Monday 27 April 2015

സമര സഭയും വിജയസഭയുമായുള്ള ബന്ധം

" പുണ്യവാന്മാരുടെ ഐക്യത്തിലും ഞാന്‍ വിശ്വസിക്കുന്നു." (വിശ്വാസപ്രമാണം ചെറുതു )

സഭയില്‍ നിലവിലിരിക്കുന്ന അതിപുരാതനപാരമ്പര്യങ്ങളില്‍ ഒന്നാണു വിശുദ്ധരോടുള്ളവണക്കം. സാര്‍വത്രീകസഭ (എല്ലാസഭകളും ) ആചരിക്കുന്ന ചിലതിരുന്നാളുകളും വ്യകതിഗതസഭയില്‍ മാത്രം ഉള്ളതുമായതിരുന്നാളുകള്‍ ഉണ്ടൂ. 
സാര്‍വത്രികസഭയില്‍ ഉള്ളപ്രധാനതിരുന്നാളുകളാണു , പരിശുദ്ധകന്യാമറിയത്തിന്‍റെയും ,മാര്‍ യൌസേഫ് പിതാവിന്‍റെയും, മാര്‍ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാളുകളും. 

ഒരോവ്യക്തിഗതസഭയില്‍ അവരുടെ പാരമ്പര്യത്തിനു അനുസ്രിതമായി ചിലരെപ്രത്യേകമായി വണങ്ങുന്നു. മാര്‍ തോമ്മാശ്ളീഹായേയും മാര്‍ അപ്രേമും സുറിയാനിസഭക്കാര്‍ പ്രത്യേകമായി വണങ്ങപ്പെടുന്നവരാണു. വി.ഫ്രാന്സീസ് സേവ്യര്‍ ഇന്‍ഡ്യാക്കാര്‍ക്കു പ്രധാനപ്പെട്ട വിശുദ്ധനാണു. അല്ഫോന്‍സാമ്മയും ചാവറകുറിയാക്കോസച്ചനും ഇന്‍ഡ്യാക്കാര്‍ക്കുപൊതുവേയും മലബാര്‍ റീത്തിനു പ്രത്യേകമായും പ്രാധാന്യമുളള വരാണു. മലങ്കരകത്തോലിക്കാ സഭക്കു സ്വന്തമായുള്ള ഒരു വിശുദ്ധനാണു (പേരുവിളിച്ചില്ലെങ്ങ്കിലും ) മാര്‍ ഈവാനിയോസ് തിരുമേനി. 


ഓരോ വിശുദ്ധരേയും എടുത്തുപറഞ്ഞു വണങ്ങുവാന്‍ പ്രയാസമായതുകൊണ്ടു ഓരോസഭയും അതിനു പ്രത്യേകമായ ചിലക്രമീകരണങ്ങള്‍ ചെയ്തിട്ടൂണ്ടു .എല്ലാവരേയും ഒരു ദിവസം ഓര്‍ക്കുവാന്‍ കഴിയുന്നതിനാണു ഈ ക്രമീകരണം. 

ലത്തീന്‍ സഭയില്‍ .........  നവംബര്‍ ഒന്നു സകലവിശുദ്ധരുടേയും ഓര്‍മയാചരിക്കുന്നു. 
മലബാര്‍ സഭയില്‍ ....... ഉയര്‍പ്പിനുശേഷം ആദ്യത്തെ വെള്ളിയാഴ്ച്ച സകല രക്തസാക്ഷികളേയും സകലവിശുദ്ധ്ന്മാരേയും ഓര്‍ത്തു വണങ്ങുന്നു.
മലങ്ങ്കരകത്തൊലിക്കാസഭയില്‍ .................  ഉയര്‍ പിനുസേഷം ആദ്യത്തെ വെള്ളിയാഴ്ച്ചയില്‍    സകല മൌദ്യാനമാരേയും ( വിശ്വാസസാക്ഷികള്‍ ) ഓര്‍ക്കുന്നു.അതുപോലെ ലത്തീന്‍ സഭ ആചരിക്കുന്ന നവംബര്‍ ഒന്നും കലണ്ടറില്‍ ഇടാറുണ്ടു

അരാണു വിശുദ്ധര്‍ ?

നാമെല്ലാവരും വിശുദ്ധിയിലേക്കുവിളിക്കപ്പെട്ടവരാണു. യേശുവിന്‍റെ സഹനത്തിലും,മരണത്തിലും, സംസ്കാരത്തിലും, ഉയര്‍പ്പിലുമുള്ള പങ്ങ്കുചേരലാണു നാം സ്വീകരിക്കുന്ന മാമോദീസാ.യേശുവിന്‍റെ ഉയര്‍പ്പിന്‍റെ മഹത്വത്തില്‍ പങ്ങ്കുചേരുമ്പോളാണു ക്രിസ്തീയജീവിതം സഫലമാകുന്നതു. സമരസഭയിലെ ജീവിതവിശുദ്ധികൊണ്ടാണു നാം ആ മഹത്വത്തില്‍ പങ്ങ്കാളികളാകാനുളള യോഗ്യത കരസ്തമാക്കുന്നതു, ഇപ്രകാരം ജീവിതം സഫലമാക്കിയവരാണു വിശുദ്ധ്ന്മാര്‍ .സമരസഭയില്‍ നിന്നും വിജയസഭയിലേക്കു പ്രവേശിച്ചെങ്ങ്കിലും ഇപ്പോഴു അവര്‍ സഭയുമായുളള  ബന്ധത്തിലാണു .അതായതു അവര്‍ യേശുവിന്‍റെ മണവാട്ടിയുടെ സ്ഥാനത്താണു ഇപ്പോഴും. അതിനാല്‍ മണവാട്ടിയുടെ ഇഹലോകജീവിതം പൂര്ത്തിയാക്കാനുളളവരായ സഭയും യേശുവിന്‍റെ മണവാട്ടിതന്നെയാണു. അതിനാല്‍ മഹത്വീകരിച്ചുകൊണ്ടിരിക്കുന്
നവരും ,മഹത്വംപ്രാപിച്ചവരും ഒരേശരീരത്തിലെ അവയവങ്ങളാണു. അതിനാല്‍ പരസ്പരം ഓര്‍ക്കുന്നതു അനുഗ്രഹദായകമാണു.

പൌരസ്ത്യ സുറിയാനിസഭ എന്തുകൊണ്ടാണു ദുഖവെള്ളിയാഴ്ച്ച കഴിഞ്ഞുളള വെള്ളിയാഴ്ച്ച സകല വിശുദ്ധരേയും ഓര്‍ക്കുന്നതു ?

നാലാം നൂറ്റാണ്ടു പേര്ഷ്യയില്‍ മതപീഠനത്തിന്‍റെ കാലമായിരുന്നു. എ.ഡി.341 ലെ പീഡാനുഭവ ആഴ്ച്ചയിലെ വെള്ളിയാഴ്ച്ച പൌരസ്ത്യ സുറിയാനിസഭയുടെ ആസ്ഥാനമായിരുന്ന സെലൂഷ്യായിലെ കാതോലിക്കോസ് മാര്‍ സൈമണ്‍ ബര്‍സബായേയും  അനവധിമെത്രാന്മാരേയും ,വിശ്വാസികളേയും പേര്ഷ്യന്‍ രാജാവായിരുന്ന സാപ്പോര്‍ രണ്ടാമന്‍ വധിച്ചു. വിശ്വാസത്തെ പ്രതിരക്തസാക്ഷികളായവരുടെ ഒര്മ്മ ദുഖവെള്ളിയാഴ്ച്ച ആചരിച്ചുതുടങ്ങി. പക്ഷേ ദുഖവെള്ളി മിശിഹായുടെ പീഡാനുഭവം ഓര്‍ക്കുന്ന ദിവസമാകയാല്‍ ഈ രക്തസാക്ഷികളുടെ ഓര്മ്മതിരുന്നാള്‍ അതുകഴിഞ്ഞുവരുന്ന വെള്ളിയാഴ്ച്ച ആചരിച്ചുതുടങ്ങി. അങ്ങനെയാണു ഉയര്‍പ്പിനുശേഷംവരുന്നവെള്ളിയാഴ്ച്ച സകല രക്തസാക്ഷികളൂടേയും ഒര്മ്മ ആചരിച്ചുതുടങ്ങിയതു. പിന്നീടു അതു സകലവിശുദ്ധരുടേയും ഓര്മ്മയാചരണമായി മാറുകയായിരുന്നു. 
പൌരസ്ത്യ സുറിയാനിപാരമ്പര്യം പുലര്ത്തുന്ന സീറോമലബാര്‍ സഭയും അ ദിവസം സകലവിശുദ്ധരേയും ഓര്‍ക്കുന്നു. 

