Sunday 12 April 2015

ദൈവം അരൂപിയാണ്‌, എന്നാല്‍ അത്‌ കാട്ടാളന്മാര്‍ക്കത്‌ മനസിലാകില്ലല്ലോ

വിഗ്രഹാരാധനയോ ?

മുട്ടേല്‍ വലിയുന്ന കുഞ്ഞിനെ പറഞ്ഞുപഠിപ്പിക്കും വിളക്കില്‍ തോട്ടാല്‍ പൊള്ളും !
ആ നിയമം വളര്ന്ന കുട്ടിക്കുള്ളതല്ല. സൂക്ഷിച്ചാല്‍ പൊള്ളില്ലെന്നു അതിനറിയാം .
കൊച്ചുക്ളാസില്‍ പഠിപ്പിക്കും ഉദയസൂര്യനെ നോക്കിനില്ക്കുന്നയാളിന്‍റെ മുന്വശം കിഴക്കു 
വലിയ ക്ളാസില്‍ ആ നിയമം ശരിയാകില്ല. ദില്ലിയില്‍ നില്ക്കുന്നകുട്ടി (ഏതാണ്ടു 29 ഡിഗ്രി)
ഡിസംബറില്‍ ഉദയ് സൂര്യനെ നോക്കിനിന്നാല്‍ യധാര്‍ദ്ധത്തില്‍ ഉള്ള കിഴക്കില്‍ നിന്നും ഏതാണ്ടു 50 ഡിഗ്രി ചരിഞ്ഞായിരിക്കുമല്ലോ സൂര്യന്‍ ഉദിക്കുന്നതു ? അതുപൊട്ടത്തരമാണെല്ലോ ഇല്ലേ ? ഒരോ പ്രായത്തില്‍ മനസിലാക്കേണ്ട യാധാര്‍ഥ്യത്തില്‍ നിന്നും വ്യതിചലിച്ചാല്‍ തെറ്റുപറ്റും.

ടോക്കിയോയില്‍ നിന്നും സാന്‍ഫ്രാന്‍സീസ്കോയിലേക്കു പസഫിക്കില്‍കൂടി യാത്രചെയ്യാന്‍  കുറഞ്ഞദൂരം ഗ്രയിറ്റു സെര്‍ക്കിള്‍ സെയിലിംഗ് ആണു. അതായതു ഭൂമിയില്‍ കൂടി നേര്‍വരയിലുള്ളയാത്രയാണു .എന്നാല്‍ അതു ചാര്‍ട്ടില്‍ വരക്കുമ്പോള്‍ അതു ഗ്രെയിറ്റു സര്‍ക്കിള്‍ ആയിട്ടാണു വരക്കുക." റ "പോലെയിരിക്കും സാധാരണക്കാര്‍ കാണുമ്പോള്‍ അതു മലയാളത്തിലെ റ പോലെയാണെങ്ങ്കിലും ഭൂമിയുടെ ഉപരിതലത്തില്‍ അതു നേര്‍വരയാണു. കത്തോലിക്കര്‍ അതു നേര്‍വരയാണെന്നുപറയുമ്പോള്‍  മൌലീകവാദികള്‍ അതു വളഞ്ഞവരയാണെന്നുപറഞ്ഞാല്‍ സത്യം എവിടെ നില്ക്കുന്നു ? ഒരു ഉദാഹരണം പറഞ്ഞതാണു.

ദൈവം അരൂപിയാണു . അതു കാട്ടാളന്മാര്‍ക്കു മനസിലാകില്ലല്ലോ ?
പ്ക്ഷേ അവര്‍ അറിവുള്ളവരായി മാറുമ്പോള്‍ അതു അവര്‍ക്കു മനസിലാകും.



കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടുഅതു ദൈവമാണെന്നും പറഞ്ഞു ആരാധിച്ചജനത്തോടാണു പറഞ്ഞതു ഒന്നിന്‍റെയും രൂപമുണ്ടാക്കരുതെന്നു. രൂപം കണ്ടാല്‍ അതു ദൈവമല്ലെന്നു മനസിലാകുന്നവര്‍ക്കു ആ നിയമം ബാധകമല്ല. ചൂണ്ടുപലക കണ്ടാല്‍ അതേല്‍ എഴുതിയിരിക്കുന്ന സ്ഥലം അതു ചൂണ്ടുന്നദിക്കിലേക്കു പോയാല്‍ മതിയെന്നു മനസിലാകുന്നവര്‍ക്കു അതുവെറും ചൂണ്ടുപലകയാണു. എന്നാല്‍ അതേല്‍ എഴുതിയിരിക്കുന്ന സ്ഥലമാണു അതു നാട്ടിയിരിക്കുന്നിടമെന്നുതെറ്റിധരിക്കുന്നവര്‍ക്കു അതു ചൂണ്ടു പലകയല്ല. പിത്തളസര്‍പ്പം ഉണ്ടാക്കാന്‍  പറഞ്ഞതു വിവരമുള്ളവരോടാണു .

