Thursday 29 October 2015

പരിശുദ്ധ അമ്മയുടെ സാന്നിധ്യവും ശൂസ്രൂഷയും !

ദൈവപുത്രന്‍ തന്‍റെ ഉദ്ദരത്തില്‍ ജന്മമെടൂക്കാന്‍ പോകുന്നൂവെന്ന സന്ദേശം ശ്രവീച്ചപ്പോള്‍ തന്നെ ഏലിസബേത്തു ഗര്‍ഭിണിയാണെന്നുളള വിവരവും അമ്മ ശ്രവിക്കുക്കയ്യുണ്ടായി. ആ വയസി കൊച്ചമ്മക്കുതാനല്ലാതെ മറ്റാഅരും സഹായത്തിനില്ലെന്നറിയാമയിരുന്ന പരിശുദ്ധ കന്യാമറിയം തിടൂക്കത്തില്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരുപട്ടണത്തില്‍ താമസിക്കൂന്ന ഏലിസബേത്തിന്‍റെ അടുത്തേക്കു പോയി ( ലൂക്കാ.1::39 )
അവിടെ ഏലിസബേത്തിനൊപ്പം മൂന്നു മാസം താമസിച്ചു ശുശ്രൂഷിച്ചതിനുശേഷമാണു (പ്രസവശേഷമായിരിക്കുമല്ലോ ) മറിയം സ്വന്ത ഭവനത്തിലേക്കു മടങ്ങിയതു.

കാനായിലെ കല്യാണത്തിനു തന്‍റെ പുത്രന്‍റെ സമയം ആയിട്ടില്ലെന്നു അറിഞ്ഞിട്ടും , ആ വീട്ടൂകാരുടെ നാണക്കേടുമാറ്റുവാന്‍ , " അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ എന്നു പരിചാരകരോടു പറഞ്ഞതു ( യോഹ.2:5 ) മറ്റുള്ളവരുടെ കാര്യം ഏറ്റം ഭംഗിയായി നടക്കണമെന്നു അമ്മക്കു ന്നിര്‍ബന്ധമുള്ളതുകൊണ്ടാണെല്ല്ലോ ?


അങ്ങനെയുള്ള പരിശുദ്ധ അമ്മ എത്ര സ്നേഹത്തോടേയും ആദരവ്വോടേയും ശുസ്രൂഷാമനോഭാവത്തോടേയും ആയിരിക്കണം തന്‍റെ ഭവനത്തില്‍ യേശുവിനെ കാണാന്‍ വരുന്നവരെ സ്വീകരിക്കുകയും അവര്‍ക്കു ആധിത്യം അരുളുക്കയും ചെയ്തിട്ടുണ്ടാവുക. അതുപോലെ പരസ്യ ജീവിതം ആരംഭിച്ചുകഴിഞ്ഞു താന്റെ ശിഷ്യന്മാരുമായി വീട്ടിലേക്കു വരുമ്പോഴും ആ അമ്മ എത്ര സ്നേഹത്തോടെ അവാരെ സ്വീകരിച്ചു ശുസ്രൂഷിച്ചിട്ടുണ്ടാകും ?

നസ്രസിലെ ഭവനം എപ്പോഴും എല്ലാവര്‍ക്കും സ്വാഗതമേകിയ ഭവനമായിരുന്നുവെന്നതില്‍ സംശയത്തിനു ഇടമില്ല്ല.
ഒരു മനുഷ്യകുഞ്ഞിനു ആവശ്യമുള്ള എല്ലാ പാഠങ്ങളും അമ്മ ശിശുപ്രായത്തിലും ബാല്യപ്രായത്തിലും യേശുവിന്നെ പഠിപ്പിച്ചു.

യേശുവിന്‍റെ ആദ്യത്തെ ശിഷ്യ പരിശുദ്ധ കന്യാമറിയമാണു . ഈ ലോകത്തില്‍ ഏറ്റവൂം കൂടുതല്‍ വര്ഷം യേശുവില്‍ നിന്നുംദൈവവചനം സ്വീകരിച്ച ഏകവ്യക്തി പരിശുദ്ധ കാന്യാമറിയമാണു. ദൈവവചനം കേള്‍ക്കുകയും, ഹ്രുദയത്തില്‍ സ്വീകരിക്കുകയും , അതനുസരിച്ചു ജീവിക്കുകയും ചെതവളാണു പരിശുദ്ധകന്യാമറിയം .അതാണു യ്യേശു ഒരിക്കല്‍ ചോദിച്ചതു "ആരാണു എന്‍റെ അമ്മ ? ആരാണു എന്‍റെ സഹോദരന്മാര്‍ ? ദൈവവചനം ശ്രവീക്കുകയും ,അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുനവരാണു എന്‍റെ അമ്മയും സഹോദരരും " ( ലൂകാ. 8: 21 )

