Monday 6 April 2015

മലങ്കര കത്തോലിക്കാസഭയുടെ ചില പ്രത്യേകതകള്‍ എന്‍റെ നോട്ടത്തില്‍

മലങ്കരകത്തോലിക്കര്‍ ഹാശാ ആഴ്ച്ചയില്‍ കഠിനതപസിലാണു .
ഉപവാസവും പ്രാര്ത്ഥനയും വര്‍ജനയും .  മാംസം.മല്‍സ്യം മുട്ട എന്നിവയും ദൂഖവെള്ളിയാഴ്ച്ച പാലും പാലിന്‍റെ ഉല്പന്നങ്ങളും പെടുന്നു.
പ്രാര്ത്ഥനയും ഹാശാ ആഴ്ച്ചയില്‍ പ്രത്യേകമാണു..ഈ ആഴ്ച്ചയില്‍ വിശുദ്ധന്മാരോടുള്ള അപേക്ഷയും മാധ്യസ്ഥപ്രാര്ത്ഥനയും ഇല്ല. രോഗികള്‍ക്കും കുട്ടികള്‍ക്കും വ്രൂദ്ധന്ന്മാര്‍ക്കും വര്‍ജന ബാധകമല്ല.കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതി. സമാധാനം ആശംസിക്കില്ല, വീടുകളില്‍ പ്രാര്ത്ഥനക്കൂശേഷം സ്തുതികൊടുപ്പുമില്ല. കൈമുത്തില്ല. ഇക്കെയാണു പ്രത്യേകതകള്‍ !


മറ്റുസഭകളില്‍ ദുഖവെള്ളിയാഴ്ച്ച വലിയ ഒരു കുരിശിന്‍റെ വഴി പ്രധാന പരിപാടിയാണു.

മലങ്കരസഭയിലും കുരിശിന്‍റെ വഴിയാണു ആരാധനയായി ഉപയോഗിക്കുക.
പക്ഷേ അതു മറ്റുസഭകളില്‍ നിന്നും വേറിട്ടുനില്ക്കുന്നു.കാരണം അതിന്‍റെ ദൈര്‍ഘ്യമാണു

ലോകത്തിലെ ഏറ്റവും ദീര്‍ ഘമായ കുരിശിന്‍റെ വഴി
രാവിലെ 7 മണിക്കു ആരംഭിച്ച കുരിശിന്‍റെ വഴി അവസാനിച്ചതു ഉച്ചകഴിഞ്ഞു 3 30 ആണു രാത്രിയില്‍ നടന്ന സംഭവ്ങ്ങളും വിസ്താരവും മുതല്‍ കുരിശുമരണവും കബറടക്കവും വരെയുളള കാര്യങ്ങളാണെല്ലോ കുരിശിന്‍റെ വഴി. ഇതു എട്ടരമണിക്കുര്‍ നീളുന്നു. അതുകഴിഞ്ഞു കഞ്ഞികുടി കുൂടി കഴിഞ്ഞപ്പോള്‍ ഏതാണ്ടു നാലുമണിയായി. ചെങ്ങരൂര്‍ മലങ്കരകത്തോലിക്കാപള്ളിയിലെകാര്യമാണു പറഞ്ഞതു.

കുരിശിന്‍റെ മഹത്വം (വിശദീകരണം പറയുന്നതു മലങ്ങ്കരസഭയുടെതു മാത്രമല്ല )

അല്പം വിശദീകരണമാവശ്യ്മായതിനാല്‍ വിഷയത്തില്‍ നിന്നും അല്പം വ്യ്തിചലിക്കുന്നു. 



യേശുവിന്‍റെ മരണത്തിനു മുന്‍പു വരെ കുരിശും കുരിശുമരണവും ശപിക്കപെട്ടതായിരുന്നു. എന്നാല്‍ മാനുഷ്യന്‍റെ ശാപം സ്വയ്ം ഏറ്റെടുത്തു ശപിക്കപെട്ടകുരിശില്‍ മരിച്ചു മനുഷ്യരക്ഷസാധിച്ചതുവഴി ആകുരിശിന്‍റെ ശാപം മറ്റിയെടുത്തു .

