Friday 18 March 2016

ദിവ്യകാരുണ്യവും ജീവകാര്ണ്യവും ക്രിസ്തീയജീവിതത്തിറെ മുഖമുദ്രകള്‍

ദിവ്യകാരുണ്യവും ജീവകാര്ണ്യവും ക്രിസ്തീയജീവിതത്തിറെ മുഖമുദ്രകള്‍
ദിവ്യകാരുണ്യവും ജീവകാരുണ്യവും പരസ്പര പൂരകങ്ങളാണുഒരു ക്രിസ്ത്യാനിയെ ജീവകാരുണ്യത്തിലേക്കുനയിക്കുന്നതു ദിവ്യകാരുണ്യമാണു
അതുപോലെ ജീവകാരുണ്യ പ്രവര്ത്തികള്‍ ചെയ്യാനുളള ശക്തിലഭിക്കുന്നതു ദിവ്യകാരുണ്യത്തില്‍ നിന്നുമാണു
കാരുണ്യത്തിന്‍റെ അരൂപിയുളളവര്ക്കുമാത്രമേ ദൈവത്തിന്‍റെ സ്നേഹവും കരുണയും പങ്കുവെയ്ക്കാന്‍ സാധിക്കുകയുള്ളു. കാരണം ദൈവം കരുണയുടേയും സ്നേഹത്തിന്‍റെയും ഉറവിടമാണു.

ദിവ്യകാരുണ്യം

ദൈവവും മനുഷ്യനും ഒന്നാകുന്ന ധന്യ നിമിഷം !
യേശുക്രിസ്തുവിറെ ശരീരവും രക്തവും സ്വീകരിക്കുഅതുവഴിയായി വിശ്വാസി യേശുവിലും യേശു അവനിലും വസിക്കുന്നു.ക്രിസ്തീയജീവനില്‍ ഒരുവന്‍ പങ്കുകാരനാകണമെഗ്കില്‍ യേശുവിറെ ശരീരരക്തങ്ങളില്‍ പങ്ങകുപറ്റണം
“ എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. (യോഹ.6:56 )
യേശുവിന്‍റെ ജീവിതത്തോടു ഒരുവന്‍ പൂര്‍ണമായി ഇഴുകിചേരുന്നതു ഈ കൂദാശവഴിയാണു. മാമോദീസായിലും മൂറന്‍ അഭിഷേകത്തിലും ഒരുവന്‍ സ്വീകരിക്കുന്ന ദൈവക്രുപ പൂര്ണമാക്കുവാന്‍ ദിവ്യകാരുണ്യ സ്വീകരണം അത്യാവശ്യമാണു.
ദിവ്യകാരുണ്യത്തില്‍ നിന്നുമാണു ജീവകാരുണ്യത്തിനു ശക്തി ലഭിക്കുക. .
ദൈവത്തിന്‍റെ കരുണയുടെ മുഖം നാം അനുഭവിച്ചറിയുന്നതു മനുഷ്യന്റെ ഭക്ഷണമായി തന്‍റെ പുത്രനെ തന്നെ ദിവ്യകാരുണ്യമായി നമുക്കു തന്നതുകൊണ്ടാണു.

ജീവകാരുണ്യം

കാരുണ്യപ്രവര്ത്തികളള്‍ക്രൈസ്തവആധ്യാത്മീകതയുടെഅടിസ്ഥാനശിലകളാണു.ക്രൈസ്തവ ആധ്യാത്മീകതയെ നിര്‍വചിക്കുന്ന അടിസ്ഥാനശിലകളാണു ദിവ്യകാരുണ്യവും ജീവകാരുണ്യവും.

കാരുണ്യവര്ഷത്തില്‍

ദൈവത്തിന്റെ കരുണയുടെ മുഖമാണു നമ്മുടെ കാരുണ്യപ്രവര്ത്തനങ്ങളില്കൂടി നാം ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. യേശുവിന്‍റെ വാക്കുകളില്‍ നിന്നുമാണു കത്തോലിക്കാസഭ 14 കാരുണ്യപ്രവര്‍ത്തികള്‍ക്കു രൂപം നല്കിയതു.
അതില് 7 എണ്ണം ശാരീരികങ്ങളും 7 എണ്ണം ആധ്യാത്മീകങ്ങളുമാണെല്ലോ ?

