Sunday 20 March 2016

നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ

The pedagogy of Jesus Christ .

The Canaanite woman’s Faith

“ It is not fair to take the children,s food and throe it to the dogs “

ഈ ഭാഗം ശരിക്കു മനസിലാക്കുന്നില്ലെങ്ങ്കില്‍ യേശുവിനെ ഒരു മോശക്കാരനായി ചിത്ര്രികരിക്കാന്‍ എളുപ്പമാണു . ഒരുപാവപെട്ട സ്ത്രീ സഹായം അപേക്ഷിച്ചപ്പോള്‍ അതു ചെയ്തുകൊടുക്കാതെ അവളേ നായെന്നുകൂടിവിളിക്കുന്ന യേശു എന്തോരു മനുഷ്യനാണെന്നു തോന്നാം .

അാവശ്യം നേരത്തെ അറിഞ്ഞയേശു

അവള്‍ ആവശ്യപെടുന്നതിനുമുന്‍പുതന്നെ അവളുടെ ആവശ്യം മനസിലാക്കിയ യേശു അവളെ സഹായിക്കാന്‍ നേരത്തെതന്നെ ഉറച്ചിരുന്നതാണു. എന്നാല്‍ യഹൂദരുടേയും ശിഷ്യന്മാരുടേയും വിശ്വാസക്കുറവിനെ അവരെ പഠിപ്പിക്കുവാനായി ഈ " അധ്യാപനവിദ്യ" ഇവിടെ പ്രയോഗിക്കുകയാണു ചെയ്തതു
കനാന്‍ കാരിസ്ത്രീയുടെ വിശ്വാസം വലുതാണു എന്നാല്‍ ഇസ്രായേല്ക്കാരുടെ അടുക്കലേക്കു അയക്കപെട്ട യേശുവിനെ അവര്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. അതു അവരെ മനസിലാക്കാന്‍ അവിടുന്നു ഈ സ്ത്രീയുടെ വിശ്വാസത്തെ അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നരീതി വളരെ സ്ളാഹനീയമാണു.
ശിഷ്യന്മാര്‍ ഗുരോ അവളെ പറഞ്ഞുവിട്ടാലും അവള് നമ്മുടെ പുറകേ വന്നുകരയുന്നല്ലോ യെന്നു പറഞ്ഞതു അവളെ എന്തെങ്കിലും പറഞ്ഞയക്കുക യെന്നുള്ള ഒരു ചിന്തമാത്രമാണു അവരില്‍ ഉള്ളതു
അവളുടെ വിശ്വാസം ശക്തമാണെന്നും അവള്‍ ഒരുതരത്തിലും തന്നെവിട്ടുപോകില്ലെന്നുംക്രീസ്തുയേശുവിനു അറിയാം അതു അവര്‍ക്കു വ്യക്തമാക്കികൊടുക്കാനാണു യേശു അവളോട് നായ്ക്കള്ക്കു മക്കളുടെ അപ്പം കൊടുക്കരുതെന്നും താന്‍ അയക്കപെട്ടിരിക്കുന്നതു ഇസ്രായേലിലെ നഷ്ടപെട്ടവരുടെ അടുത്തേക്കാണെന്നും പറയുന്നതു അവളെ നായ്ക്കു സമമായി പറഞ്ഞപ്പോഴും അവള്‍ പറഞ്ഞതു
“അതേ കര്ത്താവേ നായ്ക്കളും യജമാനന്മാടെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷ്ണങ്ങള്‍ തിന്നുന്നുണ്ടെല്ലോ ?
അപ്പോഴാണു യേശു പറഞ്ഞതു “ സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ “

അവളുടെ സ്ഥാനത്തു നമ്മളാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു ? അറിയാവുന്നതെറിവിളിക്കും അറിയില്ലെങ്കില്‍ അറിയാവുന്നവരോടു ചോദിച്ചു ഒന്നുരണ്ടെണ്ണം പറഞ്ഞിട്ടെപോകൂ.


ഇന്നാണെങ്കിലോ ?

