്പെടുത്തി,ഡിക്രി നടപ്പാക്കാന്‍ മെനേസീസ് മെത്രാപോലീത്താ നിയോഗിക്കപെട്ടു. 1610 ല്‍ അദ്ദേഹം ഇന്‍ഡ്യയെ ഗോവാ, കൊച്ചി, കൊടുംഗലുര്‍, മൈലാപ്പൂര്‍ എന്നി പദ്രുവാദോ രൂപതകളാക്കി വിഭജിച്ചു.

ചുരുക്കത്തില്‍ ഭാരതസഭയുടെ ആന്തരീകവും ബാഹ്യവുമായ വളര്‍ച്ചക്കു തടസം സ്രിഷ്ടിച്ച നീതിരഹിതമായ നടപടിയായിരുന്നു അതു. ഈ നഷ്ടം പൂര്ണമായി പരിഹരിക്കാന്‍ ഇതുവരെ ഈ സഭക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സിറോ മലങ്കരസഭക്കു ഏതാണ്ടു പൂര്‍ണ് മായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞെന്നു വേണമെങ്കില്‍ പറയാം .

സമയകുറവുകൊണ്ടും ലേഖനം നീണ്ടുപോകുന്നതിനാലും വിശദംശങ്ങളിലേക്കു കടക്കുന്നില്ല. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും തിരുന്നള്‍ മംഗളങ്ങള്‍ അശംസിച്ചുകൊണ്ടു നിര്ത്തുന്നു. ( കടപ്പാടു " മാര്തോമ്മാ നസ്രാണി സഭ പ്രതിസ്ന്ധികളിലൂടെ " ഡോ.ജോസഫ് പെരുന്തോട്ടം )

യേശുവിന്‍റെ സഭയുടെ രണ്ടു നെടും തൂണുകള്‍ !

വിശുദ്ധ പത്രോസും വിശുദ്ധ പൌലോസും !

" കറയും കളങ്കവും കൂടാതെ സമാധാനത്തോടെ കര്ത്താവിന്‍റെ മുന്‍പില്‍  പ്രത്യക്ഷപെടാന്‍ ഉത്സാഹിക്കുവിന്‍ "- 2പത്രോ.3: 14

ഇന്നു പത്രോസ്  പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ !

സഭയുടെ 2 അടിസ്താന നെടും തൂണുകളാണു ഇവര്‍ !!

പത്രോസ്സിനെ യേശു സഭയുടെ അടിതറയും തലവനുമായി തീര്ത്തു .

പൌലോസ് സഭയെ സാര്വത്രീക സഭയാക്കീ മാറ്റാന്‍ സഹായിച്ചു !

അല്പം വിശദീകരാണം !

പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍.

ശ്ളീഹാനോമ്പിന്‍റെ അവസാനവും ഇന്നു സഭ ആഘോഷിക്കുന്നു !

അപ്പസ്‌തോലന്മാരുടെ കൂട്ടത്തില്‍  യേശുവിന്‍റെ കൂടെ ഇല്ലാത്ത പൗലോസിന്റെ തിരുനാള്‍ ! പത്രോസിനൊപ്പമാകുന്നതെങ്ങനെ ?

ആഗോളസഭ ജൂണ്‍ 29-ന്‌ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു !

എന്നാല്‍ പിന്നെ പത്രോസിന്‍റെയും യോഹന്നാന്‍റെയും അധവാ പതോസിന്‍റെയും യാക്കോബീന്‍റെയും തിരുന്നാള്‍ ആഘോഷിച്ചാല്‍ പോരേ ?

12 അപ്പസ്തോലന്മാരുടെ പട്ടികയില്‍ ഇല്ലാത്ത പൌലോസിനെ എന്തിനാണു പതോസിന്‍റെ കൂടെ കൂട്ടി ഒരു തിരുന്നാള്‍ ആഘോഷം ?

ഇതൊരു മഠയത്തരമാണോ? സഭയുടെ തീരുമാനം ശരിയോ ?

പഴയ ഇസ്രായേല്‍

ഇസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനു ദൈവം തിരഞ്ഞെടുത്തതു മോശയെയാണു. എന്നാല്‍ മോശക്കു സംസാരത്തികവു ഇല്ലാതിരുന്നതുകൊണ്ടു ദൈവം വളരെ ശക്തനും ദൈവഭക്തനും സ്ംസാര പാഠവവുമുള്ള അഹരോനെ കൂടെ മോശയുടെ കൂടെ കൂട്ടി.

