Saturday 31 May 2014

നമുക്കു തുടര്ന്നും അമ്മയോടു മാധ്യസ്ഥം യാചിക്കാം

മെയ് മാസം 31 ആണെല്ലോ ഇന്നു ! മാതാവിനു പ്രതിഷ്ടി ച്ച മാസത്തിന്‍റെ അവസാനദിനമാണെല്ലോ മെയ് 31.

ഇന്നു പരിശുദ്ധ അമ്മയെ ക്കുറിച്ചു അല്പം ചിന്തിക്കാം .
യേശുവിനെ സ്നേഹിച്ചവളും യേശു സ്നേഹിച്ചവളുമാണു പരിശുദ്ധ കന്യക.
അവള്‍ യേശുവിനെ ഹ്രുദയത്തില്‍ സ്വീകരിച്ചവളും ഉദരത്തില്‍ വഹിച്ചവളുമാണു " മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി.അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു. നിന്‍റെ ഉദരഫലവും അനുഗ്രഹീതം . എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തുവരുവാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ഇതാ നിന്‍റെ അഭിവാദനം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടി. കര്‍ത്താവു അരുളിചെയ്തകാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി ." ( ലൂക്ക.1: 41-- 45 )



ഇത്രയും മാത്രം വായിച്ചാല്‍ പരിശുദ്ധ കന്യകയുടെ പ്രാധാന്യവും മഹത്വവും നമുക്കു മനസിലാകും.ഒരാള്‍ ക്രിസ്തുവില്‍ ആയാല്‍ അയാള്‍ ക്രിസ്തുവിലും ക്രിസ്തു യാളിലും വസിക്കും. അതിന്‍റെ പ്രതേകത അങ്ങനെയുള്ള ഒരാള്‍ ക്രിസ്തു കാണുന്നതുപോലെ കാണുകയും, ക്രിസ്തു ചിന്തിക്കുന്നതുപോലെ ചിന്തിക്ക്കുകയും, ക്രിസ്തു പറയുന്നതുപോലെ പറയുകയും, ക്രിസ്തു പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
പരിശുദ്ധകന്യകയുടെ മഹത്വം കാണണമെങ്ങ്കില്‍ കാനയിലെ വിവാഹവിരുന്നിലേക്കു ചെല്ലണം. മറിയം അവിടെയില്ലായിരുന്നെങ്കില്‍ ആദ്യത്തെ അല്‍ഭുതം അവിടെ നടക്കില്ലായിരുന്നു. കാരണം യേശുവിന്‍റെ സമയം അതുവരെയും ആയിട്ടില്ലായിരുന്നു.

എങ്കില്‍ കൂടി അവിടെ അല്‍ഭുതം നടന്നതു മറിയത്തിന്‍റെ മാധ്യസ്ഥത്തിന്‍റെ ശക്തിയും മകനു അമ്മയോടുള്ളസ്നേഹത്തിന്‍റെ ആധിക്ക്യവുമാണു.
അമ്മയുടെ മാധ്യസ്ഥം.



പരിശുദ്ധ അമ്മയുടെ മാധ്യഥത്തിനു വളരെ ശക്തിയുണ്ടെന്നു കാനായിലെ കല്യാണത്തിലെ അല്ഭുതപ്രവര്‍ത്തനം നമ്മേ ബോധ്യപ്പെടുത്തുന്നു. ദൈവം തന്‍റെ പ്രിയപ്പെട്ടവരുടെ മാധ്യസ്ഥത്തിനു വളരെ ഫലം കൊടുക്കുമെന്നു ബൈബിളില്ക്കൂടി തന്നെ നാം കണ്ടീട്ടുള്ളതാണു.
ഉദാഹരണം .

