Sunday 15 February 2015

സഭയെ സഹായിക്കാന്‍ സന്യാസിക്കു എങ്ങനെ കഴിയും?

എപ്പോഴൊക്കെ സഭപ്രതിസന്ധികളില്കൂടി കഴിഞ്ഞുപോയോ അപ്പോഴൊക്കെ സഭക്കു താങ്ങായിനിന്നതു, സഭയെ പിടിച്ചുയര്ത്തിയതു സന്യാസസമൂഹമായിരുന്നു.

ഇന്നു സന്യാസിക്കു അതിനുള്ള കഴിവില്ല. കാരണം അവര്‍തന്നെ വീഴ്ച്ചയിലാണു.


ഇന്നുലോകത്തു ധാരാളം സന്യാസസമൂഹങ്ങളുണ്ടു പക്ഷേ സന്യാസം അവരില്‍ എത്രപേര്‍ക്കൂണ്ടു ? ഓരോ സഭകളുടെയും കാരിസം ബുക്കില്‍ ഒതുങ്ങിപോകുന്നില്ലേ ? അധവാ ആരംഭത്തിഉണ്ടായിരുന്ന കാരിസം ഇന്നുണ്ടോ ?
മാര്‍തോമ്മാനസ്രാണികള്‍ ഏതാണ്ടു സന്യാസികളെപ്പോലെ ഉപ്വാസത്തിലും പ്രാര്ത്ഥനയിലും കഴിഞ്ഞിരുന്നകാലത്തു നോമ്പിലും പ്രാര്ത്ഥനയിലും വളരെ മുന്‍പത്തിയിലായിരുന്നു. ലത്തീനികരണത്തോടെ എല്ലാം താറുമാറായി.




നോമ്പിലും മാംസവും മുട്ടയും മല്‍സ്യവും എല്ലാം ഉപയോഗിക്കാം എന്നുള്ള അനുവാദം വന്നു, കുര്‍ബാനക്കു പാതിരാമുതലുള്ള ഉപവാസം പോയി ഒരുമണിക്കൂറായികുറച്ചു. ഇപ്പോള്‍ അതുംവേണ്ടാ. വളയത്തില്കൂടിചാടിചാടി അവസാനം വളയമില്ലാതെ ചാടുന്ന ഗതികേടിലാണു നസ്രാണികള്‍ .സന്യാസികള്‍ വസ്ത്രം മാത്രം ധരിച്ചു സന്യാസിയാണെന്നു വരുത്തിയിരുന്നു. ഇപ്പോള്‍ അതുമ്പോയി വസ്ത്രമ്പോലും വേണ്ടാ എന്തെങ്ങകിലും മതിയെന്നായി പിന്നെ എങ്ങനെ സഭയെ സഹായിക്കാന്‍ സന്യാസിക്കു കഴിയും ?

ഉറവിടങ്ങളീലേക്കു തിരികെ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

അര്‍ക്കെങ്ങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക .ആരേയും കുറ്റപ്പെടുത്തുകയല്ല.

സന്യാസത്തെ ക്കുറിച്ചു എഴുതിയപ്പോള്‍ അതു എങ്ങനെ ആയിരിക്കണമെന്നു ചിലര്‍ ചോദിച്ചു.

അതിനു മറൂപടി പറയണമെങ്കില്‍ ഒരു അല്മായന്‍റെ ആഗ്രഹം പറയാം .

ഒരു സന്യാസി യേശുവിനെപ്പോലിരിക്കണമ്മെന്നാണു തോന്നുക.

The spirituality of each congregation is different. I think the Charisma and charism is also different.

Three pillars of Benedictine spiritually , namely Lectio Divina , Prayer and Work.

Lectio Divina leads to prayer and prayer strengthens to work.

It is a very well balanced holistic spirituality . But in case one of these pillars is missing in the day to day life of monks Benedictine spirituality suffers ! Is it not ?




ഓരോ കോണ്‍ഗ്രിഗേഷനും എടുത്തുനോക്കിയാല്‍ കാണാവുന്നവലിയ ഒരു സത്യം അതിന്‍റെ സ്ഥാപകന്‍ എന്തു ഉദേശത്തിലാണു അതു സ്ഥാപിച്ചതൂ ? ആദ്യകാലത്തുണ്ടായിരുന്ന താല്പര്യവും ശുഷ്കാന്തിയും ,അധ്യാത്മീക ഉണര്‍വും , സ്നേഹ ചൈതന്യവും ,ഒക്കെ അതേ പടി നിലനിര്ത്താന്‍ സാധിക്കുന്നുണ്ടോ ? വളയം ചെറുതാക്കി ചെറുതാക്കി മുന്‍പ്പോട്ടുപോയില്ലെങ്ങ്കില്‍ ആളുകിട്ടില്ലയെന്നുള്ളഗതിവന്നു.

