Saturday 27 December 2014

സഹനം കൂടാതെ യേശുവിനെ സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കില്ല

                                                                                                                                                   " പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്റത്തില്‍ നിന്നും യൂദയായില്‍ ദാവീദിന്‍റെ പട്ടണമായ ബേതലഹേമിലേക്കു ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി " ( ലൂക്ക 2: 4-- 5 )

നസ്റത്തില്‍ നിന്നും ബേത് ലഹേമിലേക്കു 80 മൈല്‍ ആണു (ഉദ്ദേശം 120 കിലോമീ)
ഇത്രയും ദൂരം പൂര്ണഗര്‍ഭിണിയായിരുന്ന മറിയത്തേയം കൊണ്ടൂ കഴുതപ്പുറത്തുയാത്ര വേണമായിരുന്നോ ? ഇതെല്ലാം ദൈവത്തിന്‍റെ പദ്ധ്തിയാണു.

ചരിത്രപുരുഷനാകാന്‍

യേശു ചരിത്രത്തിലുണ്ടായിട്ടുപോലും ക്രിഷ്ണനും ക്രിസ്തുവും ഒന്നുംജീവിച്ചിരുന്നില്ലെന്നുഒരുകൂട്ടര്‍
മറ്റോരുകൂട്ടര്‍ യേശു കാഷ്മീരില്‍ ജനിച്ചു പലസ്തീനായില്‍ പോയിമരിച്ചു .എന്നൊക്കെ പറയുന്നു.എന്നാല്‍ യേശുഎവിടെജനിക്കണമെന്നു പഴയ നിയമത്തില്‍ വ്യക്തമായിപറഞ്ഞിട്ടുണ്ടൂ കൂടാതെ ചരിത്രത്തില്‍ വ്യക്തമായിരേഖപ്പെടുത്താനാണു ഇതെല്ലാം സംഭവിച്ചതു

മനുഷ്യരുടെ അപ്പമാകാന്‍ വന്നവന്‍

അപ്പത്തിന്‍റെ പട്ടണത്തില്‍ തന്നെ ജനിക്കണമെന്നുള്ളതു ദൈവതിരുഹിതം മാത്രം .
ബേത് =  ഭവനം
ലഹെം = അപ്പത്തിന്‍റെ
ബേതലഹേം  =  അപത്തിന്‍റെ ഭവനം

അപ്പം ,ബ്രഡ് , ലഹമോ ,ലഹമാ , ഇതെല്ലാം ആഹാരത്തെയല്ല സൂചിപ്പിക്കുക. "സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു".സ്വര്‍ഗത്തിലെ മന്നയാണു. അതു സ്വര്‍ഗത്തില്‍ നിന്നും മരുഭൂമിയില്‍ വച്ചുമന്നാ കൊടുത്തതു അവരുടെ വിശപ്പടക്കാനായിരുന്നു.എന്നാല്‍ അത്താഴത്തിനുസേഷം തന്നെ തന്നെ അവര്‍ക്കു ഭക്ഷണമായികൊടുത്തതു  വിശ്വിശപ്പടക്കാനല്ലായിരുന്നു .അത്താഴത്തിനുശേഷമായിരുന്നുപെസഹാഭക്ഷിച്ചതു.
സ്വര്‍ഗത്തില്‍ നിന്നും പൊഴിച്ച നേര്‍ത്തഅപ്പമായ മന്നായുക്കു സാദ്രിശമായ നേര്‍ത്ത അപ്പമാണു പരിശുദ്ധകുര്‍ബാന. ശരീരത്തിന്‍റെ ആവശ്യമായ കപ്പയും ചോറും പോലെയുളള ഭക്ഷണമല്ല വിശുദ്ധകുര്‍ബാന .അതു സ്വര്‍ഗീയ ആഹാരമാണു .സ്വര്‍ഗീയഭക്ഷണമാണു ,സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന അപ്പമാണു .ആ അര്‍ത്ഥത്തില്‍ വേണം നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ . ഡൈലിബ്രഡ് എന്നുപറയുന്നതു നിത്യവും ഞങ്ങള്‍ക്കു കഴിക്കാനുള്ള ആഹാരം അധവാ ഭക്ഷണമല്ല നാം പ്രാര്‍ത്ഥിക്കുന്നതു ആത്മാവിന്‍റെ അപ്പമായ ,സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന ,ആ ജീവനുള്ള അപ്പത്തിനു‌വേണ്ടിവേണം പ്രാര്‍ത്ഥിക്കാന്‍ . 

