Sunday 22 February 2015

എന്താണു സഭ ? സഭയുടെ തല ആരാണു ?

സഭയുടെ ശീര്‍ഷകം ദൈവമാണെന്ന് ലേഖനമെഴുതിയ വൈദികനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍നിന്ന്നീക്കി. യേശൂ ദൈവമായതുകൊണ്ടു അങ്ങനെ എഴുതിയതാകാം .എന്തുമാകട്ടെ വലിയ കോലാഹലം ഇതിന്‍റെ പേരില്‍ നടക്കുന്നു.പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നും PG എടുത്തപ്പോള്‍ ഞാന്‍ എഴുതിയ ചെറുപ്രബന്ധം ( Dissertation ) ന്‍റെ വിഷയം " സഭ മിശിഹായുടെ മൌതീക ശരീരം " എന്നായിരുന്നു. അതില്‍ നിന്നും അല്പം മാത്രം എഴുതുന്നതു ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ സന്തോഷം !സഭയുടെ ഉല്ഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ 3 തരത്തിലുള്ള ഉല്ഭവം കാണാം . 1) സഭയുടെ സത്താപരമായ ഉല്ഭവം പിതാവില്‍ നിന്നുമാണേങ്കിലും യുഗാന്ത്യത്തില്‍ തന്‍റെ മണവറയിലേക്ക്പ്രവേശിപ്പിക്കേണ്ട മണവാട്ടിയുടെ സകല കറകളും നനക്കികള്യുന്നതു മണവാളന്‍റെ രക്തം കൊണ്ടുതന്നെയാണു. ( എഫേ. 5: 27 )സഭയുടെ രഹസ്യം ഒരേ സമയം ദ്രുശ്യവും അദ്രുശ്യവുമാണു സഭ.ദൈവസ്ഥാപിതമായ സഭ .സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം .ദൈവജനത്തെ ഒന്നിച്ചുകൂട്ടാന്‍ വേണ്ടിയാണു യേശു അയക്കപ്പെട്ടതു . ഇപ്രകാരം ഒന്ന്നിച്ചുകകട്ടപ്പെട്ടവരുടെ സമൂഹമാണു " സഭ " (യോഹ.12:32 )യധാര്ത്ഥത്തില്‍ യേശുതന്നെയാണു സഭ .അപ്പസ്തോലിക അടിത്തറ. (ശ്ളീഹന്മാരുടെ അടിത്തറയില്‍ സഭ പണിതു )"അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണീതുയര്ത്തപ്പെട്ടവരാണു നിംഗള്‍ .ഈ അടിത്തറയുടെമൂലകല്ലു ക്രിസ്തുവാണു " ( എഫേ 2: 20 ) അപ്പസ്തൊലന്മാരുടെ പാരമ്പര്യം .ചുരുക്കത്തില്‍ ഇന്നലെ മുളച്ചതിനെ ഒന്നും സഭയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അവരുടെ പ്ര്‍ബൊധനം മാനുഷഷകമാണു . ഇതില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം എന്‍റെ പുസ്തകത്തില്‍ നിന്നും ഞാന്‍ എടുക്കകകയായിരുന്നു അദ്ദേഹത്തെ മാറ്റാന്‍ ഇതു മാത്രമല്ലാതെ മറ്റു കാരണങ്ങളും കാണുമായിരീക്കാം ?

2) ചരിത്രപരമായ ഉല്‍ഭവം പുത്രന്‍റെ പ്രവര്ത്തിയാണു. മൂന്നാമതു ഒരു ഉല്ഭവം സമൂഹാത്മകമായി ഉള്ളതാണു .അതു 3) പരി.ആത്മാവിന്‍റെ പ്രവര്ത്തിയാണു. ചുരുക്കത്തില്‍ സഭയെന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ ഉള്‍ചേര്ന്നിരിക്കുന്ന ദൈവീകയാധാര്ത്ഥ്യമാണു. മണവാട്ടി മണവാളനില്‍ ലയിക്കുന്നതു യുഗാന്ത്യത്തിലാണു ( എഫേ.1:10 )യുഗാരംഭത്തിനുന്മുന്‍പു പിതാവിന്‍റെ മനസില്‍ ആരംഭിച്ചു യുഗാന്ത്യത്തില്‍ ദൈവത്തോടു ഒന്നായിതീരുന്ന അത്ഭുതരഹസ്യമാണു സഭ .രഹസ്യമെന്നു പറഞ്ഞതു മറച്ചു വച്ചിരിക്കുന്നതു എന്നല്ലാ അര്ത്ഥം പ്രക്രുതിനിയമങ്ങള്‍ക്കു അതീതവും .അപരിമേയവും , അനശ്വരവും , ദൈവികവുമായ യാഥാര്ത്ഥ്യത്തെയാണു " രഹസ്യം " എനന്ന പദം സുചിപ്പിക്കുക. ( രഹസ്യത്തെ ക്കുറിച്ചു ഒത്തിരിപറയാനുണ്ടു )

പൌരോഹിത്യ ശ്രേണിയും സംവിധാനവുമുള്ള മിശിഹായുടെ മൌതീകശരീരമാണു സഭ .മാനുഷഷകവും ,ദൈവീകവുമെന്ന രണ്ടുഘടകങ്ങള്‍ സഭയില്‍ ഉള്‍കൊണ്ടിരിക്കുന്നു. അതാണു സഭയുടെ രഹസ്യം .വിശ്വാസത്തിനു മാത്രമേ ഈ രഹസ്യം മനസിലാക്കാനും സ്വീകരിക്കാനും കഴിയൂ. ഇസ്രായേലിന്‍റെ ചരിത്രത്തിലൂടേയും, പഴയൌടമ്പടിയിലൂടേയും ഈ ദൈവജനം "സഭ" അത്ഭുതകരമായി രുപം കൊള്ളുകയായിരുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പ്രഖ്യാപിക്കുന്നു.
യേശുമശിഹായുടെ തുടര്‍ച്ചയാണു സഭ." അങ്ങു എന്നെ ലോകത്തിലേക്കു അയച്ചഹുപോലെ ഞാനും അവരെ ലോകത്തിലേക്കക അയച്ചിരിക്കുന്നു, ( യോഹ .17 :18 ) മത്താ.28:18-20 , യേശുവിന്‍റെ മൌതതകശരീരമെന്ന നിലയില്‍ സഭ യേശുവില്‍ ഒന്നായിതീര്ന്നിരിക്കുന്നു. മാമോദീസായില്‍ യേശു നമുക്കു ഓരോരുത്തര്‍ക്കും തന്‍റെ പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ പരിശുദ്ധാത്മാവു സഭയുടെ ആത്മാവായിതീര്ന്നു.
"നഗരത്തിന്‍റെ മതിലിനു 12 അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കുഞ്ഞാടിന്‍റെ 12 അപ്പസ്തോലന്മാരുടെ പേരുകലും. ( വെളി .21: 14 )
തന്നില്‍ ആവസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ശ്ളീഹന്മാരില്‍ നിന്നു കിട്ടിയിട്ടുള്ള രക്ഷാകര വചനങ്ങള്‍ സഭസൂക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. " അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം ,കൂട്ടായ്മ , അപ്പം മുറിക്കല്‍ ,പ്രാര്ത്ഥന, എന്നിവയില്‍ സദാതാല്പര്യപൂര്‍വം പങ്കുചേര്ന്നു " (അപ്പ .2:42 )




No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...