Thursday 22 October 2015

എന്തുകൊണ്ടാണു സെക്റ്റുക്കാരുടെ കൈവയ്പ്പു സഭ അംഗീകരിക്കാത്തതു ?

യേശുവിന്‍റെ നാമത്തില്‍ മാമോദീസാ (സ്നാനം )സ്വീകരിച്ചതുകൊണ്ടു മാത്രം പരിശുദ്ധാത്മാവിനെ ലഭിക്കുമോ ?

" സാമരീയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലേമിലുള്ള അപ്പസ്തോലന്മാര്‍ പത്രോസിനേയും യോഹന്നാനേയും അവരുടെ അടുത്തേക്കു അയച്ചു. അവര്‍ ചെന്നു അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരികകകേണ്ടതിനു,അവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു. കാരണം അതുവരെ പാരിശുദ്ധാത്മാവു അവരിലാരുടേയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്ത്താവായ യേശുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകമാത്രമേ ചെയ്യ്തിരുന്നുള്ളു. .പിന്നീടു അവര്‍ അവരുടെ മേല്‍ കൈകള്‍ വെച്ചു. അവര്‍ പരിശുദ്ധാത്മാവിനെ സ്വവകരിക്കുകയും ചെയ്തു.(അപ്പ.8:14 - 17 )

ശ്രദ്ധിക്കേണ്ടകാര്യം ..

1) അപ്പസ്തോലന്മാരോ അവരുടെ പിന്‍ഗാമ്മികളോ മാത്രം കൈകള്‍ വെച്ചാലേ പരിശുദ്ധാത്മാവിനെ ലഭിക്കൂ.
2) അധികാരമില്ലാത്തവര്‍ ( പിന്തുട്ടര്‍ച്ചാധികാരം ലഭിക്കാത്തവര്‍ ) വെള്ളത്തില്‍  മുക്കിയതുകൊണ്ടോ കൈ വെച്ചതുകൊണ്ടോ പരിശുദ്ധാത്മാവിനെ ലഭിക്കില്ല. 
3) സ്വയമായി അരുടെ മേലും പരിശുദ്ദ്ധാത്മാവു ഇറങ്ങിവരുന്നില്ല. (അപ്പസ്തൊലന്‍റെ സാന്നിധ്യത്തില്‍ പോലും ആത്മാവു വരാം ഉദാ. കൊര്ണേലിയൊസ് , കന്യാമറിയത്തിന്‍റ സാന്നിധ്യത്തില്‍ ഏലിസബേത്തൂ ) പഴയനിയമവും പുതിയനിയമവും നമ്മേ പഠിപ്പിക്കുന്നതു ഇതാണു . ആരെയെങ്കിലും അഭിഷേകം ചെയ്യണമെങ്ങ്കില്‍ ദൈവം അരെയെങ്ങ്കിലും അധികാരപ്പെടുത്തി തൈലം തലയില്‍ ഒഴിച്ചുവിശുദ്ധീകരിക്കുമ്പോള്‍ അത്മാവു വരുന്നതാണു നാം കാണുന്നതു .
4) പത്രോസും യോഹന്നാനും സമരിയാക്കാരുടെ മേല്‍ കൈകള്‍ വെച്ചപ്പോള്‍ പരിശുദ്ധാത്മ്മാവു അവരുടെ മേല്‍ വന്നതു നമ്മേ പാഠാം പഠിപ്പിക്കാനാണു. വിശ്വാസികളെ വഴിതെറ്റിക്കാന്‍ ലൂസിഫര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതുകണ്ടുകൊണ്ടാണു ഈ പാഠം ദൈവം നമ്മേ പഠിപ്പിച്ചതു .

പഠിക്കേണ്ട പാഠം .

ഇതാ ! ഇവിടെ ക്രിസ്തു ! ദാ അവ്വിടെ ക്രിസ്തു. ആറ്റില്‍ മുങ്ങിയെങ്കിലെ രക്ഷയുള്ളുവെന്നൊക്കെ പ്പറഞ്ഞു ആളുകളെ വഴിതെറ്റിക്കുന്ന കാലമാണു ഇതു.



എന്താണു കത്തോലിക്കാ വിശ്വാസം ?

അത്യാവശ്യ ഘട്ടങ്ങളില്‍ ( മരാണാസന്ന സമയത്തു ) മരിക്കാന്‍ തുടങ്ങുന്നവര്‍ക്കു ആര്‍ക്കും മാമോദീസാകൊടുക്കാം ( അവ്വിശ്വാസികള്‍ക്ക്കുപോലും ) പിന്നീടു ആവ്യക്തി ജീവികുുകയാണെങ്ങ്കില്‍ തൂടര്ന്നൂള്ള ശുസ്രൂഷകള്‍ ,തയിലം പൂശലും മൂറോന്‍ ക്കൂദാശയും ഒക്കെ അധികാരമുള്ള വൈദികന്‍ ചെയ്യണം .



ഇതേപോലെഒരു സെക്റ്റുകാരന്‍ സ്നാനം കൊടുത്തയാളിനും ബാക്കികര്മ്മങ്ങള്‍ തൈലം പൂശലും മൂറോന്‍ കൂദാശയും   കുര്‍ബാനയും ഒക്കെ കൊടുക്കുമ്പോള്‍ പരിശുദ്ധാത്മ്മാവിനെ ലഭിക്കൂം.
എന്തുകൊണ്ടാണു  സെക്റ്റുക്കാരുടെ കൈവയ്പ്പു സഭ അംഗീകരിക്കാത്തതു ?
അവര്‍ക്കു അപ്പസ്സ്തോലിക്കു പിന്തുടര്‍ച്ചാവകാശമില്ലാത്തതുകൊണ്ടാണു.
അവര്‍ സ്വയം തലയില്‍ കൈ വെച്ചു അധികാരം ഉണ്ടെന്നു പറയുന്നവരാണു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...