Monday 23 February 2015

അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ

ഇന്നു കുഷ്ടരോഗിയെ സഖപ്പെടുത്തിയതിന്‍റെ ഓര്‍മ്മ യാണെല്ലോ ?

ഇന്നു നമുക്കു ഈ പെന്തക്കോസ്തുകാര്‍ക്കായി അവസാനമായി പ്രാര്ത്ഥിക്കാം

അവരുടെ തലതിരിഞ്ഞചോദ്യങ്ങള്‍ കേട്ടാല്‍ സുബോധമില്ലെന്നുതോന്നും

ഇന്നലെ ഒരു ഭിക്ഷക്കാരന്‍ പറയുകയാണു മനുഷ്യകുഞ്ഞുങ്ങള്‍ക്കു കയ്യും കലും ഇല്ല. അവന്‍ പറഞ്ഞതു അവനെ സംബന്ധിച്ചു സത്യമാണു കാരണം എവിടെനിന്നോ കിട്ടിയ് കൊച്ചുകുഞ്ഞിന്‍റെ കയ്യും കാലും മുറിച്ചുകളഞ്ഞിട്ടു ഭിക്ഷാടനം നടത്തുന്നയാളാണു മനുഷ്യകുഞ്ഞിനു കയ്യും കാലും ഇല്ലെന്നുപറഞ്ഞതു .

ഇതുപോലെയാണു പെന്തകോസ്തുകാര്‍ സഭയുടെ കുഞ്ഞായ ബൈബിള്‍ മോഷ്ടിച്ചു അതില്‍ നിന്നും കയ്യും കാലും ( ആറു പുസ്തകങ്ങള്‍ നീക്കി കളഞ്ഞിട്ടു ) മുറിച്ചുമാറ്റിയിട്ടു അതില്‍ പറഞ്ഞിരിക്കുന്ന ഒരുകാര്യവും ബൈബിളില്‍ ഇല്ലെന്നുപറയും .



ഇന്നലെ ഒരു ഉപദേശി ചോദിക്കുകയാണു ആദിമസഭയില്‍ പുരോഹിതരുണ്ടോ ? മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥനയുണ്ടോ ? അവര്‍ മുറിച്ചുകളഞ്ഞപുസ്തകത്തില്‍ ഉണ്ടെന്നുപറഞ്ഞാല്‍ മനസിലാകില്ല. നിത്യപുരോഹിതനായ ഏശുവിന്‍റെ പൌരോഹിത്യത്തെപ്പോലും എതിര്‍ക്കുമായിരിക്കും .( ഹെബ്ര.7:17 , സങ്ങകീര്‍.110 : 4 )

ഈ പെന്തക്കോസ്തിനെ ദൈവത്തില്‍ നിന്നുള്ള അടയാളമായി കാണാം .


" നിംഗളുടെ എതിരാളികളില്‍ നിന്നു ഉണ്ടാകുന്ന യാതോന്നിനേയും ഭയപ്പെടേണ്ടാ. ദൈവത്തില്‍ നിന്നുള്ള അടയാളമാണു അതു. -- അവര്‍ക്കു നാശത്തിന്‍റെയും നിംഗള്‍ക്കു രക്ഷയുടേയും " ( ഫിലി 1: 28 )

