( പാരമ്പര്യത്തെ കുറിച്ചു വീണ്ടും എഴുതണമെന്നു ചില സ്നേഹിതര്‍ അവശ്യപ്പെട്ടതിനാല്‍ മാത്രം എഴുതൂന്നു )
ബൈബിള്‍ മാത്രം മതിയെന്നു പറയുന്ന സഹോദരന്മാര്‍ സാവകാശം ചിന്തിക്കുക !
1) പെന്തകൂസ്താദിനത്തില്‍ സഭ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം 70 ല്‍ പരം വര്ഷങ്ങള്‍ എടുത്തു പുതിയ നിയമത്തീലെ പുസ്തകങ്ങള്‍ എഴുതിതീര്‍ക്കാന്‍.
2) ദൈവനിവേശിതമായ ആ ഗ്രന്ഥങ്ങള്‍ ഉടലെടുത്തതു ദൈവീകപരിപാലനയുടെ തണലില്‍ നയിക്കപെട്ട ആദിമസഭയുടെ പാരമ്പപര്യത്തില്‍ ന്നിന്നുമാണു.
കത്തോലിക്കാസഭയുടെ വിശ്വാസം
ദൈവവചനത്തെ എപ്പോഴും മുറുകെപിടിക്കുന്നതാണു കത്തോലിക്കാസഭയുടെ വിശ്വാസം .
ദൈവവചനം പ്പഠിപ്പിക്കുന്നതുപോലെ അപ്പസ്തോലിക പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നതീലും കത്തോലിക്കാസഭ മുന്‍പന്തിയിലാണു..
" വചനം മുഖേനയോ ,കത്തുമുഖേനയോ, നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറൂകെ പിടിക്കൂകയും അവയില്‍ ഉറച്ചു നില്കകകുകയ്യും ചെയ്യുവിന്‍ ." ( 2തെസേ .2:15 ) എന്നാണു ദൈവവചനം പഠിപ്പിക്കുന്നതു.
അതുകൊണ്ടു തന്നെയാണു കത്തോലിക്കാസഭ അപ്പസ്തോലിക കാലം മുതല്‍ കൈമാറ്റം ചെയ്യപെട്ടുകിട്ടിയ പാരമ്പര്യങ്ങള്‍ വിസ്വസ്തതയോടെ പാലിക്കുന്നതു. ,
യേശുവും അപ്പസ്തോലന്മാരും വഴിലഭിച്ച പാരമ്പര്യങ്ങളുടെയും,പഠനങ്ങളുടേയൂം വെളിച്ചത്തില്‍ മുന്‍പോട്ടുപോയ സഭ ഏ.ഡി . 393 ലാണു ബൈബിളിലെ പുസ്തകങ്ങള്‍ ഔദ്യോകമായി ആദ്യം അംഗീകരിച്ചാതു.
അതായതു ആദ്യത്തെ മൂന്നൂ നൂറ്റാണ്ടുകളോളം സഭയില്‍ പുതിയ നിയമം ഇല്ലാതെയാണു സഭയില്‍ സുവിശേഷപ്രഘോഷണ്ണവും മറ്റും നടത്തിയ്യതു.
മറ്റൊരു പ്രധാന കാര്യം ദൈവനിവേശിതമായ ഗ്രന്ഥം ഏവയെന്നൂ തീരുമാനിച്ചു അവ ബൈബിളില്‍ ഉള്‍പെടുത്തിയതു സഭയില്‍ നിലനിന്ന പാരമ്പര്യ വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമായിരുന്നുവെന്നതു ശ്രദ്ധേയമാണു.
അപ്പോള്‍ പിന്നെ ദൈവവചനം തന്നെ പഠിപ്പിക്കുന്ന പാരമ്പര്യങ്ങളെ നിഷേധിക്കാന്‍ അരെങ്ങ്കിലും പറഞ്ഞാല്‍ ? സുബോധത്തില്‍ നിന്നുമല്ല !
സഭാജീവി തത്തില്‍ പാരമ്പര്യങ്ങളുടെ പ്രാധാന്യം
പൌലോശ്ളീഹാ പറയുന്നു.:: എന്നില്‍ നിന്നു പഠിച്ചതും സ്വീകരിച്ചതും ,കേട്ടതും ,എന്നില്‍ കണ്ടതും നിംഗള്‍ ചെയ്യുവിന്‍, ആപ്പോള്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. "" ( ഫിലി.4:9 ) കത്തു വഴി പഠിപ്പിച്ച കര്യങ്ങള്‍ മാത്രമല്ല. അദ്ദേഹം നേരിട്ടും , മാത്രുകവഴിയും പഠിപ്പിച്ച കാര്യങ്ങള്‍ കാക്കുവാനാണു പൌലോസ് ശ്ളീഹാ പറയുന്നതു.