സര്‍പ്പദംശനം ഉണ്ടാകുകയും ധാരാളം ആളുകള്‍ മരുഭൂമിയില്‍ മരിക്കുകയും ചെയ്തതു അവരുടെ പാപം മൂലമായിരുന്നു. പാപത്തിന്‍റെ ശിക്ഷയായിരുന്നു .(സ്ംഖ്യ.21:4-9)
അവര്‍ പാപങ്ങള്‍ ഏറ്റുപറയുകയും മോശ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്തപ്പോള്‍ ദൈവകോപത്തിനു ശമനമുണ്ടായി.

ദൈവത്തിന്‍റെ നിര്‍ദേശമനുസരിച്ചു മോശ ഒരു പിത്തളസര്‍പ്പത്തെ ഉണ്ടാക്കുകയും അതിനെ ഒരു വടിയില്ന്മേല്‍ ഉയര്ത്തുകയും ചെയ്തു. ദൈവത്തിന്‍റെ രക്ഷാകരശക്തിയിലുള്ള വിശ്വാസത്തിന്‍റെ ബാഹ്യപ്രകടനമായിരുന്നു പിത്തളസര്‍പ്പത്തെ നോക്കുകയെന്നുള്ളതു. ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുകവഴിയാണു അവര്‍ രക്ഷപെടേണ്ടിയിരുന്നതു .



സംഖ്യാ പുസ്തകത്തിലെ പിത്തളസര്‍പ്പം സ്വയമേ ഒരു ശക്തിയും ഉള്ളതായിരുന്നില്ല. എന്നാല്‍ ദൈവികനിര്‍ദേശം ഒരു രക്ഷകനെ ഉന്നം വെച്ചുള്ളതായിരുന്നു.അവര്‍ അതിനു നല്കിയിരുന്ന അര്ത്ഥം ജ്ഞാനഗ്രന്ഥം അതു വ്യക്തമാക്കുന്നുണ്ടു  " അവര്‍ക്കു രക്ഷയുടെ അടയാളം നല്കി അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല:എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു ( ജ്ഞാനം.16:7 )

ക്രിസ്തീയപാരമ്പര്യമനുസരിച്ചു ഉയര്ത്തപെട്ട സര്‍പ്പം ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രതീകമാണു .( യൊഹ.3:14 )
പാപമുറിവുകളേറ്റവര്‍ പ്രത്യാശയോടെ ഉത്ഥിതനില്‍ വിശ്വസിക്കുമെങ്കില്‍ അവര്‍ രക്ഷപെടും.
ജറുസലേം ദൈവാലയത്തില്‍ ഒരു പിത്തളസര്‍പ്പം ഉണ്ടായിരുന്നുവെന്നുള്ളതിന്‍റെ രേഖകള്‍ രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ കാണാം ( 2രാജാ.18:4 ) അതു ആരാധനക്കുവേണ്ടിയല്ല. അറിവില്ലാത്തവര്‍ ആരാധിച്ചാല്‍ പാപം ചെയ്യും വിഗ്രഹാരാധനയാകും .
ഞാനീപറഞ്ഞതു പിത്തളസര്‍പ്പം വെറും ചൂണ്ടുപലക മാത്രമാണെന്നു പറയാനാണു.
രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല

എന്തിനാണു വിശുദ്ധന്മാരെ വണങ്ങുന്നതു ?

" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 )

വിശ്വാസം ഏറ്റുപറഞ്ഞാല്‍ ? ( ഒരു ഉദാഹരണത്തിനു സെബസ്ത്യാനോസ് )

പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിംഗള്‍ ഭയപ്പെടേണ്ടാ.മറിച്ചു ആത്മാവിനേയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ "

അങ്ങ്നെയാണു സെബാസ്ത്യാനോസ് രക്തസാക്‍ഷിയായതു.അമ്പു എയിതിട്ടു മരിക്കാഞ്ഞിട്ടു അവസാനം അടിച്ചുകൊല്ലേണ്ടിവന്നു എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ അദ്ദേഹം തയാറായില്ല. അദ്ദേഹത്തിന്‍റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാത്രുകയാക്കാവുന്നതാണു

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ?
അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്നയേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.
സഹദേന്മാരെ ഒര്‍ക്കാം

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...