ഇന്നു ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ വിശ്വാസം എവിടെ നില്ക്കും ? ഇനിയും ആ അച്ചന്‍ പള്ളിയില്നിന്നും പോകാതെ പള്ളിയില്‍ കയറുന്നപ്രശ്നമില്ല അല്ലെങ്ങ്കില്‍ സഭവിട്ടുപോകുക. അല്ലെങ്ങ്കില്‍ പെന്തകോസ്തില്‍ പോകുക ഇങ്ങനെ എന്തെങ്കിലുമാകും ഒരു പക്ഷേ നമ്മള്‍ ചെയ്യുക.
കനാന്‍ കാരിയുടെ മകള്ക്കു സൌഖ്യം ലഭിക്കുന്നതോടുകൂടി ഇസ്രായേല്ക്കാരുടെ വിശ്വാസക്കുറവിനെ എടുത്തുകാണിക്കാനും യേശുവിനു കഴിഞ്ഞു ഇവിടെയാണു യേശുവിന്‍റെ ബോധനരീതിയുടെ (Pedagogy ) പ്രത്യേകത നാം മനസിലാക്കുക
പിന്നെ ശിഷ്യന്മാര്‍ കര്‍ത്താവിനോടു ആവശ്യപെടുന്നുണ്ടു “ കര്ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കനമേ യെന്നു .

ഇസ്രായേലിന്‍റെ രൂപീകരണം

യാക്കോബു പണ്ടേ സൂത്രശാലിയാണെല്ലോ ? സൂത്രത്തില്‍ ജ്യേഷ്ടാവകാശവും അനുഗ്രഹവും ഒക്കെതട്ടിയെടുക്കുന്നുണ്ടെല്ലോ ?
യാക്കോബു തന്‍റെ ഭാര്യമാരേയും വസ്തുവകകളുമായി തിരികെ വരുമ്പോള്‍ ഉല്പത്തി 32 ല് 22 മുതല് നാം കാണുന്നതു യാക്കോബിന്‍റെ മല്പിടുത്തമാണു ഭാര്യമാരേയും മക്കളേയും സമ്പാദ്യം മുഴുവനും യാബോക്കു കടവിനു അക്കരെ യെത്തിച്ചിട്ടു യാക്കോബു മാത്രം കടവിനു ഇക്കരെ നിന്നു.അവിടെ വെച്ചു ഒരു അപരിചിതന്‍ നേരം വെളുക്കുവോളം മല്പിടുത്തം നടത്തിയിട്ടു ശക്തനായ യാക്കോബിനെ തോല്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ യാക്കോബിന്‍റെ അരക്കെട്ടില്‍ തട്ടി തുട തെറ്റിച്ചു. എന്നിട്ടു പറഞ്ഞു നേരം പുലരുകയാണു ഞാന്‍ പോകട്ടെ ? അതിനു യാക്കോബു പറഞ്ഞു എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടില്ല.
അതിനു അപരിചിതന്‍ ചോദിച്ചു നിന്‍റെ പേരെന്താണു ?
“ യാക്കോബു അവന്‍ മറുപടിപറഞ്ഞു .” ഇനിം മേല്‍ നീ യാക്കോബു എന്നല്ല ഇസ്രായേല്‍ എന്നു വിളിക്കപെടും “ കാരണം ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. യാക്കോബു അപരിചിതന്‍റെ പേരു ചോദിച്ചു അതുപറയാതെ അദ്ദേഹത്തെ അനുഗ്രഹിച്ചു . യാക്കോബു പറഞ്ഞു ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ എന്നുപറഞ്ഞു ആസ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു.
അന്നു യാക്കോബിന്‍റെ ഇളുക്കു തെറ്റിയതുകൊണ്ടു ഇസ്രായേല്ക്കാര്‍ ഇന്നും തുടയും ഇടുപ്പുമായി ബന്ധിക്കുന്ന സ്നായു ഭക്ഷിക്കില്ല.

നമ്മള്‍ പറഞ്ഞുവന്നതു യേശുവിന്‍റെ പെഡഗോഗിയാണു ഇതു ശരിക്കും മനസിലായില്ലെങ്കില്‍ യേശുവിനെ ശരിക്കും മനസിലാക്കാന്‍ കഴിയാതെ വരും ബൈബിള്‍ പഠിക്കുമ്പോള്‍ പലരും തെറ്റായി വ്യാഖ്യാനിക്കാനും തെറ്റായി പഠിപ്പിക്കാനും പര്‍ക്കും തോന്നുന്നതു ശരിക്കും അറിയാത്തതുകൊണ്ടാണു പിതാക്ക്ന്മാര്‍ പറഞ്ഞിരിക്കുന്ന വിശദീകരണവും സഭയുടെ പഠനവും തെറ്റില്‍ നിന്നും ജനത്തെ രക്ഷിക്കുന്നു
സഭയുടെ കുഞ്ഞായ ബൈബിളിനെ സഭക്കുപുറത്തുകൊണ്ടുപോയി വ്യാഖ്യാനിക്കരുതു .
ദൈവം അനുഗ്രഹിക്കട്ടെ
മംഗളം ഭവ:.  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...