യേശു തടിക്കുരിശില്‍ മരിച്ചതുമൂലം കുരിശു മഹത്വം ഉള്ളതായിതീര്ന്നു. അതുപോലെ യേശു മറിയത്തില്‍ നിന്നും ജഡം സ്വീകരിച്ചതുവഴി മറിയവും മഹത്വമുള്ളവളായിതീര്ന്നു. അതായതു ജനനം മൂലം മറിയവും , മരണം മൂലം ശ്ളീബായും മഹത്വീകരിക്കപ്പെട്ടു.

നാലുദിക്കിനേയും വാഴുത്തി അനുഗ്രഹിക്കുന്നതിനു ലോകത്തിന്‍റെ മദ്ധ്യത്തില്‍ തന്നെ കുരിശു നാട്ടപ്പെട്ടു. ജറുസലേം ലോകത്തിന്‍റെ മധ്യഭാഗമാണെന്നു ശാസ്ത്രീയമായി തെളിയ്ക്കപ്പെട്ടിട്ടുണ്ടു.

പൊക്കിള്‍കൊടി മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.അവിടെനിന്നും തുല്ല്യ അകലമാണു . ലോകത്തിന്‍റെ പൊക്കിള്‍കൊടിയില്‍ നാട്ടപെട്ട മരക്കുരിശും ,
അതിന്മേല്‍ ദൈവപുത്രന്‍റെ യാഗബലിയായി തീര്‍ന്ന മ്രുതശരീരവും ,
അതില്കൂടി മനുഷ്യരക്ഷസാദിച്ചെടുത്ത മരക്കുരിശു വിജയചിഹ്നമായി രൂപാന്തരം പ്രാപിച്ച മഹത്വീകരിക്കപെട്ട വിജയസ്ളീബായുടെ ഓര്‍മ്മ നാം ദുഖവെള്ളിയാഴ്ച്ച ആചരിക്കുന്നു.

"രക്ഷ ..തന്ന മാര്‍ സ്ളീബായെ നമിച്ചീടുന്നു. "

ശ്ളീബാവന്ദനവിന്‍റെ ശുസ്രൂഷയിലെ ഗാനത്തില്‍ നിന്നു . .അതേ ശ്ളീബായില്കൂടെയാണു മനുഷ്യരക്ഷ യേശു സാധിച്ചതു. മനുഷ്യ രക്ഷക്കു ഒരു വാക്കു ഉച്ചരിച്ചാല്‍ മതിയെല്ലോ പക്ഷേ അതു ദൈവികനീതിക്കു ചേര്ന്നതല്ല. തക്ക പരിഹാരം തന്നെ ചെയ്യണം.

മനുഷ്യന്‍ ചെയ്തപാപത്തിനു പരിഹാരം ചെയ്യാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ ദൈവം തന്നെ മനുഷ്യനായി അവതരിച്ചു അവനുവേണ്ടി പരിഹാരം ചെയ്ത് രക്ഷിച്ചു .

ദൈവം തന്നെ രാജാവായിരുന്ന യഹൂദജനം. (യഹൂദര്‍ക്കു രാജാവില്ലയിരുന്നു

അവര്‍ ദൈവത്തെ ഉപേക്ഷിച്ചു .വിജാതീയരാജാവിനെ സ്വീകരിച്ചു. അവരുടെ മഹാപുരോഹിതന്‍ സീസറിനെ രാജാവായി സ്വീകരിക്കുകവഴി രാജത്വം അവര്‍ക്കുനഷ്ടപ്പെട്ടു. അതില്‍ കൂടി പുരോഹിതത്വവും പ്രവാചകത്വവും അവര്‍ നഷ്ടപ്പെടുത്തി.

വഴിയേപോയ ശാപം ഏറ്റുവാനിയ യഹൂദജനം .

ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു പറഞ്ഞു പീലാത്തോസ് കൈ കഴുകിയപ്പോള്‍ അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും പതിക്കട്ടെയെന്നു പറഞ്ഞു വഴിയേ പോയതിനെ തലയില്‍ കയറ്റിവെക്കുകയാണു ചെയ്തതു ആ മഹാപുരൊഹിതന്‍ .അതു അവര്‍ക്കു വലിയ ശാപമായി മാറുകയായിരുന്നു.

