ഓരോ വ്രുക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു . ( ലുക്കാ.6 : 44 )
ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ ചെന്നാല്‍ പല തരത്തിലുള്ള ധാരാളം വ്രുക്ഷങ്ങള്‍ കാണാം ഒന്നിനും ഫലം കാണില്ല. പക്ഷേ ലേബലുണ്ടാകും അതിനാല്‍ അതു ഏതു വ്രുക്ഷമാണെന്നു തിരിച്ചറിയാം .
അതേ സമയം പ്ളാവോ, മാവോ, തെങ്ങോ ഒന്നും ലേബലില്ലാതെ നമുക്കു മനസിലാകും അതെന്താണെന്നു. ഫലത്തില്‍ നിന്നുതന്നെ !
യഹൂദന്മാരായ പുളിയന്‍മാവു
അദ്യകാലങ്ങളില്‍ ലോകം മനസിലാക്കിയിരുനതു ക്രിസ്ത്യാനിയെന്നാല്‍ യഹൂദമതത്തിന്‍റെ ഒരു ശാഖയാണെന്നാണു. എന്നാല്‍ ഫലത്തില്‍ നിന്നും മനസിലായി ഇതു യഹൂദപുളിമാങ്ങയല്ല മറിച്ചു നല്ല മധുരമുള്ള പഴമാങ്ങയാണെന്നു ! ഫലത്തില്‍ നിന്നും മാത്രമാണു അതുലോകം മനസിലാക്കിയതു.
മാമോദീസാ മുങ്ങാത്ത ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി
മഹാത്മാ ഗാന്ധി ബൈബിള്‍ പഠിച്ച എന്നാല്‍ മാമോദീസാമുങ്ങിയിട്ടില്ലാത്ത ഒരു യഥാര്ത്ഥ ക്രിസ്ത്യാനിയായിരുന്നുവെന്നു പറയാം. ക്രിസ്ത്യാനിയെ വെറുക്കുന്ന RSS നും BJP യ്ക്കും ഗാന്ധിജിയെ സ്നേഹിക്കാന്‍ കഴിയില്ലാത്തതിന്‍റേ കാരണം മറ്റൊന്നല്ല. അതിനാല്‍ അവര്‍ ഗാന്ധിജിയെ അപകീര്ത്തിപ്പെടുത്തുകയും ഗോഡ്സെയെ രാജ്യസ്നേഹിയായും ചിത്രീകരിക്കുന്നു.

