Wednesday 28 May 2014

എന്‍റെ ദൈവം കത്തോലിക്കനല്ല!!!

ജീവിതവിശുദ്ധിയും സ്വര്‍ഗപ്രാപ്തിയും

ജീവിതവിശുദ്ധിയില്‍കൂടി മാത്രമേ മഹാവിശുദ്ധസ്ഥലമായ സ്വര്‍ഗത്തില്‍ ചെന്നുചേരാന്‍ സാധിക്കൂ. പരമപരിശുദ്ധനായ ദൈവം വസിക്കുന്ന സ്ഥലം അതിവിശുദ്ധമാണു. സുദ്ധമല്ലത്തതൊന്നും അവിടെ പ്ര്വേശിക്കുക സാധ്യമല്ല. ദൈവം സ്രിഷ്ടിച്ച മനുഷ്യരൊന്നും നശിക്കുന്നതു ദൈവത്തിനിഷ്ടമല്ല. അവനെ ദൈവവാഹകനായിട്ടാണു ദൈവം സ്രിഷ്ടിച്ചതു. അവന്‍ എതു ജാതിയില്‍ പെട്ടവനായാലും അവന്‍ ദൈവസ്രഷ്ടിയും  ദൈവ വാഹകനുമാണു. ദൈവത്തിനു വസിക്കാനുള്ള ആലയമാണു മനുഷ്യന് എതു ജാതിയില് പെട്ടവനായാലും !

ദൈവാന്വേഷണം മനുഷ്യനില്‍

പാപം മൂലം ദൈവത്തിലല്‍ നിന്നും അകന്ന മനുഷ്യന്‍ എന്നെന്നേക്കുമായി അകന്നിരിക്കുകയല്ലായിരുന്നു. ദൈവത്തെ കണ്ടുമുട്ടുവാനുള്ള അന്വേഷണത്തിലായിരുന്നു അവന്‍.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു സമീപസ്ഥനാണൂ ..അവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും അവിടുന്നു അവര്‍ക്കു ചെയ്തുകൊടുത്തു. നായകന്മാരെ കൊടുത്തു.

നായകന്മാരും പ്രവാചകന്മാരും 

ഇസ്രായേല്‍ ജനത്തിനെ നയിക്കാന്‍ പ്രവാചകന്മാരെ കാലാകാലങ്ങളില്‍ നല്കിയതുപോലെ ലോകം മുഴുവനിലുമുള്ള ജനത്തെ നയിക്കുവാനും അവര്‍ക്കു ആധ്യാത്മീക ഉണര്‍വു നല്കാനുമായി അവരുടെ യിടയിലും നായകന്മരെ ദൈവം അയച്ചുവെന്നു പറയുന്നതില്‍ തെറ്റില്ലെന്നാണു എനിക്കുതോന്നുന്നതു.
ബുദ്ധമതത്തിലും ,ജൈനമതത്തിലും സിക്കുമതത്തിലും ഹിന്ദുമതത്തിലും ആദിവാസി സമൂഹത്തിലും ഒക്കെ ഓരോരോ കാലയളവില്‍ അവരെ നയിക്കുന്നതിനും ദൈവത്തിന്‍കലേക്കു തിരിയുന്നതിനും ഒക്കെ കാരണമായിട്ടുള്ളതു ദൈവം അവരെ നയിക്കുന്നുവെന്നുള്ളതിനു തെളിവായിട്ടെടുക്കാം
എതു മതമെടുത്താലും അവരുടെയിടയില്‍  നിന്നും ഓരോരോ കാലയളവില്‍ ഓരോരുത്തര്‍  പൊങ്ങിവന്നു അവരെ നയിക്കുന്നതു കാണാം അവിടെയെല്ലാം ദൈവത്തിന്‍റെ  ഇടപെടലായിവേണം കാണുവാന്‍ .കായേനെയും ഇസ്മായേലിനെയും ഒന്നും ദൈവം കൈ വിട്ടില്ല. അവരില്‍ നിന്നെല്ലാം ഓരോ ജനതകളാണു വളര്‍ന്നു വന്നതു . അവിടെയെല്ലാം ദൈവത്തിന്‍റെ കരം ഇല്ലായെന്നു പറയുന്നതു ശരിയായിരിക്കില്ല.