" എന്‍റെ ദാസനായജോബു നിങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കും.ഞാന്‍ അവന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചു നിങ്ങളുടെ ഫോഷത്ത്വത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല. " ( ജോബ് 42: 8 )
ഇവിടെയാണു ദൈവത്തിന്‍റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന ദൈവതിരുമുന്‍പില്‍ എത്ര ശക്തമാണെന്നു നാം കാണുക.
അപ്പോഴാണു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്‍റെ ശക്‍തീഎത്രത്തോളമാണെന്നു നാം മനസിലാക്കുക. ഈ ലോകത്തില്‍ നമ്മുടെ അമ്മയുടെ പ്രാര്ത്ഥനപോലെ യേശുവിന്‍റെ മുന്‍പില്‍ ശക്തമായ മറ്റോരു മാധ്യസ്ഥപ്രാര്‍ത്ഥനയില്ല.

പിശാചിന്‍റെ ശത്രു

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ തലതകര്‍ക്കും നീ അവന്‍റെ കുതികാലില്‍ പരിക്കേള്‍പ്പിക്കും " ( ഉല്പ.3 : 15 )
അതേ ഈ സ്ത്രീയാണു പിശാചിന്‍റെയും അവന്‍റെ ദൂതന്മാരുടെയും ശത്രു. അതു അവനും അവന്‍റെ ദൂതന്മാര്‍ക്കും നല്ലതുപോലെ അറിയാം . അതുകൊണ്ടു എങ്ങനെയും അവളില്‍ നിന്നും ദൈവജനത്തെ അകറ്റണം .അതിനു വേണ്ടി എന്തു കുതന്ത്രവും അവന്‍ ആവിഷ്കരിക്കും .അവളെ അപകീര്ത്തിപെടുത്താന്‍ എന്തു അസത്യവും വിളിച്ചുപറയാന്‍ അവര്‍ മടിക്കില്ല. വിത്തുകെട്ടിയ വട്ടിയാണു വിത്തെടുത്തുകഴിഞ്ഞാല്‍ വട്ടിദൂരെ എറിഞ്ഞുകളയണം . മുട്ടതോടാണൂ .കുഞ്ഞു വിരിഞ്ഞുകഴിഞ്ഞാല്‍ പിന്നെ മൊട്ടതോടിനു എന്തു വില ?.ഇങ്ങനെ യുള്ള ബുദ്ധിക്കും യുക്തിക്കുംചേരാത്തകാര്യങ്ങളാണു ആകൂട്ടര്‍ പറഞ്ഞു പഠിപ്പിക്കുക.
മാതാപിതാക്കളെ ബഹുമാനിക്കണമെന്നുള്ള ദൈവകല്പനപോലും കാറ്റില്‍ പറത്തിയാണു ഇവരുടെ ജല്പനങ്ങള്‍ !
എന്‍ടെ നാമത്തില്‍ ഒരു ഗ്ളാസ് വെള്ളം കൊടുത്താല്‍ പോലും അതിനു പ്രതിഫലം വാഗ്ദാനം ചെയ്ത യേശുവിനെയാണു ഈ കൂട്ടര്‍ ഭോഷനാക്കുന്നതു .


ഇനിയും വിഷയത്തിലേക്കു കടന്നു വരാം

പരി .കന്യക് തനിക്കു ലഭിച്ച വിളിക്കു പ്രത്യുത്തരം കൊടുക്കുമ്പോള്‍ " ഇതാ ഞാന്‍ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ " യേശു അവളുടെ ഹ്രുദയത്തില്‍ ഉരുവായി .ആയേശുവാണു അവളുടെ ഉദരത്തിലും ഉരുവാകുക.

