" പ്രാര്ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നൂ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കൂകതന്നെ ചെയ്യും " ( മര്‍ക്കോ.11:24 )
അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നു , ഒരു ക്രിസ്സ്ത്യാനി 24 മണിക്കൂറും പ്രാര്ത്ഥനയിലാണെന്നു .
ദൈവീക കുടുംബം
സ്വര്‍ഗീയ കുടുംബാനുഭവമാണു ക്രിസ്തീയ കുടുംബത്തില്‍ ഉണ്ടാകേണ്ടതു .
നമുക്കു ഒരു പിതാവുണ്ടു സ്വര്‍ഗീയപിതാവു.
നമുക്കൂ യേശു ഒരു അമ്മയെ തന്നു അതാണു യേശുവിന്‍റെ അമ്മയായ മറിയം . നമുക്കു ഒരു ജ്യേഷ്ട സഹോദരനുണ്ടു യേശു .
എല്ലാവരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്നേഹാരൂപിയും ഉണ്ടൂ.
ഈ കുടുംബ ബന്ധത്തിന്‍റെതായ അനുഭവം പ്രാര്ത്ഥനയിലാണു നമുക്കു ലഭിക്കുക. നമ്മുടെ സമഗ്രമായ വളര്‍ച്ചക്കു പിതാവും ,മാതാവും,സഹോദരങ്ങളും കുടുംബ ബന്ധങ്ങളും എല്ലാം ആവശ്യമാണു. അതുപോലെ നമ്മൂടെ ആധ്യാത്മീക വളര്‍ച്ചക്കും ഒരു സ്വര്‍ഗീയ കുടുംബ ബന്ധം അവശ്യമാണു .

ദൈവത്തെ പിതാവായി ജീവിതത്തിലും പ്ര്രാര്ത്ഥനയിലും സ്വീകരിക്കുവാന്‍
യേശൂ നമ്മോടു ആവശ്യപെടുന്നു. ( ലൂക്കാ 11:2 , മത്താ . 6:9 )
" തന്‍റെ സാദ്രിശ്യത്തോടു നമ്മേ അനുരൂപരാക്കി അനേകം സഹോദരരില്‍
അദ്യജാതനായി ക്രിസ്തുവിനെ അവിടുന്നു നമുക്കു നിശ്ചയ്യിച്ചു തന്നിരിക്കുന്നു.
( റോമാ .8: 29 ) അങ്ങനെ നമ്മള്‍ ആധ്യത്മീക കുടുംബത്തിലെ അംഗങ്ങളാണു.
ക്രൈസ്തവ കുടുംബം
പ്രാര്‍ത്ഥനയും ജീവിതവും ക്രൈസ്തവജീവീതത്ഥില്‍ ഒന്നുചേര്ന്നുപോകണം.
പ്രാര്‍ത്ഥന എങ്ങനെയോ അങ്ങനെയാണു ജീവിതം .ജീവിതം എങ്ങനെയോ അങ്ങനെയായിരിക്കൂം പ്രാര്‍ത്ഥനാ. ശരിക്കു പ്രാര്ത്ഥിക്കാന്‍ പഠിച്ചാല്‍ ശരിക്കു ജവിക്കാന്‍ പഠിക്കും. പ്രാര്ത്ഥനയാണു ജീവിതനവീകരണത്തിന്‍റെ അടിസ്ഥാനം .
യേശുവിന്‍റെ മനോഹരമായ ജീവിതത്തിന്‍റെ രഹസ്യം പ്രാര്‍ത്ഥനയായിരുന്നു .യേശുവിനെ പ്രാര്ത്ഥനയുടെ മനുഷ്യനായി വളര്ത്തിയതു മറിയമാണെല്ലോ ?
മറിയത്തിന്‍റെ സംരക്ഷണവും മാത്രുകയും നമ്മുടെ ക്രിസ്ഥീയജീവിത നവീകരണത്തിനു വളരെ സഹായകരമാകും.
എന്‍റെ പ്രാര്ത്ഥന ഒരൂ സാക്ഷ്യത്തിനായി പറയാം .
രാവിലെ യാമപ്രാര്ത്ഥന ചെറുതായി ചൊല്ലി. വി..ബനഡിക്ടിനോടുള്ളപ്രാര്ത്ഥന അതു കഴിഞ്ഞു ദിവ്യ ബലി. ഇടക്കുചെറിയ പ്രാര്ത്ഥനകള്‍ ഉണ്ടു.
വൈകിട്ടു ത്രികാല ജപം , മരിച്ച വിശ്വാസികള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കും. ജപമാല , അവസാനത്തെ രഹസ്യം ,മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, മുതലായവര്‍ക്കുവേണ്ടി കാഴ്ച്ചവയ്ക്കൂം. യാമപ്രാര്ത്ഥനയിലും വൈദീകര്‍ക്കകവേണ്ടിപ്രാര്ത്ഥിക്കും.
ചുരുക്കത്തില്‍ നമ്മ്മുടെ കുടുംബത്തിനുവേണ്ടിപ്രാര്ത്ഥിക്കുന്നതുപോലെ ,മരിച്ചവിശ്വാസ്സികള്‍ക്കുവേണ്ടിയും, മെത്രാന്മാര്‍,വൈദികര്‍ ,സന്യാസി സന്യാസിനികള്‍ ഇവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം .
No comments:
Post a Comment