Sunday 29 March 2015

മറിയം സഹനത്തിന്‍റെ മാത്രുക

" അങ്ങനെ അനേകരുടെ ഹ്രുദയ വികാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹ്രുദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും . ( ലൂക്ക.2: 35 )

യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും കളെയാപ്പാസിന്‍റെ ഭാര്യ മറിയവും മഗദലനാ മറിയവും നില്ക്കുന്നുണ്ടായിരുന്നു." (യോഹ19 :25 )


തന്‍റെ പുത്രനെ ഉദരത്തില്‍ സ്വീകരിച്ച നിമിഷം മുതല്‍ കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ നിണമണിഞ്ഞ ഓമനപ്പുത്രന്‍റെ ശരീരം മടിയില്‍ കിടത്തി കണ്ണീരുകൊണ്ടു കഴുകുന്ന നിമിഷം വരേയും അവള്‍ സഹനത്തിന്‍റെ തീര്‍ത്ഥയാത്രയിലായിരുന്നു.

കുരിശിന്‍ ചുവട്ടിലാണു അവളുടെ സഹനജീവിതത്തിനു തിരശീല വീഴുന്നതു. കുരിശിലൂടെ രക്ഷ കൈ വരിച്ച യേശുവിന്‍റെ സഹനത്തിന്‍റെ മൂല്യവും മറിയത്തില്‍ കൂടിനാം മനസിലാക്കണം.

ക്രൈതവജീവിതം സഹനത്തിന്‍റെയും കുരിശുവഹിക്കലിന്‍റെയും ജീവിതമാണെന്നു അമ്മയാണു നമുക്കു കാണിച്ചുതന്നതു. കുരിശിനെ സ്നേഹത്തോടെ പുല്കാനുളള ആത്മധൈര്യം കുരിശിന്‍ ചുവട്ടിലെ അമ്മയാണു നമുക്കു പ്രദാനം ചെയ്യുന്നതു.



ക്രിസ്ത്യാനിയുടെ മുഖമുദ്ര സഹനം !യേശുവിന്‍റെ അമ്മ കാണിച്ചു തന്നതും സഹനം യേശു കാണിച്ചുതന്നതും സഹനം !

അപ്പസ്തോലന്മാര്‍ കാണിച്ചുതന്നതും സഹനം .ഇതാണു ക്രിസ്ത്യാനിയുടെ മുഖമുദ്ര !


ഈലോകത്തില്‍ ജനിച്ച സ്ത്രീകളില്‍ ഏറ്റം ഭാഗ്യവതിയും ,സഹനത്തിന്‍റെ മാത്രുകയും പരിശുദ്ധകന്യാമറിയമായിരുന്നു.

ലോകരക്ഷകന്‍ ജനിക്കുന്ന വിവരം ആദ്യം ലഭിച്ചതു കന്യാമറിയത്തിനായിരുന്നു.

അതേ ഇന്നാണു (മാര്‍ച്ച് 25 ) അവള്‍ ദൈവമാതാവായി തിരഞ്ഞെടുക്കപെട്ടുവെന്നു ഗബ്രിയേല്‍ മാലാഖാ അവളെ അറിയിച്ചതു. ഒരു സ്ത്രീക്കു മാത്രം ലഭിച്ച ഏറ്റം വലിയ സൌഭാഗ്യം !

ഏറ്റവും വലിയ സൌഭാഗ്യത്തിനു ഏറ്റവും വലിയ സഹനവും ആവശ്യമായിവന്നു.

മൈക്കളാഞ്ഞലോയുടെ വ്യാകുലാംബ

1981 മേയ് 14 നു വത്തിക്കാനില്‍ സെയിന്‍റ്റു പീറ്റേഴ്സ് ബസലിക്കായില്‍ മൈക്കിള്‍ ആഞ്ഞലോയുടെ മാര്‍ബിളില്‍ തീര്‍ത്ത മറിയ്ത്തിന്‍റെ മടിയില്‍ യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നും ഇറക്കി കിടത്തിയിരിക്കുന്നതു നോക്കിനിന്നപ്പോള്‍ എന്‍റെ മനസില്കൂടി ആ അമ്മയുടെ സങ്കടം അവര്ണനീയമായി കടന്നുപോയി. മിനിട്ടുകളോളം ഞാന്‍ അതില്‍ നോക്കിനിന്നതു ഇന്നത്തേപോലെ ഓര്‍ക്കുന്നു.



