Sunday 25 October 2015

യേശുവിന്‍റെ സുവിശേഷവും , ലൂസിഫറിന്‍റെ വിശേഷവൂം .

യേശു വന്നതു രക്ഷയുടെ സു വിശേഷം അറിയിക്കാനാണു.
അവിടെ നല്ലവിശേഷമാണു . ആഹ്ളാദമാണു . സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു

" മാനസ്സാന്തരപെടുവിന്‍ സ്വര്‍ഗരാജ്യം സമ്മീപ്പിച്ചിരിക്കുന്നു " ( മത്താ.4:17 )

അവസാനവും സന്തോഷമാണു .

" വാലിയ കാഹളധ്വനിയോടു കൂടെ തന്‍റെ ദൂതന്മാരെ അവന്‍ അയക്കും .അവാര്‍ ആകാശത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നാലുദിക്കൂക്കളിലും നിന്നു അവന്‍റെ തീരഞ്ഞെടുക്കപെട്ടവരെ ഒരുമിച്ചൂ കൂട്ടും. " ( മത്താ.24::31 )
ഇതാണു യേശുവിന്‍റെ സുവിശേഷം . രക്ഷയാണു . സന്തോഷമാണു .

ഇതിനെതിരായി ലൂസിഫറിന്‍റെ വിശേഷം ഭയപ്പെടുത്തലാണു .
എല്ലാം നശിക്കാന്‍ പോകുന്നു. ഇപ്പോള്‍ അവസാനിക്കും. അതിനാല്‍ എല്ലാം വിറ്റു പെറുക്കി ഒള്ള സമയത്തു സുഖിക്കുക. എല്ല്ല്ല്ലാം നശിക്കും .ഭയപ്പെടുത്തലും , നാശവും ,അന്ധകാരവും ഈ വിശേഷമാണു ലൂസിഫറും കൂട്ടരും നല്കുക.


2005 ല്‍ നടന്ന ഒരു സഭവം ഓര്‍ക്കുന്നൂണ്ടോ ?
ഒരു കുഞ്ഞിന്‍റെ നറ്റിയില്‍ 666 എന്ന നമ്പര്‍ പോലെ അടയാളം തോന്നിച്ചു അതു അന്തിക്രിസ്തുവാണെന്നും പറഞ്ഞു അതിനെകൊന്നുകളഞ്ഞല്ലോ ?
എവിടേയും അന്ധവിശ്വാസം പരത്തുകയും ,ഭയപ്പെടുത്തുകയുമാണു അവന്‍റെ ജോലി. ഏതാനും വര്ഷം മുന്‍പാണെല്ലോ ലോകാവസാനമാണെന്നും പറഞ്ഞു കുറേ സെക്ട്ടുകാര്‍ ഒരു കെട്ടിടത്തീല്‍ ഒന്നിച്ചു കൂടി അവസ്സാനത്തെ തീറ്റീയും സന്തോഷവും കഴിഞ്ഞിട്ടും ലോകം അവസാനിക്കാഞ്ഞതിനാല്‍ കൂട്ട ആത്മാഹത്യയില്‍ എല്ല്ലാം അവസാനിപ്പിക്കുകയായിരുന്നല്ലോ ??

എന്തിനു പുറരാജ്യത്തുപോകണാം ? ഇവിടെ ചാലക്കുടിയിലല്ലേ എമ്പറര്‍ വലിയ പെട്ടകം ഉണ്ടാക്കി അതില്‍ കയറുന്നവര്‍ മാത്രം രക്ഷിക്കപെടും അല്ലാത്തവരെല്ല്ലാം പ്പോക്കാണെന്നു പറഞ്ഞു കോടികള്‍ സമ്പാദിച്ചു പെട്ടകം പണിതൂ നോക്കിയിരുന്നു .ലോകം അവസാനിച്ചില്ല.. ലൂസിഫര്‍ മനുഷ്യനെ ഭയപ്പെടുത്തീ അവന്‍റെ ചൊല്പടിയില്‍ നിര്ത്തും.. ഇപ്പോള്‍ നശിക്കും ,നശിക്കാന്‍ പോകൂന്നു . വിഗ്രഹം ,അന്ധകാരം . നാശം , അവസാനമായി ഇതുപോലെ ഓരോ നാശ്ശകരമായ വിശേഷാമാണു അവര്‍ക്കൊക്കെ പറയാനുള്ളതു. ലോകാവസാനത്തിന്‍റെ ദിവസമ്മോ നാഴികയോ എപ്പോഴെന്നു പുത്രനുപോലും അറീയില്ലാ. പക്ഷേ ഇവിടുത്തെ സെക്ടുകാര്‍ക്കറിയാം ?

" Then the sign of the Son of Man will appear in heaven , and then all the tribes of the earth will mourn ,and they will see the Son of Man coming on the clouds of heaven with power and great glory . ( Mat.24 : 30 )

" But about that day and hour no one knows ,neither the angles of heaven , nor the Son but only the Father ." ( Mat.24:36 )

യേശുവിന്‍റെ സുവിശേഷത്തീനു എതിരായി ലൂസിഫറിന്‍റെ വീശേഷമാണു ഇന്നു ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കൂന്നാതു . വയറ്റിപ്പിഴപ്പിനായി ധാരാളം ആളുകാള്‍ അവന്‍റെ പിന്നാലെയുണ്ടു !

അവര്‍ ഇങ്ങനെ പറയുന്നതുപ്പോലെ തോന്നും "" ലൂസിഫറേ നേതാവേ ! ധീരതയോടേ നയിച്ചോളൂ ലക്ഷം ,ലക്ഷം പിന്നാലേ ! 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...