Saturday 9 September 2017

സുപ്രധാന കല്പന

ദൈവസ്നേഹമാണോ മനുഷ്യസ്നേഹമാണോ ഏറ്റവും വലുതു ?    
             
യേശു പറഞ്ഞു ദൈവസ്നേഹമാണെന്നു.

 യഹൂദര്‍ക്കു 614 നിയമങ്ങള്‍ ഉണ്ടു .അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു ഏതെന്നു അവരുടെ ഇടയില്‍ തന്നെ തര്‍ക്കവും ഉണ്ടായിരുന്നു. ഈ അവസരത്തിലാണു യേശുവിനെ കുടുക്കാനായി ഫരിസേയര്‍ ചോദിച്ചതു " ഗുരോ നിയമത്തിലെ അതിപ്രധാന കല്പന ഏതാണു ? "

യേശു പറഞ്ഞു " നീ നിന്‍റെ ദൈവമായ കര്ത്താവിനെ പൂര്ണഹ്രുദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണമനസോടും കൂടെ സ്നേഹിക്കുക. ഇതാണു പ്രധാനവും പ്രഥമവുമായ കല്‍പന.

രണ്ടാമത്തെ കല്‍പനയും ഇതിനു തുല്ല്യം തന്നെ. അതായതു നിന്നെപ്പോലെ നിന്‍റെ അയല്ക്കാരനേയും സ്നേഹിക്കുക.

ഈ രണ്ടു കല്‍പനകളില്‍  സമസ്ഥനിയമവും പ്രവാചകന്മാരും അധിഷ്ടിതമായിരിക്കുന്നു.  ( മത്താ.22: 37 - 40 )

അങ്ങനെയെങ്കില്‍ ഏതാണു ഏറ്റവും വലിയ കല്പ്പന ?
ദൈവസ്നേഹമോ  മനുഷ്യസ്നേഹമോ ?
തുല്ല്യമെന്നു പറഞ്ഞാല്‍ അര്ത്ഥം എന്താണു ?

യേശു പറഞ്ഞു ഒന്നാമത്തേതിനു തുല്ല്യമാണു രണ്ടാമത്തേതെന്നു.

തുല്ല്യമെന്നു പറഞ്ഞാല്‍ ? രണ്ടും ഒരുപോലെയല്ലേ ?  ഒരേവിലയല്ലേ ?
അതിന്‍റെ അര്ത്ഥം ദൈവസ്നേഹമില്ലാതെമനുഷ്യസ്നേഹമോ, മനുഷ്യസ്നേഹമില്ലാതെ ദൈവസ്നേഹമോ ഇല്ല.  

യേശു പറഞ്ഞു " ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുവേണ്ടിചെയ്തു "  ചുരുക്കത്തില്‍ മനുഷ്യരില്‍ക്കൂടെയല്ലാതെ ഒരുവനു അപരിമേയനായ ദൈവത്തെ സ്നേഹിക്കുവാനോ ശുസ്രൂഷിക്കാനോ സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്ത ഒരുവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.

യേശു ഏറ്റവും വലിയ കല്പ്പനകളായി കരുതുന്നതു ദൈവസ്നേഹവും ( നിയ.6:5 )  സഹോദരസ്നേഹവു( ലേവ്യ.19 : 18 ) മാണു.  

ഇതില്‍ നിയമവും പ്രവാചകന്മാരും അടങ്ങിയിട്ടുണ്ടു  " താന്‍ പ്രകാശത്തിലാണെന്നു പറയുകയും അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണു. സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു "(1യോഹ. 2: 9)

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണു. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല.

" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും .അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും. "  ( 1യോഹ. 4:12 )

സഹോദരന്മാരേ ഞാന്‍ നിര്ത്തുന്നു. എഴുതിപ്പോയാല്‍ വലിയ ലേഖനമാകും. വായിക്കാന്‍ ആര്‍ക്കും സമയം കിട്ടില്ല. അതിനാല്‍ യേശു പറഞ്ഞതിന്‍റെ  ചുരുക്കം ഇങ്ങനെ എഴുതാമോ ?

ദൈവസ്നേഹം   =  മനുഷ്യസ്നേഹം.

എങ്കില്‍ നമുക്കു മനുഷ്യസ്നേഹത്തിലേക്കു കടന്നുവരാം ! 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...