ഹിന്ദുവായ ഒരു കവീ എഴുതിയ കവിതയുടെ ചുരുക്കം 4 വരി.
" താങ്കള്‍ ക്രിസ്ത്യാനിയാണോ ?
" അതേ "
" ഏതു സഭയാണു ? "
ലോകസഭയാണോ, രാജ്യസഭ യാണോയെന്നറീയാഞ്ഞതുകൊണ്ടു
തന്‍റെ കൈയില്‍ ഉണ്ടായിരുന്ന ആണിപ്പഴുതിലേക്കു നോക്കി"
സഹോദരന്മാരേ ! ഇപ്പോഴാണു തോമ്മാശ്ളീഹാ പറഞ്ഞതിന്‍റെ അര്ത്ഥം മനസിലാകുക. എനിക്കു ആണിപാടുകള്‍ കാണണം. അവനാരെന്നു അറിയുവാന്‍ അവന്‍റേ ആണിപാടുകള്‍ കണ്ടാല്‍ മതി .മറ്റോന്നും ആവശ്യമില്ലായെന്നു !
നിരീശ്വരവാദിയുടെ മാനസാന്തരം
ഒരിക്കല്‍ ഒരു നിരീശ്വരവാദി മദര്‍ തെരേസയുടെ ഇന്‍റ്റര്‍വ്യൂവിനുപോയി.
അയാള്‍ കണ്ട കാഴ്ച്ച അയാളെ അല്ഭുതപ്പെടുത്തി. കുഷ്ടരോഗികളെ കഴുകി അവരുടെ മുറിവുകളിലെ പഴുപ്പെല്ലാം കളഞ്ഞു നാറുന്ന മുറിവു ഒരറപ്പുംകൂടാതെ മരുന്നുവെച്ചൂകെട്ടുകയും അവരെ ചുംബിക്കുകയും ചെയ്യുന്ന മദറിനെയാണു .അയാള്‍ ചോദിച്ചു ഇതെങ്ങ്നെ സാധിക്കുന്നു.?
മദര്‍ സക്രാരിയിലേക്കു ചൂണ്ടി പറഞ്ഞു അവിടെയിരിക്കുന്നവനാണു എനിക്കു ആവശ്യമുള്ള കഴിവൂം ധൈര്യവും തരുന്നതെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞതു അങ്ങ്നെ ഒരു ദൈവം ഉണ്ടെങ്ങകില്‍ ഞാനും ആദൈവത്തില്‍ വിശ്വസിക്കുന്നുവെന്നു !
ഇന്നത്തെ വലിയ പ്രശനം ഇതുതന്നെയാണു. ഫലംകൊണ്ടു ക്രിസ്ത്യാനിയെ അറിയാന്‍ പറ്റുന്നില്ല. യധാര്ത്ഥ ഇടയാനാണെങ്ങ്കില്‍ ചെന്നായ് വരുമ്പോള്‍ ആടുകളെ വിട്ടു ഓടിപോകില്ല. എന്നാല്‍ കൂലിക്കാരനാണെങ്ങ്കില്‍ അവന്‍ ആടുകളെ വിട്ടു സ്വയരക്ഷക്കായി ഓടുന്നു.
യേശു പറഞ്ഞു " ഞാന്‍ നല്ല ഇടയനാണു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. " ( യോഹ. 10 : 11 ))
പണത്തിനുവേണ്ടി ആട്ടിടയന്‍റെ ജോലിചെയ്യുന്നവരെ എവിടേയും കാണാം പണത്തിന്‍റെ ബലത്തില്ല് പണം കൊടുത്തു കൈവയ്പ്പുവാങ്ങിയവര്‍ അധാവാ അവരുടെപിന്തലമുറക്കാര്‍ സമാധാനമില്ലാതെ എപ്പോഴും വഴക്കും വയ്യാവേലിയുമായി കഴിയുന്നതു കാണുമ്പോള്‍ യേശു പറഞ്ഞ ഈ സത്യമാണു ഒര്മ്മയില്‍ വരിക.
1772 ല്‍ ഇതുപോലെ പണത്ഥിന്‍റെ സ്വാധീനത്തില്‍ നിര്‍ബന്ധമായി കൈ വയ്പ്പു കൊടുക്കേണ്ടിവന്നു. ഗത്യന്തരമില്ലാതെ വന്നതിനാല്‍ മനസില്ലാഞ്ഞിട്ടും കൈവയ് പ്പു നല്കേണ്ടിവന്നു. പക്ഷേ ഇന്നും സമാധാനമില്ല. ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല.

മറ്റോന്നു കോടികള്‍ മുടക്കി ഈ അടുത്തകാലത്തും കൈവയ്പ്പുവാങ്ങി. മെത്രാനായി പക്ഷേ എന്തിനു ? ഇതാര്‍ക്കുവേണ്ടി ? ഭൌതീകാവശ്യങ്ങള്‍ക്കുവേണ്ടി മെത്രാനായാല്‍, അഥവാ പണം കൊടുത്തു പരിശുദ്ധാത്മാവിനെ വാങ്ങാന്‍ കഴിയുമെന്നു ചിന്തിച്ചാല്‍ ?
അപ്പസ്തോലന്മാരുടെ കാലത്തും ഇങ്ങ്നെ പണത്തിന്‍റെ ശക്തിയാല്‍ സൂത്രത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പരിശ്രമിച്ചവനാണു ശിമയോനെന്ന മാന്ത്രികന്‍. പണം നല്കികൊണ്ടു അവന്‍ ആവശ്യപ്പെട്ടതു ആതമാവിനെയാണു. അതിനു പത്രോസ് കൊടുത്ത മറുപടി ഇതായിരുന്നു.
" നിന്‍റെ വെള്ളിതുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ. എന്തെന്നാല്‍ ദൈവത്തിന്‍റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. നിനക്കു ഈ കാര്യത്തില്‍ ഭാഗഭഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം നിന്‍റെ ഹ്രുദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല. " ( അപ്പ.8: 20 -21 )
കാലം മാറിയപ്പോള്‍ പണം വാങ്ങി കൈവയ്പ്പുകൊടുക്കുന്നു .പക്ഷേ പരിശുദ്ദ്ധാത്മാവിനെ ല്ഭിക്കില്ല. വെറുതെ വേഷം കെട്ടി മനുഷ്യരെ കബളിപ്പിക്കാം. ദൈവമേ ഈ മനുഷ്യരോടു ക്ഷമിക്കണമേ !

No comments:
Post a Comment