നമ്മുടെ തെറ്റായ ധാരണ

നമ്മള്‍  മാത്രമാണു ദൈവമക്കള്‍  ക്രിസ്ത്യാനികള്‍ മാത്രമാണു രക്ഷിക്കപ്പെട്ടവര്‍ മറ്റവരെല്ലാം നാശത്തിന്‍റെ  മക്കളാണൂ. അവരെല്ലാം പിശാചിനെ ആരാധിക്കുന്നവരാണു.അവരെല്ലാം പിശാചിനുള്ളവരാണു. നമ്മുടെ മതം മാത്രമാണു ദൈവത്തിന്‍റെതു ബാക്കിയെല്ലാം പിശാചിനുള്ളതാണു. അതിനായി നമ്മള്‍   വചനവും കോട്ടു ചെയ്യും.     “ വിജാതീയര്‍ ബലി അര്‍പ്പിക്കുന്നതു പിശാചിനാണു .“  അതിനാല്‍ എല്ലാവിജാതീയരും പിശാചിന്‍റെ കൂട്ടരാണെന്നും അവരുമായി ഒരു ബന്ധവും പാടില്ലെന്നും പറയും . അതു അതുപോലെ അംഗീകരിക്കാന്‍ പറ്റില്ല.

അതുകൊണ്ടാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു
“ എല്ലാമതങ്ങളിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.”

എന്നുപറയുമ്പോള്‍ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ നാം അതു മനസിലാക്കണം . അന്യമതങ്ങളിലുള്ള നല്ലാകാര്യങ്ങളെ നല്ലതാണെന്നു പറയാനുള്ള ചങ്കൂറ്റം നാം കാണിക്കുകതന്നെ വേണമെന്നാണു എന്‍റെ അഭിപ്രായം. പരസപരം മനസിലാക്കാന്‍  അവരുമായി സ്ംവാദത്തിലേര്‍പ്പെടുന്നതില്‍ എന്താണു തെറ്റു ?തെറ്റില്ലെന്നാണു കൌണ്സില്‍ പറയുന്നതു .
എല്ലാമതങ്ങളും സത്യന്വേഷികളാണു .
എല്ലാവരും ദൈവത്തിങ്കലേക്കാണു ലക്ഷ്യം വച്ചിരിക്കുന്നതു.
അതിനാല്‍ അവരും ദൈവമക്കളാണെന്നുള്ള സത്യം അംഗീകരിക്കാം
ദൈവം അവര്‍ക്കും ദൈവികദര്‍ശനങ്ങള്‍  നല്കിയിട്ടുണ്ടു .
ദൈവികദര്‍ശനങ്ങളെ മാനുഷീകഭാഷയില്‍ വിശകലനം ചെയ്യുംപോള്‍ അതിന്‍റെ പൂര്‍ണതയില്‍ കിട്ടിക്കാണില്ല. എങ്കിലും അവരെയും ദൈവം നയിക്കുന്നു.                                                                                                     ഉപവാസവും പ്രാര്‍ത്ഥനയും ധ്യാനവും ദൈവികമാണു.
ഇവകള്‍ ഉള്ള മതങ്ങള്‍ ഒന്നും തന്നെ പൈശാചികമല്ല..
പ്രാര്‍ത്ഥനയും ഉപവാസവും പിശാചിനു എതിരാണു.
അതിനാല്‍ തന്നെ ഇവകള്‍  അനുഷ്ടിക്കുന്ന മതങ്ങള്‍ ദൈവത്തില്‍ നിന്നും അകലെയല്ലെന്നു നാം മനസിലാക്കണമെന്നാണു ഞാന്‍ പറയുന്നതു .

ഒറ്റ ദൈവമെയുള്ളു

ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പൈശാചികശക്തിയുണ്ടു അല്ലാതെ മറ്റോരു ദൈവമില്ല. അതിനാലാണു പൌലോസ് അപ്പസ്തോലന്‍ പറയുന്നതു ഈ ലോകത്തില്‍ സത്യേക ദൈവം മാത്രം അല്ലാതെ വിഗ്രഹമെന്നു പറഞ്ഞു ഒന്ന് ഈ ലോകത്തിലില്ല. എന്താണു അങ്ങനെ പറയാന്‍ കാരണം ?

വിഗ്രഹം.

