ഒരു സന്ദേശം എഴുതിയാലോ ? കുറവുകണ്ടാല്‍ അതു നികത്തി മനസിലാക്കുക !
പിറവിതിരുന്നാള്‍ സന്ദേശമാണു മനസില്‍ വരുന്നതു !
ഏതാനും ആഴ്ച്ചകള്‍ക്കുമുന്‍പു പത്രത്തില്‍ ഒരു വാര്‍ത്തകണ്ടു നിങ്ങള്‍ മറക്കാറായില്ല. ഒരു അമ്മയുടെ കയ്യില്‍ നിന്നും ഒരു പിന്‍ചു കുഞ്ഞു അബദ്ധത്തില്‍ കിണറ്റില്‍ വീണു. അമ്മ ഒന്നും ചിന്തിച്ചില്ല. കിണറ്റിലേക്കു എടുത്തു ചാടി കുഞ്ഞിനെ കോരിയെടുത്തു. പക്ഷേ നീന്തല്‍ അറിയാത്ത അമ്മ വളരെ വിഷമിച്ചു.ഭാഗ്യവശാല്‍ കിണറിന്‍റെ അരിഞ്ഞാണത്തില്‍ (ചുറ്റുപടിയില്‍ ) പിടികിട്ടി കുഞ്ഞുമായി അവിടെ കിടന്നു. ആരൊക്കെയോ ഒാടി വന്നു അവരെ രക്ഷിച്ചു. നീന്തല്‍ അറിയില്ലെന്നോ ആരെങ്കിലും വന്നില്ലെങ്കില്‍ രക്ഷപെടില്ലെന്നോ ആ അമ്മ ചിന്തിച്ചില്ല. ഉടനെ കിണറ്റിലേക്കു എടുത്തുചാടി.എന്തിനു ? അതാണു സ്നേഹം . " മാത്രുസ്നേഹം "
ദൈവസ്നേഹം
താന്‍ ദൈവമായിരിക്കെ , പാപത്തിന്‍റെ അടിമയായി , പാപചേറ്റില്‍ മുങ്ങികിടന്ന മനുഷ്യനെ രക്ഷിക്കാനായി പാപമായിതീര്‍ന്നു ,മനുഷ്യനായി അവനില്‍ ഒരാളായി, അവന്‍റെ എല്ലാ ഇല്ലായ്മയിലും പങ്കുപറ്റി , അവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ,പീഢകള്‍ സഹിച്ചു മരിക്കാനായി , മനുഷ്യാവതാരം ചെയ്തു ഇതാണു സ്നേഹം ."ദൈവികസ്നേഹം" . ദൈവം സ്നേഹത്തിന്‍റെ ഇരിപ്പെടമാണു .സ്നേഹംതന്നെ യാണു.
പഴയനിയമത്തിലെ ദൈവം ക്രൂരനാണെന്നുതോന്നും.
പപത്തിനു തലമുറകളോളം പ്രതികാരം ചെയ്യുന്നവന്‍
പ്രതികാരത്തിനും രക്തചൊരിച്ചിലിനുംകൂട്ടു നില്ക്കുന്നവന്‍
പലപ്പോഴും ദൈവത്തെ ക്രൂരനായിട്ടാണൂ ചിത്രീകരിക്കുക.
യേശുവന്നപ്പോള്‍ അതല്ല ദൈവത്തിന്‍റെ മുഖമെന്നു പഠിപ്പിച്ചു.
അനുതപിക്കുന്നവനോടു ക്ഷമിക്കുന്ന ദൈവം .
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പിതാവു.
തിരികെ വരുന്നവനെ മാറോടണക്കുന്നപിതാവു.
വേശ്യകളേയും, ചുങ്കക്കാരേയും , പാപികളേയും .വ്യഭിചാരികളേയും, സ്വവര്‍ഗഭോഗികളേയും പാര്‍ശ്വവല്ക്കരിക്കാത്ത യേശുവിനെയാണു നാം കാണുക. അതേ അതാണു പിതാവിന്‍റെ സ്നേഹം .ആസ്നേഹമാണു യേശു മനുഷ്യനായി അവതരിക്കാന്‍ കാരണമായിതീര്‍ന്നതു.
അവതരിച്ചതോ ദരിദ്രനില്‍ ദരിദ്രനായി വേണമെങ്കില്‍ രാജകൊട്ടാരത്തില്‍ രാജാവായിജനിക്കാമായിരുന്നു. തീരെ മോശമായ വംശാവലിയിലാണു യേശുവിന്‍റെ ജനനം .

വിശുദ്ധ മത്തായി സുവിശേഷം ആരംഭിക്കുന്നതു വംശാവലിയോടെയാണു.
രാജാക്കന്മാരൊക്കെ വംശാവലീഴുതുന്നതു അവരുടെ മഹത്വം കാണിക്കാനാണു .വളരെപാരമ്പര്യമുള്ള കുടുംബമാണു.ധാരാളം മഹാരാജക്കന്മാര്‍ ഈ വംശത്തിലുണ്ടായിരുന്നു എന്നുകാണിക്കനാണു
എന്നാല്‍ എന്തിനാണു യേശുവിന്‍റെ വംശഅവലിയെഴുതിയതെന്നു നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. കുറെ പിതാക്കന്മാരുടെ പേരുകള്‍ പറയുന്നു ! എന്തിനു ?
