എന്താണു ഈ അല്ഭൂത ശ്ളീബാ ?
1547 മാര്‍ച്ചു 23നു മാര്തോമ്മാശ്ളീഹായുടേ രക്തസാക്ഷിത്വ സ്ഥലത്തെ ദൈവാലയത്തിന്‍റെ അടിതറ മാന്തിയപ്പോള്‍ ഈ കുരിശു ലഭിച്ചു. ദൈവാലയ നിര്മ്മിതിക്കുശേഷം മദ്ബഹായിലെ പ്രധാന ത്രോണോസില്‍ പ്രതിഷ്ടിച്ച ആ കുരിശു ഇന്നും അവിടെ തന്നെ സ്ഥിതി ചെയ്യുന്നു.
ഈ കുരിശിനു അല്ഭുത സ്ളീബാ , രക്തം വിയര്ത്തസ്ളീബാ , മൌണ്ടുക്രോസ് , വിയര്ത്ത സ്ളീബാ , എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.
മാര്തോമ്മാശ്ളീഹായുടെ രക്ത സാക്ഷിത്വ സ്ഥലത്തെ കുരിശായതുകൊണ്ടു ഇതു മര്തോമ്മാ ക്രിസ്ത്യാനികളുടെ പൈത്രുകത്തില്പെടുന്നു. അതിനാല്‍ ഇതിനെ മാര്തോമ്മാസ്ളീബാ എന്നു പറയുന്നതു കൂടുതല്‍ ഉചിതമായ തീരുമാനമാണു .
പോര്‍ട്ടുഗീസുകാര്‍ മാര്തോമ്മാ നസ്രാണികളെപറ്റി രേഖപ്പെടുത്തിയിരിക്കുന്നതു
" സ്ളീബാ ഭക്തര്‍ " എനാണു. ഭാരതസുറിയാനിപള്ളികളില്‍ സ്ളീബാകള്‍ അല്ലാതെ പ്രതിമകളോ രൂപങ്ങളോ ഇല്ലായിരുന്നു.ബലിപീഠത്തില്‍ സ്വര്ണം കൊണ്ടും വെള്ളികൊണ്ടൂം സ്ളീബകള്‍ ഉണ്ടായിരുന്നു. പഹലവി ഭാഷ കുരിശിന്‍റെ പാര്‍ശ്വങ്ങളില്കാണുന്നതുകൊണ്ടു ഇതിനെ ചിലര്‍ പഹ് ലവി കുരിശു എന്നുവിളിച്ചു. പേര്ഷ്യന്‍ ഭാഷയായ ഫ് ലവി കണ്ടാണു ചിലര്‍ ഇതിനെ പേര്ഷ്യന്‍ കുരിശു എന്നും വിളിച്ചതു. പേര്ഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ചിലര്‍ പ്രചരിപ്പിച്ചു.
കേരളത്തിലെ അകത്തോലിക്കാ ദൈവാലയങ്ങളായ അകപറമ്പു, കടമറ്റം ,കോട്ടയം കുണ്ടറമാവേലിക്കര തുടങ്ങിയപള്ളികളില്‍ മാര്തോമ്മാ കുരിശ് ത്രോണോസിലോ മദ്ബഹായിലോ കാണാം .
ലത്തീനീകരണമാണു കത്തോലിക്കാ ദൈവാലയങ്ങളില്‍ മാര്തോമ്മാ ശ്ളീബായിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടാന്‍ ഇടയായ്തെന്നു ചരിത്രം വിളിച്ചുപറയുന്നു. എന്നാല്‍ ഇന്നും അതു മനസിലാക്കാത്ത രൂപതകള്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നുള്ളതു നിഷേധിക്കാന്‍ പറ്റില്ല.
ചരിത്രകാരന്‍റെ സാക്ഷ്യം
ചരിത്രകാരനായ ശ്രീനിവ്വാസാചാരി ഇപ്രകാരം സാക്ഷ്യ്പ്പെടുത്തുന്നു.