ലോകത്തിന്‍റെ അപ്പമായിതീരാനായിവന്നവന്‍ അപ്പത്തിന്‍റെ ഭവനത്തില്‍ തന്നെ ജനിക്കാനായി നസറത്തില്‍ നിന്നും ബേതലഹേമിലേക്കുവന്നു. 

എമ്മാനുവേല്‍

" ദൈവം നമ്മോടൂകൂടെ എന്നു അര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും "  ( മത്താ.1: 23 ) അതിനു പ്രയോജനം ലഭിക്കണമെങ്ങ്കില്‍ നമ്മള്‍ ദൈവത്തിലും ആയിരിക്കണം .വണ്‍ വേ ട്രാഫിക്കായാല്‍ ,ഒരാള്‍ തനിയെ സ്നേഹിച്ചാല്‍ ആ സ്നേഹം പൂര്‍ണമാകില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദാമ്പത്യ ബന്ധമായിട്ടാണു ഉപമിക്കുക. ദമ്പദികളില്‍ ഒരാള്‍ മാത്രം സ്നേഹിച്ചാല്‍ അതില്‍ പൂര്‍ണതയില്ല.പരസ്പരം സ്നേഹിക്കുമ്പോഴാണു അതില്‍ നിന്നും ഫലം പുറപ്പെടുക, അതിനാല്‍ ദൈവം നമ്മോടുകൂടെ പക്ഷേ നാം ദൈവത്തോടുകൂടെയാണോ ? ആതാണു പ്രസക്തമായ ഭാഗം ,ചോദ്യം

നമ്മുടെ കടമ

യേശുവിനെ അറിഞ്ഞവരറിഞ്ഞവര്‍ അവനെ പ്രഘോഷിക്കുന്നതായിട്ടാണു നാം കാണുക.
അന്ത്രയോസ് യേശുവിനെപറ്റി സിമയോനോടു പറയുന്നു ( യോഹ. 1: 40 )
പീലിപ്പോസ് നഥാനിയേലിനോടു പറയുന്നു. (യോഹ. 1:45 )
സമരിയാക്കാരി പട്ടണവാസികളോടുപറയുന്നു ( യോഹ. 4 : 30 )
മാലാഖായുടെ ജോലി
യേശുവിനെക്കുറിച്ചുസാക്ഷിക്കുന്നവരെല്ലാം മാലാഖായുടെ ജോലിയാണു ചെയ്യുന്നതു .
മാലാഖാമാര്‍ ആട്ടിടയന്മാരോടുപറഞ്ഞു ( ലുക്കാ.2: 11- 12 )

യേശുവിനെ അറിഞ്ഞുകഴിഞ്ഞാല്‍ നമ്മളും യേശുവിനെ പ്രഘോഷിക്കണം . അതിനു ബൈബിളുമായിപോകണമെന്നില്ല. ജീവിതസാക്ഷ്യമാണു എറ്റവുംവലുതു.

അതിനു നാം എന്തുചെയ്യണം ? ( എഫേ.4:22-24 )

" നിംഗളുടെ പഴയജീവിതരീതിയില്‍ നിന്നു രൂപം കൊണ്ട വഞ്ഞ്ചന നിറഞ്ഞ ആസ്ക്തികളാല്‍ കലുഷിതമായ പഴയമനുഷ്യനെ ദൂരത്തെറിയുവിന്‍. നിംഗള്‍ മനസിന്‍റേ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദ്രിശ്യത്തില്‍ സ്രിഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിംഗള്‍ ധരിക്കുവിന്‍ ."  (എഫേ.4:22- 24 )

ഈ യെല്‍ദാ ദിനങ്ങളില്‍ നാം മാറണം .പഴയമനുഷ്യനെ ദൂരെയെറിയണം .ഒരു പുത്തന്‍ മനുഷ്യനായിതീര്‍ന്നു യേശുവിനെ ഉള്ളത്തില്‍ സ്വീകരിക്കാന്‍ നാം ഒരുങ്ങിയാല്‍ യേശുനമ്മുടെ ഹ്രുദയത്തില്‍ ജനിക്കും.

അങ്ങനെ ഉണ്ണിയേശു നമ്മുടെ ഹ്രുദയത്തില്‍ ജനിക്കട്ടെ !

എല്ലാ വായനക്കാര്‍ക്കും യല്‍ദാമംഗളങ്ങള്‍ ആശംസിക്കുന്നു !  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...