Monday 27 April 2015

മരിച്ചുപോയ ആരെയെങ്കിലും പ്രാര്ത്ഥിച്ചു വിശുദ്ധരാക്കുന്നുണ്ടോ ?

ത്തരം    " ഒരിക്കലും ഇല്ല. " 

അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ ?
ഉത്തരം .ഇല്ല.

അവരോടു പ്രാര്ത്ഥിക്കണമോ ?
അവ്ശ്യമുള്ളവര്‍ക്കു പ്രാര്ത്ഥിക്കാം .കാരണം അവര്‍ ദൈവസന്നിധിയിലാണു .അവരുടെ അപേക്ഷക്കു കൂടുതല്‍ ശക്തിയുണ്ടൂ. ജോബിന്‍റെ സ്നേഹിതേടെ പാപം മോചിക്കാന്‍ ജോബുതന്നെ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമെന്നു ദൈവം പറഞ്ഞൂ (ജോബു.42:8 )

അതു ജീവിച്ചിരുന്നപ്പോഴല്ലേ ? മരിച്ചുകഴിഞ്ഞാല്‍ ? അപേക്ഷിക്കാന്‍ പറ്റുമോ ?

തീര്‍ച്ചയായും പറ്റും .അവര്‍ മരിക്കുന്നില്ല. അബ്രഹാം മിസഹാക്കു, യാക്കോബും ഒന്നും മരിച്ചവരല്ല. ദൈവം ജീവിച്ചിരിക്കുന്നവരുടെ ദൈവമാണു.അവര്‍ ദൈവസന്നിധിയിലാണു.  

വിശുദ്ധന്മാര്‍ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ദൈവത്തോടു അപേക്ഷിക്കാന്‍ അവര്‍ക്കു സാധിക്കും. മരണശേഷം കൂടുതല്‍ മഹത്വീകരിക്കപ്പെടുന്നതിനാല്‍ മരണശേഷം കൂടുതല്‍ ശക്തമായി മാധ്യസ്ഥം അപേക്ഷിക്കാന്‍ അവര്‍ക്കുകഴിയും. കാരണം അവര്‍ മരിച്ചിട്ടില്ല. യേശു പറഞ്ഞു എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ മരിക്കില്ല. മരിച്ചാലും ജീവിക്കും. ( യോഹ.6: 51 )

മരിച്ചുകഴിഞ്ഞു അല്ഭുതങ്ങള്‍ ചെയ്തതിനു ബൈബിളില്‍ എന്തെങ്കിലും തെളിവുണ്ടോ ? 

ഉണ്ടെല്ലോ ? 2രാജാ.13: 20 , പ്രഭാഷ. 48.: 13--- 14.  " ഇവിടെ നാം കാണുന്നതു ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അല്ഭുതങ്ങള്‍ പ്രവര്ത്തിച്ചു "

മരിച്ചവരോടു കരുണകാണിക്കണമെന്നു ദൈവം പറഞ്ഞിട്ടുണ്ടെല്ലോ ? 

അങ്ങനെയാണെങ്ങ്കില്‍ പെന്തകോസ്തുകാരും ഒക്കെ മരിച്ചുകഴിഞ്ഞാല്‍ അവരെ ഓര്‍ക്കുകയോ മരണതീയതിയില്‍ പ്രാര്ത്ഥിക്കുകയോ ഒന്നും ചെയ്യാതെ വല്ലകുഴിയുഇലും തെള്ളിയിട്ടു പോകുകുന്നതോ ?

അവര്‍ക്കു മരിച്ചവരുമായി ഒരു കൂട്ടായ്മയും ഇല്ലാത്തതുകൊണ്ടും മരിച്ച്കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചുവെന്നുകരുതുന്നതുകൊണ്ടും,അവര്‍ക്കു സഭാകൂട്ടായമ ഇല്ലാത്തതിനാലുംഅണു.

സഭയെന്നാല്‍ 

സമരസഭ     = ജീവിച്ചിരിക്കുന്നവരുടെ കൂട്ടായ് മ)
വിജയസഭ   = വിശുദ്ധന്മാരുടെ കൂട്ടായമ
സഹനസഭ  = ദൈവസന്നിധിയിലേക്കു എടുക്കപ്പെടാനായി വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നവര്‍ ( ഇവര്‍ക്കു അല്പം പാപം മരണകരമല്ലാത്തതു ക്ഷമിക്കപ്പെടാന്‍ ബാക്കിയുണ്ടു എന്നാല്‍ നരകത്തിനുയോഗ്യമായ മാരകപാപമില്ലതാനും ,അങ്ങനെയുള്ളവര്‍ക്കു പരിഹാരം ആവശ്യമാണു.അവര്‍ സഹനത്തിലാണു. 