പുതിയ ഇസ്രായേലായ ദൈവജനത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്തതു പത്രോസിനെയാണു. ഒത്തിരി കുറവുകള്‍ ഉള്ള പത്രോസിനെ. മൂന്നു പ്രാവശ്യ്ം വെറും ഒരു വേലക്കാരിയുടെ മുന്‍പില്‍ യേശുവിനെ തള്ളിപറഞ്ഞ പത്രോസിനെകൊണ്ടു മൂന്നുപ്രാവശ്യം " ഞാന്‍ നിന്നെ സ്നേഹിക്കുന്നു " വെന്നു പറയിപ്പിച്ചു ( യോഹ.21 :15-17 )പരിഹാരം ചെയ്തിട്ടാണു അജപാലന ദൌത്യം എല്പ്പിക്കുന്നതു.

ഒരുപാവപ്പെട്ട മുക്കവന്‍ വലിയ പഠിപ്പോ ഒന്നുമില്ലാത്തപാവത്താനെയാണു യേശു സഭയുടെ തലവനായി നിശ്ചയിച്ചതു. അതിനാല്‍ മോശയുടെ കുറവിനെ തീര്‍ക്കുവാന്‍ പഴയ ഇസ്രായേലിനു അഹറോനെ കൊടുത്തതുപോലെ പുതിയ ഇസ്രായേലിനെ നയിക്കാനായി പത്രോസിനു അതിശക്തനും പണ്ഡിതനും വിവേകിയുമായ പൌലോസിനെയാണു യേശു തിരഞ്ഞെടുത്തു പത്രോസിന്നു നല്കിയതു.

ജറുസലേം സുനഹദോസില്‍ പത്രോസിനെപ്പോലും നേര്‍വഴിയില്‍ നയിക്കാന്‍ പൌലോസിനെയാണു ദൈവം തിരഞ്ഞെടുത്തതു. ബാക്കിയുള്ള അപ്പസ്തോലന്മാര്‍ യേശുവില്‍ നിന്നും പഠിച്ചതുപോലെ പൌലോസും യേശുവില്‍ നിന്നും തന്നെയാണു എല്ലാം പഠിച്ചതു. അങ്ങനേ പൌലോസും ശ്ളീഹായി ഉയര്ത്തപ്പെട്ടു. ബാക്കിയുള്ള അപ്പസ്തോലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ലായിരുന്നു ശ്ളീഹാ. യഹൂദരുടെ ഇടയിലെ വലിയ പണ്ഢിതനായ ഗ്മായേലിന്‍റെ ശക്തനായ സിഷ്യനായിരുന്നു പൌലോസ്. യഹൂദരുടെ എല്ലാനിയമവും പഠിച്ച പണ്ഡിതനായ പൌലോസിനെ യാണു യേശു പത്രോസിനെ സഹായിക്കാനായി നിയമിച്ചതു.

ആദ്യം യഹൂദര്‍

യേശു ശിഷ്യന്മാരെ ആദ്യം അയക്കുമ്പോള്‍ യഹൂദരുടെ അടുത്തെക്കു മാത്രമാണു അയച്ചതു. ആ ഒരു ചിന്താഗതിയായിരുന്നു പത്രോസിനുണ്ടായിരുന്നതു. വിജാതീയരെ സഭയിലേക്കു എടുക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതുപോലെ വിജാതിയര്‍ സ്നാനം സ്വീകരിച്ചാല്‍ പരിശ്ചേദനം വേണമെന്നു പത്രോസ് പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യമില്ല സ്നാനം സ്വീകരിക്കുമ്പോള്‍ തന്നെ യേശുവില്‍ പരിശ്ചേദനം നടന്നുകഴിഞ്ഞു പിന്നെ ഒരു പരിശ്ചേദനം കൂടി ആവശ്യമില്ലെന്നു പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചതു പൌലോസ് ശ്ളിഹായാണു.

