Thursday 7 September 2017

ബൈബിളും പാരമ്പര്യവും

പാരമ്പര്യം തോട്ടില്‍ കള. ബൈബിളില്‍ എവിടെയാ ഇതു പറഞ്ഞിരിക്കുന്നതെന്നു പറഞ്ഞാല്‍ മതിയെന്നു ചില സഹോദരന്മാര്‍ !

ഇവരോടു എന്തു പറയാന്‍ പറ്റും ? ഇവരുടെ സംസാരം കേട്ടാല്‍ യേശു അപ്പസ്തൊലന്മാര്‍ക്കു ഓരോ ബൈബിള്‍ കൊടുത്തിട്ടു ഇതും കക്ഷത്തില്‍ വെച്ചുവേണം സുവിശേഷം പറയാനെന്നു പറഞ്ഞതുപോലെ തോന്നും.

പാരമ്പര്യങ്ങളെ മുറുകിപ്പിടിക്കാന്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഭാഗമെല്ലാം അവര്‍ മറക്കും. 2 തെസേ.3:6 ; 1കോറ. 11:2 ; 1തെസെ.4: 1- 2 ; 2തിമൊ.1:13-14 ; ഫിലി.4;9 ; 2തെസേ .2:15  ഇവിടെയെല്ലാം വി. പാരമ്പര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണു പറയുക.

അല്പം കൂടി വിശദമായി ചിന്തിച്ചാല്‍ പെന്തക്കുസ്താദിനത്തില്‍ സഭ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം 70 വര്ഷത്തോളം വേണ്ടിവന്നു പുതിയനിയമത്തിലെ പുസ്തകം പൂര്ത്തിയാക്കാന്‍. ആഗ്രന്ഥങ്ങള്‍ ഉടലെടുത്തതാകട്ടെ ആദിമസഭയുടെ വി.പാരമ്പര്യങ്ങളില്‍ നിന്നും.
യേശുവും അപ്പസ്തോലന്മാരും  വഴിലഭിച്ച പഠനങ്ങളുടെയും പാരമ്പര്യ്ത്തിന്രെയും ബലത്തില്‍ മുന്നോട്ടുപോയ സഭ ഏ.ഡി. 393 ലാണു ബൈബിളിലെ പുസ്തകങ്ങള്‍ ഔദ്യോഗികമായി ആദ്യം അംഗീകരിച്ചതു. അതായതു മൂന്നു നൂറ്റാണ്ടുകളോളം പുതിയനിയമം ഇല്ലാതെയാണു സഭയില്‍ സുവിശേഷപ്രഘോഷണവും മറ്റും നടത്തിയതു. ( ആ വിവരം ഇന്നലെ ഉണ്ടായ കൂട്ടര്‍ക്കു അറിയില്ലെല്ലോ )

അതിലൊക്കെ പ്രധാനം ദൈവനിവേശിത ഗ്രന്ഥങ്ങള്‍ ഏവയെന്നു തീരുമാനിച്ചു അവ ബൈബിളില്‍ ഉള്‍പ്പെടുത്തിയതു സഭയില്‍ നിലനിന്ന പാരമ്പര്യവിശ്വാസത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു.

അപ്പോള്‍ പിന്നെ ദൈവവചനം തന്നെ പറയുന്നു പാരമ്പര്യങ്ങളെ ആദരിക്കാന്‍. പക്ഷേ പുതിയ ആഗതര്‍ക്കു അതു സ്വീകാര്യമല്ല.
പാവങ്ങളെ എല്ലാം അവരുറ്റെ വഴിക്കുതന്നെ വിടുന്നതാണു നല്ലതു. കാരനം എന്തു പറഞ്ഞാലും അവരുടെ ഹ്രുദയത്തില്‍ പ്രവേശിക്കില്ല.

( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാവിശ്വാസം ).

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...