മറിയത്തിന്‍റെ ഒന്നാം വ്യാകുലം

ജറുസലേം ദൈവാലയത്തില്‍ വെച്ചു അമ്മയുടെ കൈകളില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ കണ്ടിട്ടു ശെമയോന്‍റെ ദീര്‍ഘദര്‍ശനം

" സകല ജനതകള്‍ക്കുംവേണ്ടി അങ്ങു ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു," ( ലൂക്ക.2: 31 ) അതോടൊപ്പം മറിയത്തോടു പറഞ്ഞതു

"നിന്‍റെ ഹ്രുദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറും " ( ലൂക്കാ.2:35 ) അതായതു ദൈവത്തിന്‍റെ രക്ഷ മറിയത്തിന്‍റെ സഹനത്തിലൂടെയാണു പൂര്ത്തിയാകുകയെന്നുള്ള സത്യമാണു ശെമയോന്‍ അവിടെ വെച്ചു പ്രവചിച്ചതു .

മറിയത്തിന്‍റെ രണ്ടാം വ്യാകുലം

ഹേറോദേശിനെ ഭയന്നു ഈജിപ്തിലേക്കുള്ള പാലായനവും കൊച്ചുകുടുംബത്തെപോറ്റാനുളള അധ്വാനത്തിന്‍റെ ജീവിത സാഹചര്യങ്ങളും.

മൂന്നാം വ്യാകുലം

ദൈവാലയത്തില്‍വെച്ചു യേശുവിനെ കാണാതായ സംഭവവും മൂന്നു ദിവസത്തെ തെരച്ചില്‍ സമയവും

നാലാം വ്യാകുലം

തന്‍റെ പുത്രനെ ഒരുനോക്കുകാണാന്‍ പറ്റാതെ വന്ന അവസരവും പുത്രനു സുബോധം പോയന്നു പറഞ്ഞുള്ള അപവാദവും അസഹനീയമായി തോന്നിയ സന്ദര്‍ഭം

അന്‍ചാം വ്യാകുലം 

യേശുവിന്‍റെ ജീവിതലക്ഷ്യത്തിന്‍റെ പൂര്ത്തീകരണമെന്നുള്ള നിലയില്‍ തന്‍റെ പുത്രന്‍ കുരിശില്‍ കിടന്നു പിടഞ്ഞു മരിക്കുന്നതു നോക്കിനില്ക്കുന്ന ഒരമ്മയുടെ അവസ്ഥ.

ക്രൈസ്തവജീവിതം 

ക്രൈസ്തവജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണു സഹനം. സഹനം കൂടാതെ ക്രിസ്തീയജീവിതമില്ല. അതൊരു ദൈവ വിളിയാണു. എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കുരിശുമെടുത്തുകൊണ്ടു എന്‍റെ പിന്നാലെ വരികയെന്നാണു യേശു പറഞ്ഞതു ( മത്താ.16:24 ) മറിയത്തിന്‍റെ സഹനത്തിനു സമാനമായ സഹനമാണു ക്രൈസ്തവജീവിതം ഉള്‍കൊള്ളുന്നതു.





വിശ്വസിച്ചാല്‍ മാത്രം പോരാ സഹനവും ആവശ്യമാണു.

" ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനുവേണ്ടി സഹിക്കാന്‍ കൂടിയുളള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു." ( ഫിലി 1:29 )

കൊളോസിയര്‍ 1: 24 ല്‍ ശ്ളീഹാപറയുന്നു സഭയാകുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവു തന്‍റെ ശരീരത്തില്‍ നികത്തുന്നുവെന്നു .

ചുരുക്കത്തില്‍ അമ്മകാണിച്ചുതരുന്ന മാത്രുകനമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...