Monday 8 December 2014

പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോല്‍ഭവതിരുന്നാള്‍

പരിശുദ്ധാത്മാവില്‍ നിറഞ്ഞുള്ള പ്രഘോഷണം പരിശുദ്ധാത്മാവു തന്നെ യാണു പറയുന്നതു .എലിസബേത്തു ആത്മാവില്‍ നിറഞ്ഞു പറഞ്ഞതു
" നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു "
" എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ( ലൂക്കാ 1:  42 - 43 )

" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യ്വതിയെന്നു വിളിക്കും " (1: 48 )

ഉല്‍പത്തിയിലേക്കു നോക്കിയാല്‍

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മില്‍ ഞാന്‍ ശത്രുത ഉളവാക്കും  അവന്‍ നിന്‍റെ തലതകര്‍ക്കും ." 1: 15 )
" അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു " ( വെളി .12:17 ) ആകോപം ഇപ്പോഴും അവനും അവന്‍റെ അനുയായികളും തുടരുന്നു.                          

അവര്‍ ഇപ്പോഴും അവളെ മൊട്ടതോടെന്നും ഒക്കെ വിളിച്ചു സ്വയം ഇളിഭ്യരാകുന്നു. എന്നാല്‍ സഭ അവളെ ആരംഭകാലം മുതല്‍ തന്നെ ബഹുമാനിക്കുന്നു. പരമപരിശുദ്ധനായ പുത്രനു വാസഥലമൊരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും പിതാവായ ദൈവം കാത്തു പാലിച്ചു. ആവിശ്വാസവും വണക്കവും ആദിമുതലേസഭയിലെ പാരമ്പര്യമായിരുന്നു എന്നാല്‍ ഒന്‍പ്താം പീയാണെന്നുതോന്നുന്നു ഇതു വിശ്വാസ സത്യമായിപ്രഖ്യാപിച്ചതു. പത്തൊന്‍പതാം നൂറ്റണ്ടിന്‍റെ മധ്യത്തില്‍ !

നമുക്കും അമ്മയോടൂ പ്രാത്ഥിക്കാം അമ്മയുടെ മാദ്ധ്യസ്ഥം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്ത്ഥിക്കുന്നു                                             
                                                          
നാരകീയശക്തികള്‍ സഭക്കെതിരായും മറിയത്തിനെതിരായും
സഭയില്‍ ആരംഭം മുതലുള്ള കാര്യങ്ങള്‍ എങ്ങ്നെയായിരുന്നെന്നു സഭക്കു എങ്ങും തപ്പിപോകേണ്ടതില്ല. അപ്പസ്തോലന്മാര്‍ കഴിഞ്ഞാല്‍ അപ്പസ്തോലപിതാക്കന്മാര്‍ രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യം വരെ., പിന്നെ എട്ടാം നൂറ്റണ്ടൂ വരെ സഭാപിതാക്കന്മാര്‍ .ഇവര്‍ തുടര്‍ച്ചയായി എഴുതിയിട്ടും പഠിപ്പിച്ചിട്ടും ഉണ്ടു അങ്ങ്നെ നല്ല ഉറച്ച പാരമ്പര്യമാണു സഭയില്‍ ഉള്ളതു . അതിനു വിപരീതമായി ലൂസിഫറിന്‍റെ അനുയായികള്‍ സഭയില്‍ കലഹം ഉണ്ടാക്കാന്‍ ശ്രമിക്കും അതു എല്ലാകാലവും കാണും കുറെ കഴിയുമ്പോള്‍ കെട്ടടങ്ങും വിണ്ടും ഫണം ഉയര്‍ത്തും ഇതാണു പതിവു. അവര്‍ .കുറെപേരെവീഴിക്കും .

ദൈവത്തിനെതിരായി ഗോപുരം പണിയുന്നവര്‍

ഇവര്‍ ബൌദ്ധീകബാബേല്‍ഗോപുരം പണിയാന്‍ ശ്രമിക്കുന്നവരാണു. ബൌദ്ധീക അതിപ്രസരങ്ങ്ള്‍ വിശ്വാസസത്യങ്ങളെ നിഷേധിച്ചുകൊണ്ടു ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളേയും ഇടപെടലുകളേയും തിരസ്കരിക്കുകയാണു ചെയ്യുന്നതു. ഈ കൂട്ടര്‍ ദൈവവുമായിട്ടാണു മല്‍സരിക്കുന്നതു

ഇത്തരം പ്രവര്‍ത്തനങ്ങളല്ലേ വിവിധതരത്തിലുള്ള തകര്‍ച്ചയില്‍ കൂടി മനുഷ്യനെ കടത്തിവിടാന്‍ കാരണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചതു പ്രക്രുതിഷോഭം , യുദ്ധങ്ങള്‍, പീഠനങ്ങള്‍, കൊലപാതകം , ഭ്രൂണഹത്യയില്‍ കൂടിയുള്ള അരക്ഷിതാവസ്ഥ എന്നുവേണ്ടാ മനുഷ്യന്‍റെ സമാധാനം കെടുത്തുന്ന ഓരോന്നുമാണു ഞാന്‍ ഉദ്ദേശിച്ചതു.