അതിനാല്‍ പല congregation ലും quantity യും ഇല്ല quality യും ഇല്ല . എന്നനിലയിലേക്കൂ കൂപ്പുകുത്തി പോകുന്നോ യെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും " ബ്രഹ്മചര്യ്ം " , " ദാരിദ്ര്യം" ,"അനുസരണം " ഇവ പാലിക്കേണ്ടവരാണു .എന്നാല്‍ ചിലര്‍ ഇതില്‍ ഒന്നിനുകൂടുതല്‍ ഊന്നല്‍ കൊടുക്കും അതുകൊണ്ടു മറ്റതു രണ്ടും വേണ്ടെന്നല്ല.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ആരംഭകാലത്തുണ്ടായിരുന്ന കാര്‍ക്കശ്യം നഷ്ടപ്പെട്ടു. എല്ലാവരും തുല്യരാണെന്നും ആരും ആര്‍ക്കും കീഴിലല്ലെന്നും ഉള്ളചിന്തയാകാം ആരംഭകാലത്തുണ്ടായിരുന്ന പലനല്ലകാര്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അതു ഞാന്‍ പറയുന്നതല്ല. അവര്‍ക്കുതന്നെ അറിയാവുന്നതും അങ്ങനെ മതിയെന്നു എല്ലാവരും കൂടിതീരുമാനിച്ചതുമാകാം.

ഒരു ഉദാഹരണം പറയാം ആരംഭത്തില്‍ റ്റയിംടേബ്ള്‍ കിറുക്രിത്യമായിരുന്നു. ഇന്നു അതു നഷ്ടപ്പെട്ടു. അതായതു 50 വര്ഷം മുന്‍പു ഞാന്‍ ഒരു സന്യസാശ്രമത്തില്‍ ചെന്നപ്പോള്‍ പ്രാര്ത്ഥനക്കുള്ള മണി അടിച്ചപ്പോള്‍ പാര്‍ലറില്‍ നിന്നും സുപ്പീര്യര്‍ അച്ചന്‍ എഴുനേറ്റുപോയി. പ്രാര്ത്ഥനക്കു ചെന്നപ്പ്പ്പോള്‍ തുടങ്ങികഴിഞ്ഞ ഉടനെ ഒരു അച്ചന്‍ യാത്രകഴിഞ്ഞു വിയര്ത്തുവന്നതാണു ആ നനഞ്ഞകുപ്പായത്തോടെ പ്രാര്ത്ഥനക്കായിവന്നു. അതുകഴിഞ്ഞേ കുളിക്കാന്‍ പോയോള്ളു. 25 വഷത്തിനുശേഷം അതേ ആശ്രമത്തില്‍ പ്രാര്ത്ഥനക്കുമണി അടിച്ചപ്പോള്‍ പാര്‍ലറില്‍ ഉണ്ടായിരുന്ന വിരുന്നുകാരുമായി അച്ചന്മാര്‍ വര്ത്തമാനം പറഞ്ഞിരിക്കുന്നു. പ്രാര്ത്ഥന ആരംഭിച്ചപ്പോള്‍ ഒന്നുരണ്ടു വയസനച്ചന്മാരും കുറെ പിള്ളാരും (പഠിക്കുന്ന ബ്രദേഴ്സും ) മാത്രമാണു ഉണ്ടായിരുന്നതു. പലരും അവര്‍ ഏര്‍പ്പെട്ടിരുന്നജോലിയില്‍ വ്യാപ്രുതരായിരിക്കുന്നതുകണ്ടു





അതു തെറ്റാണെന്നോ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നോ അല്ല ഞാന്‍ പറഞ്ഞതു 25 വര്ഷംകൊണ്ടു വന്നമാറ്റമാണു.നിയമങ്ങള്‍ അവര്‍ തന്നെയ്യുണ്ടാക്കുന്നു. അതനുസരിച്ചുജീവിക്കുന്നു. ഞാനതില്‍ കൈ കടത്തുകയല്ല. ആരംഭകാലത്തില്‍ നിന്നും വളരെയധികം വ്യതിചലിക്കുന്നു.ഞാന്‍ അതുചോദ്യം ചെയ്യുകയല്ല. കാലാനുസ്രിതമായി മാറുന്നു, അതു അവരുടെകാര്യം മാത്രമാണു. വളയം ചെറുതാക്കാനുള്ള അധികാരം അവര്‍ക്കുമാത്രമാണു .ചെറുതാക്കി ചെറുതാക്കി വളയമില്ലാതെ ചാടാനും അവര്‍ക്കുകഴിയും .പക്ഷേ സ്ഥാപകന്‍റെ ഉദ്ദേശം നടക്കാതെ പോകുമെന്നേ ഞാന്‍ പറഞ്ഞുള്ളു..

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...