Wednesday 3 December 2014

യേശു ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉറവിടങ്ങളിലേക്കുതിരികെപോകേണ്ടിയിരിക്കുന്നു

ഈ നൊമ്പുകാലത്തു മനസില്‍ വന്ന ചിലചിന്തകള്‍ പങ്കുവയ്ക്കുന്നു.
അരേയും കുറ്റപ്പെടുത്താനോ വികലമായി ചിന്തിക്കാനോ അല്ല .
ക്രിസ്തീയസ്നേഹത്തില്‍ ഉറച്ചുനിന്നു മാത്രം ചിന്തിക്കാനാണു .ഇതു തെറ്റാണെന്നുതോന്നിയാല്‍ വിട്ടുകളയുക.

ഇന്നു സാത്താന്‍ ശക്തിയായി സഭക്കെതിരേ ആഞ്ഞടിക്കുന്നു. വികലമായിചിന്തിക്കാന്‍ സഭതനയരെ അവര്‍ പ്രേരിപ്പിക്കുന്നു. അവരുടെ ചൂണ്ടയില്‍ കോര്‍ക്കാന്‍ bait മാറിമാറി ഇടുന്നു. ചിലര്‍ക്കു പണമാണു താല്പര്യമെങ്കില്‍ അതിടും സ്ഥാനമാനമാണെങ്കില്‍ അതിടും. ഫോറിനില്‍ ഉന്നത പഠനമാണെങ്കില്‍ അതിടും .അതില്‍ വളരെവേഗം അറിവില്ലാത്തവര്‍ കുടുങ്ങും.  യേശുവിനെപ്പോലും വെറുതെവിട്ടില്ല.പിന്നാ, ഈ പൂഞ്ഞാന്മാരെ !



ഇനിയും വിഷയത്തിലേക്കുകടക്കാം .     

പഴയകാലത്തു പലര്‍ക്കും ചെരിപ്പുപോലുമില്ലാതിരുന്ന കാലത്തു മൈലുകള്‍ താണ്ടി അച്ചന്മാര്‍ വീടുകള്‍ കയറിയിറങ്ങി വീടുകള്‍ സന്ദര്‍ശിക്കുകയും ,പ്രാര്ത്ഥിക്കുകയും ,രോഗികള്‍ക്കു ധൈര്യവും, പ്രാര്ത്ഥനയും കൊടുക്കുമായിരുന്നു. ഇന്നു അച്ചന്മാര്‍ക്കു അതിനു സമയമില്ല. കുര്‍ബാനകഴിഞ്ഞാല്‍ മറ്റു ജോലികള്‍ അവര്‍ ചെയ്യേണ്ടതായിട്ടുണ്ടു .സ്കൂളുകള്‍,കോളേജുകള്‍ ,ഹോസ്പിറ്റലുകള്‍ ,മറ്റുസ്ഥാപനങ്ങള്‍ ,തോട്ടങ്ങ്ള്‍ എന്നുവേണ്ടാ സ്ഥാവര ജംഗമവസ്തുക്കളുടെ മേല്നോട്ടം .പണം ഇല്ലാതെ ഒന്നും നടക്കില്ലെല്ലോ ?

യേശു പറഞ്ഞു വ്ടിയും ചെരിപ്പും ഉപയോഗിക്കാം. ബാക്കിഒന്നും ‌വേണ്ടാ കാരണം ലളിതജീവിതമാണു അവിടുന്നു ആഗ്രഹിച്ചതു .                                                 മറ്റോന്നു മടിശീലയില്‍ പണമുണ്ടെങ്കില്‍ പിന്നെ ദൈവത്തിന്‍റെ സഹായം ഇല്ലെങ്കിലും കാര്യങ്ങള്‍  ക്രമമായിനടത്താന്‍ സാധിക്കുമല്ലോ ? പണമെടുക്കേണ്ടതില്ലെന്നു യേശു പറഞ്ഞതിന്‍റെ കാരണം ദൈവാശ്രയമാണു. എങ്കില്‍ മാത്രമേ ദൈവത്തില്‍ ആശ്രയിക്കുകയുള്ളു. അപ്പോള്‍ ദൈവം എല്ലാം നടത്തികൊള്ളും .ഇപ്പോള്‍ ദൈവം ഒന്നും നടത്തേണ്ടതില്ല,താന്‍ പോരിമയാണു.