അന്നു മലങ്ങ്കരസഭ സകല മൌദ്യാനന്മാരേയും ഓര്‍ക്കുന്നു. ( വിശ്വാസ സാക്ഷികള്‍ ) .

മാര്‍ ഗീവര്‍ഗീസ് സഹദാ

ഗീവര്‍ഗീസ് കപ്പിദോച്ചിയാ എന്ന സ്ഥലത്തു എ.ഡി. 275 ല്‍ ക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവു റോമന്‍ സൈന്യത്തിലെ ഒരു ഉയര്ന്ന ഉദ്യോഗസ്തനായിരുന്നു. ചെറുപ്പത്തില്തന്നെ കായികപരിശീലനം കഴിഞ്ഞു ഗീവര്‍ഗീസും സൈന്യത്തില്‍ ചേര്ന്നു.പിതാവിന്‍റെ മരണത്തെ തുടര്ന്നു ഡൈയക്ളീഷ്യന്‍ ചക്രവര്ത്തി ഗീവര്‍ഗീസിനെ പിതാവിന്‍റെ ഉദ്യോഗത്തില്‍ നിയമിച്ചു. ചക്രവര്ത്തിയുടെ വിശ്വസ്തനായ സൈന്യാധിപനെന്നുള്ളരീതിയില്‍ സ്തുത്യര്ഹമാം വിധം ജോലിച്യ്തിരുന്നപ്പോള്‍ ചക്രവര്ത്തി മതപീഠനം ആരംഭിച്ചൂ. എന്നാല്‍ ഗീവര്‍ഗീസ് അതിനു എതിരായിപോരാടി .തന്‍റെ ജോലിയും സുഖസൌകര്യങ്ങളും ഉപേക്ഷിച്ചു മര്‍ദിഥരെ സഹായിക്കുക്കയും അന്ധവിശ്വാസഥ്തിനു എതിരെ പ്രാസംഗിക്കുകായും ചെയ്തു. അതു ചക്രവര്ത്തിയെ കുപിതനാക്കി. ചക്രവര്ത്തി ഗീവര്‍ഗീസിനെ കഠോരമായ പീഢനങ്ങള്‍ക്കു വിധേയനാക്കുകയും അവസാനം ശിരഛ്എദനം  ചെയ്യുകയും ചെയ്തു എ.ഡി 303 ല്‍ ഗീവര്‍ഗീസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണു പാരമ്പര്യം .
ഏപ്രില്‍ 24 നു അദ്ദേഹത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നു. .    

ഉയര്‍പ്പുകഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ച്ച സഹദേന്മാരുടെ ഓര്മ്മ ആചരിക്കുന്നു. പിന്നീടു ഓരോരുത്തരുടെ തിരുന്നാളും സഭ ആഘോഷിക്കുന്നു. ഇന്നു മാര്‍ ഗീവര്‍ഗീസിന്‍റെ ഓര്മ്മ ആചരിക്കുന്നു. അരുവിതുറമുതലായ സ്ഥലങ്ങളിലും ഇന്നു തിരുന്നാള്‍ ആഘോഷിക്കുന്നുണ്ടു.

സഹദേന്മാര്‍  = വിശ്വാസത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്തവരാണു. അതുപോലെ തന്നെ തിന്മക്കെതിരേ പോരാടി വിജയം വരിച്ചവരുമാണു.
ഗീവര്‍ഗീസ്  സഹദായും ഈ രണ്ടുകാര്യത്തിനുവേണ്ടി യാണു രക്തസാക്ഷിയായതു. 

വി.ഗീവര്‍ഗീസിന്‍റെ കാര്യം ഇതിനുമുന്‍പു വിശദമായി എഴുതിയിട്ടുള്ളതുകൊണ്ടു വിവരിക്കുന്നില്ല. ( ചെറുചരിത്രം മതിയാകുമല്ലോ ? )

വി.ഗീവര്‍ഗീസിന്‍റെ പടം കണ്ടാല്‍ ചിലധാരണപിശകു ചിലര്‍ക്കു വരാന്‍ സാധ്യതയുണ്ടു . കുതിരപ്പുറത്തിരിക്കുന്ന സഹദാ ഒരു പാമ്പിനെ കുത്തികൊന്നു ഒരുരാജകുമാരിയെ രക്ഷിക്കുന്ന പടമാണു നാം കാണുക. അതു ഒരു സത്യം വിളിച്ചറിയിക്കുന്ന പ്രതീകമാണു. 

സഹദാ അന്ധ വിശ്വാസത്തിനു എതിരായി പടവെട്ടിയ ആളാണു. പടവെട്ടുകയെന്നുപറഞ്ഞാല്‍ ആരേയും കൊല്ലുകയോ ആര്‍ക്കെങ്കിലും എതിരായി യുദ്ധം ചെയ്യ്യുകയോ അല്ല. ശക്തമായ സുവിശേഷപ്രഘോഷണം കൊണ്ടു അന്ധവിശ്വാസത്തിനെതിരെ പടപൊരുതിയെന്നാണു മനസിലാക്കേണ്ടതു. 



മനുഷ്യാത്മാവായ രാജകുമാരിയെ അന്ധവിശ്വാസമാകുന്ന സത്വത്തില്‍ നിന്നും തന്‍റെ മൂര്‍ച്ചയേറീയ നാവിനാല്‍ രക്ഷപെടുത്തിയ വിവരം ചിത്രകാരന്‍റെ ഭാവനയില്‍ വന്നതു അദ്ദേഹം വരച്ചതാണു ചിത്രത്തില്‍ നാം കാണുക. 

ചിത്രകാരന്‍റെ ഭാവന. . അന്ധ വിശ്വാസത്തെ ഒരു സര്‍പ്പ്മായും അതിന്‍റെ തലയെ തകര്‍ക്കുന്ന മൂര്‍ച്ചയുള്ള നാവിനാലുളള സുവിശേഷപ്രഘോഷണത്തെ ഒരു ശൂലമായും സുവിശേഷപ്രഘോഷണം കൊണ്ടു രക്ഷപെടുത്തിയ ആത്മാവിനെ ഒരു രാജകുമാരിയായും സങ്കല്പിച്ചാണു ചിത്രം വരച്ചതു . അതുകണ്ടചരിത്രകാരന്‍ ചരിത്രം രചിച്ചപ്പോള്‍ അദ്ദേഹം അതു ഒരു കഥയായി ,അന്നത്തെ അന്യമതസ്ത്രരായ ആളൂകളുടൈടയില്‍ പ്രചരിച്ചിരുന്ന ചില പുരാണകഥപോലെ ഗീവര്‍ഗീസിനെ വിവരിച്ചു കഥ എഴുതി .അതു സത്യവിശ്വാസത്തില്‍ നിന്നും അകന്ന ഒരുകഥപോലെ ഇന്നും നിലനിലനില്ക്കുന്നു.  പലപ്പോയും ആകഥ അതേരീതിയില്‍ പെന്തകോസ്തുകാര്‍ ബൈബിള്‍ വ്യഖ്യാനിക്കുന്നതുപോലെ ചിന്തിച്ചമനുഷ്യരുടെ ഇടയില്‍ ഇന്നും അന്ധ വിശ്വാസത്തിനു ചേര്ന്ന കഥയുമായി നടക്കുന്ന ആളുകളെ കാണാന്‍ കഴിയും. 

എല്ലാജോര്‍ജു നാമധാരികള്‍ക്കും പ്രതേകിച്ചു മലബാര്‍ സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് ആലന്‍ചേരിപിതാവിനും, മലങ്ങ്കരസഭയിലെ തിരുവല്ലാ അതിഭദ്രാസനത്തിന്‍ടെ ഭരണാധിക്കരിയായിരുന്ന മോറാന്‍ മോര്‍ ഗീവര്‍ഗീസ് തിമോത്തിയോസ് തിരുമേനിക്കും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ടു നിര്ത്തുന്നു

മരിച്ചുപോയ ആരെയെങ്കിലും പ്രാര്ത്ഥിച്ചു വിശുദ്ധരാക്കുന്നുണ്ടോ ?

ത്തരം    " ഒരിക്കലും ഇല്ല. " 

അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ ?
ഉത്തരം .ഇല്ല.

അവരോടു പ്രാര്ത്ഥിക്കണമോ ?
അവ്ശ്യമുള്ളവര്‍ക്കു പ്രാര്ത്ഥിക്കാം .കാരണം അവര്‍ ദൈവസന്നിധിയിലാണു .അവരുടെ അപേക്ഷക്കു കൂടുതല്‍ ശക്തിയുണ്ടൂ. ജോബിന്‍റെ സ്നേഹിതേടെ പാപം മോചിക്കാന്‍ ജോബുതന്നെ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമെന്നു ദൈവം പറഞ്ഞൂ (ജോബു.42:8 )

അതു ജീവിച്ചിരുന്നപ്പോഴല്ലേ ? മരിച്ചുകഴിഞ്ഞാല്‍ ? അപേക്ഷിക്കാന്‍ പറ്റുമോ ?