ലോകത്തിനു യേശുകൊടുത്ത ഒരു പാഠമാണു അതു. മഠയന്മാരേ ! എന്‍റെ അമ്മക്കു നിംഗള്‍ വിചാരിക്കുന്നതുപോലെഎന്നെ പ്പ്രസവിച്ചു പാലൂട്ടിവളര്ത്തിയെന്നു മാത്രമ്മുള്ള പ്രത്യേകതയല്ല. ഏറ്റവും കൂടുതല്‍ ദൈവവചനം എന്നില്‍ നീന്നു കേള്‍ക്കുകയും അതനുസരിച്ചു ജീവിക്ക്കുക്യുംമ്മ ചെയ്യൂന്ന ഏകവ്യ്ക്തിയെന്നുകൂടീ നിങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ എത്ര മനോഹരമായിരുന്നു. ? ഇതാണു അന്നുയേശൂ പറഞ്ഞതു .അതിന്‍റ അര്‍ത്ഥ്ം പൂര്ണമായും അറിയാവുന്നതു ലൂസിഫര്‍ മാത്രമാണു.. പക്ഷേ അവന്‍ അതു വളച്ചൊടിച്ചു അനുയായികള്‍ക്കു നല്ക്കി . ഇന്നും അവന്‍റെ അനുയായികള്‍ ശക്തമായി ഈ "വളയാ"ണൂ കൊണ്ടു നടക്കുന്നതു 

Tuesday 27 October 2015

വിശുദ്ധ സ്ഥലത്തു അശുദ്ധാത്മാക്കളോ ?

" അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു നസ്റായനായ യേശുവേ നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു ? ഞങ്ങളെ നശിപ്പിക്കാനാണോ നീവന്നിരിക്കുന്നതു ? നീ ആരാണെന്നു എനിക്കറിയാം .ദൈവത്തിന്‍റെ പരിശുദ്ധന്‍ " . ( ലൂക്കാ. 4:31 - 34 )



ശുദ്ധ സ്ഥലത്തു അശുദ്ധാത്മാക്കള്‍ പ്രവേശിക്കില്ലാ. പഴയകാലം മുതല്‍ യഹൂദന്മാരുടെ ഇടയിലെ വിശ്വസമായിരുന്നൂ ഇതു . ശാബതു ആരംഭിച്ചാല്‍
വള്ളിയാച്ച വൈകിട്ടു പിശാചുക്കള്‍ എല്ലാം ജറുസലേം പട്ടണം വിട്ടു മലമുക്കളിലും കാടുക്കളിലും വസിക്കും പിന്നെ അവര്‍ തിരികെ വരുന്നതു ശാബതവസാനിച്ചു മാത്രം അതായതു ശനിയാഴ്ച്ച വൈകിട്ടെ അവര്‍ തിരികെ വരികയുള്ളു. ശാബതു വിശുദ്ധദിവസമാകയാല്‍ അവര്‍ വീശുദ്ധസ്ഥലവും വിശുദ്ധദിവസവും അവര്‍ക്കൂ അരോചകമാകയാല്‍ അവര്‍ ദൂരത്തു നില്ക്കും . ഇതാണു അവര്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്നതു .

ചുരുക്കാത്തില്‍ വിശുദ്ധസ്ഥലത്തു വിശുദ്ധിയോട്ടേ പ്രവേശിക്കണം .
അതിനാല്‍ യേശുപറാഞ്ഞു : " നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോടു എന്തെങ്ങ്കിലും വിരോധം ഉണ്ടെന്നു അവിടെ വെച്ചു ഓര്ത്താല്‍ കാഴ്ച്ച വസ്തു അവിടെ ബലിപീഠത്തിനു മുന്‍പില്‍ വെച്ചിട്ടു പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച അര്‍പ്പിക്കുക. " ( മത്താ..5: 23 - 24 )

അവരുടെ വിശ്വാസത്തിനു എതിരായ സംഭവമാണു നാം കാണുന്നതു . ശാബദു ദിവസം അശുദ്ധാത്മാവു സിനഗോഗില്‍ കയറിയിരിക്കുന്നു. ? എല്ലാം തകിടം മറിഞ്ഞൌരു പ്രതീഭാസം !

ഇതു ഇന്നത്തേ ക്രിസ്ത്യ്യാനികളായ നമ്മുടെ ചിത്രമാണോ ഇവിടെ കാണുന്നതു ?
സഹോദരനുമായി രമ്യപ്പെട്ടിട്ടു മാത്രം ബലി അര്‍പ്പണം (മത്താ.5:23 -- 24 )
ശാബദ് ( വിശുദ്ധദിവസം ) ആരംഭിക്കൂന്നതു വെള്ളിയാഴ്ച്ച വൈകിട്ടു മുതല്‍ ശനിയാഴ്ച്ച വൈകിട്ടുവരെയാണു .നമ്മുട്ടെ വിശുദ്ധദിവസം ഞയറാഴ്ച്ചയായതിനാല്‍ ശനിയാഴ്ച്ച വൈകിട്ടുമുതല്‍ ഞയറാഴ്ച്ച വൈകിട്ടുവരെയാണു. നമ്മള്‍ വിശുദ്ധമായി ആചരിക്കേണ്ടതു ! പക്ഷേ ????

കടം തീര്‍ക്കാന്‍ ഒരു പള്ളിയില്‍ പോക്കു .


