സഭാതനയരെ ഏങ്ങനെയും വഴിതെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണു ലൂസിഫര്‍. അതിനു അവന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണു സ്നാനം ആറ്റില്‍ !
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു. അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .
യോഹന്നാന്‍റെ മാമോദീസാ !
" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )

ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.
വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?
വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു. അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.
യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ? ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?
ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതകൃത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വൃത്തിയാക്കുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതകൃത്യം നിര്‍വഹിക്കുന്നു. അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വൃത്തിയാകില്ലെന്നാണ് അവളുടെ പക്ഷം. ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?
ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു. ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?
തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.
നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു. കിരീടവാഴുവിനു തലയിലാണ് പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പോരേ ?

തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?
1) ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2) ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്‍വാഴ്ത്തിയ ജലംതളിക്കുന്നു. 3) പള്ളികളില്‍ വാഴ്ത്തിയ ജലം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തം ജനത്തിന്‍റെമേല്‍തളിച്ചു
5) പാപംചെയ്‌ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.
" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാ മാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ........... എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )
ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.
ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു. അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?
സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.
" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു. പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.
ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായ കലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.
പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .
യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?
പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാ സ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.
പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം
പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീ കാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.
" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു " (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ? ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?
ജലം ഒരു പ്രതീകം മാത്രം
" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദൃശ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു " ( 1 പത്രോ. 3 : 21 )
ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .
കടലിലും മേഘത്തിലും സ്നാനം !
വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു. " നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു " ( 1കോറി.10 : 1 - 2 )
ഉദരപൂരണം ലക്ഷ്യം
" സഹോദരരേ നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. " ( റോമാ .16 : 17 - 18 )
സഹോദരരേ അതുകൊണ്ടാണു എപ്പോഴും ഞാന്‍ ഈ പെന്തക്കോസ്തുകാര്‍ക്കെതിരായി സംസാരിക്കുന്നതു. ഞാനല്ല ബൈബിള്‍ പറയുന്നു.
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം
സഭയില്‍ നിന്നുകൊണ്ടു തന്നെ ( വെറും വേഷംകെട്ടി ) സഭക്കെതിരായി പണിയുന്നവര്‍ . " അജഗണം മുഴുവനേയും പറ്റി നിംഗള്‍ ജാഗരൂകരായിരിക്കുവിന്‍ ... ശിഷ്യരേ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടൂപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാകും . ( അപ്പ 20 : 27 - 31 )
അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കുക
പെന്തക്കോസ്തു സഹോദരന്മാരോടു ഒരു അപേക്ഷ
യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം അതേപടി സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു പറയുന്നതെന്തെന്നു കേള്‍ക്കുക.
" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാനോ നിങ്ങള്‍ക്കുകഴിയുമോ ? " ( മര്‍ക്കോ .10 : 38 )
അറ്റില്‍ പോയി കലക്കവെള്ളത്തില്‍ ചാടിയിട്ട് യേശു സ്വീകരിച്ച സ്നാനം സ്വീകരിച്ചെന്നു പറയാതെ , ( ആദ്യം സ്വീകരിച്ചതു എന്തിനായിരുന്നെന്നു നേരത്തെ മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ ) യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം എന്താണെന്നു യേശു തന്നെ പറഞ്ഞസ്തിതിക്കു ആ മരണത്തിലൂടെയുള്ള സ്നാനം സ്വീകരിച്ചാല്‍ അതാണു യേശു ചെയ്തതുപോലെ ചെയ്തെന്നു നിംഗ്ള്‍ക്കു സമാധാനിക്കാം .
"ആത്മാവു , ജലം , രക്തം ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു " ( 1യോഹ.5:8 )
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു. അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .
യോഹന്നാന്‍റെ മാമോദീസാ !
" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )
ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.
വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?
വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു. അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.
യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ? ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?
ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതകൃത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വൃത്തിയാക്കുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതകൃത്യം നിര്‍വഹിക്കുന്നു. അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വൃത്തിയാകില്ലെന്നാണ് അവളുടെ പക്ഷം. ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?
ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു. ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?
തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.
നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു. കിരീടവാഴുവിനു തലയിലാണ് പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പോരേ ?
തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?
1) ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2) ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്വാഴ്ത്
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തം ജനത്തിന്‍റെമേല്‍തളിച്ചു
5) പാപംചെയ്‌ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.
" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാ മാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ........... എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )
ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.
ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു. അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?
സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.
" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു. പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.
ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായ കലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.
പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .
യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?
പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാ സ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.
പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം
പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീ കാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.
" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു " (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ? ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?
ജലം ഒരു പ്രതീകം മാത്രം
" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദൃശ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു " ( 1 പത്രോ. 3 : 21 )
ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .
കടലിലും മേഘത്തിലും സ്നാനം !
വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു. " നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു " ( 1കോറി.10 : 1 - 2 )
ഉദരപൂരണം ലക്ഷ്യം
" സഹോദരരേ നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. "