തീര്‍ച്ചയായും പറ്റും .അവര്‍ മരിക്കുന്നില്ല. അബ്രഹാം മിസഹാക്കു, യാക്കോബും ഒന്നും മരിച്ചവരല്ല. ദൈവം ജീവിച്ചിരിക്കുന്നവരുടെ ദൈവമാണു.അവര്‍ ദൈവസന്നിധിയിലാണു.  

വിശുദ്ധന്മാര്‍ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ദൈവത്തോടു അപേക്ഷിക്കാന്‍ അവര്‍ക്കു സാധിക്കും. മരണശേഷം കൂടുതല്‍ മഹത്വീകരിക്കപ്പെടുന്നതിനാല്‍ മരണശേഷം കൂടുതല്‍ ശക്തമായി മാധ്യസ്ഥം അപേക്ഷിക്കാന്‍ അവര്‍ക്കുകഴിയും. കാരണം അവര്‍ മരിച്ചിട്ടില്ല. യേശു പറഞ്ഞു എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ മരിക്കില്ല. മരിച്ചാലും ജീവിക്കും. ( യോഹ.6: 51 )

മരിച്ചുകഴിഞ്ഞു അല്ഭുതങ്ങള്‍ ചെയ്തതിനു ബൈബിളില്‍ എന്തെങ്കിലും തെളിവുണ്ടോ ? 

ഉണ്ടെല്ലോ ? 2രാജാ.13: 20 , പ്രഭാഷ. 48.: 13--- 14.  " ഇവിടെ നാം കാണുന്നതു ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അല്ഭുതങ്ങള്‍ പ്രവര്ത്തിച്ചു "

മരിച്ചവരോടു കരുണകാണിക്കണമെന്നു ദൈവം പറഞ്ഞിട്ടുണ്ടെല്ലോ ? 

അങ്ങനെയാണെങ്ങ്കില്‍ പെന്തകോസ്തുകാരും ഒക്കെ മരിച്ചുകഴിഞ്ഞാല്‍ അവരെ ഓര്‍ക്കുകയോ മരണതീയതിയില്‍ പ്രാര്ത്ഥിക്കുകയോ ഒന്നും ചെയ്യാതെ വല്ലകുഴിയുഇലും തെള്ളിയിട്ടു പോകുകുന്നതോ ?

അവര്‍ക്കു മരിച്ചവരുമായി ഒരു കൂട്ടായ്മയും ഇല്ലാത്തതുകൊണ്ടും മരിച്ച്കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചുവെന്നുകരുതുന്നതുകൊണ്ടും,അവര്‍ക്കു സഭാകൂട്ടായമ ഇല്ലാത്തതിനാലുംഅണു.

സഭയെന്നാല്‍ 

സമരസഭ     = ജീവിച്ചിരിക്കുന്നവരുടെ കൂട്ടായ് മ)
വിജയസഭ   = വിശുദ്ധന്മാരുടെ കൂട്ടായമ
സഹനസഭ  = ദൈവസന്നിധിയിലേക്കു എടുക്കപ്പെടാനായി വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നവര്‍ ( ഇവര്‍ക്കു അല്പം പാപം മരണകരമല്ലാത്തതു ക്ഷമിക്കപ്പെടാന്‍ ബാക്കിയുണ്ടു എന്നാല്‍ നരകത്തിനുയോഗ്യമായ മാരകപാപമില്ലതാനും ,അങ്ങനെയുള്ളവര്‍ക്കു പരിഹാരം ആവശ്യമാണു.അവര്‍ സഹനത്തിലാണു. 

ഈ മൂന്നു സഭയും ഒരേകൂട്ടായ്മയിലാണു. അവര്‍ പരസ്പരം ബന്ധത്തിലാണു.അവരെല്ലാവരും യേശുവിന്‍റെ മണവാട്ടിയായ സഭാഗാത്രത്തിലെ അവയവങ്ങളാണു .അതുലൊണ്ടാണു പ്രാര്ത്ഥനയില്‍ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുന്നതു. അതു പെന്തകോസ്തു മുതലായ സെക്ടുകള്‍ക്കു മനസിലാകില്ല. 

ഒരുകാര്യം അല്പം കൂടി വ്യക്തമായി മനസിലാക്കിയിരിക്കുന്നതു നല്ലതാണു .

സഭയില്‍ പേരുവിളിക്കപെട്ട വിശുദ്ധന്മാരും ( അറിയപ്പെടുന്ന വിശുദ്ധര്‍ ) പേരു വിളിക്കപ്പെടാത്ത കോടാനുകോടി വിശുദ്ധ്ന്മാരും ഉണ്ടു. ( അറിയപെടാത്ത )

പേരു വിളിക്കപ്പെടുന്നതുകൊണ്ടു ദൈവതിരുമുന്‍പില്‍ പ്രത്യേകതയുണ്ടോ ?
ഒരു പ്രത്യേകതയും ഒരു മഹത്വകൂടുതലും ഇല്ല. 
പേരു വിളിക്കപ്പെടാത്തതുകൊണ്ടു ഒരു കുറവൂം ഇല്ല. 

സഭാതനയരെല്ലാം വിശുദ്ധിയിലേക്കു വിളിക്കപെട്ടവരാണു ,വിശുദ്ധരാകാന്‍ വിളിക്കപെട്ടവരാണെല്ലോ വിശുദ്ധരാകേണ്ടവരുമാണെല്ലോ ?

പിന്നെ എന്തിനാണു മാര്‍ ഈവാനിയോസ് തിരുമേനിയെ വിശുദ്ധപദവിയിലേക്കു ഉയര്ത്താനായി പ്രാര്ത്ഥ്ഹിക്കുന്നതു ?

വിശുദ്ധപദവിയിലേക്കു ഉയര്ത്തിയാല്‍ ആഗോളസഭയിലും ഇദരറീത്തുകളിലും അറിയപ്പെടുന്ന ഒരു വിശുദ്ധനാകും. കൂടുതല്‍ ആള്‍ക്കാര്‍ തിരുമേനിയോടു മാധ്യസ്ഥം യാചിക്കും. കൂടുതല്‍ ആളുകള്‍ക്കു അനുഗ്രഹം പ്രാപിക്കാന്‍ കഴിയും. 

വിശുദ്ധപദവിയിലില്ലെങ്ങ്കില്‍ തിരുമേനിയോടു പ്രാര്ത്ഥിച്ചാല്‍ ഫലമില്ലേ ? 

നിശ്ചയമായും ഫലം ഉണ്ടു . ദൈവസന്നിധിയില്‍ വിശുദ്ധിയോടെ നില്ക്കുന്ന ഒരാള്‍ക്കു ദൈവത്തോടു ജീവിച്ചിരിക്കുന്ന ഒരാളുടെ മാദ്ധ്യസ്ഥപ്രാര്ത്താനക്കു സഹായം തേടാന്‍ ഭൂമിയിലെ വിശുദ്ധ പദവിയുമായി ഒരു ബന്ധവും ഇല്ല. 

മാര്‍ ഈവാനിയോസ് തിരുമേനി ദൈവസന്നിധിയില്‍ നില്ക്കുന്ന ഒരു വിശുദ്ധനാണു .സഭ വിശുദ്ധ പദവിയിലേക്കു ഉയര്ത്തിയാലും ഇല്ലെങ്ങ്കിലും അദ്ദേഹത്തിന്‍റെ വിശുദ്ധിക്കു ഒരു കൂടുതല്കുറവുകളും സംഭവിക്കില്ല.വിശുദ്ധപദവിയിലേക്കു ഉയര്ത്തിയാല്‍ ആഗോളസഭയില്‍ ഒരു വിശുദ്ധനായി അറിയും ഇല്ലെങ്ങ്കില്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ വിശുദ്ധനായി അറിയ്പ്പെടുകയും വണങ്ങപ്പെടുകയും ചെയ്യും.