പഴയകാലത്തു ഇടയനു ആടുകളുടെ കാര്യം മാത്രമേ ചിന്തയുള്ളായിരുന്നു. അവര്‍ നടന്നും ഓടിയും പട്ടിണികിടന്നും ,ആടുകളുടെ കാര്യങ്ങളില്‍ വ്യാപ്രുതരായിരുന്നു.കുടുംബങ്ങളില്‍ അവരോടോപ്പം മാറിമാറി പ്രാര്ത്ഥിച്ചിരുന്നു. അന്നു കുടുംബങ്ങളില്‍ പ്രാര്ത്ഥനയും,ബബിള്‍ വായനയും പാട്ടും ഒക്കെ ഉണ്ടായിരുന്നു. ഇന്നു അടുകളെ തനിയേ മേയാന്‍ വിട്ടിട്ടു ഇടയന്മാര്‍ മറ്റുപണിക്കുപോകുന്നു. ആടുകള്‍ക്കു വിഷം കലര്ന്ന തിറ്റികൊടുത്തുമയക്കി അവരുടെ കൂടെകൊണ്ടൂപോകാന്‍ ലൂസിഫറിന്‍റെ ഏജന്‍റെന്മാര്‍ ധാരാളം !

മെത്രാന്മാര്‍ ആലന്‍ചെരി പിതാവിനെ കണ്ടുപഠിച്ചാലോ ?
പിതാവു തക്കല മെത്രാനായിരുന്നപ്പോള്‍ ആ രൂപതയിലുള്ള എല്ലാ ഭവനങ്ങളും ഒരു വര്ഷം കൊണ്ടു സന്ദര്‍ശിച്ചിരുന്നു.
വികാരിമാര്‍ ഒരു മാസംകൊണ്ടു ഇടവകയിലുള്ള എല്ലാഭവനങ്ങളും സന്ദര്‍ശിക്കുകയും അവരോടോപ്പം പ്രാര്‍ത്ഥിക്കുകയും ,അവരുടെ ഭക്ഷണത്തില്‍ പങ്ങ്കുകൊള്ളുകയും ചെയ്യാന്‍ സാധിക്കുമോ ? 

അതിനു ചെയ്യാവുന്നതു 

1) അച്ചന്മാരെ ഭൌതീകജോലിയില്‍ നിന്നും പിന്‍ വലിക്കുക.                              2) പകരം ഡീക്കന്മാര്‍ ആസ്ഥാനം ഏറ്റെടുക്കണം .രണ്ടു തരത്തിലുള്ളവര്‍ സെമിനാരിയില്‍ പഠിക്കണം .സുവിശേഷ പ്രഘോഷണത്തിനു മാത്രമായും ( അച്ചന്മാര്‍ )        ഭക്ഷണമേശയില്‍ ശുശ്രൂഷിക്കുന്നവര്‍ (മര്രാമത്തുപണികള്‍ ചെയ്യുന്നവര്‍ ) ഡീക്കന്മാര്‍ .അവര്‍ക്കും അച്ചന്മാരുടെകൂടെ താമസിക്കാം .അവര്‍ മറ്റുജോലികള്‍ രൂപതക്കുവേണ്ടി ചെയ്യുന്നവര്‍ . അപ്പോള്‍ അച്ചന്മാര്‍ക്കു ഇടവകജനങ്ങളുടെ ആധ്യാത്മീകകാര്യം മാത്രം .

