Tuesday 27 October 2015

വിശുദ്ധ സ്ഥലത്തു അശുദ്ധാത്മാക്കളോ ?

" അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു നസ്റായനായ യേശുവേ നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു ? ഞങ്ങളെ നശിപ്പിക്കാനാണോ നീവന്നിരിക്കുന്നതു ? നീ ആരാണെന്നു എനിക്കറിയാം .ദൈവത്തിന്‍റെ പരിശുദ്ധന്‍ " . ( ലൂക്കാ. 4:31 - 34 )



ശുദ്ധ സ്ഥലത്തു അശുദ്ധാത്മാക്കള്‍ പ്രവേശിക്കില്ലാ. പഴയകാലം മുതല്‍ യഹൂദന്മാരുടെ ഇടയിലെ വിശ്വസമായിരുന്നൂ ഇതു . ശാബതു ആരംഭിച്ചാല്‍
വള്ളിയാച്ച വൈകിട്ടു പിശാചുക്കള്‍ എല്ലാം ജറുസലേം പട്ടണം വിട്ടു മലമുക്കളിലും കാടുക്കളിലും വസിക്കും പിന്നെ അവര്‍ തിരികെ വരുന്നതു ശാബതവസാനിച്ചു മാത്രം അതായതു ശനിയാഴ്ച്ച വൈകിട്ടെ അവര്‍ തിരികെ വരികയുള്ളു. ശാബതു വിശുദ്ധദിവസമാകയാല്‍ അവര്‍ വീശുദ്ധസ്ഥലവും വിശുദ്ധദിവസവും അവര്‍ക്കൂ അരോചകമാകയാല്‍ അവര്‍ ദൂരത്തു നില്ക്കും . ഇതാണു അവര്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്നതു .

ചുരുക്കാത്തില്‍ വിശുദ്ധസ്ഥലത്തു വിശുദ്ധിയോട്ടേ പ്രവേശിക്കണം .
അതിനാല്‍ യേശുപറാഞ്ഞു : " നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോടു എന്തെങ്ങ്കിലും വിരോധം ഉണ്ടെന്നു അവിടെ വെച്ചു ഓര്ത്താല്‍ കാഴ്ച്ച വസ്തു അവിടെ ബലിപീഠത്തിനു മുന്‍പില്‍ വെച്ചിട്ടു പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച അര്‍പ്പിക്കുക. " ( മത്താ..5: 23 - 24 )

അവരുടെ വിശ്വാസത്തിനു എതിരായ സംഭവമാണു നാം കാണുന്നതു . ശാബദു ദിവസം അശുദ്ധാത്മാവു സിനഗോഗില്‍ കയറിയിരിക്കുന്നു. ? എല്ലാം തകിടം മറിഞ്ഞൌരു പ്രതീഭാസം !

ഇതു ഇന്നത്തേ ക്രിസ്ത്യ്യാനികളായ നമ്മുടെ ചിത്രമാണോ ഇവിടെ കാണുന്നതു ?
സഹോദരനുമായി രമ്യപ്പെട്ടിട്ടു മാത്രം ബലി അര്‍പ്പണം (മത്താ.5:23 -- 24 )
ശാബദ് ( വിശുദ്ധദിവസം ) ആരംഭിക്കൂന്നതു വെള്ളിയാഴ്ച്ച വൈകിട്ടു മുതല്‍ ശനിയാഴ്ച്ച വൈകിട്ടുവരെയാണു .നമ്മുട്ടെ വിശുദ്ധദിവസം ഞയറാഴ്ച്ചയായതിനാല്‍ ശനിയാഴ്ച്ച വൈകിട്ടുമുതല്‍ ഞയറാഴ്ച്ച വൈകിട്ടുവരെയാണു. നമ്മള്‍ വിശുദ്ധമായി ആചരിക്കേണ്ടതു ! പക്ഷേ ????

കടം തീര്‍ക്കാന്‍ ഒരു പള്ളിയില്‍ പോക്കു .


ഞയറാഴ്ച്ച 5 മണിക്കു പള്ളീയില്‍ പോയി കടം തീര്ത്തു . ഇനിയും ദിവസം മുഴുവന്‍ ഫ്രീ ! എന്തുപണിക്കും പോകാം കടം തീര്‍ന്നു. ഇങ്ങനെയുളള നമ്മളെ എന്തുപേരാണു വിളിക്കേണ്ടതു ?.
പുറം മിനുക്കി ,പൂക്കാള്‍ വിതറി തിരികള്‍ കത്തിച്ചു ,സാമ്പ്രാണിതിരികള്‍ പുകഞ്ഞു നറുമ്മണം പരത്തുന്ന കുഴിമാടങ്ങളെന്നോ ? പുറം സുന്ദരം ,മനോഹരം ..പക്ഷേ അകം ചീഞ്ഞ ശരീരഭാഗങ്ങളും !
ദൈവം പുറമല്ല ഹ്രുദയമാണു പരിശോധിക്കുന്നതു !

സഹോദരനുമായി രമ്യപ്പെട്ടിട്ടു മാത്രം ബലി അര്‍പ്പണം (മത്താ.5:23 -- 24 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...