അവര്‍ ലോകത്തിന്‍റെ നാലുപാടുകളിലേക്കും ചിതറിക്കപെട്ടു. ചെന്നടത്തെല്ലാം അവര്‍ പീഢനത്തിനു ഇരയാകുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു ഏതാണ്ടു 60 ലക്ഷത്തോളം യഹൂദരാണു ജര്മ്മനിയില്‍ തന്നെ വധിക്കപ്പെട്ടതു.

ഒരുതരത്തില്പറഞ്ഞാല്‍ ലോകത്തിന്‍റെ വളര്‍ച്ചയില്‍ അവരുടെ പങ്കു ഇന്നു വലുതാണു. റഷ്യയിലും അമേരിക്കയിലും എല്ലാം അവരുടെ സ്വാധീനം വളരെവലുതാണു. ബഹു മിടുക്കന്മാരും കേമന്മാരുമണു പക്ഷേ 2000 വ്ര്ഷം ആയിട്ടും അവരുടെ നശിപ്പിക്കപെട്ട ജറുസലേം ദൈവാലയം പുനരുദ്ധരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. കാരണം യേശു പറഞ്ഞ വാക്കുതന്നെ .ഈദേവാലയം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ നശിപ്പിക്കപ്പെടുമെന്നു.

യധാര്ത്ഥ ബലി വന്നുകഴിഞ്ഞപ്പോള്‍ ഇനിയും മ്രുഗബലിയുടെ ആവശ്യവും ഇല്ലെല്ലോ ?ഈ യധാര്ത്ഥ ബലി ദിവസത്തിന്‍റെ 24 മണിക്കുറും തുടര്‍ച്ചയായി ലോകത്തിനു ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. ബലിനടക്കാത്ത ഒരുമണിക്കൂറോ മിനിട്ടോ ഈലോകത്തിലില്ല.

അങ്ങ്നെ യേശുവിന്‍റെ ബലി ഗോഗുല്ത്തായില്‍ പൂര്ത്തീകരിച്ചതിന്‍റെ ഒര്മ്മയായിരുന്നല്ലോ ക്രിസ്തീയസഭ ലോകം മുഴുവന്‍ ദുഖവെള്ളിയാഴ്ച്ച ആചരിക്കുന്നതു

ദുഖശനിയാഴ്ച്ചയുടെ പ്രത്യേകത മലങ്കരസഭയില്‍

പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു രഹസ്യമോ ?
മലങ്കര കത്തോലിക്കാസഭ , സഹനസഭയെ (എല്ലാ മരിച്ചവരേയും ) ഓര്ത്തു അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കുകയും ബലി അര്‍പ്പിക്ക്കുകയും ഓരോ കല്ലറയിലും ധൂപം അര്‍പ്പിക്കുകയും ചെയ്യുന്ന ദിവ്വസമാണു. ആണ്ടില്‍ രണ്ടു തവണ പൊതുവേ എല്ലാവരേയും  മലങ്കരസഭ ഓര്‍ക്കുന്നു.
1) വലിയനോമ്പു തുടങ്ങുന്നതിന്‍റെ തലേ ഞായര്‍ ( ആനീദേ ഞായര്‍ ) പരേതരായ വിശ്വാസികളെ ഓര്‍ക്കുന്നു.
2) ദുഖശനിയാഴ്ച്ച പരേതരായവരെയെല്ലാം ( അച്ചന്മാരേയും അല്മായരേയും) ഓര്‍ക്കുകയും ഓരോ കബറിടത്തിലും ധൂപാര്‍ച്ചന നടത്തൂകയും ചെയ്യുന്നു

എന്തുകൊണ്ടു മലങ്കരകത്തോലിക്കാ സഭ ഇങ്ങനെ എല്ലാവരേയും ഓര്‍ക്കുന്നതു ?

യേശുതമ്പുരാന്‍ മരിച്ചു അടക്കപെട്ടു പാതളത്തില്‍ ഇറങ്ങി സുവിശേഷപ്രഘോഷണം നടത്തി ആദാമിനേയും ഹവ്വായേയും വീണ്ടും പറുദീസായിലേക്കു ആനയിക്കുന്നതിന്‍റെ ഓര്മ്മയാണു, എദനില്‍ അവര്‍ക്കു നഷ്ടമായ മഹത്ത്വത്തിന്‍റെ വസ്ത്രം വീണ്ടെടുത്തു അവര്‍ക്കു തിരികെ നല്കി .അതു ദുഖശനിയാഴ്ച്ച നടന്നതായിട്ടാണു പിതാക്കന്മാര്‍ സാക്ഷിക്കുന്നതു.

