Sunday 12 April 2015

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന

ഉപദേശിമാരുടെ സംശയം കേട്ടാല്‍ സഭയുടെ ആദ്യാക്ഷരം പോലും അന്യമെന്നുതോന്നും ?

ദുഖശനിയാഴ്ച്ചത്തെ പ്രത്യേകതകളെ കുറിച്ചു എഴുതിയപ്പോള്‍  "പെന്തക്കോസ്തുകാര്‍ക്കുളള മറുപടില്‍ " ഞാനിട്ട പോസ്റ്റിനു ഒരു ഉപദേശീയുടെ ചോദ്യം ഇതായിരുന്നു.                                                                                                      " അപ്പോള്‍ മരിച്ചയാളിനു ബന്ധുക്കള്‍ ആരും ഇല്ലെങ്കിലോ ? "

അതുകാണുമ്പോഴാണു സഭയെന്നുപറഞ്ഞാല്‍ എന്താണെന്നുപോലും അദ്ദേഹത്തിനു അഞ്ജാതമാണെന്നുതോന്നുക.
സഭയെന്നുപറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരുടേതുമാത്രമാണെന്നാണു പുള്ളിയുടെ ധാരണ
ദൈവം ജീവിച്ചിരിക്കുന്നവരുടേതാണു .മരിച്ചവരുടേതല്ല.
അങ്ങനെയാണെങ്കില്‍ അബ്രഹാത്തിന്‍റെയും ഇസഹാക്കിന്‍റെയും,യാക്കോബിന്‍റെയും ദൈവമെന്നുപറയുന്നതു തെറ്റണെന്നായിരിക്കും ഉപദേശി പഠിപ്പിക്കുക.

എന്താണു സഭ ? നേരത്തെ എഴുതിയതാകയാല്‍ വിശദാംശത്തിലേക്കു പോകുന്നില്ല.

1)ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ സഭ ( സമരസഭ )

2) ഈ ഭൂമിയില്‍ നിന്നും മരിച്ചുകഴിഞ്ഞു ജീവിക്കുന്നവര്‍ ( അവര്‍ സഹനത്തിലാണു. ) അതിനാല്‍ അവര്‍ സഹനസഭയിലുള്ളവരാണു. \

3) ഇഹത്തിലെ ജീവിതം വിജയകരമായി അവസാനിപ്പിച്ചു നിത്യകിരീടം ലഭിച്ചവര്‍ .അവരാണു വിജസഭയിലുള്ളവര്‍

ഈ മൂന്നു സഭയും കൂടിചേര്ന്ന ഏകസഭയാണു കര്ത്താവിന്‍റെ മണവാട്ടിയായ ഏകസഭ. അതിലെ അവയവങ്ങളാണു ഓരോഅംഗങ്ങളും. ഇവര്‍ ഒരേകൂട്ടായംസില്‍ ഉള്ളവരാണു. ഒരേസ്നേഹകൂട്ടായ്മയിലാണു ഇവര്‍.അതിനാല്‍ ഒരു അവയവം വേദനിച്ചല്‍ അതു ശരീരം മുഴുവന്‍ വേദനിക്കും. സഭമുഴുവന്‍ വേദനയില്‍ പങ്കുകൊള്ളും.അതിനാല്‍ അവസാനത്തെ കൊച്ചുകാശു കൊടുത്തുവീട്ടാന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി കഴിവുള്ളവര്‍ അതുകൊടുത്തുവീട്ടുന്നു.

എന്നെന്നേക്കുമായി നശിച്ചുപോയവര്‍ ഈ സഭാകൂട്ടായ്മയില്‍ ഇല്ല. അതായതു കഠിനപാപത്തോടെ , മാരകമായ പാപത്തോടെ മരിക്കുന്നവന്‍ എന്നന്നേക്കുമായി സഭാകൂട്ടായ്മയില്‍ നിന്നും വേര്‍പെട്ടു നശിച്ചു പോകുന്നു. സഭാകൂട്ടായ്മയില്‍ ഉള്ളവര്‍ക്കുമാത്രമേ പ്രാര്ത്ഥനയുടെ ഫലം ലഭിക്കുകയുള്ളു.                                       ഇതു മനസിലാക്കാത്തതുകൊണ്ടാണു മറ്റൊരു ഉപദേശി ചോദിച്ചതു നമുക്കെല്ലാവര്‍ക്കുംകൂടി പ്രാര്ത്ഥിച്ചു ആ പാവം യൂദാസിനെ രക്ഷിക്കാമെന്നു ?