ഗര്‍ഭധാരണത്തിനുശേഷം

ഗര്‍ഭധാരണത്തിനുസേഷം 14 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു കുഞ്ഞിന്‍റെ ഹ്രുദയം സ്പന്ദിക്കുവാന്‍ തുടങ്ങുമെന്നു നമുക്കറിയാമല്ലോ ?
അവള്‍ തിടുക്കത്തില്‍ യാത്രപുറപ്പെട്ടുവെന്നു പറഞ്ഞാല്‍ അതിന്‍റെ വാശ്ച്യാര്ത്ഥത്തില്‍ എടുക്കരുതു . എലിശബാ.ഗര്‍ഭിണിയാണെന്നു കേട്ടപ്പോള്‍ അവള്‍ ഇറങ്ങിഓടിയെന്നു തെറ്റിധരിക്കരുതു കാരണം സഖറിയായുടെ ഭവനത്തിലേക്കു എതാണ്ടു 125 കിലോമിറ്ററിനോടു അടുത്തുദൂരമുണ്ടൂ. മൂന്നു നാലു ദിവസം യാത്രചെയ്തെങ്കിലെ അവിടെ എത്തിചേരാന്‍ പറ്റൂ. ഒരുപെണ്ണു തനിയെ പോകാന്‍ പറ്റില്ല. എതാനും ആളൂകള്‍ പുരുഷന്മാരുള്‍പെടെ കൂട്ടത്തില്‍കൊണ്ടുപോകണം . അതിനു വഴിയില്‍ കഴിക്കാനുള്ള ഭക്ഷണം വേണം ഇതെല്ലാം സംഘടിപ്പിച്ചുവേണം പോകാന്‍ അപ്പോള്‍ കുറഞ്ഞതു 14 ദിവസങ്ങള്‍ കഴിഞ്ഞേ എലിസബായുടെ ഭവനത്തില്‍ പരി.കന്യക എത്തികാണൂ.അതായതു അമ്മയുടെ ഉദരത്തില്‍ യേശുവിന്‍റെ ഹ്രുദയം സ്പന്ദിക്കുവാന്‍ തുടങ്ങികാണും .അതാണു അമ്മയുടെ ഉദരത്തില്കിടന്നകുഞ്ഞിന്‍റെ ഹ്രുദയസ്പന്ദനം യോഹന്നാന്‍ പിടിച്ചെടുത്തപ്പോള്‍ എലിസബായുടെ ഉദരത്തില്‍ ശിശുകുതിച്ചുചാടി.
അമ്മയുടെ സാന്നിധ്യം പരിശുദ്ധാത്മാവിനെ നല്കി .
അമ്മയുടെ അഭിവാദനത്തിന്‍റെ സ്വരം ശ്രവിച്ചപ്പോള്‍ തന്നെ ഉദരത്തില്‍ ശിശു കുതിച്ചുചാടുകയും എലിശബേത്തു പരിശുദ്ധാത്മാവില്‍ നിറയുകയും ചെയ്തു. ഒരാള്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ എല്ലാരഹസ്യവും ആത്മാവു അയാള്‍ക്കു വെളിപ്പെടുത്തുന്നു. തന്‍റെ അരികില്‍ വന്നിരിക്കുന്നതു കര്‍ത്താവിറെ അമ്മയാണെന്നും .അവളില്‍ ഉരുവായിരിക്കുന്നതു ദൈവമാണെന്നും . അതിനാല്‍ അവള്‍ കര്‍ത്താവിന്‍റെ അമ്മയാണെന്നും .അവളോടു ദൈവം പറഞ്ഞകാര്യങ്ങള്‍ അവള്‍ വിശ്വസിച്ചതുകൊണ്ടാണു അവള്‍ ഭാഗ്യവതിയായതെന്നും ഒക്കെയുള്ള കാര്യങ്ങളാണു. പരിശുദ്ധാത്മാവില്‍ കൂടി അവള്‍ ( എലിസബേത്തു) പ്രഘോഷിച്ചതു.

പരിശുദ്ധാത്മാവു പ്രഘോഷിച്ചകാര്യങ്ങളെല്ലാം അബദ്ധമാണെന്നാണു ഇപ്പോഴത്തെ സെക്‍റ്റുകാര്‍ പ്രഘോഷിക്കുന്നതു.അതിനു എന്തെല്ലാം ചീത്തപറയാമോ അതെല്ലാം പറയും . അതിനു അവര്‍ കണ്ടു പിടിച്ചിരിക്കുന്ന അടവുകളീല്‍ പ്രധാനപ്പെട്ടതു " മറിയത്തെ ആരാധിക്കുന്നു " പിന്നെ കാണുന്നതെല്ലാം വിഗ്രഹമണെന്നുള്ള ജല്പനം.