മോശയേ അറിയാത്ത ജൂതന്മാരും ,യേശുവിനെ അറിയാത്ത പെന്തക്കോസ്തും

യേശു യഹൂദരുടെ തനിനിറം എടുത്തുകാണിക്കുന്നു .                                                                                                                         " നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെകുറ്റപ്പെടുത്തുക .നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം എന്നെക്കുറിച്ചു അവന്‍ എഴുതിയിരിക്കുന്നു. എന്നാല്‍ അവന്‍ എഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്‍റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും ?" .  (യോഹ.5:45-47 )

മോശയേ അറിയുന്നവര്‍ പിതാവിനെ അറിയും പിതാവിനെ അറിയുന്നവര്‍ യേശുവിനേയും അറിയും .                                                                                                                   മോശയെ വാനോളം പുകഴ്ത്തുന്ന യഹൂദര്‍ മോശയെ അറിയുന്നില്ല.മോശ എഴുതിയവ എന്തെന്നു മനസിലാക്കാതെ അവരുടെ സ്വന്ത വ്യാഖ്യാനത്തില്‍ ഉറച്ചു നില്ക്കുന്നു.
യഹൂദര്‍ക്കു രണ്ടുമുഖം. അവരുടെ ചാരന്മാരായ പെന്തക്കോസ്തുകാര്‍ക്കും രണ്ടു മുഖം.
 
അമേരിക്കന്‍ യഹൂദര്‍ ദിനംപ്രതി ലക്ഷങ്ങള്‍ പെന്തക്കോസ്തുകാര്‍ക്കു കൊടുക്കുന്നുവെന്നു അവിടെനിന്നുള്ളവര്‍ പറയുന്നു. സഭക്കെതിരായി പ്രവര്ത്തിക്കാന്‍ ,സഭയെ തകര്‍ക്കാന്‍ യഹൂദര്‍ കണ്ടുപിടിച്ച ചാരന്മാരാണു പെന്തകോസ്തുകാര്

ലൂസിഫര്‍ യഹൂദരെ കൊണ്ടു യേശുവിനു എതിരായി ചിന്തിപ്പിക്കുകയും യേശുവിന്‍റെ സഭയെ തകര്‍ക്കാന്‍ ആരംഭം മുതല്‍തന്നെ കള്ളസാക്ഷ്യങ്ങളും ,ദുഷ്പ്രചരണവും നടത്തിവരികയുമാണു.

ലൂസിഫര്‍ യഹൂദരെകൊണ്ടും ,യഹൂദര്‍ പെന്തകോസ്തുകാരെകൊണ്ടുമാണു സഭക്കെതിരായി പ്രവര്ത്തിപ്പിക്കുന്നതു .
മോശയേ വാനോളം പുകഴ്ത്തുകയും മോശയേയും ദൈവത്തേയും അറിയാതിരിക്കുകയും ചെയ്യുന്നതു പോലെ

യേശുവിനെ വാനോളം പുകഴ്ത്തുന്ന പെന്തകോസ്തുകാര്‍ ,യേശുവിന്‍റെ ഉടലായ സഭയേയും അതുവഴി യേശുവിനേയും അറിയുന്നില്ല. ബൈബിള്‍ വികലമായരീതിയില്‍ പ്രചരിപ്പിക്കാന്‍ കോടികളാണു അമേരിക്കന്‍ യഹൂദര്‍ ചിലവിടുന്നതു.അതു പെന്തക്കോസ്തുവഴിയാണു പ്രചരിപ്പിക്കുന്നതു. പെന്തക്കോസ്തു സഹോദരന്മാര്‍ യഹൂദരുടെ വാലാട്ടികളാണു. അതുകാരണം ഭൌതീകമായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ അവര്‍ക്കു കഴിയുന്നു. യേശുവിനെവാനോളം പുകഴ്ത്തും .അപ്പസ്തോലന്മാരെയും അവരുടെ അധികാരത്തെയും നിഷേധിക്കും.

അപ്പസ്തോലന്മാര്‍ക്കു യേശുകൊടുത്ത അധികാരത്തെയും ,അപ്പസ്തോലന്മാരുടെ പിന്‍ഗാമികളേയും ,സഭയേയും, കന്യാമറിയത്തേയും ,പരിശുദ്ധന്മാരേയും നിഷേധിക്കുകയും ,അധികാരത്തെചോദ്യം ചെയ്യുകയും ചെയ്യുന്ന ഇവര്‍ എപ്പോയും സഭക്കു എതിരാണു. ഉടലാകുന്ന സഭയെ നിഷേധിക്കുകവഴി ശിരസാകുന്ന ക്രിസ്തുവിനേയും നിഷേധിക്കുന്നു.

മോശയേ വാനോളം പുകഴ്ത്തുന്ന ജനം മോശയേ അറിയാത്തതുപോലെ ,
പെന്തക്കോസ്തുകാരും യേശുവിനെവാനോളം പുകഴ്ത്തും അവര്‍ യേശുവിനേയും അവിടുത്തെ അമ്മയേയും അവിടുത്തെ സഭയേയും അറിയുന്നില്ല.

മോശ യേശുവിനെക്കുറിച്ചു എഴുതിയതൊന്നും ജൂതന്മാര്‍ മനസിലാക്കാതെ വചനത്തെ അവരുടെ ഹിതാനുസരണം വ്യാഖ്യാനിക്കയാല്‍ അവര്‍ക്കു യേശുവിനെയോ യേശുവിന്‍റെ വചനത്തേയോ വിശ്വസിക്കാന്‍ കഴിയാതെ വാന്നതുപോലെ

പെന്തക്കോസ്തുകാരും വചനത്തിന്‍റെ അര്ത്ഥം മനസിലാക്കാതെ ,ഒരു സംഭവം കണ്ടാല്‍ ഇതില്‍ കൂടി എന്തുപ്രമേയമാണു അവതാരകന്‍ അവതരിപ്പിക്കുന്നതെന്നു മനസിലാക്കാതെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയാല്‍ സത്യത്തിനു വിരുദ്ധമായി മാത്രമാണു പെന്തക്കോസ്തു സഹോദരന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നതു. ഒരു ഉദാഹരണം നോക്കാം  "ജ്ഞാനസ്നാനം "

പെന്തക്കോസ്തുകാര്‍ മനസിലാക്കിയിരിക്കുന്നതു വെള്ളത്തിനു എന്തോ ശക്തിയുണ്ടു അധവാ ആറ്റില്‍ മുങ്ങിയാല്‍ എന്തോ ശക്തി അവരിലേക്കു പ്രവഹിക്കുമെന്നു  ?

സ്നാപക യോഹന്നാന്‍ പറഞ്ഞു : മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു സ്നാനപ്പെടുത്തി .................    അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും ( മത്താ.3:11 )

"യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം നല്കി നിംഗളാകട്ടെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏള്‍ക്കും ( അപ്പ.11: 16 )

ഇവിടെയെല്ലാം ജലം വെറും പ്രതീകം മാത്രം .ആത്മാവാണു പ്രവര്ത്തിക്കുന്നതു അതൊന്നും മനസിലാക്കാതെ ആറ്റില്‍ മലര്ത്തി അടിച്ചില്ലേല്‍ സ്നാനമാകില്ലെന്നും പറഞ്ഞുനടക്കുന്ന ഇവര്‍ യഹൂദന്മാരെപ്പോലെ വചനം വളച്ചൊടിക്കുന്നു.

തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടില്ലേ ?

" ഞാന്‍ നിംഗളുടെ മേല്‍ ശുദ്ധജലം തളിക്കും നിംഗളുടെ എല്ലാമാലിന്യങ്ങളില്‍ നിന്നും നിംഗള്‍ ശുദ്ധീകരിക്കപ്പെടും "  ( എസക്കി.36 :25 )

കഴുകിയാലോ ?

:" അനന്തരം അഹരോനേയും അവന്‍റെ പുത്രന്മാരേയും സഗാമഗ കൂടാരത്തിന്‍റെ വാതുക്കല്‍ കൊണ്ടുവന്നു വെള്ളം കൊണ്ടു കഴുകണം " പുറ.40:12 )

ജലത്താല്‍ ശുദ്ധനാക്കപെടാമെല്ലോ ?

" മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലം കൊണ്ടു അവന്‍ തന്നെ തന്നെ ശുദ്ധനാക്കണം അപ്പോള്‍ അവന്‍ ശുദ്ധനാകും "  ( സംഖ്യ 19:12 )

ഇതൊന്നും പെന്തകോസ്തിന്‍റെ തലയില്‍ കയറില്ല.

ഇനിയും വാദത്തിനുവേണ്ടി ആറ്റില്‍ മുങ്ങണമെന്നു സമ്മതിച്ചാല്‍ കാനഡായിലും നോര്ത്തെന്‍ യൂറോപ്പിലും ആറ്റില്‍ മഞ്ഞുകട്ടയില്‍ എങ്ങനെ മുങ്ങും ?