ഞയറാഴ്ച്ച 5 മണിക്കു പള്ളീയില്‍ പോയി കടം തീര്ത്തു . ഇനിയും ദിവസം മുഴുവന്‍ ഫ്രീ ! എന്തുപണിക്കും പോകാം കടം തീര്‍ന്നു. ഇങ്ങനെയുളള നമ്മളെ എന്തുപേരാണു വിളിക്കേണ്ടതു ?.
പുറം മിനുക്കി ,പൂക്കാള്‍ വിതറി തിരികള്‍ കത്തിച്ചു ,സാമ്പ്രാണിതിരികള്‍ പുകഞ്ഞു നറുമ്മണം പരത്തുന്ന കുഴിമാടങ്ങളെന്നോ ? പുറം സുന്ദരം ,മനോഹരം ..പക്ഷേ അകം ചീഞ്ഞ ശരീരഭാഗങ്ങളും !
ദൈവം പുറമല്ല ഹ്രുദയമാണു പരിശോധിക്കുന്നതു !

സഹോദരനുമായി രമ്യപ്പെട്ടിട്ടു മാത്രം ബലി അര്‍പ്പണം (മത്താ.5:23 -- 24 )

Sunday 25 October 2015

യേശുവിന്‍റെ സുവിശേഷവും , ലൂസിഫറിന്‍റെ വിശേഷവൂം .

യേശു വന്നതു രക്ഷയുടെ സു വിശേഷം അറിയിക്കാനാണു.
അവിടെ നല്ലവിശേഷമാണു . ആഹ്ളാദമാണു . സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു

" മാനസ്സാന്തരപെടുവിന്‍ സ്വര്‍ഗരാജ്യം സമ്മീപ്പിച്ചിരിക്കുന്നു " ( മത്താ.4:17 )

അവസാനവും സന്തോഷമാണു .

" വാലിയ കാഹളധ്വനിയോടു കൂടെ തന്‍റെ ദൂതന്മാരെ അവന്‍ അയക്കും .അവാര്‍ ആകാശത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നാലുദിക്കൂക്കളിലും നിന്നു അവന്‍റെ തീരഞ്ഞെടുക്കപെട്ടവരെ ഒരുമിച്ചൂ കൂട്ടും. " ( മത്താ.24::31 )
ഇതാണു യേശുവിന്‍റെ സുവിശേഷം . രക്ഷയാണു . സന്തോഷമാണു .

ഇതിനെതിരായി ലൂസിഫറിന്‍റെ വിശേഷം ഭയപ്പെടുത്തലാണു .
എല്ലാം നശിക്കാന്‍ പോകുന്നു. ഇപ്പോള്‍ അവസാനിക്കും. അതിനാല്‍ എല്ലാം വിറ്റു പെറുക്കി ഒള്ള സമയത്തു സുഖിക്കുക. എല്ല്ല്ല്ലാം നശിക്കും .ഭയപ്പെടുത്തലും , നാശവും ,അന്ധകാരവും ഈ വിശേഷമാണു ലൂസിഫറും കൂട്ടരും നല്കുക.


2005 ല്‍ നടന്ന ഒരു സഭവം ഓര്‍ക്കുന്നൂണ്ടോ ?
ഒരു കുഞ്ഞിന്‍റെ നറ്റിയില്‍ 666 എന്ന നമ്പര്‍ പോലെ അടയാളം തോന്നിച്ചു അതു അന്തിക്രിസ്തുവാണെന്നും പറഞ്ഞു അതിനെകൊന്നുകളഞ്ഞല്ലോ ?
എവിടേയും അന്ധവിശ്വാസം പരത്തുകയും ,ഭയപ്പെടുത്തുകയുമാണു അവന്‍റെ ജോലി. ഏതാനും വര്ഷം മുന്‍പാണെല്ലോ ലോകാവസാനമാണെന്നും പറഞ്ഞു കുറേ സെക്ട്ടുകാര്‍ ഒരു കെട്ടിടത്തീല്‍ ഒന്നിച്ചു കൂടി അവസ്സാനത്തെ തീറ്റീയും സന്തോഷവും കഴിഞ്ഞിട്ടും ലോകം അവസാനിക്കാഞ്ഞതിനാല്‍ കൂട്ട ആത്മാഹത്യയില്‍ എല്ല്ലാം അവസാനിപ്പിക്കുകയായിരുന്നല്ലോ ??

എന്തിനു പുറരാജ്യത്തുപോകണാം ? ഇവിടെ ചാലക്കുടിയിലല്ലേ എമ്പറര്‍ വലിയ പെട്ടകം ഉണ്ടാക്കി അതില്‍ കയറുന്നവര്‍ മാത്രം രക്ഷിക്കപെടും അല്ലാത്തവരെല്ല്ലാം പ്പോക്കാണെന്നു പറഞ്ഞു കോടികള്‍ സമ്പാദിച്ചു പെട്ടകം പണിതൂ നോക്കിയിരുന്നു .ലോകം അവസാനിച്ചില്ല.. ലൂസിഫര്‍ മനുഷ്യനെ ഭയപ്പെടുത്തീ അവന്‍റെ ചൊല്പടിയില്‍ നിര്ത്തും.. ഇപ്പോള്‍ നശിക്കും ,നശിക്കാന്‍ പോകൂന്നു . വിഗ്രഹം ,അന്ധകാരം . നാശം , അവസാനമായി ഇതുപോലെ ഓരോ നാശ്ശകരമായ വിശേഷാമാണു അവര്‍ക്കൊക്കെ പറയാനുള്ളതു. ലോകാവസാനത്തിന്‍റെ ദിവസമ്മോ നാഴികയോ എപ്പോഴെന്നു പുത്രനുപോലും അറീയില്ലാ. പക്ഷേ ഇവിടുത്തെ സെക്ടുകാര്‍ക്കറിയാം ?