നാം ചെയ്യേണ്ട ശരീരത്തിനടുത്ത ജീവകാരുണ്യ പ്രവര്ത്തികള്‍


വീശക്കുന്നവര്ക്കു ഭക്ഷണം കൊടുക്കുക.
ദാഹിക്കുന്നവര്ക്കു കുടിക്കാന്‍ കൊടുക്കുക
വസ്ത്രമില്ലാത്തവര്ക്കു വസ്ത്രം കൊടുക്കുക
പാര്പ്പിടമില്ലാത്തവര്ക്കുപാര്പ്പിടംകൊടുക്കുക.
രോഗികളേയും തടവുകാരേയും സന്ദര്‍ശിക്കുക.
അവശരെ സഹായിക്കുക.
മരിച്ചവരെ അടക്കുക.

നാം ചെയ്യേണ്ട ആത്മാവിനടുത്തകാര്യങ്ങള്‍

അറിവില്ലാത്തവരെ പഠിപ്പിക്കുക.
സംശയം ഉള്ളവരുടെ സംശയം തീര്ക്കുക.
ദുഖിതരെ ആശസിപ്പിക്കുക.
തെറ്റുചെയ്യുന്നവരെ തിരുത്തുക
ഉപദ്രവങ്ങള്‍ ക്ഷമിക്കുക.
അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുക.
ജീവിച്ചിരിക്കുന്നവര്ക്കും മരിച്ചവര്ക്കുംവേണ്ടിപ്രാര്ത്ഥിക്കുക
ഇവനടപ്പിലാക്കികൈയുമ്പോള്‍ ക്രൈസ്തവര്‍ ദൈവകരുണയുടെ മുഖമായി മാറും. ക്രിസ്തീയജീവിതം സുവിശേഷത്തിന്‍റെ വ്യാഖ്യാനമായി മാറണം
നാം സുവിശേഷമായി ജീവിക്കുമ്പോള്‍ ക്രൈസ്തവ വിസ്വാസവും മൂല്യങ്ങളും നാം മറ്റുള്ളവര്ക്കു – ലോകത്തിനു പകര്‍ന്നുകൊടുക്കാന്‍ വിളിക്കപെട്ടവരാണു. കരുണയുളളവര്‍ക്കാണു കരുണലഭിക്കുക
“കരുണയുള്ളവര്‍ ഭാഗ്യവാന്മാര് ; അര്‍ക്കു കരുണലഭിക്കും” (മത്ത.5:7)
കരുണതന്നെയായ ദൈവം ആഗ്രഹിക്കുന്നതും കരുണയാണു.
കരുണയാണു അവിടുന്നു ആഗ്രഹിക്കുന്നതെന്നു ഈശോ തന്നെ അരുളിചെയ്തിട്ടുണ്ടെല്ലോ ! കരുണയുളളവനായ യേശുവിന്‍റെ ഹ്രുദയം സ്നേഹം തന്നെയാണെല്ലോ ?അതിനാല്‍ ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ദിവ്യകാരുണ്യത്തില്‍ നിന്നും സ്പുരിക്കുന്ന ആ സ്നേഹം കൊണ്ടു നമ്മുടെ ഹ്രുദയവും നിറയണം .
മുറിവേറ്റു അകന്നുപോയവരെ സ്നേഹത്തിന്‍റെ കൂടാരത്തിലേക്കുതിരികെകൊണ്ടുവരണം അതിനുളള ശക്തി നമുക്കുലഭിക്കേണ്ടതു ദിവ്യകാരുണ്യത്തില്‍ നിന്നുമാണു.

ഈവകകാര്യ ങ്ങള്‍ നല്ലശമരിയാക്കാരന്‍റെ ഉപമയില്കൂടി യേശു നമ്മേ പഠിപ്പിച്ചിട്ടുണ്ടു
ആദിമക്രിസ്ത്യാനിയുടെ മുഖമുദ്രയായിരുന്നു സ്നേഹവും പങ്കുവെയ്ക്കലും
അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലായിരുന്നു തങ്ങല്ക്കുണ്ടായിരുന്നതൊക്കെ പൊതുവായികരുതുകയും ചെയ്തു.

ഇന്നു ക്രിസ്ത്യാനിയുടെ മുഖ മുദ്ര ദിവ്യകാരുണ്യവും ജീവകാരുണ്യവുമാണു
അതായതു ദിവ്യകാരുണ്യസ്വീകരണവും ജീവകാരുണ്യപ്രവര്ത്തനങ്ങളുമാണു 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...