അതിനാല്‍ ദുഖശനിയാഴ്ച്ച ഒരു മഹാദിനമാണു .ദുഖശനിയാഴ്ച്ച സഹനസഭയിലുള്ള എല്ലാമരിച്ചവരേയും ഓര്ത്തു പ്രാര്ത്തിക്കുന്നു. ( അവര്‍ക്കുമാത്രമേ അതിന്‍റെ ഫലം ലഭിക്കുള്ളു.. എന്നെന്നേക്കുമായി നശിച്ചുപോയവര്‍ക്കു ഈ പ്രാര്ത്ഥനയുടെ ഫലം ലഭിക്കില്ല. അതിനാനു സഹനസഭയെന്നു ഞാന്‍ പറഞ്ഞതു. ) 

 ചെങ്ങരൂര്‍ പള്ളിയില്‍ എല്ലാകല്ലറയിലേയും ധൂപപ്രാര്ത്ഥനകഴിഞ്ഞപ്പ്പോള്‍ ഒരു മണിയായി. പ്രഭാതപ്രാര്ത്ഥനകഴിഞ്ഞു 11 മണിക്കു ഉച്ചപ്രാര്ത്ഥനയും ആതേതുടര്ന്നു കുര്‍ബാനയും ധൂപപ്രാര്ത്ഥനയുമായിരുന്നു.

ഉയിര്‍പ്പുഞായര്‍

യേശു മരണത്തെ തോല്പിച്ചു വിജയം വരിച്ചതിന്‍റെ ഓര്മ്മ നാം കൊണ്ടാടുന്നു.  ഇന്നു യേശു സ്ത്രീകളെ പ്രത്യേകമാം വിധം പരിഗണിച്ചദിവസമാണു.

സ്ത്രീകളുടെ സാക്ഷ്യത്തിനു വിലയുണ്ടോ ?

ഇല്ലെങ്കില്‍ യേശുവിന്‍റെ ഉയിര്‍പ്പില്‍ സ്ത്രീകള്‍ മാത്രം എങ്ങനെ സാക്ഷികളായി ?

സ്ത്രീകളുടെ സാക്ഷ്യത്തിനു ഒരു വിലയും കല്പ്പിക്കാതിരുന്ന കാലഘട്ടത്തില്‍ , സ്ത്രീകള്‍ക്കു ആത്മാവുപോലുമില്ലെന്നു പറഞ്ഞിരുന്ന കാലഘട്ടത്തില്‍, ഒരു സ്ത്രീയായി ജനിപ്പിക്കാതിരുന്നതിനു യാഹ്വേക്കു നന്ദി പറഞ്ഞു പ്രാര്ത്ഥിക്കുന്ന ഒരു കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു പുരുഷ്ന്മാരോടൊപ്പാം പ്രാര്ത്ഥിക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ എഴുതപ്പെട്ട സുവിശേഷത്തില്‍ നാലുസുവിശേഷകരും യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ സാക്ഷികളായി രേഖപ്പെടുത്തിയിരിക്കുന്നതു സ്ത്രീകളെ മാത്രമാണു ! എന്തുകൊണ്ട ?
എന്തുകൊണ്ടു ഒരു പുരുഷന്‍പോലും സാക്ഷികളാകാന്‍ ഉണ്ടായില്ല ?

ശ്ളീഹന്മാരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഇല്ലായിരുന്നെങ്കിലും ധാരാളം ഭക്തസ്ത്രീകള്‍ ശിഷ്യഗണത്തില്‍ ഉണ്ടായിരുന്നു.