" ഈ കുരിശുകള്‍ക്കു ചുറ്റുമുള്ള അലങ്ങ്കാരപ്പണികള്‍ ചെയ്തിട്ടുള്ളതു ഭാരതീയ ശില്പികളാണു. പഹ് ലവി ലിഖിതങ്ങള്‍ വിദേശികളായ സുറിയാനി ക്രൈസ്തവരുടെ നിര്‍ദേശമനുസരിച്ചു ചെയ്തതായിരിക്കും . ഈ കുരിശുകളുടെ പശ്ചാത്തലവും ഭാരതീയമാണു. " ( I.H.Q. Dec.1931 .758 )

വസ്തു ...................... കടുപ്പമുള്ള നാടന്‍ കരിങ്കല്ലില്‍ കൊത്തിയിരിക്കുന്നു.
അളവു .......................... 95 x 90 സെന്‍റ്റീ മീറ്റര്‍
കാലപ്പഴക്കം .................... എ.ഡി. 7----------------- 8 നൂറ്റാണ്ടുകള്‍
ആലേഖനം ............................. സസ്റ്റാനിയന്‍ പഹ് ലവി ലിഖിതങ്ങള്‍
കുരിശിന്‍റെ ചുവടു ഉറപ്പിച്ചിരിക്കുന്നതു പടികളിലാണു.ആദിത്തെ പടിക്കു 17 ഉം ,രണ്ടാമത്തെ പടിക്കു 13 ഉം മൂന്നാമത്തേതിനു 7 സെന്‍റ്റീ മീറ്ററുമാണു നീളം .ഈ പടികളുടെ വീതി 2 സെന്‍റ്റീമീറ്ററാണു. യഹൂദപാരമ്പര്യ്ത്തില്‍ പടികള്‍ അധവാ നടകള്‍ കൊണ്ടു ഉദ്ദേശിക്കുന്നതു സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗമെന്നാണു.
ക്രിസ്തീയ പാരമ്പര്യത്തില്‍ ഗോഗുല്ത്താമലയിലേക്കു കയറാനും ഇറങ്ങാനുമുള്ള നടകളായും ദൈവശാസ്ത്രം വളര്ന്നപ്പോള്‍ മാമോദീസാകുളത്തിന്‍റെ പടികളായും ചിത്രീകരിച്ചു .ആദ്യം പടികളില്ലാതെയും പിന്നീടു ഒരു പടി പിന്നെ രണ്ടൂം മൂന്നും പടികളുള്ള കുരിശുകള്‍ സഭയില്‍ ഉപയോഗിച്ചു.
താമരപ്പൂവു
മാര്‍തോമ്മാകുരിശില്‍ പടികള്‍ക്ക് മുകളില്‍ കൊത്തിവച്ചിരിക്കുന്നതു നടുഭാഗം മാറ്റിവ്വച്ച താമരപ്പൂവാണു. മദ്രാസിലെ എക്മോര്‍ മ്യൂസിയത്തില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടു. കോട്ടയം വലിയ പള്ളിയില്‍ ഒരു കുരിശു പ്രതിഷ്ടിച്ചിരിക്കുന്ന്തു പൂര്ണമായ താമരപൂവിലാണു.
അറാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണു പറുദീസായിലെ ജീവന്‍റെ വ്രുക്ഷത്തിന്‍റെ ഇലകളും പുഷ്പങ്ങളും ഫലങ്ങളുമൊക്കെ പല അനുരൂപണങ്ങളോടുകൂടി കുരിശുകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയതു. യഹൂദപാരമ്പര്യ്ത്തില്‍ ജീവന്‍റെ വ്രുക്ഷം തോറായെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്രൈസ്ത്വര്‍ക്കു ജീവന്‍റെ വ്രുക്ഷം കുരിശിന്‍റെ അടയാളമാണു.
ജീവന്‍റെ വുക്ഷം ഓരോദേശത്തേയും സാംസ്കാനുരൂപണങ്ങളോടുകൂടിയാണു കുരിശില്‍ സ്താനം പിടിക്കുക. ചൈനയില്‍ മാര്സ്ളീബാ താമരപ്പൂവിലെങ്ങ്കില്‍ ശ്രീലങ്ങ്കയില്‍ താമര ഇലയിലാണു. പലസ്തീനായില്‍ മുന്തിരിചെടിയും കുലകളുമാണു കുരിശിന്‍റെ അടിയില്‍ കാണുക.