സഭയെ സ്ഥാപിച്ചതു ക്രിസ്തു


അവസാനം വരേയും സഭയോടോത്തുണ്ടാകുമെന്നും പരിശുദ്ധാത്മാവാണു സഭയേനയിക്കുന്നതെന്നും നരകകവാടം അതിനെതിരാകില്ലെന്നു പറഞ്ഞതും ക്രിസ്തുവാണു. യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്ങ്കുുകാരാണു അപ്പസ്തോലന്മാര്‍. യേശുവാകുന്ന മൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിത്തറയിലാണു സഭ പണിയപ്പെട്ടിരിക്കുന്നതു . അപ്പസ്തോലികകാലം മുതല്‍ പൌരോഹിത്യം സഭയില്‍ കൈവയ്പ്പിലൂടെ ഇന്നോളം ,അല്ല ലോകാവസാനത്തോളം തുടരുന്ന ഒരു സത്യമാണു. സഭയേയും പൌരോഹിത്യത്തേയും ധിക്കരിക്കുന്നവനു കോറഹിനും അനുചരന്മാര്‍ക്കും സംഭവിച്ച (സംഖ്യ.16 ) അത്യാഹിതമാണു ലഭിക്കുക. സഭയുമായി യാതോരു ബന്ധവുമില്ലാത്ത ലൂസിഫറിന്‍റെ അനുയായികള്‍ക്കു സഭയെ ക്കുറിച്ചു പറയാന്‍ എന്തധികാരം ? ആരാണു അവര്‍ക്കു അധികാരം കൊടുത്തതു ? വെറും മനുഷ്യ നിര്മ്മിതമായ കൂട്ടമാണു പെന്തക്കോസ്തുകാര്‍. അവരും സഭയുമായി കടലും കടലാടിയും പോലുള്ള ബന്ധം പോലുമില്ല.

ഒരു സംഭവം പറയാം . ഒരു ശില്പിയെ ഭ്രാന്തനെന്നു വിളിച്ച സംഭവം


ഒരുശില്പി . വലിയ ഒരു പാറക്ക്ഷണം ഒരിടത്തുകിടക്കുന്നതു കണ്ടു. അദ്ദേഹം അവിടെ കുറെ നേരം അതേല്‍ തന്നെ നോക്കി നിന്നു എന്നിട്ടു നല്ലതുപോലെ ചിരിച്ചു. പാറകല്ലില്‍ നോക്കിനിന്നു ചിരിക്കുന്നതു കണ്ട ഒരു മനുഷ്യന്‍ പറഞ്ഞു ആ ശില്പിക്കു ഭ്രാന്താണു . അയാള്‍ ആ പാറക്കഷണത്തേല്‍ നോക്കി നിന്നു ചിരിക്കുന്നു.

സാധാരണക്കാരനു അതുവെറും ഒരു പാറക്കല്ലു എന്നാല്‍ ആശില്പിക്കു അതില്‍ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഒരു ശില്പമാണു അയാള്‍ കാണുന്നതു. അതിന്‍റെ മനോഹാരിതയില്‍ മനം കുളിര്‍ക്കെ ആ ശില്പി ചിരിച്ചു. അയാളെയാണു സാധാരണക്കാരനായ മനുഷ്യന്‍ ഭ്രാന്തനെന്നുപറഞ്ഞതു.




ഇതുപോലെയാണു പെന്തക്കോസ്തുകാര്‍ കത്തോലിക്കര്‍ മാതാവിനെ ആരാധിച്ചു. രൂപത്തെ ആരാധിച്ചു എന്നോക്കെ പറയുന്നതു .ആ ശില്പി പാറക്കല്ലിനെ നോക്കുന്നതും ചിരിക്കുന്നതും കണ്ട മനുഷ്യന്‍ മനസിലാക്കാത്ത കാര്യമാണു ആ ശില്പിയുടെ ഹ്രുദയത്തില്‍ കൂടി കടന്നുപോയ യാധാര്ത്ഥ്യം എന്തെന്നു ? ബാഹ്യമായി കണ്ടതുവെച്ചുകൊണ്ടു ശില്പിയെ വിലയിരുത്തിയ മനുഷ്യനാണു യഥാര്ത്ഥത്തില്‍ മഠയനോ ഭ്രാന്തനോ ? ദൈവം ഒരാളൂടെ ഹ്രുദയമാണു പരിശോധിക്കുന്നതു. ദൈവത്തിനു മാത്രം ആരാധനകൊടുക്കുന്നതും ,പഠിപ്പിക്കുന്നതുമായ കത്തോലിക്കനെ നോക്കി വിവരമില്ലാത്ത പെന്തകളുടെ ജല്പനം ഭ്രാന്തന്മാരെക്കാള്‍ കഷ്ടമാണു .കത്തോലിക്കക്കന്‍റെ പ്രവര്ത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്തരാര്ത്ഥം പെന്തകള്‍ക്കു മനസിലാകില്ല. അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം

കര്ത്താവായ ദൈവമേ വാ പൊളിച്ചാല്‍ കളവും വിവരക്കേടും മാത്രമേ പറയുകയുള്ളെങ്ങ്കിലും അവരും നിന്‍റെ ഛായയില്‍ സ്രിഷ്ടിക്കപ്പട്ടവരായതിനാല്‍ അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ .!