" Then the sign of the Son of Man will appear in heaven , and then all the tribes of the earth will mourn ,and they will see the Son of Man coming on the clouds of heaven with power and great glory . ( Mat.24 : 30 )

" But about that day and hour no one knows ,neither the angles of heaven , nor the Son but only the Father ." ( Mat.24:36 )

യേശുവിന്‍റെ സുവിശേഷത്തീനു എതിരായി ലൂസിഫറിന്‍റെ വീശേഷമാണു ഇന്നു ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കൂന്നാതു . വയറ്റിപ്പിഴപ്പിനായി ധാരാളം ആളുകാള്‍ അവന്‍റെ പിന്നാലെയുണ്ടു !

അവര്‍ ഇങ്ങനെ പറയുന്നതുപ്പോലെ തോന്നും "" ലൂസിഫറേ നേതാവേ ! ധീരതയോടേ നയിച്ചോളൂ ലക്ഷം ,ലക്ഷം പിന്നാലേ ! 

Friday 23 October 2015

ക്രിസ്തീയ ജീവിതത്തില്‍ പ്രാര്ത്ഥനയുടെ ആവശ്യമുണ്ടോ ?

" പ്രാര്ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നൂ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കൂകതന്നെ ചെയ്യും " ( മര്‍ക്കോ.11:24 )

അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നു , ഒരു ക്രിസ്സ്ത്യാനി 24 മണിക്കൂറും പ്രാര്ത്ഥനയിലാണെന്നു .

ദൈവീക കുടുംബം

സ്വര്‍ഗീയ കുടുംബാനുഭവമാണു ക്രിസ്തീയ കുടുംബത്തില്‍ ഉണ്ടാകേണ്ടതു .
നമുക്കു ഒരു പിതാവുണ്ടു സ്വര്‍ഗീയപിതാവു.
നമുക്കൂ യേശു ഒരു അമ്മയെ തന്നു അതാണു യേശുവിന്‍റെ അമ്മയായ മറിയം . നമുക്കു ഒരു ജ്യേഷ്ട സഹോദരനുണ്ടു യേശു .
എല്ലാവരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്നേഹാരൂപിയും ഉണ്ടൂ.

ഈ കുടുംബ ബന്ധത്തിന്‍റെതായ അനുഭവം പ്രാര്ത്ഥനയിലാണു നമുക്കു ലഭിക്കുക. നമ്മുടെ സമഗ്രമായ വളര്‍ച്ചക്കു പിതാവും ,മാതാവും,സഹോദരങ്ങളും കുടുംബ ബന്ധങ്ങളും എല്ലാം ആവശ്യമാണു. അതുപോലെ നമ്മൂടെ ആധ്യാത്മീക വളര്‍ച്ചക്കും ഒരു സ്വര്‍ഗീയ കുടുംബ ബന്ധം അവശ്യമാണു .


ദൈവത്തെ പിതാവായി ജീവിതത്തിലും പ്ര്രാര്ത്ഥനയിലും സ്വീകരിക്കുവാന്‍
യേശൂ നമ്മോടു ആവശ്യപെടുന്നു. ( ലൂക്കാ 11:2 , മത്താ . 6:9 )
" തന്‍റെ സാദ്രിശ്യത്തോടു നമ്മേ അനുരൂപരാക്കി അനേകം സഹോദരരില്‍
അദ്യജാതനായി ക്രിസ്തുവിനെ അവിടുന്നു നമുക്കു നിശ്ചയ്യിച്ചു തന്നിരിക്കുന്നു.
( റോമാ .8: 29 ) അങ്ങനെ നമ്മള്‍ ആധ്യത്മീക കുടുംബത്തിലെ അംഗങ്ങളാണു.

ക്രൈസ്തവ കുടുംബം

പ്രാര്‍ത്ഥനയും ജീവിതവും ക്രൈസ്തവജീവീതത്ഥില്‍ ഒന്നുചേര്ന്നുപോകണം.
പ്രാര്‍ത്ഥന എങ്ങനെയോ അങ്ങനെയാണു ജീവിതം .ജീവിതം എങ്ങനെയോ അങ്ങനെയായിരിക്കൂം പ്രാര്‍ത്ഥനാ. ശരിക്കു പ്രാര്ത്ഥിക്കാന്‍ പഠിച്ചാല്‍ ശരിക്കു ജവിക്കാന്‍ പഠിക്കും. പ്രാര്ത്ഥനയാണു ജീവിതനവീകരണത്തിന്‍റെ അടിസ്ഥാനം .