എന്താണു വിഗ്രഹമെന്നു പറഞ്ഞാല്‍ ?
എതോ ദൈവത്തിന്‍റെ ശക്തിയെ ആവാഹിച്ചു ഒരു പ്രതിമയില്‍ സംവഹിക്കുന്നതാണു വിഗ്രഹം എന്നു പറയുന്നതു !
സത്യേകദൈവമല്ലാതെ മറ്റൊരു ദൈവം ഈ ലോകത്തിലല്‍ ഇല്ലാത്തതുകൊണ്ടു അങ്ങനെ ഒരു ദൈവത്തിനെ ആവാഹിക്കാന്‍ മനുഷ്യനു സാധ്യമല്ല. ലോകത്തില്‍ ഇല്ലാത്ത ഒരു ദൈവത്തെ എങ്ങനെ ആവാഹിക്കും? അങ്ങനെ എതോ ദൈവം ഇല്ലാത്തതിനാലും അതിനെ ആവാഹിച്ചു പ്രതിമയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാലും വിഗ്രഹം എന്നു ഒന്നു ഈ ലോകത്തിലില്ലെന്നുള്ള ശ്ളീഹായുടെ വാക്കുകള്‍ എത്ര മനോഹരമാണു !

ദൈവജനം 

അരാണു ദൈവജനം ? ഇസ്രായേല്ക്കാരെ ദൈവത്തിന്‍റെ സ്വന്തം ജനമായിതിരഞ്ഞെടുത്തു .! എന്തിനുവേണ്ടി ? അവരെ മാത്രം രക്ഷിക്കാനാണോ ? ഒരിക്കലുമല്ല.
യേശുവിനു മനുഷ്യനായി അവതരിക്കാനും ഒരു ജനത്തെ ശിക്ഷണത്തില്കൂടി വളര്‍ത്തിയെടുത്തു അവരില്‍ കൂടി ലോകരക്ഷ നടപ്പാക്കാനും ദൈവം ആഗ്രഹിച്ചു. അതിനാല്‍ ഇസ്രായേല്‍ ജനത ദൈവത്തിന്‍റെ സ്വന്തം ജനമാണു .അവരെ സ്വന്തം ജനമായി അംഗീകരിച്ചു വളര്‍ത്തികൊണ്ടു വരുമ്പോഴും ലോകത്തിലുള്ള മറ്റു ജനതകളെയും ദൈവം യേശുവില്‍ ക്കൂടിയുള്ള രക്ഷയുടെ മാര്‍ഗത്തിലേക്കു അടുപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണു അവര്‍ക്കും ദര്‍ശനങ്ങളും മറ്റും കൊടുത്തതും ആധ്യാത്മീകതയില്‍ വളര്‍ത്തികൊണ്ടു വന്നതും .അപ്പോള്‍ ദൈവജനത്തിന്‍റെ  ഒന്നാം സ്ഥാനം അവര്‍ക്കായാലും ദൈവം വളര്‍ത്തികൊണ്ടുവന്ന  മറ്റുള്ളവരും ദൈവത്തിന്‍റെ ജനം എന്നുപറയുന്നതില്‍ തെറ്റുണ്ടെന്നു പറയാന്‍ പറ്റുമോ ?
അതുകൊണ്ടു രണ്ടാം വത്തിക്കാന്‍  കൌണ്സില്‍ പറയുന്നു എല്ലാമതങ്ങളിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.

കത്തോലിക്കാസഭയില്‍  95% ഉണ്ടെങ്ങ്കില്‍ ബാക്കി 5% എല്ലാ മതങ്ങളിലുമായി ചിതറിക്കിടക്കുന്നു. കത്തോലിക്കാസഭയില്‍ എത്ര % ഉണ്ടോ അതിന്‍റെ ബാക്കിമുഴുവന്‍  ബാക്കിയിള്ള മതങ്ങളില്‍ ഉണ്ടെന്നുവേണം ചിന്തിക്കാന്‍ ചുരുക്കത്തില്‍ ആരെയും പിശാചിന്‍റെ മതമെന്നു പറഞ്ഞു തള്ളികളയുന്നതും അവരെ അപകീര്ത്തിപ്പെടുത്തുന്നതും  “ താലിബാനിസമായി  “ മാറും അതില്‍ ക്രിസ്തീയതയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ എത്രപേര്‍ അംഗീകരിക്കുമെന്നു അറിഞ്ഞുകൂടാ.എതായാലും ദൈവം ആഗ്രഹിക്കുന്നതു മനുഷ്യരക്ഷയാണു. അതിനകത്തു ജാതിയോ മതമോയില്ലാ. അതുകൊണ്ടാണു ഫ്രാന്‍സീസ് പാപ്പാ പറഞ്ഞതു “ എന്‍റെ ദൈവം കത്തോലിക്കനല്ലെന്നു “