തിമോത്തിക്കു എഴുതുന്നതു ശ്രദ്ധിക്കാം .
" നീ എന്നില്‍ നിന്നും കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും, സ്നേത്തിലും നീ അനുസരിക്കുക, മാത്രുകയാക്കുക. നിന്നെ ഏള്‍പ്പിച്ചീരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കൂന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ കാത്തു സൂക്ഷിക്കുകാ, ( 2തതമോ.1:13--14 )
വീണ്ടും തിമോത്തേയോസിനോടു പറയുന്നതും കാണാം .
" അനേകം സാക്ഷികളുടെ മുന്‍പില്‍ വെച്ചു നീ എന്നില്‍ നിന്നും കേട്ടവ മറ്റുള്ളവരെ കൂടി പഠിപ്പിക്കുവാന്‍ കഴീവുള്ള വിസ്വസ്ഥരായ ആളുകള്‍ക്കു പകര്ന്നുകൊടുക്കുക," ( 2തിമോ.2:2 )
തെസെലോനിയാക്കാര്‍ക്കു കൊടുക്കുന്ന ഉപദേശവും പാരമ്പര്യപ്രാധാന്യവും .
" സഹോദരരേ, അവസാനമായി, ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോടു അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു :. ജീവിക്കേണ്ടതും ,ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിംഗള്‍ ഞങ്ങളില്‍ നിന്നും പഠിച്ചു. ഇപ്പ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതൂപോലെ ഇനിയും മുന്നേറുവിന്‍ "
(1തെസേ 4: 1- 2 )
പാരമ്പര്യം സംരക്ഷിക്കുന്നതിനു കോറന്തോസുകാരെ അഭിനന്ദിക്കുന്നു.
" എല്ലാ കാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും , ഞാന്‍ നല്കിയ പാരമ്പര്യം അതേപടിസംരക്ഷിക്കുന്നതിനാലും , ഞാന്‍ നിംഗളെ പ്രശംസിക്കുന്നു. " (1കോറി .11:2 )
ഫരിസേയരുടെ തെറ്റായ പാരമ്പര്യങ്ങളെ യേശു നിശിതമായി വിമര്‍ശിക്കുന്നുണ്ടു. ( മര്‍ക്കോ.7: 13 ) അതിനാല്‍ പാരമ്പര്യമെന്ന വാക്കു എവിടെകണ്ടാലും വിമ്ര്‍ ശിക്കുന്ന സെക്‍റ്റുകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ടു . അവരുടെ വിമര്‍ശനം അന്ധര്‍ ആനയെ കണ്ടിട്ടു വിവരിച്ചതുപോലെയാണു.
ദൈവവചനത്തില്‍ ഇത്ര മനോഹരമായി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചു പ്പഠിപ്പിക്കുന്നതു കണ്ടീട്ടും പാരമ്പര്യം വേണ്ടാഅന്നു പറയുന്നവര്‍ പാരമ്പര്യത്തില്‍ നിന്നും ഉടലെടുത്ത തിരുവചനത്തെ തന്നെ തള്ളിപറയുന്നതിനു തുല്യമാണു.
പൌലോശ്ളീഹാ നല്കകന്ന ഉപ്ദേശം ഒരിക്കലും മറക്കാതെ സൂക്ഷിക്കാം
" അലസതയിലും ഞങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനു ഇണങ്ങാത്ത രീതിയീലും ജീവിക്കുന്ന ഏതോരു സഹോദരനിലും നിന്നു ഒഴിഞ്ഞു നില്ക്കണമെന്നു സഹ്ഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ ഞാന്‍ നിംഗളോടു കല്പിക്കുന്നു "
( 2തെസേ. 3:6 )
(കടപ്പാടു - ഫാ.ജോസ് പന്തപ്ളംതൊട്ടിയിലിന്‍റെ " വചനാധിഷ്ടിതമായ കത്തോലിക്കാവിശ്വാസം )
No comments:
Post a Comment