വിജാതീയരുടെ അപ്പസ്തോലന്‍

ശ്ളീഹായാണു സഭക്കു സാര്‍വ്വത്രീക സ്വഭാവം നല്കിയതു. യഹൂദരുടെ ഇടയിലെ മറ്റോരു ചെറിയ സഭയായിമാത്രമാണു പത്രോസും മറ്റും മനസിലാക്കിയതു. അല്ലെങ്ങ്കില്‍ യഹൂദരുടെയിടയിലെ ഒരു " സെക്ട് " ആയിമാത്രം വളരുവാനാണു അപ്പസ്ത്പ്പ്ലന്മാര്‍ ചിന്തിച്ചതെങ്ങ്കില്‍ അങ്ങനെയല്ല വിജാതിയരെ മുഴുവന്‍ കൂട്ടി ലോകം മുഴുവന്‍ സുവിശേഷം പ്രസ്ംഗിച്ചു സഭക്കു ഒരു സാര്‍വത്രീകത കൈ വരുത്തിയതു പൌലോസ് സ്ളീഹായാണൂ.

പുതിയ ഇസ്രായേലിന്‍റെ രണ്ടു നായകന്മാര്

റോമില്‍ പത്രോസിന്‍റെയും പൌലോസിന്‍റെയും ബസലിക്കകള്‍ ഉണ്ടു 5 വര്ഷത്തില്‍ ഒരിക്കാല്‍ ഓരോമെത്രാനും റോമില്‍ ചെന്നാല്‍ ഇവരുടെ കബറിങ്കല്‍ പ്രാര്ത്ഥിക്കുകയും ബന്ധം പുനര്‍ സ്ഥാപിക്കുകയുംവേണം. അതാണു നടന്നുവരുന്ന ഒരു ചിട്ട.

സഭയുടെ രണ്ടു നെടും തൂണുകളാണു പത്രോസും പൌലോസും . അതിനാല്‍ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു വളരേ ഉചിതവും ന്യായവുമാണു.

സഭ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാവിധ മംഗളങ്ങളും ആശ്ംസകളും നേരുന്നു.

ബലഹീനരുടെ ഇടര്‍ച്ച

പ്രോല്സാഹനമാകില്ലേ ? " (1കോറ. 8:10 )

അറിവുള്ലവന്‍ വിഗ്രഹാലയത്തില്‍ നിന്നു ഭക്ഷണം കഴിച്ചല്‍ അവനു അതു വെറും ഭക്ഷണമാണു .അറിവില്ലാത്തവനു അതു വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച പ്രസാദമാണു .അവനു അതു നാശത്തിനു കാരണമാകുന്നു.

രൂപങ്ങളുമായി ബന്ധപ്പെട്ടതു അറിവുള്ല കത്തോലിക്കനു അതു വിഗ്രഹാരാധനയല്ല. അറിവില്ലാത്ത ചന്‍ചല മനസ്ക്കര്‍ക്കു അതു നാശത്തിനു കാരണമാകാം.

വ്ശദീകരണം

മലങ്കര കത്തോലിക്കരും (ഓര്ത്തഡോക്സ് സിറിയന്‍ കത്തോലിക്കരും ) സിറിയന്‍ ഓര്ത്തഡൊക്സുകാരും, ഓര്ത്തഡോക്സു സിറിയന്‍ സഭക്കാരും, മരിച്ചവരെ ഒര്‍ക്കും, വിശുദ്ധ്ന്മാരുടെ പടം പള്ളികളില്‍ വെയ്ക്കും, പക്ഷേ രൂപങ്ങള്‍ വെയ്ക്കില്ല. അതാണു പതിവു.

രൂപം വിഗ്രഹമാണോ ?

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല.
" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും. ( മത്താ.10:32 -33 )

ഏറ്റുപറഞ്ഞാല്‍ ?

പലപ്പോഴും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു. സഹനം ഇല്ലാതെ യേശുവിന്‍റെ ജീവിതത്തില്‍ എങ്ങനെ പങ്കുകാരാകും ?

വിശുദ്ധരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ?

അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും. അതു ഒരുചൂണ്ടുപലക മാത്രമാണു. ആരാധന ദൈവത്തിനു മാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.

രൂപങ്ങളും പ്രതീകങ്ങളും

രൂപങ്ങളും പ്രതീകങ്ങളും വെറും ചൂണ്ടുപലക മാത്രമാണു.

മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

" അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )
അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു (രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു.

" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ .3: 14).

പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തള സര്‍പ്പത്തേ നോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷ പ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും. സഭാതനയര്‍ക്കും അറിയാം.

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍, പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.

കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.

വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.

സഹദേന്മാരെ ഒര്‍ക്കാം.

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെയൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

ഇനിയും വിഷയത്തിലേക്കുകടക്കാം.

ഈ പറഞ്ഞതൊക്കെയാണു യാധാര്ത്ഥ്യമെങ്കിലും ഒരു മലങ്കരക്കാരന്‍ കത്തോലിക്കന്‍ എന്തുചെയ്യണം ? സത്യം അറിയാം. വിഗ്രഹാരാധനയല്ല. രൂപത്തേല്‍ നോക്കി വണങ്ങിയാല്‍ വിഗ്രഹാരാധനയല്ല. എല്ലാം സമ്മതിച്ചു. പക്ഷേ അവന്‍ അതു ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ യുക്തി ?

ശ്ളീഹാപറയുന്നതുനോക്കാം.

" നിംഗളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം. എന്തെന്നാല്‍ അറിവുള്ലവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ല ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അതു അവനു പ്രോല്സാഹനമാകില്ലേ? അങ്ങ്നെ നിന്‍റെ അറിവു ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീന സഹോദരനു നാശകാരണമായിതീരുന്നു. " (1കോറ.8:9 - 11)

ഒരാള്‍ വിശപ്പിനു ഭക്ഷണമെന്നരീതിയില്‍ ഭക്ഷിച്ചാല്‍ തെറ്റില്ല പക്ഷേ മറ്റവന്‍ വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ഭ്ക്ഷിക്കുമ്പോള്‍ അതു പാപമാകുന്നു. അതിനാല്‍ അറിവുള്ളവര്‍ സൂക്ഷിക്കണം .മറ്റവന്‍ കാണ്‍കെ ഭക്ഷിക്കരുതു.

മലങ്കരക്കാരന്‍ ഇതുപോലെ മറ്റവര്‍ക്കൂതപ്പാകാതെയിരിക്കാന്‍ രൂപങ്ങള്‍ വെയ്ക്കാതിരിക്കുന്നതല്ലേ നല്ലതു? (കുരിശടികളില്‍  രൂപത്തിനു പകരം ചിത്രങ്ങള്‍ മതിയാകില്ലേ? )

ഈ പ്രപന്‍ചമാണോ സ്വര്‍ഗം ?