അപ്പോള്‍ വിവേകത്തോടെ ചിന്തിക്കുക. വെള്ളം വെറും പ്രതീകമാണു .മാമോദീസായിക്കു ജലംവേണമെന്നേയുള്ളു അതു തലയില്‍ ഒഴിക്കുകയോ കുരിശുവരക്കുകയോ അധവാ മലങ്കരയില്‍ ചെയ്യുന്നതുപോലെ ജലത്തില്‍ കുഞ്ഞിനെ ഇരുത്തി തലയില്‍ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ മൂന്നുപ്രാവശ്യം കൈകൊണ്ടുജലം ഒഴിച്ചാലും മതി.

നീ എന്തുചെയ്തു എന്നല്ല എന്തുദ്ദേശത്തോടെ ചെയ്തുവെന്നാണു ദൈവം നോക്കുന്നതു .

പെന്തക്കോസ്തുകാരന്‍റെ ചിന്ത ദൈവം ഒരു വടിയുമായി നില്ക്കുകയാണു .വെള്ളത്തില്‍ മുഴുവന്‍ താണോ ? നവദ്വാരത്തിലെല്ലാം വെള്ലം കയറിയോ ? ഇനിയും നനയാന്‍ വല്ലഭാഗവും ഉണ്ടോ ? അടിവസ്ത്രങ്ങള്‍ മുറുകിയതാണെങ്ങ്കില്‍ എല്ലായിടവും നനഞ്ഞില്ലെങ്ങ്കില്‍ ദൈവം അംഗീകരിക്കില്ല.

ഇങ്ങനെ ബാലിശമായ കാര്യങ്ങള്‍ പറഞ്ഞു യേശുവിന്‍റെ മണവാട്ടിയായ സഭയില്‍ നിന്നും അറിവില്ലാത്തജനത്തെ പറ്റിക്കുന്ന ഇവര്‍ അമേരിക്കന്‍ ജൂവിന്‍റെ ഏജന്‍റ്റന്മാരാണു സൂക്ഷിക്കുക

Wednesday 22 April 2015

യേശുവും സഭയും പ്രകാശവും

 ഈലോകത്തില്‍ പ്രകാശം പരത്താന്‍ നിത്യസൂര്യനായ യേശുവിനും യേശുവിന്‍റെ മണവാട്ടിയായ സഭക്കും മാത്രമേ കഴിയൂ .

യേശൂ പറഞ്ഞു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു .

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും " (യോഹ.8:12 )

ഒരിക്കല്‍ ഒരു അന്ധന്‍ അയാളുടെ സ്നേഹിതന്‍റെ വീട്ടില്‍ പോയി .രാത്രിയായപ്പോള്‍ സ്നേഹിതന്‍ പറഞ്ഞു രാത്രിയായി ഇന്നു നമുക്കു ഇവിടെ കിടക്കാം .പക്ഷേ അന്ധന്‍ പറഞ്ഞു പോയിട്ടു കാര്യമുണ്ടു എന്‍റെ വിളക്കുഒന്നു കത്തിച്ചുതരുവാന്‍ ആവശ്യ്പ്പെട്ടു.പക്ഷേ വീട്ടുകാരനു അതൊരു തമാശയായിതോന്നി. വിളക്കുകത്തിച്ചുപിടിച്ചാല്‍ കണ്ണുകാണുമോയെന്ന ചോദ്യത്തിനു അന്ധന്‍ പറഞ്ഞു. അതു എനിക്കുവേണ്ടിയല്ല. എതിരേ വരുന്നവര്‍ വന്നു എന്നെ ഇടിക്കാതിരിക്കാനാണെന്നു !

അനനെ കത്തുച്ചവിളക്കുമായി പോയി ആളുകള്‍ മാറിനടന്നതിനാല്‍ ആരും ഇടിച്ചില്ല. എന്നിട്ടും ഒരാള്‍ വന്നു ഇടിച്ചു രണ്ടുപേരും താഴെവീണു അപ്പോള്‍ അന്ധന്‍ മറ്റേയാളിനോടു ചോദിച്ചു എന്തുപറ്റി എന്‍റെ കയ്യില്‍ വെളിച്ചമുണ്ടായിട്ടും എന്നെ ഇടിച്ചെല്ലോ യെന്നു ? മറ്റേയാള്‍ കൈകൊണ്ടു കാണിച്ചു തന്‍റെ കണ്ണു കാണില്ലെന്നു ! പക്ഷേ അന്ധന്‍ അതു മനസിലാക്കിയില്ല. ആംഗ്യംഒന്നും കാണാഞ്ഞതുകൊണ്ടു  ?



ആ അന്ധന്‍ വിളക്കുകത്തിച്ചു പ്രകാശം പരത്തിയതു മറ്റുളള
വര്‍ക്കുവേണ്ടിയായിരുന്നു. യേശുവിന്‍റെ ശിഷ്യന്മാരും ,അനുയായികളും യേശുവിന്‍റെ പ്രകാശം മറ്റുള്ളവര്‍ക്കുപകര്ന്നുകൊടുക്കുന്നവരായിരിക്കണം .
കത്താത്തവിളക്കിനു പ്രകാശം പരത്താന്‍ കഴിയില്ല. 

യേശുവിനെ സ്വീകരിക്കാന്‍ പോയ 10 കന്യകമാരില്‍ 5 പേര്‍ക്കുമാത്രമേ യേശുവിനോടുകൂടെ മണവറയില്‍ പ്ര്വേശിക്കാന്‍ കഴിഞ്ഞുള്ളു. കാരണം 5 പേരുടെ വിളക്കുകള്‍ മാത്രമേ പ്രകാശിച്ചുള്ളു. മറ്റവരുടെ വിളക്കുകള്‍ അണഞ്ഞുപോയിരുന്നു.

വിളക്കുകള്‍ തെളിയണമെങ്കില്‍ എണ്ണ ആവശ്യമാണു
എന്താണു ഈ എണ്ണ ? സ്നേഹമണു എണ്ണ .സ്നേഹമാകുന്ന എണ്ണ നിറച്ചുള്ളവര്‍ യേശുവിന്‍റെ കൂടെ മണവറ്യില്‍ പ്ര്വേശിച്ചു. സ്നേഹം വറ്റിപോയവക്കു, വിളക്കു തെളിക്കാന്‍ കഴിയാതെ വന്നവര്‍ക്കു മണവറയില്‍ പ്ര്വേശിക്കാന്‍ കഴിഞ്ഞില്ല.

വിളക്കുമായി നടക്കുന്ന കന്യകമാരെ കണ്ടാല്‍ ഒരുപോലെയുണ്ടു .വിളക്കും കയ്യില്‍ ഉണ്ടു ,പക്ഷേ സ്നേഹമാകുന്ന എണ്ണ എല്ലാവരുടേയും കയ്യില്‍ ഇല്ലായിരുന്നു.
കന്യകമാരുടെ കയ്യിലെ എണ്ണയില്ലാത്ത വിളക്കുപോലെ പുതിയ അടവുകള്‍ !

പുതിയ സെക്ടുകാരെയും കണ്ടാല്‍ ഒരുപോലെ തോന്നും അവരും യേശുനാമം ഉരുവിടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ ഉയര്ത്തിപിടിക്കും, കര്‍ത്താവിന്‍റെ അപ്പമാണെന്നും പറഞ്ഞു രോട്ടിമേശപ്പുറത്തു വെച്ചു തിന്നുകയും മറ്റും ചെയ്യം പക്ഷേ കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ അവിടെ കാണില്ല. അവരുടെ വിളക്കു പ്രകാശിക്കില്ല. അവര്‍ക്കു മണവാളനോടോത്തു മണവറയില്‍ പ്രവേശീക്കാന്‍ കഴിയില്ല,

യേശുനാമം ഉരുവിട്ടുകൊണ്ടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ പിടിച്ചുകൊണ്ടും വരും സഭാതനയരെ വീഴിക്കാനായി സൂകഷിക്കണം . സഭയിലുള്ള സഭാതനയരുടെ വിശ്വാസം നഷ്ടപ്പെടുത്താനായിരിക്കും അവര്‍ ശ്രമിക്കുക. അതിനാല്‍ വളരെ സൂക്ഷിക്കണം .വിശ്വാസത്തില്‍ ഉറച്ചു നില്ക്കുക.



എന്താണു വിശ്വാസം ?

"സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ .ആ സമയം മുതല്‍ അവളുടെ പുത്രി സൌഖ്യമുളളവളായി ".(മത്ത.15:28 )
ഒരു കനാന്‍കാരി സ്ത്രീയുടെ വിശ്വാസമാണു നാം ഇവിടെ കാണുക. അവളുടെ വിശ്വാസം മൂലം മകള്‍ക്കു സൌഖ്യം ലഭിക്കുന്നു. അവളെ പട്ടിയോടു ഉപമിച്ചിട്ടുപോലും അവളൂടേ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചില്ല. ചിലമനുഷ്യര്‍ വികാരിയച്ചനോടു പിണങ്ങിയാല്‍ പള്ളിയില്‍ പോക്കു  അവസാനിപ്പിക്കും അല്ലെങ്ങ്കില്‍ വിശ്വാസം ഉപേക്ഷിച്ചു പോകും അവരുടെ വിശ്വാസം ഒഴുക്കിനു അനുകൂലമായി പോകുന്നു. അതിനു വിലയില്ല.

രക്തസ്രാവക്കാരി യേശുവിന്‍റെ വസ്ത്രത്തിന്‍റെ അരികില്‍ തോട്ടു സൌഖ്യം ലഭിച്ചു. അവളുടെ വിശ്വാസം അവള്‍ക്കുതന്നെ സൌഖ്യം കൊടുക്കുന്നു.

തളര്‍വാതരോഗിയെ കട്ടിലോടെ പുരയുടെ മേല്‍തട്ടുപോളിച്ചു യേശു ഇരുന്നിടത്തു ഇറക്കിയപ്പോള്‍ അവരുടെ വിശ്വാസം കണ്ടിട്ടാണു ആതളര്‍വാദരോഗിക്കു യേശൂ സൌഖ്യം കൊടുത്തതു . (മര്‍ക്കോ.2: 5  )

ശതാധിപന്‍റഎ ഭ്രുത്യനെ സുഖപ്പെടുത്തുന്നതു ആ ശതാധിപന്‍റെ വിശ്വാസം കണ്ടിട്ടാണു.അതിനെക്കുറിച്ചു ഏശു പറയുന്നതു ഇപ്രകാരമാണു. " ഇസ്രായേലില്‍ പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല." ( ലൂക്ക 7: 9 )

ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ ബൈബിള്‍ ഉടനീളം രേഖപ്പെടുത്തിയിട്ടുണ്ടു .
ഞാനിതുപറഞ്ഞതു മറ്റോരാള്‍ക്കുവേണ്ടി വിശ്വാസം ഏറ്റുപറയാന്‍ അയാളുടെ രക്ഷകര്ത്താക്കള്‍ക്കു കഴിയും .അതു ദൈവതിരുമുന്‍പില്‍ വിലയുള്ളതാണു.. ഊമനും ചെകിടനുമായവനെ ,അന്ധനും ചെകിടനുമായവനെ ഒക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിശ്വാസം ഏറ്റുപാഞ്ഞു മാമോദീസാകൊടുക്കാന്‍ സാധിക്കും

അതുകൊണ്ടാണു സഭാതനയര്‍ കുഞ്ഞുങ്ങള്‍ക്കു മാമോദീസാ കൊടുക്കുമ്പോള്‍ തലതോട്ടപ്പനും തലതോട്ടമ്മയും കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റുപറയുകയും ,പിശാചിനേയും അവന്‍റെ ഉപദേശത്തേയും തള്ളിപറയുകയും ചെയ്യുന്നതു.

ഇതൊന്നും അറിയാതെ പെന്തക്കോസ്തുപോലുള്ള സെക്‍റ്റുകാര്‍  ഏതെങ്ങ്കിലും വാക്കേല്‍ പിടിച്ചു ദൈവാനുഗ്രഹം നഷ്ടപ്പെടുത്തുന്നവര്‍ കൂടിവരുന്ന കാലമാണു വിശ്വാസികള്‍ സൂക്ഷിക്കണം

യേശുവിന്‍റെ മണവാട്ടിയായി ജീവിക്കുന്നതില്‍ പരം ഭാഗ്യമുണ്ടോ ?

ആരാണു ഭാഗ്യവാന്‍ ?


" ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളില്‍ ഇരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍ " (സങ്കീ.1:1 )

ഇന്നു വിശ്വാസിക്കു പറ്റുന്ന അബധം ?

നല്ലവിശ്വാസിയായിട്ടു ദൈവീകക്കര്യങ്ങളിലെല്ലാം പങ്കെടുത്തു പള്ളിയും പട്ടക്കാരും പ്രാര്ത്ഥനയും  ഒക്കെയുള്ളൌരു കുടുംബനാഥനായിരുന്നു കാഴ്ച്ചയില്‍ .പക്ഷേ ഒരുദിവസം വികാരിയച്ചനുമായി ഏതോകാര്യത്തിനു തെറ്റി. ഒരു പക്ഷേ വികാരിയച്ചന്‍റെ ഭാഗത്താകാം തെറ്റു.ഇദ്ദേഹം പള്ളിയില്‍ പോക്കു അവസാനിപ്പിച്ചു. ഇനിയും വികാരിയച്ചന്‍ സ്ഥലം മാറാതെ പള്ളിയില്‍ പോകെണ്ടെന്നുതീരുമാനിച്ചു. ഭാര്യയേയും മക്കളേയും പള്ളിക്കാര്യത്തില്‍ നിന്നും വിലക്കിയെന്നുമാത്രമല്ല കുടുംബപ്രാര്ത്ഥനയും അവസാനിപ്പിച്ചു. അച്ചനോടുള്ള വൈരാഗ്യത്തില്‍ ദൈവത്തോടുപോലും അകന്ന ഒരു മനുഷ്യന്‍ !
ഇദ്ദേഹത്തെ വിശ്വാസിയെന്നു വിളിക്കാമോ ? സമരിയാക്കാരിയെ ഒരു നായയോടു ഉപമിച്ചിട്ടുപോലും അവളുടെ വിശ്വാസത്തിനു ഒരു കോട്ടവും വന്നില്ല. അതിനാല്‍ അവള്‍ കൂടുതല്‍ അനുഗ്രഹീതയായിതീര്ന്നതു ഇന്നലെ ഞാന്‍ എഴുതിയിരുന്നല്ലോ ?
ഈ ചാക്കോച്ചനെ ഒരു സത്യവിശ്വാസിയെന്നുവിളിക്കാമോ ?

കാലം മുന്‍പോട്ടുപോകുംതോറൂം അയാളൂടെ ഹ്രുദയം കടുക്കൂകയാണു ചെയ്തതു .ഇതു നാട്ടില്‍ പാട്ടായി ചാക്കോച്ചന്‍ പള്ളിയില്‍ നിന്നും പിണങ്ങി നില്ക്കുന്നു
ഈ സന്ദര്‍ഭം മുതലെടുക്കാന്‍ സഭാവിരോധികള്‍ക്കു സാധിച്ചു. പല ഉപദേശിമാരും ആ വീട്ടില്‍ നിത്യ സന്ദര്‍ശകരായി. ചക്കോച്ചന്‍റെ ഭാര്യയേ വളരെവേഗം അവര്‍ വളച്ചെടുത്തു. ഭാര്യയുടെ നല്ല ഉപ്ദേശം ചാക്കോച്ചനേയും വളച്ചു അങ്ങനെ അവര്‍ സഭയില്‍ നിന്നും പൂര്ണമായും അകന്നു ഒരു ദിവസം ആറ്റില്‍ പോയി എല്ലാവരും മുങ്ങി.

"ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിക്കാത്തവന്‍ ഭാഗ്യവാന്‍ " ( സങ്കീര്‍. 1:1 )

Sunday 12 April 2015

ദൈവം അരൂപിയാണ്‌, എന്നാല്‍ അത്‌ കാട്ടാളന്മാര്‍ക്കത്‌ മനസിലാകില്ലല്ലോ

വിഗ്രഹാരാധനയോ ?

മുട്ടേല്‍ വലിയുന്ന കുഞ്ഞിനെ പറഞ്ഞുപഠിപ്പിക്കും വിളക്കില്‍ തോട്ടാല്‍ പൊള്ളും !
ആ നിയമം വളര്ന്ന കുട്ടിക്കുള്ളതല്ല. സൂക്ഷിച്ചാല്‍ പൊള്ളില്ലെന്നു അതിനറിയാം .
കൊച്ചുക്ളാസില്‍ പഠിപ്പിക്കും ഉദയസൂര്യനെ നോക്കിനില്ക്കുന്നയാളിന്‍റെ മുന്വശം കിഴക്കു 
വലിയ ക്ളാസില്‍ ആ നിയമം ശരിയാകില്ല. ദില്ലിയില്‍ നില്ക്കുന്നകുട്ടി (ഏതാണ്ടു 29 ഡിഗ്രി)
ഡിസംബറില്‍ ഉദയ് സൂര്യനെ നോക്കിനിന്നാല്‍ യധാര്‍ദ്ധത്തില്‍ ഉള്ള കിഴക്കില്‍ നിന്നും ഏതാണ്ടു 50 ഡിഗ്രി ചരിഞ്ഞായിരിക്കുമല്ലോ സൂര്യന്‍ ഉദിക്കുന്നതു ? അതുപൊട്ടത്തരമാണെല്ലോ ഇല്ലേ ? ഒരോ പ്രായത്തില്‍ മനസിലാക്കേണ്ട യാധാര്‍ഥ്യത്തില്‍ നിന്നും വ്യതിചലിച്ചാല്‍ തെറ്റുപറ്റും.