ഇന്നു സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ അവഗണിക്കുകയോ അവയെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന "സന്ദേഹമെന്ന" തിന്മയിലൂടെയാണു  ഈ തിന്മ ദൈവജനത്തിന്‍റെ പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണു ഈ കൂട്ടര്‍ക്കുള്ളതു .

പുറത്തുള്ള ശത്രുവിനെക്കാള്‍ ശക്തന്‍ സഭക്കുള്ളില്‍

സഭക്കുള്ളില്‍ യേശുക്രിസ്തുവിന്‍റെ രക്ഷാകര ശക്തിയെ നിര്‍വീര്യമാക്കുന്ന ശക്തികളെയാണു നാം കൂടുതല്‍ ഭയക്കേണ്ടതു. ശത്രു ഉള്ളില്‍ കടന്നു സഭാതനയരുടെ വേഷം ധരിച്ചു സഭാതനയരെ അവരുടെ ദുരുപദേശത്തിനു കൂട്ടുചേര്‍ന്നു സഭക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭക്കുള്ളില്‍ രൂപം കൊള്ളുന്നു ഈ അപകടം മനസിലാക്കി കാലേകൂട്ടി ഇവരുടെ പിടിയില്‍ നിന്നും വിശ്വാസികളായ മക്കളേ കാത്തുസൂക്ഷിക്കാന്‍ പിതാക്കന്മാര്‍ക്കു കഴിയണം.

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ സാധിക്കാത്തവരെ നിംഗള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ശരീരത്തെയും ആത്മാവിനേയും നരകത്തിനിരയാക്കാന്‍ കഴിയുന്നവരെ ഭയപെടുവിന്‍ ( മത്താ.10: 28 )
പുറമേനിന്നു സഭയേ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സഭ വളരുകയാണു ചെയ്തതു. രക്തസാക്ഷികളുടെ  രക്തം സഭയെ വളര്‍ത്തി. എന്നാല്‍ സഭക്കുള്ളില്‍ പാഷണ്ഡികളും ശീശ്മകളും  ഉല്‍ഭവിച്ചപ്പോള്‍ സഭക്കു ക്ഷീണം സംഭവിച്ചിട്ടുണ്ടൂ 



സഭയുടെ വിശ്വാസസത്യങ്ങളേയും പഠനങ്ങളേയും നേരിയ വ്യത്യാസത്തില്‍ അവതരിപ്പിച്ചുകൊണ്ടൂ യേശുക്രിസ്തുവിന്‍റെ രക്ഷാകരശക്തിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണു ഇവര്‍ പലപ്പോഴും നടത്തുക. നേര്യ വ്യത്യാസമാകുമ്പോള്‍ ജനങ്ങള്‍ അതു പെട്ടെന്നു മനസിലാക്കാതെ അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്നു ചിന്തിക്കും അങ്ങനെ ദൈവമക്കളുടെ വിശ്വാസതീക്ഷ്ണത നഷ്ടപ്പെടുന്നു, അങ്ങ്നെ വിശ്വാസത്തില്‍ മാദ്യം സംഭവിച്ച ജനസമൂഹമായി മാറ്റി സഭയെ തകര്‍ക്കാന്‍ സാധിക്കുമെന്നാണു ഈ കൂട്ടര്‍ കണക്കുകൂട്ടുന്നതു.

സഭാപ്ര്‍ബോധനങ്ങ്ള്‍ക്കുവിരുദ്ധമായി സഭാസമൂഹത്തില്‍ രൂപം കൊണ്ടിരിക്കുന്ന വ്യക്തിഗത ദൈവശാസ്ത്രപ്രബോധനങ്ങ്ള്‍ ദൈവജനത്തിനു ഹാനികരമാണു .

സഭാസമൂഹത്തില്‍ ശത്രു വിതച്ചതെറ്റായ അറിവുകളും പഠനങ്ങളും തിരുത്തപ്പെടുകതന്നെവേണം.


മനോവാ നാരകീയസക്തികളുടെ പിന്‍ബലത്തില്‍ സഭക്കും സഭാതലവനും എതിരായി പരസ്യമായിതന്നെ പുറത്തു വന്നിരിക്കുന്നു. അവന്‍റെ സഹായികളായി സഭാമക്കളില്‍ തന്നെ പലരും കപടവേഷം ധരിച്ചു നമ്മുടെകൂട്ടത്തില്‍ ഉണ്ടു അതു ആരൊക്കെയാണെന്നു മനസിലാക്കി അവരെ ദൂരത്തു നിര്ത്താന്‍ പിതാക്കന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണു പല അച്ചന്മാരും അവരുടെ കൂടെയുണ്ടെന്നു വരത്തക്കരീതിയിലുള്ള സന്ദേശങ്ങളും പ്ര്ഫൈലുകളും കാണാം

സഭക്കുള്ളില്‍ നില്ക്കുന്ന മനോവയുടെ ദൂതന്മ്മരേ നിംഗള്‍ക്കു ഹാ കഷ്ടം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...