യേശുവിന്‍റെ മനോഹരമായ ജീവിതത്തിന്‍റെ രഹസ്യം പ്രാര്‍ത്ഥനയായിരുന്നു .യേശുവിനെ പ്രാര്ത്ഥനയുടെ മനുഷ്യനായി വളര്ത്തിയതു മറിയമാണെല്ലോ ?
മറിയത്തിന്‍റെ സംരക്ഷണവും മാത്രുകയും നമ്മുടെ ക്രിസ്ഥീയജീവിത നവീകരണത്തിനു വളരെ സഹായകരമാകും.

എന്‍റെ പ്രാര്ത്ഥന ഒരൂ സാക്ഷ്യത്തിനായി പറയാം .

രാവിലെ യാമപ്രാര്ത്ഥന ചെറുതായി ചൊല്ലി. വി..ബനഡിക്ടിനോടുള്ളപ്രാര്ത്ഥന അതു കഴിഞ്ഞു ദിവ്യ ബലി. ഇടക്കുചെറിയ പ്രാര്ത്ഥനകള്‍ ഉണ്ടു.
വൈകിട്ടു ത്രികാല ജപം , മരിച്ച വിശ്വാസികള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കും. ജപമാല , അവസാനത്തെ രഹസ്യം ,മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, മുതലായവര്‍ക്കുവേണ്ടി കാഴ്ച്ചവയ്ക്കൂം. യാമപ്രാര്ത്ഥനയിലും വൈദീകര്‍ക്കകവേണ്ടിപ്രാര്ത്ഥിക്കും.

ചുരുക്കത്തില്‍ നമ്മ്മുടെ കുടുംബത്തിനുവേണ്ടിപ്രാര്ത്ഥിക്കുന്നതുപോലെ ,മരിച്ചവിശ്വാസ്സികള്‍ക്കുവേണ്ടിയും, മെത്രാന്മാര്‍,വൈദികര്‍ ,സന്യാസി സന്യാസിനികള്‍ ഇവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം . 

Thursday 22 October 2015

എന്തുകൊണ്ടാണു സെക്റ്റുക്കാരുടെ കൈവയ്പ്പു സഭ അംഗീകരിക്കാത്തതു ?

യേശുവിന്‍റെ നാമത്തില്‍ മാമോദീസാ (സ്നാനം )സ്വീകരിച്ചതുകൊണ്ടു മാത്രം പരിശുദ്ധാത്മാവിനെ ലഭിക്കുമോ ?

" സാമരീയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലേമിലുള്ള അപ്പസ്തോലന്മാര്‍ പത്രോസിനേയും യോഹന്നാനേയും അവരുടെ അടുത്തേക്കു അയച്ചു. അവര്‍ ചെന്നു അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരികകകേണ്ടതിനു,അവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു. കാരണം അതുവരെ പാരിശുദ്ധാത്മാവു അവരിലാരുടേയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്ത്താവായ യേശുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകമാത്രമേ ചെയ്യ്തിരുന്നുള്ളു. .പിന്നീടു അവര്‍ അവരുടെ മേല്‍ കൈകള്‍ വെച്ചു. അവര്‍ പരിശുദ്ധാത്മാവിനെ സ്വവകരിക്കുകയും ചെയ്തു.(അപ്പ.8:14 - 17 )

ശ്രദ്ധിക്കേണ്ടകാര്യം ..

1) അപ്പസ്തോലന്മാരോ അവരുടെ പിന്‍ഗാമ്മികളോ മാത്രം കൈകള്‍ വെച്ചാലേ പരിശുദ്ധാത്മാവിനെ ലഭിക്കൂ.
2) അധികാരമില്ലാത്തവര്‍ ( പിന്തുട്ടര്‍ച്ചാധികാരം ലഭിക്കാത്തവര്‍ ) വെള്ളത്തില്‍  മുക്കിയതുകൊണ്ടോ കൈ വെച്ചതുകൊണ്ടോ പരിശുദ്ധാത്മാവിനെ ലഭിക്കില്ല. 
3) സ്വയമായി അരുടെ മേലും പരിശുദ്ദ്ധാത്മാവു ഇറങ്ങിവരുന്നില്ല. (അപ്പസ്തൊലന്‍റെ സാന്നിധ്യത്തില്‍ പോലും ആത്മാവു വരാം ഉദാ. കൊര്ണേലിയൊസ് , കന്യാമറിയത്തിന്‍റ സാന്നിധ്യത്തില്‍ ഏലിസബേത്തൂ ) പഴയനിയമവും പുതിയനിയമവും നമ്മേ പഠിപ്പിക്കുന്നതു ഇതാണു . ആരെയെങ്കിലും അഭിഷേകം ചെയ്യണമെങ്ങ്കില്‍ ദൈവം അരെയെങ്ങ്കിലും അധികാരപ്പെടുത്തി തൈലം തലയില്‍ ഒഴിച്ചുവിശുദ്ധീകരിക്കുമ്പോള്‍ അത്മാവു വരുന്നതാണു നാം കാണുന്നതു .
4) പത്രോസും യോഹന്നാനും സമരിയാക്കാരുടെ മേല്‍ കൈകള്‍ വെച്ചപ്പോള്‍ പരിശുദ്ധാത്മ്മാവു അവരുടെ മേല്‍ വന്നതു നമ്മേ പാഠാം പഠിപ്പിക്കാനാണു. വിശ്വാസികളെ വഴിതെറ്റിക്കാന്‍ ലൂസിഫര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതുകണ്ടുകൊണ്ടാണു ഈ പാഠം ദൈവം നമ്മേ പഠിപ്പിച്ചതു .