യേശുവിന്‍റെ പീഢാസഹനത്തില്‍ യോഹന്നാന്‍ ഒഴികെ ഒറ്റപുരുഷന്‍പോലും ഇല്ലായിരുന്നു. പുരുഷന്മാരെല്ലാം പേടിച്ചു ഓടിയവരുടെ കൂട്ടത്തിലായിരുന്നു. ഒരുത്തന്‍ ഉടുതുണിപോലും ഉപേക്ഷിച്ചുജീവനുംകൊണ്ടൂ ഓടിയപ്പോള്‍ ആദ്യാവസാനം യേശുവിന്‍റെ സഹനത്തില്‍ കരഞ്ഞുകൊണ്ടു പങ്കെടുത്തതു സ്ത്രീകള്‍ മാത്രമായിരുന്നു. കരയുന്ന ഓര്‍ ശലേം സ്ത്രീകളെ യേശു ആശ്വസിപ്പിക്കുന്നുണ്ടു.

കുരിശിന്‍ ചുവട്ടില്‍ നാം കാണുന്നതു യോഹന്നാനേയും യേശുവിന്‍റെ അമ്മയേയും മറ്റു കുറെ മറിയമാരേയും സലോമിയേയും ആണു. മറ്റുപുരുഷന്മാര്‍ ആരും ഇല്ലായിരുന്നു.

സ്ത്രീകള്‍ക്കു യേശു കൊടുത്തപാരിദോഷികമാണു ഈ സാക്ഷിത്വം

യേശുവിന്‍റെ പീഢാസഹനത്തില്‍ ഹ്രുദയം തകര്ന്നു പങ്കെടുത്ത സ്ത്രീകളേ ദൈവം പ്രതിസമ്മാനം നല്കി ബഹുമാനിക്കുന്നു. ഒരു പുരുഷനുപോലും ലഭിക്കാത്ത ബഹുമാനമാണു സ്ത്രീകള്‍ക്കു യേശു നല്കിയതു.

ഈ യാധാര്ത്ഥ്യം മലങ്കരകത്തോലിക്കാസഭ അംഗീകരിക്കുന്നു.

മലങ്കരപള്ളിയില്‍ സ്ത്രീകള്‍ വലതുവശത്തും (ത്രോണോസിലേക്കുനോക്കിനില്ക്കുമ്പോള്‍ ) പുരുഷന്മാര്‍ ഇടതുവശത്തും മാത്രമാണു നില്ക്കുക. കാരണം മൂപ്പു ഇടതുവശത്തായതുകൊണ്ടു പുത്രന്‍ പിതാവിന്‍റെ വലതുവശത്തായതിനാല്‍ ഇതു അറിഞ്ഞുകൂടാത്തവര്‍ക്കു വേണ്ടിമാത്രം പറഞ്ഞതാണു. 

മദ്ബഹായില്‍ ഇട്ടിരിക്കുന്ന തിരുശീല (മറ ) വലതുവശത്തുനിന്നും ഇടത്തോട്ടാണു തുറക്കുക. അപ്പോള്‍ വലതുവശത്തു നില്ക്കുന്ന സ്ത്രീകള്‍ക്കാണു സ്വര്‍ഗത്തിന്‍റെ പ്രതീകമായ മദ്ബഹാ ആദ്യം കാണുന്നതു സ്ത്രീകളാണു. അതിന്‍റെ പുറകിലെ രഹസ്യം ഉയര്‍പ്പിന്‍റെ ആദ്യദര്‍ശനം അവര്‍ക്കുലഭിച്ചതിനാലാണു. ഇതു മലങ്കരസഭ മാത്രമാണു പ്രായോഗികമായി ഈ കാര്യങ്ങള്‍നിറവേറ്റുന്നതു.

അവസാനമായി നമുക്കു എല്ലാവര്‍ക്കും നമ്മുടെ പാപത്തില്‍ യേശുവിനോടോത്തുമരിച്ചു ദൈവത്തിനായി ജീവിക്കന്‍ നമുക്കു യേശുവിനോടൊത്തു ഉയിര്‍ക്കാം അതിനു ദൈവം നമ്മേ അനുഗ്ഗ്രഹിക്കട്ടെ ! .

എല്ലാസ്ത്രീ ജനങ്ങള്‍ക്കും , യേശുനിങ്ങള്‍ക്കനുവദിച്ചുതന്ന ഈ പ്രതേകപരിഗണനയില്‍ പങ്കുചേര്ന്നു അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...