പാപം രണ്ടു വിധമുണ്ടു ( 1 ജോണ്‍ 5: 16 - 17 ) മാരകമായ (ക്ഷമിക്കപെടാത്ത) പാപവും ,ലഘുപാപവും (ക്ഷമിക്കപെടുന്ന പാപവും )മാരകമായ പാപത്തോടെ മരിച്ചാല്‍ എന്നെന്നേക്കുമായി അയാള്‍ നശിക്കുന്നു.സഭാകൂട്ടായ്മയില്‍ നിന്നും അയാള്‍ വെട്ടിമാറ്റപ്പെട്ടു. ലഘുപാപത്തോടെ മരിക്കുന്നവന്‍ എന്നെന്നേക്കുമായി നശിക്കില്ല. അവസാനത്തെ കൊച്ചുകാശും കൊടുത്തുവീട്ടണം .അതിനാല്‍ അയാള്‍ ശുദ്ധീകരണ സ്ഥലത്താണു. അയാള്‍ക്കു പ്രതീക്ഷയുണ്ടു എന്നെങ്കിലും സ്വര്‍ഗസൌഭാഗ്യം ലഭിക്കുമെന്നു. അവരാണു സഹനസഭയില്‍ ഉള്ളവര്‍. അവരെ സഭ നിത്യം ഓര്ത്തുപ്രാര്ത്ഥിക്കുന്നു. ദിവസവും കുടുംബപ്രാര്ത്ഥനയില്‍ ശൂദ്ധീകരാത്മാക്കള്‍ക്കായി (സഹനസഭയില്‍ ഉള്ളവര്‍ക്കായി ) പ്രാര്ത്ഥിക്കുന്നു.



മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന പുതിയകണ്ടുപിടുത്തമാണെന്നു ഉപദേശിമാര്‍ പറയുന്നു,

മരിച്ചവര്‍ക്കുവേണ്ടിയ്ള്ള പ്രാര്ത്ഥന പഴയകാലം മുതല്‍തന്നെയുണ്ടു അതായതു യഹൂദരുടെ കാലം മുതലേ ഇതുകാണാം ജീവിച്ചിരിക്കുന്നവരുടെ പ്രാര്ത്ഥനയും പരിഹാരബലിയും മരിച്ചവരുടെ പാപമോചനത്തിനു ഉപകരിക്കുമെന്നു അവര്‍ വിശ്വസിച്ചിരുന്നു.
( 2മക്കബ.12: 42 - 45 ,പ്രഭാഷ.7:33 . റൂത്തു 1:8 ,  2: 20 )



പെന്തക്കോസ്തു ഉപദേശിയുടെ മറ്റോരു കമന്‍റ്റു ഇതു ബൈബിള്‍ വിരുദ്ധമാണെന്നാണു.

ചിലരേഖകള്‍ കൂടെ പരിശോധിക്കാം .
1) യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പാപമോചനാര്ത്ഥം മക്കബനായ യൂദാസ് പ്രാര്ത്ഥിച്ചു.  ( 2മക്ക.12:42 മുതല്‍ )
2) മ്മരിച്ചവരോടൂള്ള കടമ മറക്കരുതു . ( പ്രഭാ. 7 : 333 )
3) റൂബന്‍റെ പാപമോചനത്തിനായി മോശ പ്രര്ത്ഥിക്കുന്നു. " റൂബന്‍ ജീവിക്കട്ടെ അവന്‍ മരിക്കാഅതിരിക്കട്ടെ "  ( നിയമാ.33:6 )
4) ജീവിച്ചിരിക്കുന്നവരോടൂം മരിച്ചവരോടും കാരുണ്യം കാണിക്കുന്ന ദൈവത്തെക്കുറിച്ചു നവോമി പരാമര്‍ശിക്കൂന്നു. ( റൂത്തു 1:8 , 2:20 )
5) സറാഫത്തിലെ വിധവയുടെ മരണമടഞ്ഞ മകനുവേണ്ടി ഏലിയാ പ്രവാചകന്‍ പ്രാര്ത്ഥിക്കുന്നു. ( 1രാജാ,17 : 17 -23 )
6) മരണമടഞ്ഞ ലാസറിനുവേണ്ടിയു, നായിനിലെ വിധവയുടെ മരണമടഞ്ഞ മക്കനുവേണ്ടിയും ,ജയ്റോസിന്‍റെ മരണമടഞ്ഞ മകള്‍ക്കു‌വേണ്ടിയും ,യേശു പ്രാര്ത്ഥിക്കുന്നതു നാം കാണുന്നുണ്ടു.
7) മരണമടഞ്ഞ ഒനേശീഫൊറോസിനുവേണ്ടി പ്രാര്ര്ത്ഥിക്കുന്ന ശ്ളീഹാ ( 2തിമോ 1:16-18 )
8) യോപ്പായില്‍ മരിച്ച തബീത്തെക്കുവേണ്ടി പത്രോസ് പ്രാര്ത്ഥിക്കുന്നു,( അപ്പ.9:40-43 )

ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും .ഇതൊന്നും മനസിലാക്കാതെയാണു പെന്തക്കോസ്തുകാരുടെ തലതിരിഞ്ഞ ചോദ്യങ്ങള്‍ വരുന്നതു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...