അഹറോനും മോശക്കുമെതിരായി ശബ്ദമുയര്ത്തിയവരെ നീശീക്ഷിച്ചതുപോലെ ,നിന്‍റെ സഭക്കും സഭാതലവ്ന്മാര്‍ക്കും വൈദീകര്‍ക്കുമെതിരായി ദുഷ്ടലാക്കോടെ ,കളവും ,അസംബന്ധവും പറയുന്നവരെ നീശിക്ഷിക്കരുതേ. അവരോടു ക്ഷമിക്കണമേ . 

കര്ത്താവായ യേശുവേ നിന്‍റെ യും അപ്പസ്തോലന്മാരുടേയും പിന്‍ഗാമികളായ വരേയും നിന്‍റെ മണവാട്ടിയായ സഭയേയും ധിക്കരിക്കന്നവരായ പെന്തകോസ്തു കാരോടു നീക്ഷമിക്കണമേ !

കൊന്ത യെന്നുപറഞ്ഞാല്‍ എന്താണെന്നു അറിയാത്തവരാണു അതു ഏതാണ്ടു പാപമാണെന്നു പറയുന്നതു. ജപമാല പ്രാര്ത്ഥനയെന്നു പറയുന്നതു മനുഷ്യാവതാര രഹസ്യങ്ങള്‍ , അതായതു കര്ത്താവിന്‍റെ ജനം മുതല്‍ സ്വര്‍ഗാരോഹണം വരെയുളള കാര്യങ്ങള്‍ ബൈബിളില്‍ നിന്നൂമെടുത്തുധ്യാനിക്കുകയാണെന്നു ഈ പെന്തകള്‍ക്കു അറിയില്ല. അവരുടെ സംസാരംകേട്ടാല്‍ പ്രാര്ത്ഥനയും ധ്യാനവും പാപമാണെന്നു തോന്നും കാരണം അവര്‍ക്കു ലൂസിഫറിന്‍റെ ധ്യാനം മാത്രമാണു ഇഷ്ടം മുറി ബൈബിളും ഇഷ്ടമാണു. കര്ത്താവേ ഈ പെന്തകളുടെ വിവരക്കേടു ക്ഷമിക്കണമേ !

ഓരോരോ സമയത്തു സഭയില്‍ കാലാനുസ്രുതമ്മായ മാറ്റങ്ങള്‍ വരുത്തുവാനാണെല്ലോ സൂനഹദോസുകള്‍ കൂടുന്നതു അവിടെ പരിശുദ്ധാതാവു സഭയേ നവീകരിക്കുന്നു. സഭ വളരുന്നതും രൂപപ്പെടുന്നതും പരിണാമത്തിലൂടെയാണെന്നു അവര്‍ക്കറിയില്ല. കാലാകാലങ്ങളില്‍ ആവശ്യ്മായ നവീകരണങ്ങള്‍ സഭയില്‍ വരുത്തുന്നതു പരിശൂദ്ധാത്മാവാണെന്നു പെന്തകള്‍ക്കറിയില്ല. കാരണം അവര്‍ ഇന്നലത്തെ മഴ്ക്കുകുരുത്ത തകരയാണെല്ലൊ? പരിശുദ്ധാത്മാവു സഭയെ നവീകരിക്കുന്നു വിശുദ്ധീകരിക്കുന്നു. ആദ്യം പുറജാതികളെ സഭയില്‍ ചേര്ത്തില്ല. ചേര്‍ക്കണമെന്നു പരിശൂദ്ധാത്മാവാണു കാണിച്ചുകൊടുത്തതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പു ആത്മാവിനെ വര്ഷിച്ചുകൊണ്ടാണു അതു കാണിച്ചുകൊടുത്തതു. (കൊര്‍ ണേലിയോസ് )

