Saturday 21 February 2015

ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ

ശിഷ്യനന്മാര്‍ യേശുവിനോടു അപേക്ഷിച്ചു ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ  എന്നു .

ശിഷ്യന്മാര്‍ക്കു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുക്കൂടെന്നു വിചാരിക്കണമോ ?       ഒരു യഹൂദനു  പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുകൂടെന്നു എങ്ങനെ ചിന്തിക്കും ?
അവരുടെ പ്രാര്‍ത്ഥന ചെറുപ്പം മുതലേ അവര്‍ പഠിക്കും  അപ്പോള്‍ ആ പ്രാര്ത്ഥനയല്ല ശീഷ്യര്‍ ഉദ്ദേശിച്ചതെന്നു വ്യക്തം .

അവര്‍ കാണുന്ന ഒരു കാര്യം യേശു പിതാവുമായി ബ്ന്ധപ്പെടുന്നതു പ്രാര്ത്ഥനയില്കൂടിയാണു.അതിനു എന്തോ പ്രത്യേകത അവര്‍ കാണുന്നു. അതുപോലെ പ്രാര്ത്ഥിക്കനാണു അവര്‍ ആഗ്രഹിക്കുന്നതു. അതിനു അവരെ സഹായിക്കാനാണു യേശുവിനോടു അവര്‍ ആവശ്യപ്പെടുന്നതു . അവരുടെ ആഗ്രഹം യേശു സാധിച്ചുകൊടുക്കുന്നതു കര്ത്ത്രുപ്രാര്ത്ഥനപഠിപ്പിച്ചു കൊണ്ടാണു . "സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്ത്ഥനയില്‍ ശരിയായ പ്രാര്ത്ഥനയുടെ രൂപവും ചൈതന്യവും ദര്‍ശിക്കുവാന്‍ കഴിയും.
പിതവേ ! എന്ന സംബോധന ഒരുവനില്‍ ശീശു സഹജമായ പ്രതീതിഉളവാക്കുന്നു. പിതാവു സ്വര്‍ഗസ്ഥനാണെന്നുള്ള ചിന്ത അവനില്‍ ഭക്തിയും ആദരവും ഉളവാക്കുന്നു.



അദ്യത്തെ മൂന്നു കാര്യങ്ങളും ദൈവത്തെ സംബന്ധിക്കുന്നവയാണു.
1) ദൈവത്തിന്‍റെ തിരുനാമം പരിശുദ്ധമാകപ്പെടണം
2) ദൈവരാജ്യം വരണമേ ( ദൈവരാജ്യം സം സ്താപിതമാകണം )
3)അവിടുത്തെ തിരുഹിതം നിറവേറണം
ഇവയെല്ലാം ദൈവത്തെ സംബന്ധിക്കുന്നകാര്യങ്ങളാണു. എങ്കിലും മനുഷ്യന്‍ ദൈവത്തോടു നടത്തുന്ന ഒരു യാചനയാണു.

ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ സ്രഷ്ടാവെന്നനിലയില്‍ അവിടുത്തെ പ്രവര്ത്തനങ്ങള്‍   മനസിലാക്കി അംഗീകരിക്കുകയാണു ചെയ്യുന്നതു.
ദൈവത്തിന്‍റെ തിരുഹിതം നിറവേറണം .അതു സ്വര്‍ഗത്തിലേപ്പ്പ്പോലെ ഭൂമിലും ആകണം,സ്വര്‍ഗത്തില്‍ അതു നിറവേറിക്കഴിഞ്ഞു എന്നാല്‍ അതു ഭൂമിയില്‍ നിറവേറാന്‍ ഇരിക്കുന്നതേയുള്ളു. യേശുവിന്‍റെ മരണത്തോടെ ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമായി പക്ഷേ അതിന്‍റെപൂര്ണത യേശുവിന്‍റെ രണ്ടാം വരവിലാണു നിറവേറുക. സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള പ്രധാന വ്യവസ്ത ദൈവതിരുമനസു നിറവേറ്റുകയെന്നുള്ളതാണു. ദൈവതിരുമനസു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയും അതുമായി ബന്ധപ്പെട്ട അവിടുത്തെ ആഗ്രഹവുമാണു. ഈ പ്രാര്ത്ഥനയിലൂടെ നാം അപേക്ഷിക്കുന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതി യാഥാര്ത്ഥ്യമായിതീരണമെന്നാണു.



