Monday 23 February 2015

പെന്തക്കോസ്‌തുകളെക്കുറിച്ച്‌ ബൈബിള്‍ നല്‌കുന്ന മുന്നറിയിപ്പുകള്‍


പെന്തകോസ്തിനെ ഒറ്റവാക്കില്‍ "കിട്ടങ്ങള്‍ " എന്നുപറയാം .

എന്താണു കിട്ടം ? ഇരുമ്പു ഉലയില്‍ വച്ചു പഴുപ്പിച്ചു അടിക്കുമ്പോള്‍ തെറിച്ചുപോകുന്ന ഉപയോഗ സൂന്യമായ വസ്തുവാണു കിട്ടം .അതുപോലെ ഇരുമ്പു ഉലയില്‍ പഴുപ്പിക്കുമ്പോള്‍ ഇരുമ്പില്‍ നിന്നും പുറത്തു വരുന്ന മാലിന്യം ഉലയില്‍ അടിഞ്ഞുകൂടുന്നതിനേയും കിട്ടമെന്നാണു പറയുക. അതിനു ഇരുമ്പിനോടു ഒരു ബന്ധവും ഇല്ല.

അതിനെ പിന്നെ ഒരിക്കലും ഇരുമ്പെന്നു വിളിക്കില്ല.

ഇതുതന്നെയാണു പെന്തകോസ്തും .അവരെ ഒരിക്കലും ക്രിസ്ത്യാനിയെന്ന് വിളിക്കില്ല. സഭയില്‍ നിന്നും കിട്ടം പോലെ തെറിച്ചുപോയവരാണു അവര്‍.

വിഘടിച്ചു നില്ക്കുന്നവര്‍

" വിഘടിച്ചു നില്ക്കുന്ന ഒരുവനെ ഒന്നോരണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്ത്തുക. അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണു.അവന്‍ തന്നെ തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു." ( തിത്തോ.3: 10 - 11 )

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍
" ക്രിസ്തുവിന്‍റെ പ്രബോധനവുമായിട്ടല്ലാതെ ആരെങ്ങ്കിലും നിംഗളെ സമീപിച്ചാല്‍ അവനെ നിംഗള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു. " ( 2 യോഹ.10 )



സഭയെ കേള്‍ക്കാത്തവന്‍ 

അവനെ പുറജാതിക്കരനെപ്പോലെയും ചുങ്കക്കരനെപ്പോലെയും കരുതുക,

( മത്താ. 18:17 )

അവരെ നിംഗള്‍ ശ്രദ്ധിക്കേണ്ടാ

തങ്ങളുടെ പ്രവചനം കൊണ്ടു നിംഗളെവ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ (പെന്തക്കോസ്തുകാരെ ) നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്ത്താവിന്‍റെ നാവില്‍ നിന്നുള്ളതല്ല. തങ്ങളുടെ തന്നെ മനസിന്‍റെ വിഭ്രാന്തിയാണു . ( ജറ.23: 16 )


വീടുകളില്‍ നുഴഞ്ഞു കയറുന്നവര്‍

"അവര്‍ ഭക്തിയുടെ ബാഹ്യ രൂപം നിലനിര്ത്തികൊണ്ടു അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്നും അകന്നു നില്ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയാറാണു. എന്നാല്‍ സത്യത്തെപറ്റിയുള്ള പൂര്ണ ജ്ഞാനത്തില്‍ എത്തിചേരാന്‍ അവര്‍ക്കു കഴിയില്ല. യാന്നസും , യാംബ്രസും ,മോശയെ എതിര്ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസുള്ളവരും വിശ്വാസ നിന്ധകരുമാണു " ( 2 തിമോ .3 : 5 - 8 ) ഈ പെന്തകളെ സൂക്ഷിക്കുക പുരുഷന്മാര്‍ വീടുകളിലില്ലാത്തതക്കം നോക്കി വീട്ടില്‍ കയറി അന്ധ വിശ്വാസം വിതറി സ്ത്രീകളെ വന്‍ചിക്കും .



അബദ്ധ ഉപദേശങ്ങളാല്‍ വഴിതെറ്റിക്കും 

മാമോദീസായെക്കുറിച്ചും കൈ വയ്പിനെക്കുറിച്ചുമൊക്കെ പുതിയ സിദ്ധാന്തം ?

" ദൈവത്തിലുള്ള വിശ്വാസം , ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം ,കൈ വയ്പ്പു മരിച്ചവരുടെ ഉയര്‍പ്പു , നിത്യ വിധി , ഇവക്കു വീണ്ടും ഒരു അടിസ്ഥാനം ഇടേണ്ടതില്ല. " ( ഹെബ്രാ,6: 2 )


അവര്‍ നമ്മളെ സമീപിക്കുന്നതു വീണ്ടും മാമോദീസാ സ്വീകരിക്കണം ആറ്റില്‍ പോയി കുളിക്കണം ,കൈവയ്പ്പില്ല.എന്നുവേണ്ടാ അബദ്ധ ഉപദേസങ്ങളുമായി വരും ചതിക്കാനാണു


അബദ്ധ സിദ്ധാന്തം


സഭയും അപ്പസ്തോലന്മാരും പഠിപ്പിക്കുന്നഹിനു വിപരീതമായി പഠിപ്പിക്കാനും സഭയില്‍ നിന്നും ആളുകളെ വഴിതെറ്റിക്കാനുമായി വരുന്നവരെ സൂക്ഷിക്കണം .അവര്‍ മനുഷ്യന്‍റെ ബുദ്ധിയില്‍ രൂപംകൊണ്ട മാനുഷീകോപദേശങ്ങളുമായി വരും , വചനത്തില്‍ വെള്ളം ചേര്‍ക്കും. അവരേയും ( പെന്തകള്‍ ) സൂക്ഷിക്കണം ( 1തിമോ 6: 3 - 5 )

വിശ്വാസ ത്യാഗികള്‍ 

" ദൈവത്തിലുള്ള വിശ്വാസം,ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം , കൈവയ്പു ,മരിച്ചവരുടെ ഉയര്‍പ്പു ,മുതല്ലയവ പറഞ്ഞുകൊണ്ടു അവര്‍ക്കു മുന്‍പു ലഭിച്ച പ്രകാശത്തില്‍ നിന്നും വീണുപോയാല്‍ അവരെ വീണ്ടും പ്രകാശത്തിലേക്കുതിരികെ കൊണ്ടു വരാന്‍ സാധിക്കില്ല. .................. ...................... " ( ഹെബ്രാ.6.2-6 )

വ്യാജന്മാര്‍ 

വരും കാലങ്ങളില്‍ കാപറ്റ്യക്കാര്‍ വരുമെന്നും അവര്‍ വിശ്വാസത്തില്‍ നിന്നും വ്യ്തിചലിപ്പിക്കുമെന്നും പരി.ആത്മാവു മുന്‍കൂട്ടിപറഞ്ഞിരിക്കുന്നു. (1തിമോ.4:1-5 )

ഇതുമായി ബന്ധപ്പെടുത്തിവായിക്കാന്‍ .

മത്താ. 7: 15 മുതല്‍ , മര്‍ക്കോ.13: 21-23 , അപ്പ,20: 27- 30.

ഇനിയും അവ്വരുടെ ആരംഭത്തെക്കുറിച്ചും മറ്റും വിശദമായി അടുത്തതില്‍ എഴുതാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...