പൊട്ടു തൊടുന്നതും കാവി ഉടുക്കുന്നതും തെറ്റാണോ ?

ഞാന്‍ പറയുന്നതു ഇപ്പോഴത്തെ പൊട്ടിനെ പറ്റിയല്ല. പഴയകാലത്തു സ്ത്രീകള്‍ ചന്ദനം കൊണ്ടു ചിലപ്പോള്‍ കണ് മഷി കൊണ്ടു പൊട്ടു കുത്തും .അതു ഒരു കണ്ണിന്‍റെ ആക്രുതിയായിരിക്കും. അതു ഒരു കണ്ണായി സങ്കല്പിച്ചാല്‍ അതു ഒരു മൂന്നാം കണ്ണാണൂ ?   എന്തിനാണു ഈ മൂന്നാം കണ്ണു ?       നിനക്കു ദൈവത്തെ കാണണമെങ്കില്‍ നിന്‍റെ രണ്ടു കണ്ണുകൊണ്ടും അതു സാധിക്കില്ല. നിനക്കു ഒരു മൂന്നാം കണ്ണു ആവശ്യമാണു ആ കണ്ണില്‍ കൂടി മാത്രമേ നിനക്കു ദൈവത്തെ കാണാന്‍ പറ്റൂവെന്നാണു ഇതു സൂചിപ്പിക്കുക.  അല്ലാതെ എതോ സാങ്കല്പീക ദൈവത്തിന്‍രെ കണ്ണല്ലാഅതു.
അങ്ങനെ യെങ്കില്‍ പൊട്ടു തൊടുന്നതിലും ഒരു അധ്യാത്മീകത കാണാന്‍ കഴിയേണ്ടതല്ലേ ? അതിനാല്‍ തെറ്റില്ലെന്നു തന്നെ നമുക്കു അനുമാനിക്കാം .
കാവിയുടുക്കുന്നതിനെ പറ്റി ഡോ.രാധാക്രിഷ്ണന്‍  (പ്രസിഡന്‍റ്റ് ) പറഞ്ഞതിപ്രകാരമാണു.
“ എല്ലാവികാരങ്ങളെയും ജയിച്ചവന്‍റെ വസ്ത്രമാണു കാവി “
കാവിയെന്നു പറയുമ്പോള്‍ അഗ്നിയുടെ പ്രതീകമാണു . മാലിന്യങ്ങളെ മുഴുവന്‍ ശുദ്ധീകരിക്കുന്ന ഒന്നാണു അഗ്നി. അതിനാല്‍ കാവിക്കു ഒരു തകരാറുമില്ല.

അതുപോലെ ജീവിതവിശുദ്ധിയെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നായി വേണം സാംസ്കാരീകാനുരൂപണത്തെ കാണുവാന്‍

സാംസ്കാരികാനുരൂപണം

ജീവിതവിശുദ്ധിയേയോ വിശ്വാസത്തെയോ ഒരുതരത്തിലും ബാധിക്കാതെയുള്ള സാംസ്കരികാനുരൂപണത്തെ എതിര്‍കേണ്ടതുണ്ടോ ?
സാംസ്കാരികാനുരൂപണമെന്നു പറഞ്ഞതുകൊണ്ടു ഒരിക്കലും അതു മതാനുരൂപണമാകാന്‍ പാടില്ല. ഞാനുദ്ദേശിച്ചതു സാംസ്കാരികാനുരൂപണത്തിന്‍റെ പേരില്‍ അന്യ മതക്കാര്‍ മതത്തിന്‍റെതായി ഉപയോഗിക്കുന്ന സാധനങ്ങള്‍  നമ്മള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാലാണു മതാനുരൂപണമെന്നു ഞാന് എടുത്തുപറഞ്ഞതു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...