ടോക്കിയോയില്‍ നിന്നും സാന്‍ഫ്രാന്‍സീസ്കോയിലേക്കു പസഫിക്കില്‍കൂടി യാത്രചെയ്യാന്‍  കുറഞ്ഞദൂരം ഗ്രയിറ്റു സെര്‍ക്കിള്‍ സെയിലിംഗ് ആണു. അതായതു ഭൂമിയില്‍ കൂടി നേര്‍വരയിലുള്ളയാത്രയാണു .എന്നാല്‍ അതു ചാര്‍ട്ടില്‍ വരക്കുമ്പോള്‍ അതു ഗ്രെയിറ്റു സര്‍ക്കിള്‍ ആയിട്ടാണു വരക്കുക." റ "പോലെയിരിക്കും സാധാരണക്കാര്‍ കാണുമ്പോള്‍ അതു മലയാളത്തിലെ റ പോലെയാണെങ്ങ്കിലും ഭൂമിയുടെ ഉപരിതലത്തില്‍ അതു നേര്‍വരയാണു. കത്തോലിക്കര്‍ അതു നേര്‍വരയാണെന്നുപറയുമ്പോള്‍  മൌലീകവാദികള്‍ അതു വളഞ്ഞവരയാണെന്നുപറഞ്ഞാല്‍ സത്യം എവിടെ നില്ക്കുന്നു ? ഒരു ഉദാഹരണം പറഞ്ഞതാണു.

ദൈവം അരൂപിയാണു . അതു കാട്ടാളന്മാര്‍ക്കു മനസിലാകില്ലല്ലോ ?
പ്ക്ഷേ അവര്‍ അറിവുള്ളവരായി മാറുമ്പോള്‍ അതു അവര്‍ക്കു മനസിലാകും.



കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടുഅതു ദൈവമാണെന്നും പറഞ്ഞു ആരാധിച്ചജനത്തോടാണു പറഞ്ഞതു ഒന്നിന്‍റെയും രൂപമുണ്ടാക്കരുതെന്നു. രൂപം കണ്ടാല്‍ അതു ദൈവമല്ലെന്നു മനസിലാകുന്നവര്‍ക്കു ആ നിയമം ബാധകമല്ല. ചൂണ്ടുപലക കണ്ടാല്‍ അതേല്‍ എഴുതിയിരിക്കുന്ന സ്ഥലം അതു ചൂണ്ടുന്നദിക്കിലേക്കു പോയാല്‍ മതിയെന്നു മനസിലാകുന്നവര്‍ക്കു അതുവെറും ചൂണ്ടുപലകയാണു. എന്നാല്‍ അതേല്‍ എഴുതിയിരിക്കുന്ന സ്ഥലമാണു അതു നാട്ടിയിരിക്കുന്നിടമെന്നുതെറ്റിധരിക്കുന്നവര്‍ക്കു അതു ചൂണ്ടു പലകയല്ല. പിത്തളസര്‍പ്പം ഉണ്ടാക്കാന്‍  പറഞ്ഞതു വിവരമുള്ളവരോടാണു .

സര്‍പ്പദംശനം ഉണ്ടാകുകയും ധാരാളം ആളുകള്‍ മരുഭൂമിയില്‍ മരിക്കുകയും ചെയ്തതു അവരുടെ പാപം മൂലമായിരുന്നു. പാപത്തിന്‍റെ ശിക്ഷയായിരുന്നു .(സ്ംഖ്യ.21:4-9)
അവര്‍ പാപങ്ങള്‍ ഏറ്റുപറയുകയും മോശ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്തപ്പോള്‍ ദൈവകോപത്തിനു ശമനമുണ്ടായി.

ദൈവത്തിന്‍റെ നിര്‍ദേശമനുസരിച്ചു മോശ ഒരു പിത്തളസര്‍പ്പത്തെ ഉണ്ടാക്കുകയും അതിനെ ഒരു വടിയില്ന്മേല്‍ ഉയര്ത്തുകയും ചെയ്തു. ദൈവത്തിന്‍റെ രക്ഷാകരശക്തിയിലുള്ള വിശ്വാസത്തിന്‍റെ ബാഹ്യപ്രകടനമായിരുന്നു പിത്തളസര്‍പ്പത്തെ നോക്കുകയെന്നുള്ളതു. ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുകവഴിയാണു അവര്‍ രക്ഷപെടേണ്ടിയിരുന്നതു .



സംഖ്യാ പുസ്തകത്തിലെ പിത്തളസര്‍പ്പം സ്വയമേ ഒരു ശക്തിയും ഉള്ളതായിരുന്നില്ല. എന്നാല്‍ ദൈവികനിര്‍ദേശം ഒരു രക്ഷകനെ ഉന്നം വെച്ചുള്ളതായിരുന്നു.അവര്‍ അതിനു നല്കിയിരുന്ന അര്ത്ഥം ജ്ഞാനഗ്രന്ഥം അതു വ്യക്തമാക്കുന്നുണ്ടു  " അവര്‍ക്കു രക്ഷയുടെ അടയാളം നല്കി അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല:എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു ( ജ്ഞാനം.16:7 )

ക്രിസ്തീയപാരമ്പര്യമനുസരിച്ചു ഉയര്ത്തപെട്ട സര്‍പ്പം ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രതീകമാണു .( യൊഹ.3:14 )
പാപമുറിവുകളേറ്റവര്‍ പ്രത്യാശയോടെ ഉത്ഥിതനില്‍ വിശ്വസിക്കുമെങ്കില്‍ അവര്‍ രക്ഷപെടും.
ജറുസലേം ദൈവാലയത്തില്‍ ഒരു പിത്തളസര്‍പ്പം ഉണ്ടായിരുന്നുവെന്നുള്ളതിന്‍റെ രേഖകള്‍ രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ കാണാം ( 2രാജാ.18:4 ) അതു ആരാധനക്കുവേണ്ടിയല്ല. അറിവില്ലാത്തവര്‍ ആരാധിച്ചാല്‍ പാപം ചെയ്യും വിഗ്രഹാരാധനയാകും .
ഞാനീപറഞ്ഞതു പിത്തളസര്‍പ്പം വെറും ചൂണ്ടുപലക മാത്രമാണെന്നു പറയാനാണു.
രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല

എന്തിനാണു വിശുദ്ധന്മാരെ വണങ്ങുന്നതു ?

" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 )

വിശ്വാസം ഏറ്റുപറഞ്ഞാല്‍ ? ( ഒരു ഉദാഹരണത്തിനു സെബസ്ത്യാനോസ് )

പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിംഗള്‍ ഭയപ്പെടേണ്ടാ.മറിച്ചു ആത്മാവിനേയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ "

അങ്ങ്നെയാണു സെബാസ്ത്യാനോസ് രക്തസാക്‍ഷിയായതു.അമ്പു എയിതിട്ടു മരിക്കാഞ്ഞിട്ടു അവസാനം അടിച്ചുകൊല്ലേണ്ടിവന്നു എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ അദ്ദേഹം തയാറായില്ല. അദ്ദേഹത്തിന്‍റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാത്രുകയാക്കാവുന്നതാണു

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ?
അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്നയേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.
സഹദേന്മാരെ ഒര്‍ക്കാം

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന

ഉപദേശിമാരുടെ സംശയം കേട്ടാല്‍ സഭയുടെ ആദ്യാക്ഷരം പോലും അന്യമെന്നുതോന്നും ?

ദുഖശനിയാഴ്ച്ചത്തെ പ്രത്യേകതകളെ കുറിച്ചു എഴുതിയപ്പോള്‍  "പെന്തക്കോസ്തുകാര്‍ക്കുളള മറുപടില്‍ " ഞാനിട്ട പോസ്റ്റിനു ഒരു ഉപദേശീയുടെ ചോദ്യം ഇതായിരുന്നു.                                                                                                      " അപ്പോള്‍ മരിച്ചയാളിനു ബന്ധുക്കള്‍ ആരും ഇല്ലെങ്കിലോ ? "

അതുകാണുമ്പോഴാണു സഭയെന്നുപറഞ്ഞാല്‍ എന്താണെന്നുപോലും അദ്ദേഹത്തിനു അഞ്ജാതമാണെന്നുതോന്നുക.
സഭയെന്നുപറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരുടേതുമാത്രമാണെന്നാണു പുള്ളിയുടെ ധാരണ
ദൈവം ജീവിച്ചിരിക്കുന്നവരുടേതാണു .മരിച്ചവരുടേതല്ല.
അങ്ങനെയാണെങ്കില്‍ അബ്രഹാത്തിന്‍റെയും ഇസഹാക്കിന്‍റെയും,യാക്കോബിന്‍റെയും ദൈവമെന്നുപറയുന്നതു തെറ്റണെന്നായിരിക്കും ഉപദേശി പഠിപ്പിക്കുക.

