Sunday 12 April 2015

പരിശുദ്ധത്രീത്വം ഒരേസമയത്തു പ്രത്യക്ഷപെടുന്ന ഏക അവസരം പറയാമോ ?

നിങ്ങള്‍ ചിന്തിക്കുമ്പോഴേക്കും ഞാന്‍ അല്പം എഴുതാം

പാപമില്ലാത്തവന്‍ യോഹന്നാനില്‍നിന്നും മാമോദീസാസ്വീകരിച്ചതെന്തിനാ യിരുന്നു. ?     " പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപെട്ടു. ( മര്‍ക്കോ.1:4 )



യേശുവിനു ഇതില്‍ ഏതെങ്കിലും ആവശ്യമായിരുന്നോ ?
ക്രിസ്ത്യാനികള്‍ സ്വീകരിക്കുന്നതു ആ മാമോദീസായാണോ ?
ഇതുപോലെ നിങ്ങളും മാമോദീസാ സ്വീകരിക്കണമെന്നു യേശൂ പറഞ്ഞോ ?

യോഹന്നാന്‍ എന്താണു പറഞ്ഞതു ?
"മാനസാന്തരത്തിനായി ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപെടുത്തി.എന്‍റെ പിന്നാലെ വരുന്നവന്‍ എനെക്കള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല:അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും . ( മത്താ. 3:11 )

പാപമോചനവും മാനസാന്തരവും ആവശ്യമില്ലാത്തയേശു എന്തിനു യോഹന്നാനില്‍ നിന്നും മാമോദീസാസ്വീകരിച്ചു ?
യേശു വെള്ളത്തില്‍ മുങ്ങിയതുപോലെ മുങ്ങണമെന്നുപറയുന്നവരോടു ഞാന്‍ ചോദിക്കുകയാണു യേശുവിന്‍റെ സ്നാനം എന്തിനുവേണ്ടിയായിരുന്നു ?

അതു ലോകത്തിനുള്ള സാക്ഷ്യം മാത്രമായിരുന്നു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവു ഇറങ്ങിവന്നു ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ .ഞാന്‍ അതുകാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യ്പ്പെടുത്തുകയും ചെയ്തിരിക്കുന്നു. (യോഹ.1:33--34 )

അതേ ഈ സാക്ഷ്യത്തിനുവേണ്ടിമാത്രമാണു യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു .

ഇനിയും ഞാന്‍ ചോദിച്ചതിനു ആരും ഉത്തരം പറഞ്ഞില്ല ?

ഞാന്‍ തന്നെ പറയാം .ഒറ്റ അവസരത്തില്‍ മാത്രമാണു പിതാവു ,പുത്രന്‍ ,പരിശുദ്ധാത്മാവു ,എന്നീമൂന്നു വ്യക്തികള്‍ ഒരേസമയത്തു പ്രത്യക്ഷപ്പെട്ടു സാക്ഷ്യം നകുന്നതു. അതായതു യേശു യോഹന്നാനില്‍ നിന്നും യോര്‍ദാന്‍ നദിയില്‍ സ്നാനം സ്വികരിക്കുന്ന അവസരത്തില്‍  .

"സ്നാനം കഴിഞ്ഞഉടന്‍ യേശു വെള്ളത്തില്‍ നിന്നും കയറി അപ്പോള്‍ സ്വര്‍ഗം തുറക്കപെട്ടു ദൈവാത്മാവു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഒരു സ്വരം  സ്വര്‍ഗത്തില്‍ നിന്നുംകേട്ടു. "  ( മത്താ.3 :16 -- 17 )

ജോര്‍ദാന്‍ നദിയില്‍ യേശു  ( ദൈവപുത്രന്‍ )
യേശുവിന്‍റെ തലക്കുമുകളില്‍ പരിശുദ്ധാത്മാവ്.
ഏറ്റവും മുകളില്‍ സ്വര്‍ഗം തുറന്നു പിതാവു



ഈ ഒറ്റ അവസരം മാത്രമാണു പരിശുദ്ധത്രീത്വം മൂന്നു വ്യത്യസ്ത വ്യ്ക്തികള്‍ ഒന്നിച്ചു പ്രത്യക്ഷരാകുന്നതു .

അരെങ്കിലും ഉത്തരം പറഞ്ഞെങ്കില്‍ അഭിനന്ദനങ്ങള്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...