അരാധന ദൈവത്തിനു മാത്രമുള്ളതാണു.സഭയുടെ ആരംഭം മുതല്‍ ഇന്നോളം സഭയില്‍ അതു മാത്രമാണു നടക്കുക. അതു സഭാതനയര്‍ക്കെല്ലാം അറിയാം .കുതികാലില്‍ അവന്‍ പറ്റിക്കേള്‍പിക്കും . പക്ഷേ അവന്‍റെ തലതകര്‍പ്പെടുകതന്നെ ചെയ്യും .അതിനു നമ്മേ സഹായിക്കുന്നതു നമ്മുടെ അമ്മയാണു .

ഇന്നു മെയമാസാവസാനമാണെല്ലോ? നമുക്കു തുടര്ന്നും അമ്മയോടു മാധ്യസ്ഥം യാചിക്കാം . പ്രാര്ത്ഥിക്കം അമ്മ തന്‍റെ പുത്രനില്‍ കൂടി നമ്മുടെ യാചനസാധിച്ചുതരും

Wednesday 28 May 2014

എന്‍റെ ദൈവം കത്തോലിക്കനല്ല!!!

ജീവിതവിശുദ്ധിയും സ്വര്‍ഗപ്രാപ്തിയും

ജീവിതവിശുദ്ധിയില്‍കൂടി മാത്രമേ മഹാവിശുദ്ധസ്ഥലമായ സ്വര്‍ഗത്തില്‍ ചെന്നുചേരാന്‍ സാധിക്കൂ. പരമപരിശുദ്ധനായ ദൈവം വസിക്കുന്ന സ്ഥലം അതിവിശുദ്ധമാണു. സുദ്ധമല്ലത്തതൊന്നും അവിടെ പ്ര്വേശിക്കുക സാധ്യമല്ല. ദൈവം സ്രിഷ്ടിച്ച മനുഷ്യരൊന്നും നശിക്കുന്നതു ദൈവത്തിനിഷ്ടമല്ല. അവനെ ദൈവവാഹകനായിട്ടാണു ദൈവം സ്രിഷ്ടിച്ചതു. അവന്‍ എതു ജാതിയില്‍ പെട്ടവനായാലും അവന്‍ ദൈവസ്രഷ്ടിയും  ദൈവ വാഹകനുമാണു. ദൈവത്തിനു വസിക്കാനുള്ള ആലയമാണു മനുഷ്യന് എതു ജാതിയില് പെട്ടവനായാലും !

ദൈവാന്വേഷണം മനുഷ്യനില്‍

പാപം മൂലം ദൈവത്തിലല്‍ നിന്നും അകന്ന മനുഷ്യന്‍ എന്നെന്നേക്കുമായി അകന്നിരിക്കുകയല്ലായിരുന്നു. ദൈവത്തെ കണ്ടുമുട്ടുവാനുള്ള അന്വേഷണത്തിലായിരുന്നു അവന്‍.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു സമീപസ്ഥനാണൂ ..അവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും അവിടുന്നു അവര്‍ക്കു ചെയ്തുകൊടുത്തു. നായകന്മാരെ കൊടുത്തു.

