Tuesday 5 September 2017

ഈ ലോകജീവിത്തിലെ മഹല്‍ സമ്പാദ്യം

കര്ത്താവുമായി സംയോജിക്കുന്നവന്‍ കര്ത്താവുമായി ഏക ആത്മാവായിത്തീരുന്നു.

അത്മാവാണു ജീവന്‍ നല്കുന്നതു ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
നഗ്നനായി വന്നു നഗ്നനായിതന്നെ പോകുന്നു.

യേശുവും നഗ്നനായി വന്നു നഗ്നനായിതന്നെ തിരികെപോയി.ഒരു തുണിക്കഷണം പോലും കൊണ്ടുപോയില്ല !

എങ്കില്‍ പിന്നെ ഈ ലോകജീവിതത്തില്‍ നമ്മുടെ നേട്ടം അധവാ സൌഭാഗ്യം എന്താണു ?

ജീവിതാന്ത്യത്തില്‍ ഒരാള്‍ക്കു ലഭിക്കുന്ന സൌഭാഗ്യകരമായ മരണമാണു അയാളുടെ നേട്ടം !

മരണം ഭയാനകമല്ല പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണു !

" ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു സൌജന്യമായി ഞാന്‍ കൊടുക്കും .വിജയം വരിക്കുന്നവനു ഇവയെല്ലാം അവകാശമായിലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും ." ( വെളി.21: 6- 7 )

ഭയപെടേണ്ടവര്‍

" എന്നാല്‍ ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍ മാര്‍ഗഇകള്‍ ,കൊലപാതകികള്‍ ,വ്യഭിചാരികള്‍, .......... എന്നിവരുടെ ഓഹരി തീയും ഗധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം ." ( വെളി.21: 8).

ഇവരെ സംബന്ധിച്ചു മരണം ഭയാനകമായിരിക്കും.

" മ്രുതിയാര്ന്നോരേ - സൌഭാഗ്യം
നിങ്ങക്കുത്ഥാനത്തിന്‍ നാളില്‍
ഉള്‍ക്കൊണ്ടൊരുയിരിന്‍ തിരുമെയ്യും
മോചനമേകും- തിരുരക്തമതും
നിങ്ങളെ നിര്ത്തീടും - വലഭാഗേ ."  ( മലങ്കരകത്തോലിക്കരുടെ ശവസ്ംസ്കാരം )

മരിച്ചവരേ, ഉയിര്‍പ്പുനാളില്‍ നിങ്ങള്‍ക്കു സൌഭാഗ്യം. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഭക്ഷിച്ച ജീവനുള്ള ശരീരവും  പാനം ചെയ്ത പാപപരിഹാരപ്രദമായ തിരു രക്തവും നിങ്ങളെ വലതു ഭാഗത്തു നിര്ത്തും.

പുനരുദ്ധാനത്തെ പറ്റി ശ്ളീഹാ പറയുന്നതു സ്രദ്ധിക്കാം.

" മരിച്ചവര്‍ ഉയിര്‍പ്പിക്കപെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം ? " ( 1കോറ്.15: 29 )

ശ്ളീഹായുടെ ഉപദേശം

" സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഖിക്കാതിരിക്കാന്‍ നിദ്രപ്രാപിച്ചവരെ പറ്റി നിങ്ങള്‍ക്കു അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തൂ എന്നു നാം വിശ്വസിക്കുന്നതുപോലെ യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും.    ( 1തെസേ.4:13 -14 )

തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കുന്നവര്‍ ജീവിക്കുമെന്നുള്ള ഉറപ്പു.
" മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്അത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " ( യോഹ.6: 50 - 51 )

എങ്ങനെയാണു ഭക്ഷിക്കേണ്ടതു ?

" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പത്തില്‍ നിന്നു ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പത്തില്‍ നിന്നും ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ( 1കോറ.11: 27 - 29 )
ചുരുക്കത്തില്‍ കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു ജീവനും അയോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു മരണവും സംഭവിക്കുന്നു. അവരാണു മരണത്തെ ഭയപ്പെടുന്നതു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...