കുരിശിനെ ഒരു മരമായിചിത്രീകരീച്ചു അതു പുഷ്പിക്കുന്നതായി ആദ്യ്കാലങ്ങളില്‍ ചിത്രീകരിച്ചീട്ടുണ്ടു. പിന്നെ ഇലകള്‍ കുരിശിന്‍റെ രണ്ടുസൈഡിലും സ്ഥാനം പിടിച്ചു. പിന്നെ ചുവട്ടില്‍ നിന്നും പുഷപങ്ങളും ഇലകളും ഫലങ്ങളും വളരുന്നതു ചിത്രീകരിക്കാന്‍ തുടങ്ങി.
ഭാരതത്തില്‍ താമര ദേശീയപുഷ്പമാണെല്ലോ. തമരയിലാണു ദേവന്മാരേയും ദേവിമാരേയും ഒക്കെ അവര്‍ ഇരുത്തുന്നതു. അങ്ങ്നെയുള്ളകൊത്തുപണികള്‍ ധാരാളം കാണാനുണ്ടു.
ക്രിസ്ത്യാനികളെസംബന്ധിച്ചുപറയുമ്പോള്‍ കുരിശു യേശുവിന്‍റെ പ്രതീകമാണു.യേശുവിനു കൊടുക്കുന്ന അതേ ബഹുമാനവും ആദരവും കുരിശിനും നാം കൊടുക്കുന്നു.
മലങ്കരസഭയില്‍ സ്ളീബാ വന്ധനവിനു ( ദുഖവെള്ളി )
"രക്ഷ - തന്ന - മാര്‍ സ്ളീബായേ നമിച്ചീടുന്നു " എന്നാണു പാടുന്നതു
കുരിശു യേശുവിനെ തന്നെ കാണിക്കുന്നു. കുരിശിനെ വണങ്ങുന്നവന്‍ യേശുവിനെ തന്നെയാണൂ വണങ്ങുന്നതു
താമരപ്പൂവില്‍ സ്പര്‍ശിക്കുന്നില്ല.
അങ്ങനെ വന്ദ്യമായികരുതുന്ന കുരിശിനെ താമരപ്പൂവില്‍ വച്ചിരിക്കുന്നു. പക്ഷേ ശ്രദ്ധിക്കാനുള്ള കാര്യം താമരപ്പൂവില്‍ കുരിശു സ്പര്‍ശിക്കുന്നില്ല .ഭാരതസംസ്കാരം സ്വീകരിച്ചു വിശ്വാസം വളര്ന്നുവെങ്ങ്കിലും അതു എല്ലാത്തിന്‍റെയും മുകളില്‍ അനന്യമായി നില കൊണ്ടു എന്നാണു ഇതു സൂചിപ്പിക്കുന്നതു.
ശുന്യമായകല്ലറയെ സൂചിപ്പിക്കുന്നു
രൂപമില്ലാത്ത കുരിശു യേശുവിന്‍റെ ശൂന്യമായ കല്ലറയെ സുചിപ്പിക്കുന്നു.
ഇതു കര്ത്താവു ഉദ്ധാനം ചെതതിന്‍റെ തെളിവാണു. കിഴക്കന്‍ സഭകളില്‍ രൂപമുള്ള കുരിശു ഉപയോഗിക്കാറില്ല.
അവരോഹണരൂപത്തിലുള്ള പ്രാവു
മൈലാപൂരിലെ സ്ളീബായിലെ പ്രാവു അവരോഹണരൂപത്തിലാണു. കുരിശിലേക്കു പറന്നിറങ്ങുന്നതു. ഇതിനു 13 സെന്‍റ്റീമീറ്റര്‍ നീളമാണു. അവരോഹണരൂപത്തിലുള്ള പ്രാവു എപ്പോഴും റൂഹാദക്കുദിശായുടെ പ്രതീകമാണെന്നാണു ക്രൈസ്തവ ഐക്കണോഗ്രഫി പഠിപ്പിക്കുന്നതു

ക്രിസ്ത്യാനികളെസംബന്ധിച്ചുപറയു

No comments:
Post a Comment