പഠിക്കേണ്ട പാഠം .

ഇതാ ! ഇവിടെ ക്രിസ്തു ! ദാ അവ്വിടെ ക്രിസ്തു. ആറ്റില്‍ മുങ്ങിയെങ്കിലെ രക്ഷയുള്ളുവെന്നൊക്കെ പ്പറഞ്ഞു ആളുകളെ വഴിതെറ്റിക്കുന്ന കാലമാണു ഇതു.



എന്താണു കത്തോലിക്കാ വിശ്വാസം ?

അത്യാവശ്യ ഘട്ടങ്ങളില്‍ ( മരാണാസന്ന സമയത്തു ) മരിക്കാന്‍ തുടങ്ങുന്നവര്‍ക്കു ആര്‍ക്കും മാമോദീസാകൊടുക്കാം ( അവ്വിശ്വാസികള്‍ക്ക്കുപോലും ) പിന്നീടു ആവ്യക്തി ജീവികുുകയാണെങ്ങ്കില്‍ തൂടര്ന്നൂള്ള ശുസ്രൂഷകള്‍ ,തയിലം പൂശലും മൂറോന്‍ ക്കൂദാശയും ഒക്കെ അധികാരമുള്ള വൈദികന്‍ ചെയ്യണം .



ഇതേപോലെഒരു സെക്റ്റുകാരന്‍ സ്നാനം കൊടുത്തയാളിനും ബാക്കികര്മ്മങ്ങള്‍ തൈലം പൂശലും മൂറോന്‍ കൂദാശയും   കുര്‍ബാനയും ഒക്കെ കൊടുക്കുമ്പോള്‍ പരിശുദ്ധാത്മ്മാവിനെ ലഭിക്കൂം.
എന്തുകൊണ്ടാണു  സെക്റ്റുക്കാരുടെ കൈവയ്പ്പു സഭ അംഗീകരിക്കാത്തതു ?
അവര്‍ക്കു അപ്പസ്സ്തോലിക്കു പിന്തുടര്‍ച്ചാവകാശമില്ലാത്തതുകൊണ്ടാണു.
അവര്‍ സ്വയം തലയില്‍ കൈ വെച്ചു അധികാരം ഉണ്ടെന്നു പറയുന്നവരാണു

Wednesday 21 October 2015

ശിക്ഷിക്കാന്‍ കഴിയാത്ത ദൈവം !

" പിതാവു ആരേയും വിധിക്കുന്നില്ലാ. വിധിമുഴുവന്‍ അവിടുന്നു പൂത്രനെ ഏള്‍പിച്ചിരിക്കുന്നു. " (യോഹ. 5::22 )

പുത്രനും ആരേയും വിധീക്കുന്നില്ല.

" എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നീല്ല .കാരണം ഞാന്‍ വന്നിരിക്കുന്നതു ലോക്കത്തെ വിധിക്കാനല്ല, രക്ഷിക്കാനാണു . ( യോഹ,12:47 )


പുത്രന്‍റെ കരുണ.

പിതാവു മൂന്നു പ്രാഅവശ്യം ഫലം അന്വേഷിച്ചൂ ലഭിക്കാതെ വന്നപ്പോള്‍ വെട്ടികളയാന്‍ തീരുമാനിച്ചു പുത്രന്‍ വീണ്ടും കരുണക്ക് അപേക്ഷീക്കുന്നു.

" ഒരുവന്‍ മുന്തീരിതോട്ടത്തില്‍ ഒരു അത്തിവ്രുക്ഷം നട്ടുപിടിപ്പിച്ചു.അതില്‍ പഴമുണ്ടോയെന്നുനോക്കാന്‍ അവന്‍ വന്നു എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ ക്രിഷിക്കാരനോടു പാറഞ്ഞു. മുന്നൂവര്ഷമായി ഞാന്‍ ഈ അത്തി വ്രുക്ഷത്തില്‍ നിന്നു ഫലം അന്‍‌വേഷീച്ചു വരൂന്നു.ഒന്നും കാണുന്നില്ല്ല അതുവെട്ടികളയുക. എന്തിനു നിലം പാഴാക്കണം .? ക്രിഷീക്കാരന്‍ അവനോടുപറഞ്ഞു :യജമാനന്നേ ഈ വര്ഷം കകടെ അതു നില്ക്കട്ടെ .ഞാന്‍ അതിന്‍റെ ചുവടുകിള്ളച്ചു വളമിടാം മേലില്‍ അതു ഫലം നല്ല്കിയേക്കാം ..ഇല്ലെങ്കില്‍ നീ അതു വെട്ടികളഞ്ഞുകൊള്ളുക. " ( ലൂക്കാ 13:6 - 9 )

ഉടമ്മസ്ഥനായ പിതാവു ഫലം തരാത്തതിനെയൊക്കെ വെട്ടികളയാന്‍ തീരുമാനിച്ചൂ. എന്നിട്ടും ക്രിഷിക്കാരനായ പുത്രന്‍ വീണ്ടും കരുണക്കായി അപേക്ഷിക്കുകയും എങ്ങനെയെങ്കിലൂം രക്ക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമവും നടത്തുന്നു.


