ഹോമിലി എങ്ങനെ വേണമെന്നു അച്ചന്മാര്‍ക്കയി റോമില്‍ നിന്നും ചിലനിര്‍ദേശങ്ങള്‍ കൊടുത്തിട്ടൂണ്ടൂ .
10 മിനിട്ടില്‍ കൂടരുതു
ജീവിതബ്ന്ധിയായ ഒരു കഥയോടെ തുടങ്ങണം
ആ ക്ഥയില്‍ വായിച്ച സുവിശേഷത്തിന്‍റെ സാരം അടങ്ങിയിരിക്കണം
അവസാനം സുവിശേഷത്തിന്‍റെ വിശദീകരണം കൊടുക്കുക.
എല്ലാം കൂടി പത്തുമിനിട്ടില്‍ ഒതുക്കുക.

നല്ലനിര്‍ദേശമാണു അതുസാധിക്കണമെങ്ങ്കില്‍ നല്ലതുപോലെ ഒരുങ്ങണം
ഞാന്‍ ഇതുപറയാന്‍ കാരണം അവസാനത്തെ സുവിശേഷം യോഹന്നാന്‍ ശ്ളീഹായുടേതാണെല്ലോ. അദ്ദേഹം എഴുതിതീര്‍ക്കുന്നതു ഏ.ഡി. 95 ലണു. ഇതുവരെ അദ്ദേഹം ഒരുങ്ങുകയായിരുന്നോ യെന്നു എനിക്കു ചിലപ്പോള്‍ തോന്നാറുണ്ടു .കാരണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം ഒരുഗാനം ആലപിച്ചുകൊണ്ടാണു .അതിനകത്തു താന്‍ എഴുതാന്‍ പോകുന്നതിന്‍റെ ചുരുക്കം അടങ്ങിയിട്ടുണ്ടു.
അദ്യത്തെ 5 വാക്യങ്ങളാണു ആഗാനം !
അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടു .സ്രിഷ്ടിയുടെ ആരംഭം മുതല്‍ തന്നെ തുടങ്ങുന്നു.

ആദിയില്‍ വചനമുണ്ടായിരുന്നു .
ഈപ്രപന്‍ചവും സകലചരാചരങ്ങളും സ്രിഷ്ടിക്കപ്പെട്ടതു വചനത്താലാണു.
വചനം ദൈവത്തോടുകൂടെ ആയിരുന്നു.
വചനമാണെല്ലോ മാംസംധരിച്ചു മനുഷ്യനായി അവതരിച്ചതു .
വചനം ദൈവമായിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.
അതേ മാംസംധരിച്ച വചനം ദൈവത്തോടുകൂടെ ആയിരുന്നു .ദൈവമായിരുന്നു.
സമസ്തവും അവനിലലടെ ഉണ്ടായി അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.
അവനില്‍ ജീവനുണ്ടായിരുന്നു ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല . യോഹന്നാന്‍ 1: 1---- 5 വരെ നാം ഇതുകാണുന്നു.
എന്താണു ഇരുള്‍ ? അങ്ങനെ ഒരു വസ്തുവുണ്ടോ ?
എന്തെങ്കിലും കൂട്ടിയോജിപ്പിച്ചാല്‍ ഇരുള്‍ ഉണ്ടാകുമോ ?
അങ്ങനെ ഒരു പ്രതിഭാസമുണ്ടു ! അതെങ്ങനെയാണു അനുഭവപ്പെടുക ?
പ്രകാശമെന്നോരു വസ്തു ഉണ്ടെന്നുപറയാം . ചിലവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചാലും പ്രകാശം ഉണ്ടാകും . അപ്പോള്‍ പ്രകാശം എന്നതു ഒരു സത്യമല്ലേ ?
ഇരുട്ടു എങ്ങനെയാണു അനുഭവപ്പെടുക ?
പ്രകാശം ഇല്ലെങ്കില്‍ ഇരുട്ടു അനുഭവപ്പെടുന്നു.
ചുരുക്കത്തില്‍ പ്രകാശത്തിന്‍റെ അഭാവമണു ഇരുട്ടെന്നുപറയാം
ദൈവീകപ്രകാശത്താല്‍ പൂരിതരായിരുന്ന ആദമും ഹവ്വായും അന്ധകാരം കൊണ്ടു നിറഞ്ഞതു അവര്‍ ദൈവതിരുമുന്‍പില്‍ നിന്നും ( മുഖാഭിമുഖമായിരുന്ന അവസ്ഥയില്‍ നിന്നും ) ഓടിയകന്നപ്പോള്‍ അധവാ ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥ്അയിലേക്കു വന്നപ്പോള്‍ അതായതി 180 ഡിഗ്രി തിരിഞ്ഞപ്പോള്‍ അവര്‍ അന്ധകാരത്തിലായി. അവരുടെ മനസ് അന്ധകാരാവ്രുതമായിതീര്ന്നു.