ഈ മൂന്നു സഭയും ഒരേകൂട്ടായ്മയിലാണു. അവര്‍ പരസ്പരം ബന്ധത്തിലാണു.അവരെല്ലാവരും യേശുവിന്‍റെ മണവാട്ടിയായ സഭാഗാത്രത്തിലെ അവയവങ്ങളാണു .അതുലൊണ്ടാണു പ്രാര്ത്ഥനയില്‍ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുന്നതു. അതു പെന്തകോസ്തു മുതലായ സെക്ടുകള്‍ക്കു മനസിലാകില്ല. 

ഒരുകാര്യം അല്പം കൂടി വ്യക്തമായി മനസിലാക്കിയിരിക്കുന്നതു നല്ലതാണു .

സഭയില്‍ പേരുവിളിക്കപെട്ട വിശുദ്ധന്മാരും ( അറിയപ്പെടുന്ന വിശുദ്ധര്‍ ) പേരു വിളിക്കപ്പെടാത്ത കോടാനുകോടി വിശുദ്ധ്ന്മാരും ഉണ്ടു. ( അറിയപെടാത്ത )

പേരു വിളിക്കപ്പെടുന്നതുകൊണ്ടു ദൈവതിരുമുന്‍പില്‍ പ്രത്യേകതയുണ്ടോ ?
ഒരു പ്രത്യേകതയും ഒരു മഹത്വകൂടുതലും ഇല്ല. 
പേരു വിളിക്കപ്പെടാത്തതുകൊണ്ടു ഒരു കുറവൂം ഇല്ല. 

സഭാതനയരെല്ലാം വിശുദ്ധിയിലേക്കു വിളിക്കപെട്ടവരാണു ,വിശുദ്ധരാകാന്‍ വിളിക്കപെട്ടവരാണെല്ലോ വിശുദ്ധരാകേണ്ടവരുമാണെല്ലോ ?

പിന്നെ എന്തിനാണു മാര്‍ ഈവാനിയോസ് തിരുമേനിയെ വിശുദ്ധപദവിയിലേക്കു ഉയര്ത്താനായി പ്രാര്ത്ഥ്ഹിക്കുന്നതു ?

വിശുദ്ധപദവിയിലേക്കു ഉയര്ത്തിയാല്‍ ആഗോളസഭയിലും ഇദരറീത്തുകളിലും അറിയപ്പെടുന്ന ഒരു വിശുദ്ധനാകും. കൂടുതല്‍ ആള്‍ക്കാര്‍ തിരുമേനിയോടു മാധ്യസ്ഥം യാചിക്കും. കൂടുതല്‍ ആളുകള്‍ക്കു അനുഗ്രഹം പ്രാപിക്കാന്‍ കഴിയും. 

വിശുദ്ധപദവിയിലില്ലെങ്ങ്കില്‍ തിരുമേനിയോടു പ്രാര്ത്ഥിച്ചാല്‍ ഫലമില്ലേ ? 

നിശ്ചയമായും ഫലം ഉണ്ടു . ദൈവസന്നിധിയില്‍ വിശുദ്ധിയോടെ നില്ക്കുന്ന ഒരാള്‍ക്കു ദൈവത്തോടു ജീവിച്ചിരിക്കുന്ന ഒരാളുടെ മാദ്ധ്യസ്ഥപ്രാര്ത്താനക്കു സഹായം തേടാന്‍ ഭൂമിയിലെ വിശുദ്ധ പദവിയുമായി ഒരു ബന്ധവും ഇല്ല. 

മാര്‍ ഈവാനിയോസ് തിരുമേനി ദൈവസന്നിധിയില്‍ നില്ക്കുന്ന ഒരു വിശുദ്ധനാണു .സഭ വിശുദ്ധ പദവിയിലേക്കു ഉയര്ത്തിയാലും ഇല്ലെങ്ങ്കിലും അദ്ദേഹത്തിന്‍റെ വിശുദ്ധിക്കു ഒരു കൂടുതല്കുറവുകളും സംഭവിക്കില്ല.വിശുദ്ധപദവിയിലേക്കു ഉയര്ത്തിയാല്‍ ആഗോളസഭയില്‍ ഒരു വിശുദ്ധനായി അറിയും ഇല്ലെങ്ങ്കില്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ വിശുദ്ധനായി അറിയ്പ്പെടുകയും വണങ്ങപ്പെടുകയും ചെയ്യും.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...