Wednesday 6 September 2017

ശുദ്ധീകരണ സ്ഥലം സത്യമോ മിഥ്യയോ ?

രണ്ടുദിവസമായി എന്‍റെ ചിന്ത മുഴുവന്‍ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചാണു. സത്യമോ  മിഥ്യയൊ ?

കടങ്ങള്‍ക്കു പരിഹാരവും, പാപങ്ങള്‍ക്കു മോചനവും രണ്ടുലോകങ്ങളിലും പ്രാപിക്കുമാറാകട്ടെയെന്നു  ബലിയര്‍പ്പണത്തില്‍ പ്രാര്ത്ഥിക്കുന്നു. ഏതാണു ഈ രണ്ടു ലോകം ? ഒന്നു ഈ ഭൂലോകമാണു. മറ്റേലോകം ഏതാണു ?

അനാഫുറാ ആരംഭിക്കുന്നതിനു മുന്‍പു
" വിശുദ്ധ സഭയുറ്റെ മക്കളും വിശ്വാസികളുമായ സകലപരേതരുടേയും ആത്മാക്കളെ എന്നും എന്നേക്കും രണ്ടുലോകങ്ങളിലും മനസലിവുതോന്നി അനുഗ്രഹിക്കുന്നവനുമാകുന്നു. "  1987 ലെ വി.കുര്‍ബാന തക്സാ പേജു 31.
" മഹോന്നതദൈവവും നമ്മുടെ രക്ഷകനുമായ യേശുമിശിഹായുടെ അനുഗ്രഹങ്ങള്‍ ഈ വിശുദ്ധരഹസ്യങ്ങള്‍ വഹിക്കുന്നവരിലുംകൊടുക്കുന്നവരിലും കൈകൊള്ളുന്നവരിലും ഉണ്ടാകട്ടെ. ഇവയില്‍ താല്പര്യപൂര്‍ വ്വം സംബധിച്ച എല്ലാവരിലും പരിശുദ്ധത്രീത്വത്തിന്‍റെ അനുഗ്രഹങ്ങള്‍ രണ്ടു ലോകങ്ങളിലും എന്നേക്കുമുണ്‍റ്റായിരിക്കട്ടെ. "

വി.യാക്കോബിന്‍റെ അനാഫുറാ പേജു 55.

ഇവിടെയെല്ലാം പാപമോചനവും അനുഗ്രഹങ്ങാളും ലഭിക്കുന്ന രണ്ടു ളൊകങ്ങളുണ്ടു. അവയില്‍ ഒന്നാണു ഈ ലോകം. കൂടാതെ മറ്റൊന്നു. അവടെയാണു ശുദ്ധീകരണം നടക്കുന്ന ഒരു ലോകം. പേരു എന്തുമാകാം.
ഈ സ്ഥലത്തെയാണു കത്തോലിക്കാസഭ ശുദ്ധീകരണ സ്ഥലം എന്നുപറയുന്നതു. ഇതു ഒരു വിശ്വാസ സത്യമാകയാല്‍ അതിനെ നിഷേധിക്കുന്നവന്‍ സഭയെ നിഷേധിക്കുന്നു, സഭയെ നിഷേധിക്കുന്നവന്‍ യേശുവിനെ നിഷേധിക്കുന്നു. യേസുവിനെ നിഷേധിക്കുന്നവന്‍ ദൈവത്ത നിഷേധിക്കുന്നു. കാരണം സഭയുടെ തല യേശുവും, യേശുവിന്രെ തല ദൈവവുമാകുന്നു.

സ്വര്‍ഗം, നരകം, പാതാളം, ശുദ്ധീകരണ സ്ഥലം.

ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ ഉണ്ടോ ? സ്വര്‍ഗം ഒരു സ്ഥലമാണോ ? നരകം ഒരു സ്ഥലമാണോ ? പാതാളം ഒരു സ്ഥലമാണോ ? ശുദ്ധീകരണ സ്ഥലം ഒരു സ്ഥലമാണൊ ?