എന്താണു സഭ ? നേരത്തെ എഴുതിയതാകയാല്‍ വിശദാംശത്തിലേക്കു പോകുന്നില്ല.

1)ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ സഭ ( സമരസഭ )

2) ഈ ഭൂമിയില്‍ നിന്നും മരിച്ചുകഴിഞ്ഞു ജീവിക്കുന്നവര്‍ ( അവര്‍ സഹനത്തിലാണു. ) അതിനാല്‍ അവര്‍ സഹനസഭയിലുള്ളവരാണു. \

3) ഇഹത്തിലെ ജീവിതം വിജയകരമായി അവസാനിപ്പിച്ചു നിത്യകിരീടം ലഭിച്ചവര്‍ .അവരാണു വിജസഭയിലുള്ളവര്‍

ഈ മൂന്നു സഭയും കൂടിചേര്ന്ന ഏകസഭയാണു കര്ത്താവിന്‍റെ മണവാട്ടിയായ ഏകസഭ. അതിലെ അവയവങ്ങളാണു ഓരോഅംഗങ്ങളും. ഇവര്‍ ഒരേകൂട്ടായംസില്‍ ഉള്ളവരാണു. ഒരേസ്നേഹകൂട്ടായ്മയിലാണു ഇവര്‍.അതിനാല്‍ ഒരു അവയവം വേദനിച്ചല്‍ അതു ശരീരം മുഴുവന്‍ വേദനിക്കും. സഭമുഴുവന്‍ വേദനയില്‍ പങ്കുകൊള്ളും.അതിനാല്‍ അവസാനത്തെ കൊച്ചുകാശു കൊടുത്തുവീട്ടാന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി കഴിവുള്ളവര്‍ അതുകൊടുത്തുവീട്ടുന്നു.

എന്നെന്നേക്കുമായി നശിച്ചുപോയവര്‍ ഈ സഭാകൂട്ടായ്മയില്‍ ഇല്ല. അതായതു കഠിനപാപത്തോടെ , മാരകമായ പാപത്തോടെ മരിക്കുന്നവന്‍ എന്നന്നേക്കുമായി സഭാകൂട്ടായ്മയില്‍ നിന്നും വേര്‍പെട്ടു നശിച്ചു പോകുന്നു. സഭാകൂട്ടായ്മയില്‍ ഉള്ളവര്‍ക്കുമാത്രമേ പ്രാര്ത്ഥനയുടെ ഫലം ലഭിക്കുകയുള്ളു.                                       ഇതു മനസിലാക്കാത്തതുകൊണ്ടാണു മറ്റൊരു ഉപദേശി ചോദിച്ചതു നമുക്കെല്ലാവര്‍ക്കുംകൂടി പ്രാര്ത്ഥിച്ചു ആ പാവം യൂദാസിനെ രക്ഷിക്കാമെന്നു ?

പാപം രണ്ടു വിധമുണ്ടു ( 1 ജോണ്‍ 5: 16 - 17 ) മാരകമായ (ക്ഷമിക്കപെടാത്ത) പാപവും ,ലഘുപാപവും (ക്ഷമിക്കപെടുന്ന പാപവും )മാരകമായ പാപത്തോടെ മരിച്ചാല്‍ എന്നെന്നേക്കുമായി അയാള്‍ നശിക്കുന്നു.സഭാകൂട്ടായ്മയില്‍ നിന്നും അയാള്‍ വെട്ടിമാറ്റപ്പെട്ടു. ലഘുപാപത്തോടെ മരിക്കുന്നവന്‍ എന്നെന്നേക്കുമായി നശിക്കില്ല. അവസാനത്തെ കൊച്ചുകാശും കൊടുത്തുവീട്ടണം .അതിനാല്‍ അയാള്‍ ശുദ്ധീകരണ സ്ഥലത്താണു. അയാള്‍ക്കു പ്രതീക്ഷയുണ്ടു എന്നെങ്കിലും സ്വര്‍ഗസൌഭാഗ്യം ലഭിക്കുമെന്നു. അവരാണു സഹനസഭയില്‍ ഉള്ളവര്‍. അവരെ സഭ നിത്യം ഓര്ത്തുപ്രാര്ത്ഥിക്കുന്നു. ദിവസവും കുടുംബപ്രാര്ത്ഥനയില്‍ ശൂദ്ധീകരാത്മാക്കള്‍ക്കായി (സഹനസഭയില്‍ ഉള്ളവര്‍ക്കായി ) പ്രാര്ത്ഥിക്കുന്നു.



മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന പുതിയകണ്ടുപിടുത്തമാണെന്നു ഉപദേശിമാര്‍ പറയുന്നു,

മരിച്ചവര്‍ക്കുവേണ്ടിയ്ള്ള പ്രാര്ത്ഥന പഴയകാലം മുതല്‍തന്നെയുണ്ടു അതായതു യഹൂദരുടെ കാലം മുതലേ ഇതുകാണാം ജീവിച്ചിരിക്കുന്നവരുടെ പ്രാര്ത്ഥനയും പരിഹാരബലിയും മരിച്ചവരുടെ പാപമോചനത്തിനു ഉപകരിക്കുമെന്നു അവര്‍ വിശ്വസിച്ചിരുന്നു.
( 2മക്കബ.12: 42 - 45 ,പ്രഭാഷ.7:33 . റൂത്തു 1:8 ,  2: 20 )



പെന്തക്കോസ്തു ഉപദേശിയുടെ മറ്റോരു കമന്‍റ്റു ഇതു ബൈബിള്‍ വിരുദ്ധമാണെന്നാണു.

ചിലരേഖകള്‍ കൂടെ പരിശോധിക്കാം .
1) യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പാപമോചനാര്ത്ഥം മക്കബനായ യൂദാസ് പ്രാര്ത്ഥിച്ചു.  ( 2മക്ക.12:42 മുതല്‍ )
2) മ്മരിച്ചവരോടൂള്ള കടമ മറക്കരുതു . ( പ്രഭാ. 7 : 333 )
3) റൂബന്‍റെ പാപമോചനത്തിനായി മോശ പ്രര്ത്ഥിക്കുന്നു. " റൂബന്‍ ജീവിക്കട്ടെ അവന്‍ മരിക്കാഅതിരിക്കട്ടെ "  ( നിയമാ.33:6 )
4) ജീവിച്ചിരിക്കുന്നവരോടൂം മരിച്ചവരോടും കാരുണ്യം കാണിക്കുന്ന ദൈവത്തെക്കുറിച്ചു നവോമി പരാമര്‍ശിക്കൂന്നു. ( റൂത്തു 1:8 , 2:20 )
5) സറാഫത്തിലെ വിധവയുടെ മരണമടഞ്ഞ മകനുവേണ്ടി ഏലിയാ പ്രവാചകന്‍ പ്രാര്ത്ഥിക്കുന്നു. ( 1രാജാ,17 : 17 -23 )
6) മരണമടഞ്ഞ ലാസറിനുവേണ്ടിയു, നായിനിലെ വിധവയുടെ മരണമടഞ്ഞ മക്കനുവേണ്ടിയും ,ജയ്റോസിന്‍റെ മരണമടഞ്ഞ മകള്‍ക്കു‌വേണ്ടിയും ,യേശു പ്രാര്ത്ഥിക്കുന്നതു നാം കാണുന്നുണ്ടു.
7) മരണമടഞ്ഞ ഒനേശീഫൊറോസിനുവേണ്ടി പ്രാര്ര്ത്ഥിക്കുന്ന ശ്ളീഹാ ( 2തിമോ 1:16-18 )
8) യോപ്പായില്‍ മരിച്ച തബീത്തെക്കുവേണ്ടി പത്രോസ് പ്രാര്ത്ഥിക്കുന്നു,( അപ്പ.9:40-43 )

ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും .ഇതൊന്നും മനസിലാക്കാതെയാണു പെന്തക്കോസ്തുകാരുടെ തലതിരിഞ്ഞ ചോദ്യങ്ങള്‍ വരുന്നതു

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...