അതുപോലെ ആദ്യം ഒരുമെത്രാന്‍ ,ഒരു പള്ളി ,ഒരുപട്ടണത്തിലെന്നായിരുന്നു. അതു ഭാരമായപ്പോള്‍ കൈ വയ്പ്പിലൂടെ നാട്ടുമെത്രാന്മാരെ ( കോര്‍ എപ്പിസ്കോപ്പ ) നിയമിച്ചു . ആളുകളും പള്ളികളും കൂടിയപ്പോള്‍ അതും അപര്യാപ്തമായപ്പോള്‍ വൈദീകരെ നിയമിച്ചു ,അവര്‍ മെത്രാനെ സഹായിക്കാനുളളവരാണു .മെത്രാനാണു അവര്‍ക്കു ബലിയര്‍പ്പിക്കാനും കൂദാശകള്‍ പരികര്മ്മം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നല്കുന്നതു . എല്ലാപള്ളികളിലും ബലി അര്‍പ്പിക്കാന്‍ ഒരുമെത്രാനെകൊണ്ടു സാധിക്കില്ല. ഓരോ പള്ളിയിലും ആയിരക്കണക്കിനു ജനമാണെല്ലോ ? മെത്രാന്‍റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ലൂസിഫറിന്‍റെ അനുയായികള്‍ക്കു എന്തധികാരമെന്നു അവര്‍ക്കു അറിയായ്കയ്യാല്‍ കര്ത്താവേ അവരോടു ക്ഷമിക്കേണമേ ! സഭയെ നയിക്കാനുള്ള അധികാരം അപ്പസ്തോലന്മാര്‍ക്കും പിംഗാമികള്‍ക്കും യേശുതന്നെയാണു കൊടുത്തതെന്നു ഈ പെന്തക്കോസ്തിനറിയില്ലെല്ലോ ? അതിനാല്‍ അവരോടു ക്ഷമിക്കണമേ !

ആമ്മീന്‍

ഇനിയും പെന്തകോസ്തിനോടു ഒറ്റചോദ്യം മാത്രം .ഇതിനുമുന്‍പു ചോദിച്ച ഒറ്റചോദ്യത്തിനും മറുപടിപറഞ്ഞിട്ടില്ല.

അദ്യം ഉണ്ടായിരുന്നതിനു ഒരുമാറ്റവും പാടില്ലെന്നു പറയുന്ന പെന്തകോസ്തിനോടുള്ള ഒറ്റ ചോദ്യം

രോഗം വന്നാല്‍ ഒരിക്കലും നിംഗള്‍ ചികില്സ ചെയ്തിരുന്നില്ല. മരുന്നു കഴിച്ചിരുന്നില്ല. ഇപ്പോള്‍ എന്തേ അതുമാറ്റി ?

അദ്യം ഉണ്ടായിരുന്നതു മാറ്റാന്‍ പാടില്ലെന്നു പറയുന്നവര്‍ തന്നെ പെന്തകോസ്തിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്നതെല്ലാം മാറ്റി.ഇനിയും മാറി മാറി അവസാനം നാമാവശേഷമായികൊള്ളും. ഇതു അവരുടെ തലവന്‍റെ അടവാണു ആദ്യം ബബിള്‍ സഭയില്‍ ഇല്ലായിരുന്നു അതിനാല്‍ അതു പാടില്ലെന്നു പറയാനുള്ള അടിത്തറ കെട്ടിപൊക്കുകയാണു ഇപ്പോള്‍ ചെയ്യുന്നതു, ഇവര്‍ സഭയുടെയും യേശുവിന്‍റെയും ശത്രുക്കള്‍ തന്നെയാണു. കുഞ്ഞാടിന്‍റെ വേഷം ധരിച്ച ചെന്നായ്ക്കളാണു അവര്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...