ഇതു ഒരു ചിന്തമാത്രമാണു പൊട്ടത്തരമായിരിക്കാം .എങ്കില്‍ വിട്ടുകളയുക !  ഞാന്‍ പറഞ്ഞതു ഉടനടി നടപ്പില്‍ വരുത്താനല്ല. ഉറവിടങ്ങളിലേക്കു തിരിച്ചുപോകാന്‍ താല്പര്യമുണ്ടായാല്‍ സിനഡില്‍ ,ലിറ്റര്‍ജികമിഷനില്‍ ഒക്കെ ച്ര്‍ച്ചചെയ്ത് കഴിഞ്ഞു തീരുമാനമായാല്‍ സെമിനാരി പഠനത്തില്‍ തന്നെ മാറ്റം വരുത്തേണ്ടിവരും .അതുപോലെ റലിജസ് ബ്രദേഴുപോലെ ഡീക്കന്‍ വരെ പഠിച്ചിട്ടു അവര്‍കു അരമനയില്‍ ചില്ലറ പ്രാക്‍റ്റീസും ഒക്കെ കഴിഞ്ഞിട്ടു മരാമത്തുപണികള്‍ മുഴുവന്‍ അവര്‍ അരമനക്കുവേണ്ടി -- രൂപതക്കുവേണ്ടിചെയ്യണം താമസം അച്ചന്മാരുടെ കൂടെയാകാം .അച്ചന്മാരെപ്പോലെ അവരും ഇതൊരു ദൈവവിളിയായി സ്വീകരിച്ചു യേശുവിനു സാക്ഷ്യം കൊടുക്കുന്നവരായിരിക്കണം . അവര്തനിയെ സമൂഹമായിതാമസിക്കുന്നതാകരുതു .അപ്പോള്‍ പിന്നെ അവരുടെ സമൂഹത്തെ വളര്ത്താനുള്ള ചിന്തയില്‍ അതിനുവേണ്ടിപ്രവര്ത്തിക്കുന്നവരാകാം .

ഇപ്പോഴുള്ള അച്ചന്മാരെ മരാമത്തുപണിയില്‍ നിന്നും മാറ്റാനല്ല പറഞ്ഞതു .ഒരാളെ സ്ഥലം മറ്റുന്നതുതന്നെ അവര്‍ക്കിഷ്ടമില്ല. ( മരാമത്തുപണിയില്‍ നിന്നും ഉദാ. ഹോസ്പിറ്റലില്‍ പണിയെടുക്കുന്ന ഒരച്ചനെ അവിടെ നിന്നും മാറ്റാന്‍പോലും ബുദ്ധിമുട്ടാണു. ഞാന്‍ പറഞ്ഞതു കുറഞ്ഞതു 15 വര്ഷമെങ്കിലും എടുക്കുന്ന ഒരു പരിപാടിയാണു. യേശൂ പറഞ്ഞതുപോലെ അതേ അര്ത്ഥത്തില്‍ മനസിലാക്കാന്‍ സാധിച്ചാല്‍ , ദൈവത്തിലാശ്രയിച്ചുമുന്‍പോട്ടുപോയാല്‍ എലാം നടക്കും

അദ്യം കേള്‍ക്കുമ്പോള്‍ ഭയം തോന്നാം .ഒരു ഉദാഹരണം പറയാം 70 \ 80 കാലഘട്ടത്തിലാണെന്നുതോന്നുന്നു ഞാന്‍ തിമോത്തേയോസ് പിതാവിനോടുപറഞ്ഞു നമുക്കും മരിയേജ് പ്രിപ്പറേഷന്‍ കോഴ്സ് കമ്പല്‍സറിയാക്കണം . പിതാവിനു അതു അംഗീകരിക്കാന്‍ പറ്റിയില്ല. അതു നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു .അന്നു ഒന്നും രണ്ടും പേരേ മാത്രം വെച്ചുകൊണ്ടൂ മുളമൂട്ടിലച്ചനും ഞാനും മാരിയജ് പ്രിപ്പറേഷന്‍ കോഴ്സ് നടത്തിയിട്ടുണ്ടു . ഒരിക്കല്‍ ഒരു പെണ്ണിനെ മാത്രം ( ഒരു നഴ്സ് ) വെച്ചുകൊണ്ടു ഒന്നോ രണ്ടോ ക്ളാസ്  അച്ചനെടുത്തു ബാക്കിമുഴുവന്‍ ക്ളാസും ഞാന്‍ തന്നെ കൊടുത്തു .ദശവര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മളും നിര്‍ബന്ധമാക്കി.

അദ്യം അതു അംഗീകരിക്കാന്‍ പിതാവിനുപോലും പറ്റിയില്ല.

നമ്മുടെ സെമിനാരി പഠനത്തില്‍ മാറ്റം വരണം .അച്ചന്മാരെയും ഡീക്കന്മാരെയും അവരുടെ കഴിവിനു അനുസ്രതമായി തിരിച്ചുവിടണം .രണ്ടും സുവിശേഷപ്രഘോഷണമാണെന്നും രണ്ടിലും ദൈവമഹത്വം മാത്രമായിരിക്കണം  ലക്ഷ്യം .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...