യേശു സന്‍ചരിച്ചിടത്തെല്ലാം സ്വര്‍ഗം ഭൂമിയെ സ്പര്‍ശിച്ചു. -- എന്തു കൊണ്ടു ? ഒരു സ്വതന്ത്ര അവലോകനം !
കാരണം. പുത്രന്‍ തന്നെയാണു മനുഷ്യനായി പിറന്നതു. അതുകൊണ്ടു ?
പൂര്ണമനുഷ്യനായ യേശു പൂര്‍ണ ദൈവവുമാണു. ചുരുക്കത്തില്‍ പുത്രന്‍ തന്നെയാണു. അപ്പോള്‍ പുത്രന്‍ എവിടെയുണ്ടോ അവിടെ പിതാവുമുണ്ടു. പിതാവും പുത്രനും എവിടെയുണ്ടോ അവിടെ പ. ആത്മാവും ഉണ്ടു . എന്നുപറഞ്ഞാല്‍ പരിശുദ്ധത്രീത്വം സന്നിഹിതമാണു. അവിടം സ്വര്‍ഗം തന്നെയാണെല്ലോ ? അപ്പോള്‍ പിന്നെ യേശുസന്‍ചരിച്ചടമെല്ലാം സ്വര്‍ഗമല്ലേ? എന്നുപറഞ്ഞാല്‍ ആസ്ഥലമെല്ലാം സ്വര്‍ഗമായെന്നാണോ?
ഒരിക്കലുമല്ല. സ്വര്‍ഗം എന്ന ഒരു സ്ഥലം ഇല്ലെല്ലോ? പിന്നെ എന്താണു നാം മനസിലാക്കേണ്ടതു?
കാണപ്പെടുന്ന ഒരു സ്ഥലവും സ്വര്‍ഗമാകില്ല. കാരണം സ്വര്‍ഗം ഒരിക്കലും നമ്മുടെ നേത്രങ്ങള്‍ക്കു ദ്രിശ്യമല്ല. കാരണം അതു ഒരു സ്ഥലമല്ലാത്തതുകൊണ്ടുതന്നെ! പിന്നെ എന്താണു സ്വര്‍ഗം?
അതു ഒരു അവസ്ഥയാണു. അതു ഒരു അനുഭവമാണു. ഒരു അനുഭൂതിയാണെന്നു പറയാമായിരിക്കും.
യേശു പറഞ്ഞു " ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു. "
അതേ ദൈവം പ്രക്കശമാണു. ഒരു അഗ്നി സ്ഥംഭം ആയി ഇസ്രായേല്ക്കാരുടെ മുന്‍പേ പോയി അവര്‍ക്കു വഴികാട്ടിയായി.
ദൈവം എവിടെ ഉണ്ടോ അവിടെ ദൈവാനുഭവം, ഒരു സ്വര്‍ഗീയമായ അനുഭൂതി, ഒരു അനുഭവം അവിടെയുണ്ടാകും.
വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശുവിനു, ദൈവത്തിനു പ്രവേശിക്കാന്‍ കഴിയുമോ? ഇല്ല. അശുദ്ധമായ ഇടത്തിലേക്കു ദൈവത്തിനു കടന്നുവരാന്‍ പറ്റില്ല.
എല്ലാവര്‍ക്കുംകൊടുത്തതുപോലെ യൂദാസിനും അപ്പം മുക്കികൊടുത്തായിരുന്നു. പക്ഷേ അവന്‍റെ ഉള്ളത്തിലേക്കു പിശാചാണു പ്രവേശിച്ചതു. അശുദ്ധമായ സ്ഥലത്തേക്കു, അഴുക്കിലേക്കു വിശുദ്ധ കുര്‍ബാന വലിച്ചെറിയപ്പെട്ടാല്‍ ആ ഓസ്തിയിലെ ( ഹമീറ ) തിരുസാന്നിധ്യം അതിനാല്‍ തന്നെ നഷ്ടമാകും. കള്ളന്മാര്‍ വി.കുര്‍ബാന അഴുക്കുചാലിലേക്കു വലിച്ചെറിഞ്ഞാല്‍ വിശ്വാസികള്‍ അവിടെ തിരി കത്തിച്ചുവെയ്ക്കേണ്ട കാര്യമില്ല. പരിശുദ്ധ കുര്‍ബാന ഭക്ഷ്യ യോഗ്യമല്ലാതായിതീര്ന്നാല്‍ അതില്‍ പിന്നെ തിരുസാന്നിദ്ധ്യം ഉണ്ടാകില്ല.
ഞാന്‍ വി. കുര്‍ബാനസ്വീകരിച്ചാല്‍ യേശു, ദൈവം എന്‍റെ ഹ്രുദയത്തിലേക്കു എഴുന്നെള്ളിവരുന്നുവെന്നു പറഞ്ഞാല്‍ എന്‍റെ ഹ്രുദയം സ്വ്ര്‍ഗമായി രൂപാന്ത്രരപ്പെട്ടുവെന്നു പറയാന്‍ പറ്റില്ല. കാരനം ഹ്രുദയവും ഒരു സ്ഥലത്തെയാണെല്ലോ കാണിക്കുക. പിന്നെ ഹ്രുദയത്തിലേക്കു എഴുന്നെള്ലിവരുമ്പോള്‍ എനിക്കു ,ദൈവീകമായ .സ്വ്ര്‍ഗീയമായ അനുഭവമാണു ഉണ്ടാകുക.
ദൈവം എവിടെയുണ്ടോ അവിടമാണു സ്വര്‍ഗം !
ദൈവം ഈ പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ ഈ പ്രപന്‍ചം മുഴുവന്‍ സ്വര്‍ഗമാണോ? അല്ല. കാരണം സ്വര്‍ഗം ഒരു സ്ഥലമല്ല, പിന്നെയോ അതു ഒരു അവസ്ഥമാത്രമാണു

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...