യേശുവിന്‍റെ വംശാവലിയുടെ മഹത്വമല്ല അതിന്‍റെ പോരായ്മകളാണു നാം മനസിലാക്കേണ്ടതു .വംശാവലിയില്‍ വേശ്യകളും , വ്യഭിചാരികളും ,പാപികളും ,പുറജാതിക്കാരും , എല്ലാം ഉള്‍പ്പെടുന്ന ഒരു വംശാവലിയാണു യേശുതിരഞ്ഞെടുത്തതു . എന്തിനുവേണ്ടി ?
യേശുവിന്‍റെ ജനനം സാര്‍വത്രീകമാണു എല്ലാവരേയും രക്ഷിക്കാനാണു യേശുവന്നതു , എല്ലാപോരായമകളുമുള്ള ഒരു വംശാവലിതന്നെ യേശുതിരഞ്ഞെടുത്തതു അവിടുത്തെ സ്നേഹം കൂടുതല്‍ വ്യക്തമകാനാണു.
ദൈവത്തിന്‍റെ സ്നേഹം മനസിലാക്കാന്‍ ഉതകുന്നതാണു യേശുവിന്‍റെ ഈ ത്യാഗം .
സ്നേഹിതനുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല.
ദൈവത്തിന്‍റെ ഈ സ്നേഹം ഉള്‍കൊണ്ടുകൊണ്ടു നമുക്കു പരസ്പരം സ്നേഹിക്കാം
പിറവിതിരുന്നാളിന്‍റെയും പുതു വല്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിക്കുന്നു.
പിറവിതിരുന്നാള്‍ സന്ദേശമാണു മനസില്‍ വരുന്നതു !
ഏതാനും ആഴ്ച്ചകള്‍ക്കുമുന്‍പു പത്രത്തില്‍ ഒരു വാര്‍ത്തകണ്ടു നിങ്ങള്‍ മറക്കാറായില്ല. ഒരു അമ്മയുടെ കയ്യില്‍ നിന്നും ഒരു പിന്‍ചു കുഞ്ഞു അബദ്ധത്തില്‍ കിണറ്റില്‍ വീണു. അമ്മ ഒന്നും ചിന്തിച്ചില്ല. കിണറ്റിലേക്കു എടുത്തു ചാടി കുഞ്ഞിനെ കോരിയെടുത്തു. പക്ഷേ നീന്തല്‍ അറിയാത്ത അമ്മ വളരെ വിഷമിച്ചു.ഭാഗ്യവശാല്‍ കിണറിന്‍റെ അരിഞ്ഞാണത്തില്‍ (ചുറ്റുപടിയില്‍ ) പിടികിട്ടി കുഞ്ഞുമായി അവിടെ കിടന്നു. ആരൊക്കെയോ ഒാടി വന്നു അവരെ രക്ഷിച്ചു. നീന്തല്‍ അറിയില്ലെന്നോ ആരെങ്കിലും വന്നില്ലെങ്കില്‍ രക്ഷപെടില്ലെന്നോ ആ അമ്മ ചിന്തിച്ചില്ല. ഉടനെ കിണറ്റിലേക്കു എടുത്തുചാടി.എന്തിനു ? അതാണു സ്നേഹം . " മാത്രുസ്നേഹം "
ദൈവസ്നേഹം
താന്‍ ദൈവമായിരിക്കെ , പാപത്തിന്‍റെ അടിമയായി , പാപചേറ്റില്‍ മുങ്ങികിടന്ന മനുഷ്യനെ രക്ഷിക്കാനായി പാപമായിതീര്‍ന്നു ,മനുഷ്യനായി അവനില്‍ ഒരാളായി, അവന്‍റെ എല്ലാ ഇല്ലായ്മയിലും പങ്കുപറ്റി , അവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ,പീഢകള്‍ സഹിച്ചു മരിക്കാനായി , മനുഷ്യാവതാരം ചെയ്തു ഇതാണു സ്നേഹം ."ദൈവികസ്നേഹം" . ദൈവം സ്നേഹത്തിന്‍റെ ഇരിപ്പെടമാണു .സ്നേഹംതന്നെ യാണു.
പഴയനിയമത്തിലെ ദൈവം ക്രൂരനാണെന്നുതോന്നും.
പപത്തിനു തലമുറകളോളം പ്രതികാരം ചെയ്യുന്നവന്‍
പ്രതികാരത്തിനും രക്തചൊരിച്ചിലിനുംകൂട്ടു നില്ക്കുന്നവന്‍
പലപ്പോഴും ദൈവത്തെ ക്രൂരനായിട്ടാണൂ ചിത്രീകരിക്കുക.
യേശുവന്നപ്പോള്‍ അതല്ല ദൈവത്തിന്‍റെ മുഖമെന്നു പഠിപ്പിച്ചു.
അനുതപിക്കുന്നവനോടു ക്ഷമിക്കുന്ന ദൈവം .
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പിതാവു.
തിരികെ വരുന്നവനെ മാറോടണക്കുന്നപിതാവു.
വേശ്യകളേയും, ചുങ്കക്കാരേയും , പാപികളേയും .വ്യഭിചാരികളേയും, സ്വവര്‍ഗഭോഗികളേയും പാര്‍ശ്വവല്ക്കരിക്കാത്ത യേശുവി