ഭൂമിയില്‍ പ്രകാശം പരത്തുന്നതുസൂര്യനാണു. ഭൂമിയുടെ കറക്കത്തില്‍ ചിലഭാഗങ്ങള്‍ സൂര്യനില്‍ നിന്നും മറയുന്നു. അതു 180 ഡിഗ്രിയാകുമ്പോള്‍ അന്ധകാരത്തിന്‍റെ വ്യാപ്തം കൂടുന്നുവെന്നു പറയാം .
" പ്രകാശത്തെ കീഴടക്കാന്‍ ഇരുളിനു കഴിയില്ല." ( യോഹ,1: 5 )
എന്നാല്‍ പ്രകാശത്തില്‍ നിന്നും അകന്നാല്‍ , പ്രകാശം ഇല്ലാതായാല്‍ ഇരുട്ടു വ്യാപിക്കുന്നു.
യേശു പറഞ്ഞു " ഞാന്‍ ലോകത്തിന്‍റെ പ്രകാശ്അമാകുന്നു. "
അതേ യേശുവുമായുളള ബന്ധത്തിലാണു ഒരുവന്‍ പ്രകാശത്തിലാകുക. യേശുവിനെ സ്വീകരിക്കുന്നില്ലെങ്ങ്കില്‍ , കൂദാശകളില്കൂടി യേശുവുമായി ഒന്നാകുന്നൊല്ലെങ്കില്‍ ,യേശുവുമായുളള കൂട്ടായുമ തകര്ന്നാല്‍ അവനിലെ പകാശം അസ്തമിക്കുകയും ഇരുള്‍ വ്യാപിക്കുകയും ചെയ്യും .
അടുപ്പില്‍ ജ്വലിച്ചുനില്ക്കുന്ന തീകനലുകള്‍ വീണ്ടും ഉജ്വലിപ്പിക്കുന്നില്ലെങ്കില്‍ അതു ക്രമേണ ചാരം പൊതിയുകയും അവസാനം കെട്ടുപോകയും ചെയ്യും .
ഒരിക്കല്‍ യേശുവുമായുള്ല ബന്ധത്തിലായിരിക്കുന്ന ഒരാള്‍ ആ ബന്ധം നവവകരിക്കാതിരുന്നാല്‍ പ്രകാശം മങ്ങും. കാലക്രമത്തില്‍ അന്ധകാരമയമായിമാറും .
പ്രകാശമായയേശുവിനോടു പുറം തിരിഞ്ഞിരുന്നാലും ഇതുതന്നെ സംഭവിക്കും
അതിനാല്‍ യേശുവില്‍ നിന്നും അകന്നിരിക്കുന്നവര്‍ യേശുവിന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അനുരന്ഞ്ജനത്തിന്‍റെ കൂദാശ സ്വീകരിച്ചുകൊണ്ടു വീണ്ടും പ്രകാശത്തിലേക്കു അടുത്തുവരാം !
നമ്മുടെ ഹ്രുദയത്തില്‍ യേശുജനിക്കാന്‍ നമുക്കു അവസരമുണ്ട്ാഅക്കാം
എല്ലാസഹോദരന്മാര്‍ക്കും ജനനപ്പെരുന്നാളിന്‍റെ മംഗളങ്ങള്‍ ആശംസിക്കുന്നു !

Good massge God bless u+
ReplyDelete