Wednesday 23 March 2016

തുഹ് മോ തോബോ = നല്ല കുടുംബം !

ഭവനം ഒരു വ്യക്തിയുടെ ആദ്യ വിദ്യാലയം .
സ്വഭാവരൂപവല്ക്കരണം അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന സമയം മുതല്‍ ആരംഭിക്കുമെങ്കീലും ശരിക്കും രൂപം പ്രാപിക്കുന്നതു ശൈശവത്തിലാണു. ഇളം പ്രായത്തില്‍ കുടുംബത്തീല്‍ നിന്നും ലഭിക്കുന്ന ജീവിതാനുഭവങ്ങള്‍ മനോഭാവങ്ങളില്‍ നിര്ണായക സ്വാധീനം ചെലുത്തുന്നു .
ഓരോ ശിശുവും ജീവിതം ആരംഭിക്കുന്നതു കുടുംബത്തിലാണു. ഏറെ സ്വാധീനശക്തിയുള്ള വിദ്യാലയമാണു കുടുംബം.അവിടെ മാതാപിതാക്കളാണു ആദ്യത്തെ അധ്യാപകര്‍. കുടുംബത്തില്‍ രൂപപെട്ട സ്വഭാവത്തെ കുറച്ചുകൂടി സംസ്കരിച്ചു എടുകുൂകയാണു സ്കൂള്‍ പരിശീലനം വഴി.
രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ കുടുംബത്തെ വിശേഷിപ്പിക്കുന്നതു " ഉല്‍ ക്രിഷ്ടമായ മനുഷ്യത്വത്തിന്‍റെ വിദ്യാലയമെന്നാണു " ( സഭ ആധുനീകലോകത്തില്‍ 52 )


മാതാപിതാക്കള്‍ കുട്ടികള്‍ക്കു ജന്മം കൊടുക്കുന്നതിന്‍റെ തുടര്‍ച്ചയാണു അവര്‍ക്കു പരിശീലനം നല്കി രൂപപ്പ്പെടുത്തി സമൂഹത്തിനു സമര്‍പ്പിക്കുകയെന്നതും .അവരില് കൂടി പുതിയ കുടുംബങ്ങള്‍ രൂപീക്രുതമാകുകയെന്നതും .


സ്വഭാവരൂപവല്ക്കരണം ഗര്‍ഭാവസ്ഥയില്‍ ആരാംഭിക്കുമെന്നു പറഞ്ഞായിരുന്നല്ലോ ? മൂന്നുമാസം പ്രായമാക്കുമ്പോള്‍ കുഞ്ഞിനു അതിന്‍റെ കണ്ണുകൊണ്ടു ചുറ്റുപാടുകള്‍ മനസിലാക്കാനും വേദനയോടു പ്രതീകരിക്കാനും കഴിയും. മാതാവിന്‍റെ വിചാരങ്ങളും,സ്നേഹവാത്സല്യങ്ങളും ഗര്‍ഭസ്ഥശിശുവിനെ ഏറെ സ്വാധീനിക്കുന്നൂ. അമ്മയുടെ സ്നേഹവും താല്പര്യവും മനസിലാകുന്നതുപോലെ തന്നെ അവഗണനയും വെറുപ്പും മനസിലാക്കുകയും രൂക്ഷമായി പ്രതീകരിക്കുകയും ചെയ്യും.
ഗര്‍ഭിണിയായ സ്ത്രീ തന്‍റെ കുഞ്ഞിനെ ആഗ്രഹിക്കാതിരിക്കുക, ഭര്ത്താവുമായുളള ബന്ധം അനാരോഗ്യകരവും സംഘര്ഷ പൂരിതവുമായിരികൂക , മുതാലായവയെല്ലാം ഗര്‍ഭസ്തശിശുവിന്‍റെ ശാരീരികവും മാനസീകവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നൂ.


തന്മൂലം ഗര്‍ഭിണികള്‍ ഹ്രുദയത്തില്‍ സദ്ചിന്തവളര്ത്തുകയും ശാന്തതയും ,സന്തോഷവുമുള്ള ജീവിതം നയിക്കുകയ്യും ചെയ്യണം . അതിനു അവളെ സഹായിക്കേണ്ടതു ഭര്ത്താവാണു. അവളുടെ ഏതു ദുഖവും മറ്റിയെടുക്കാന്‍ ഭര്ത്താവിന്‍റെ സാമിപ്യം അവളെ സഹായിക്കും. അതിനു രണ്ടുപേരും ഒന്നിച്ചിരുന്നു പ്രാര്ത്ഥിക്കുന്നതു ഏറ്റവും നല്ലതാണു.

ചുരുക്കത്തില്‍ കുഞ്ഞുങ്ങളുടെ സ്വഭാവരൂപവല്ക്കരണത്തില്‍ രണ്ടുപേരും അതീവശ്രദ്ധയ്യുള്ളവരായിരിക്കണം  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...