Friday 8 September 2017

കത്തോലിക്കാ സഭയില്‍ വിഗ്രഹാരാധനയോ ?

അണികളെ കൂട്ടാന്‍ മോഹനവാഗ്ദാനങ്ങളും, നുണപ്രചരനങ്ങളും.
ഇന്നലത്തെ പോസ്റ്റുനു കമന്‍റിട്ട ഒരു സഹോദരന്‍ ചോദിച്ചതു സഭ എന്നു ഉണ്ടായി ? അപ്പസ്തോലന്മാര്‍ വിഗ്രഹാരാധന പഠിപ്പിച്ചോ ?

കത്തോലിക്കാ സഭയുടെ കുരിശടി കാണിച്ചിട്ടു അതിലുള്ല രൂപങ്ങള്‍ വിഗ്രഹാരാധനയാണെന്നു പറഞ്ഞു പഠിപ്പിച്ചു അണികളെ കൂട്ടുന്ന വലിയ സംഘടന ഇന്നു നിലവില്‍ ഉണ്ടു. അവരോടു പലപ്രാവശ്യം ബൈബിള്‍ ചൂണ്ടിക്കാട്ടി കര്യകാരണസഹിതം പറഞ്ഞതാണു. എന്നാലും വീണ്ടും വിഡ്ഡിത്തങ്ങള്‍ തന്നെ പറയും.

കത്തോലിക്കാസഭയില്‍ കാണുന്ന വിശ്വാസം ബൈബിള്‍ അധിഷ്ടിതം മാത്രമാണു. കാരണം അപ്പസ്തോലിക സഭയാണു. കര്ത്താവിന്‍റെ സഭയാണു. അതിനെ നയിക്കുന്നതു പരിശുദ്ധാത്മാവാണു.

കൊത്തു പണികളും രൂപങ്ങളും.

" കര്ത്താവു മോശയോടു അരുളിചെയ്തു യൂദാഗോത്രത്തില്‍ പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീക ചൈതന്യം നിറച്ചിരിക്കുന്നു ; സാമര്ത്ഥ്യവും ബുദ്ധിശക്തിയും വിഞ്ജാനവും, എല്ലാത്തരശില്പവേല കളിലുള്ള വൈദഗ്ദ്ധ്യവും ഞാനവനു നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം  ചെയ്യുക. സ്വര്ണം, വെള്ളി, ഓടു  എന്നിവകൊണ്ടു പണിയുക, പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തു പണിചെയ്യുക, എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കും വേണ്ടി വേണ്ടിയാണിതു "  ( പുറ. 31: 3 - 5 )
തനിക്കു വസിക്കാന്‍ ഒരു കൂടാരവും ഉടമ്പടിപത്രിക വയ്ക്കാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കാന്‍ മോശയോടു ആവശ്യ്പ്പെട്ടതിനുശേഷം ദൈവം പറഞ്ഞു

" ശുദ്ധിചെയ്ത സ്വര്ണം  കൊണ്ടു ഒരു ക്രുപാസനം നിര്മ്മിക്കണം. ക്രുപാസനത്തിന്രെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .... കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടു ഞാന്‍ നിന്നോടു സംസാരിക്കും. " ( പുറ .25: 17 - 22 )
ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദിഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശിലങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായികരുതി കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തനപുസ്തകത്തില്‍ അവിടുന്നു പറയുന്നുണ്ടു ( 5: 6 - 9 ) ; പുറ 20: 3-5 ).

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തള സര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നു രക്ഷപെടുവാന്‍ അനുവദിക്കില്ലായിരുന്നു.

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തുപണികളും ഉണ്ടാകുമായിരുന്നോ ? ദൈവാലയത്തിലെ പീഠത്തിന്രെ പലകകളില്‍ സിംഹം, കാള ,കെരൂബു എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവെച്ചു. എന്നാണെല്ലോ രാജാക്കന്മാരുടെ പുസ്തകത്തില്‍ നാം വായിക്കുക.

 ഞ്ജാനത്തിന്രെ പുസ്തകത്തില്‍ 16:6- 7 ല്‍ നാം കാണുന്നു  " നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. "

ഇതുപോലെ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അതുകാണുമ്പോള്‍ അവരുടെ വിശുദ്ധജീവിതം മനസിലാക്കാനും, അതുപൊലെ ജീവിക്കാന്‍ ശ്രമിക്കുന്നതും വിഗ്രഹാരാധനയാകില്ല ദൈവമഹത്ത്വം മാത്രമേ ആകുള്ലു. അവര്‍ ദൈവമാനെന്നും പരഞ്ഞല്ല വണക്കം. എന്നാല്‍ കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ദൈവമെന്നു പറഞ്ഞു അതിനെ ആരാധിച്ചപ്പോഴാണു വിഗ്രഹാരാധനയായതു.

അന്നത്തെ മനുഷ്യ്രേയും ഇന്നത്തെ മനുഷ്യ്രേയും താരതമ്മ്യം ചെയ്യാന്‍ പറ്റുമോ ? കാളക്കുട്ടിയെ കണ്ടപ്പോള്‍ അതാണു ഞങ്ങളുടെ ദൈവമെന്നും ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നും കൊണ്ടുവന്നതെന്നും പറയാനുള്ലവിവരമേ അന്നത്തെ മനുഷ്യര്‍ക്കു ഉണ്ടായിരുന്നുള്ളു. ഇന്നു ഒരു കാളക്കുട്ടിയെ കണ്ടിട്ടു ഇതാണു ദൈവമെന്നു പറയുന്നവര്‍ ആരെങ്കിലും കാണുമോ ? വെറുതെ അണികളെ തെറ്റിധരിപ്പിച്ചു കൂടെ നിര്ത്താനായി നുണപ്രചരണം നടത്തി  സഭക്കെതിരെ ആഞ്ഞടിക്കുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...