അവസാനത്തെ മൂന്നുയാചനകള്‍ മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്നവയാണു. ആവശ്യമുള്ള അപ്പത്തിനു‌വേണ്ടിയാചിക്കുന്നു.
പാപമോചനത്തിനായുള്ള യാചനയാണു .മൂന്നാമത്തേതു പ്രാലോഭനങ്ങളിലും ദുഷ്ടനില്‍ നിന്നുമുള്ളമോചനമാണു

അന്നന്നു വേണ്ടുന്ന ആഹാരം എന്നുപറയുന്നതു മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമായ ആഹാരമാണു .എന്നാല്‍ " daily bred " എന്നുപറയുന്നതു ശരീരത്തിന്‍റെ ഭക്ഷണമല്ലെന്നും ആത്മാവിന്‍റെ ഭക്ഷണമാണെന്നും പറയുന്നവര്‍ ഉണ്ടു .

ഞ്ങ്ങളുടെ കടക്കാരോടു ഞ്ങ്ങള്‍ ക്ഷമിക്കുന്നതുപോലെ ( പ്സീത്താബൈബിളില്‍ ഞങ്ങള്‍ ക്ഷമിച്ചതുപോലെയെന്നാണു ) കടങ്ങള്‍ എന്നുപറയുന്നതു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നതാണു.നമ്മള്‍ ചെയ്യാന്‍ ദൈവം കല്പിച്ചകാര്യങ്ങള്‍ നമ്മള്‍ ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍ . നമ്മുടെ കടങ്ങളും പാപങ്ങളും നമ്മോടു ദൈവം ക്ഷമിക്കാന്‍ എറ്റവും നല്ലമാര്‍ഗം നമ്മുടെ കടക്കാരോടു നമ്മള്‍ ക്ഷമിക്കുന്നതാണു.(മത്താ18:23-25 )
പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .

ഇതു പാപം ചെയ്യാനുള്ള പ്രലോഭനത്തെക്കള്‍ വിശ്വാസത്യാഗത്തിനുള്ള പ്രലോഭനമാണു, " അവര്‍ കുറേ കാലത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളൂടെ കാലത്തു വീണുപോകുന്നു . ( ലൂക്ക 8: 13 )
ദൈവത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും ഇടവരരുതേ എന്നാണു നാം പ്രാര്ത്ഥിക്കുന്നതു. ദൈവം ആരേയും പരീക്ഷിക്കുന്നില്ല.

ദുഷ്ടനില്‍ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ എന്നുള്ളതു ദുഷ്ഠാരൂപിയില്‍ നിന്നുള്ള മോചനമല്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനക്കുശേഷം വരുന്നരണ്ടു ഗണം യാചനകള്‍ ദൈവസ്നേഹത്തേയും മനുഷ്യസ്നേഹത്തേയും ആസ്പ്തമാക്കിയുള്ളതാണു.

പാപമോചനത്തിനായുള്ള യാചന ഒരു ജീവിതനിയമം പോലെ ക്രോഡീകരിച്ചിരിക്കുന്നു .ഇതു (കര്ത്ത്രുപ്രാര്ത്ഥന) ഒരു ജീവിതക്രമം കൂടി ഉള്‍കൊള്ളുന്നു. പാപമോചനത്തിനായുള്ള യാചന മറ്റുള്ളവരുടെതെറ്റുകള്‍ ക്ഷമിക്കുവാനുള്ള ഒരു പ്രതിജ്ഞകൂടിയാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...