അതേ യേശു വന്നതു ലോകത്തെ വിധീക്കാനല്ല രക്ഷിക്കാനാണു .

അതുകൊണ്ടു സഭക്കുപുറത്തുപോയി ബൈബിള്‍ തോന്നിയതുപോലെ വ്യഖ്യാനിച്ചാലും രക്ഷിക്കപെടുമെന്നു ചിന്തിച്ചാല്‍ ?

Tuesday 20 October 2015

കത്തോലിക്ക്കാസഭയും ,ബൈബിളും ,പാരമ്പര്യവും !

( പാരമ്പര്യത്തെ കുറിച്ചു വീണ്ടും എഴുതണമെന്നു ചില സ്നേഹിതര്‍ അവശ്യപ്പെട്ടതിനാല്‍ മാത്രം എഴുതൂന്നു )

ബൈബിള്‍ മാത്രം മതിയെന്നു പറയുന്ന സഹോദരന്മാര്‍ സാവകാശം ചിന്തിക്കുക !
1) പെന്തകൂസ്താദിനത്തില്‍ സഭ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം 70 ല്‍ പരം വര്ഷങ്ങള്‍ എടുത്തു പുതിയ നിയമത്തീലെ പുസ്തകങ്ങള്‍ എഴുതിതീര്‍ക്കാന്‍.

2) ദൈവനിവേശിതമായ ആ ഗ്രന്ഥങ്ങള്‍ ഉടലെടുത്തതു ദൈവീകപരിപാലനയുടെ തണലില്‍ നയിക്കപെട്ട ആദിമസഭയുടെ പാരമ്പപര്യത്തില്‍ ന്നിന്നുമാണു.


കത്തോലിക്കാസഭയുടെ വിശ്വാസം

ദൈവവചനത്തെ എപ്പോഴും മുറുകെപിടിക്കുന്നതാണു കത്തോലിക്കാസഭയുടെ വിശ്വാസം .
ദൈവവചനം പ്പഠിപ്പിക്കുന്നതുപോലെ അപ്പസ്തോലിക പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നതീലും കത്തോലിക്കാസഭ മുന്‍പന്തിയിലാണു..
" വചനം മുഖേനയോ ,കത്തുമുഖേനയോ, നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറൂകെ പിടിക്കൂകയും അവയില്‍ ഉറച്ചു നില്കകകുകയ്യും ചെയ്യുവിന്‍ ." ( 2തെസേ .2:15 ) എന്നാണു ദൈവവചനം പഠിപ്പിക്കുന്നതു.
അതുകൊണ്ടു തന്നെയാണു കത്തോലിക്കാസഭ അപ്പസ്തോലിക കാലം മുതല്‍ കൈമാറ്റം ചെയ്യപെട്ടുകിട്ടിയ പാരമ്പര്യങ്ങള്‍ വിസ്വസ്തതയോടെ പാലിക്കുന്നതു. ,
യേശുവും അപ്പസ്തോലന്മാരും വഴിലഭിച്ച പാരമ്പര്യങ്ങളുടെയും,പഠനങ്ങളുടേയൂം വെളിച്ചത്തില്‍ മുന്‍പോട്ടുപോയ സഭ ഏ.ഡി . 393 ലാണു ബൈബിളിലെ പുസ്തകങ്ങള്‍ ഔദ്യോകമായി ആദ്യം അംഗീകരിച്ചാതു.

അതായതു ആദ്യത്തെ മൂന്നൂ നൂറ്റാണ്ടുകളോളം സഭയില്‍ പുതിയ നിയമം ഇല്ലാതെയാണു സഭയില്‍ സുവിശേഷപ്രഘോഷണ്ണവും മറ്റും നടത്തിയ്യതു.

മറ്റൊരു പ്രധാന കാര്യം ദൈവനിവേശിതമായ ഗ്രന്ഥം ഏവയെന്നൂ തീരുമാനിച്ചു അവ ബൈബിളില്‍ ഉള്‍പെടുത്തിയതു സഭയില്‍ നിലനിന്ന പാരമ്പര്യ വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമായിരുന്നുവെന്നതു ശ്രദ്ധേയമാണു.

അപ്പോള്‍ പിന്നെ ദൈവവചനം തന്നെ പഠിപ്പിക്കുന്ന പാരമ്പര്യങ്ങളെ നിഷേധിക്കാന്‍ അരെങ്ങ്കിലും പറഞ്ഞാല്‍ ? സുബോധത്തില്‍ നിന്നുമല്ല !