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഇല്ല. കാരണം ആത്മാവു സ്ഥലകാലസമയ പെരിമിതികള്‍ക്കു അതീതമാണു. ആത്മാവിനു വസിക്കാന്‍ സ്ഥലം ആവശ്യമില്ല. നിത്യതക്കു സമയ പരിമിതിയില്ല.

ദൈവം വസിക്കുന്നൈടമാണു സ്വര്‍ഗം. ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവന്‍, പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിരിക്കുന്നവന്‍. അതാണു ദൈവം .അവിടമാണു സ്വര്‍ഗം. ചുരുക്കത്തില്‍ ഇതെല്ലാം ഒരു സ്ഥലമല്ല. ഒരു അവസ്ഥയാണു.

കെടാത്ത തീയും ചാകാത്ത പുഴുവും. അതില്‍ കിടന്നു മനുഷ്യന്‍ നരകത്തിലും, ശുദ്ധീകരനസ്ഥലത്തും വേദന അനുഭവക്കും പോലും ? ഇതു മനുഷ്യനു സങ്കല്പ്പിക്കാന്‍ കഴിയുന്ന ഒരു കാര്യം മാത്രമാണു. മാനുഷീകമായി അങ്ങനെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ.  ( Anthropological expression )

പിന്നെ എന്താണീവേദന ? കെടാത്ത തീയും, ചാകാത്ത പുഴുവുമില്ലെങ്കില്‍ എങ്ങനെ തീയില്‍ കിടന്നു ഉരുകും ?

ശരീരമില്ലാതെ എങ്ങനെ ഉരുകും ? ആത്മാവിനു എങ്ങനെ ഉരുകാന്‍ പറ്റും, ? തീ ആത്മാവിനെ എങ്ങനെ ബാധിക്കും ?  പിന്നെ എന്താണു ഈ വേദന ?
ദൈവത്തില്‍ നിന്നും വന്ന ആത്മാവു ദൈവത്തില്‍ ചെന്നുചേരണം. ദൈവത്തോടു കൂടെ ആയിരിക്കാനാണു മനുഷ്യന്‍ സ്രിഷ്ടിക്കപ്പെട്ടതു. അതു സാധിക്കാതെ പോകുക - ദൈവം നഷ്ടപ്പെടുക. അതാണു ആത്മാവിന്രെ വേദന.

നരകവേദന ഒരിക്കലും ദൈവത്തെ പ്രാപിക്കാന്‍ പറ്റില്ലെന്നുള്ള അതിവെദന. അതാണു ഒരു ആത്മാവിന്രെ കഠിനവേദന. അതാണു നരകയാതന.

എന്നാല്‍ സൂദ്ധീകരണം ആവശ്യമായ അത്മാവിനും കുറെക്കാലത്തേക്കു ദൈവം ന്ഷ്ടപ്പെടുകയെന്നുള്ല വെദനയാണു. പക്ഷേ അവിടെ പ്രത്യാശയുണ്ടു.

അതിനാണു നാം അവര്‍ക്കുവേണ്ടി പരിഹാര പ്രവര്ത്തികള്‍ ചെയ്യുന്നതു. അതു ആര്‍ക്ക്വേണ്ടി ചെയ്യുന്നോ അവര്‍ക്കുതന്നെകിട്ടുമെന്നല്ല അതിന്‍റെ  ക്രുപദൈവമാണു ആവശ്യക്കാര്‍ക്കു നല്കുക. നമ്മുറ്റെ കടമ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുക.

ഉദാ.പണക്കാരന്‍ കൂടുതല്‍ പണം ചിലവഴിച്ചു പരിഹാരക്രിയകളോ ദാനധര്മ്മമോ ചെയ്തതിനാല്‍ ആ ആത്മാവിനു അതു ലഭിക്കണമെന്നില്ല. ആര്‍ക്കു കൊടുക്കണമെന്നു ദൈവം നിശ്ചയിക്കുന്നു. കൊടുക്കുന്നു.

അതിനാല്‍ നാം ചെയ്യേണ്ടതു ചെയ്യാന്‍ നാം കടപ്പെട്ടവരാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...