സഭാജീവി തത്തില്‍ പാരമ്പര്യങ്ങളുടെ പ്രാധാന്യം

പൌലോശ്ളീഹാ പറയുന്നു.:: എന്നില്‍ നിന്നു പഠിച്ചതും സ്വീകരിച്ചതും ,കേട്ടതും ,എന്നില്‍ കണ്ടതും നിംഗള്‍ ചെയ്യുവിന്‍, ആപ്പോള്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. "" ( ഫിലി.4:9 ) കത്തു വഴി പഠിപ്പിച്ച കര്യങ്ങള്‍ മാത്രമല്ല. അദ്ദേഹം നേരിട്ടും , മാത്രുകവഴിയും പഠിപ്പിച്ച കാര്യങ്ങള്‍ കാക്കുവാനാണു പൌലോസ് ശ്ളീഹാ പറയുന്നതു.

തിമോത്തിക്കു എഴുതുന്നതു ശ്രദ്ധിക്കാം .
" നീ എന്നില്‍ നിന്നും കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും, സ്നേത്തിലും നീ അനുസരിക്കുക, മാത്രുകയാക്കുക. നിന്നെ ഏള്‍പ്പിച്ചീരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കൂന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ കാത്തു സൂക്ഷിക്കുകാ, ( 2തതമോ.1:13--14 )
വീണ്ടും തിമോത്തേയോസിനോടു പറയുന്നതും കാണാം .
" അനേകം സാക്ഷികളുടെ മുന്‍പില്‍ വെച്ചു നീ എന്നില്‍ നിന്നും കേട്ടവ മറ്റുള്ളവരെ കൂടി പഠിപ്പിക്കുവാന്‍ കഴീവുള്ള വിസ്വസ്ഥരായ ആളുകള്‍ക്കു പകര്ന്നുകൊടുക്കുക," ( 2തിമോ.2:2 )

തെസെലോനിയാക്കാര്‍ക്കു കൊടുക്കുന്ന ഉപദേശവും പാരമ്പര്യപ്രാധാന്യവും .

" സഹോദരരേ, അവസാനമായി, ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോടു അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു :. ജീവിക്കേണ്ടതും ,ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിംഗള്‍ ഞങ്ങളില്‍ നിന്നും പഠിച്ചു. ഇപ്പ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതൂപോലെ ഇനിയും മുന്നേറുവിന്‍ "
(1തെസേ 4: 1- 2 )

പാരമ്പര്യം സംരക്ഷിക്കുന്നതിനു കോറന്തോസുകാരെ അഭിനന്ദിക്കുന്നു.

" എല്ലാ കാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും , ഞാന്‍ നല്കിയ പാരമ്പര്യം അതേപടിസംരക്ഷിക്കുന്നതിനാലും , ഞാന്‍ നിംഗളെ പ്രശംസിക്കുന്നു. " (1കോറി .11:2 )

ഫരിസേയരുടെ തെറ്റായ പാരമ്പര്യങ്ങളെ യേശു നിശിതമായി വിമര്‍ശിക്കുന്നുണ്ടു. ( മര്‍ക്കോ.7: 13 ) അതിനാല്‍ പാരമ്പര്യമെന്ന വാക്കു എവിടെകണ്ടാലും വിമ്ര്‍ ശിക്കുന്ന സെക്‍റ്റുകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ടു . അവരുടെ വിമര്‍ശനം അന്ധര്‍ ആനയെ കണ്ടിട്ടു വിവരിച്ചതുപോലെയാണു.

ദൈവവചനത്തില്‍ ഇത്ര മനോഹരമായി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചു പ്പഠിപ്പിക്കുന്നതു കണ്ടീട്ടും പാരമ്പര്യം വേണ്ടാഅന്നു പറയുന്നവര്‍ പാരമ്പര്യത്തില്‍ നിന്നും ഉടലെടുത്ത തിരുവചനത്തെ തന്നെ തള്ളിപറയുന്നതിനു തുല്യമാണു.


പൌലോശ്ളീഹാ നല്കകന്ന ഉപ്ദേശം ഒരിക്കലും മറക്കാതെ സൂക്ഷിക്കാം

" അലസതയിലും ഞങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനു ഇണങ്ങാത്ത രീതിയീലും ജീവിക്കുന്ന ഏതോരു സഹോദരനിലും നിന്നു ഒഴിഞ്ഞു നില്ക്കണമെന്നു സഹ്ഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ ഞാന്‍ നിംഗളോടു കല്പിക്കുന്നു "
( 2തെസേ. 3:6 )

(കടപ്പാടു - ഫാ.ജോസ് പന്തപ്ളംതൊട്ടിയിലിന്‍റെ " വചനാധിഷ്ടിതമായ കത്തോലിക്കാവിശ്വാസം )

ഇംഗ്ളണ്ടിലോ റോമിലോ ക്രിസ്റ്റ്യാനിറ്റി എത്തുന്നതിനു മുന്‍പു ഇന്‍ഡ്യയില്‍ !



Pandit Jawaharlal Nehru the first Prime Minister of India ,writes in his autobiography :
" you may be surprised to learn that Christianity came to India long before it went to England or Western Europe and when, even in Rome it was a despised and proscribed sect. It established a firm hold in south India .Although these Christians had their head in Antioch ( Syria ) their Christianity is practically indigenous and has a few outside contacts "
( The Discovery of India , New Delhi 1988.p.236 )

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...