നായകന്മാരും പ്രവാചകന്മാരും 

ഇസ്രായേല്‍ ജനത്തിനെ നയിക്കാന്‍ പ്രവാചകന്മാരെ കാലാകാലങ്ങളില്‍ നല്കിയതുപോലെ ലോകം മുഴുവനിലുമുള്ള ജനത്തെ നയിക്കുവാനും അവര്‍ക്കു ആധ്യാത്മീക ഉണര്‍വു നല്കാനുമായി അവരുടെ യിടയിലും നായകന്മരെ ദൈവം അയച്ചുവെന്നു പറയുന്നതില്‍ തെറ്റില്ലെന്നാണു എനിക്കുതോന്നുന്നതു.
ബുദ്ധമതത്തിലും ,ജൈനമതത്തിലും സിക്കുമതത്തിലും ഹിന്ദുമതത്തിലും ആദിവാസി സമൂഹത്തിലും ഒക്കെ ഓരോരോ കാലയളവില്‍ അവരെ നയിക്കുന്നതിനും ദൈവത്തിന്‍കലേക്കു തിരിയുന്നതിനും ഒക്കെ കാരണമായിട്ടുള്ളതു ദൈവം അവരെ നയിക്കുന്നുവെന്നുള്ളതിനു തെളിവായിട്ടെടുക്കാം
എതു മതമെടുത്താലും അവരുടെയിടയില്‍  നിന്നും ഓരോരോ കാലയളവില്‍ ഓരോരുത്തര്‍  പൊങ്ങിവന്നു അവരെ നയിക്കുന്നതു കാണാം അവിടെയെല്ലാം ദൈവത്തിന്‍റെ  ഇടപെടലായിവേണം കാണുവാന്‍ .കായേനെയും ഇസ്മായേലിനെയും ഒന്നും ദൈവം കൈ വിട്ടില്ല. അവരില്‍ നിന്നെല്ലാം ഓരോ ജനതകളാണു വളര്‍ന്നു വന്നതു . അവിടെയെല്ലാം ദൈവത്തിന്‍റെ കരം ഇല്ലായെന്നു പറയുന്നതു ശരിയായിരിക്കില്ല.

നമ്മുടെ തെറ്റായ ധാരണ

നമ്മള്‍  മാത്രമാണു ദൈവമക്കള്‍  ക്രിസ്ത്യാനികള്‍ മാത്രമാണു രക്ഷിക്കപ്പെട്ടവര്‍ മറ്റവരെല്ലാം നാശത്തിന്‍റെ  മക്കളാണൂ. അവരെല്ലാം പിശാചിനെ ആരാധിക്കുന്നവരാണു.അവരെല്ലാം പിശാചിനുള്ളവരാണു. നമ്മുടെ മതം മാത്രമാണു ദൈവത്തിന്‍റെതു ബാക്കിയെല്ലാം പിശാചിനുള്ളതാണു. അതിനായി നമ്മള്‍   വചനവും കോട്ടു ചെയ്യും.     “ വിജാതീയര്‍ ബലി അര്‍പ്പിക്കുന്നതു പിശാചിനാണു .“  അതിനാല്‍ എല്ലാവിജാതീയരും പിശാചിന്‍റെ കൂട്ടരാണെന്നും അവരുമായി ഒരു ബന്ധവും പാടില്ലെന്നും പറയും . അതു അതുപോലെ അംഗീകരിക്കാന്‍ പറ്റില്ല.

അതുകൊണ്ടാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു
“ എല്ലാമതങ്ങളിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.”

എന്നുപറയുമ്പോള്‍ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ നാം അതു മനസിലാക്കണം . അന്യമതങ്ങളിലുള്ള നല്ലാകാര്യങ്ങളെ നല്ലതാണെന്നു പറയാനുള്ള ചങ്കൂറ്റം നാം കാണിക്കുകതന്നെ വേണമെന്നാണു എന്‍റെ അഭിപ്രായം. പരസപരം മനസിലാക്കാന്‍  അവരുമായി സ്ംവാദത്തിലേര്‍പ്പെടുന്നതില്‍ എന്താണു തെറ്റു ?തെറ്റില്ലെന്നാണു കൌണ്സില്‍ പറയുന്നതു .
എല്ലാമതങ്ങളും സത്യന്വേഷികളാണു .
എല്ലാവരും ദൈവത്തിങ്കലേക്കാണു ലക്ഷ്യം വച്ചിരിക്കുന്നതു.
അതിനാല്‍ അവരും ദൈവമക്കളാണെന്നുള്ള സത്യം അംഗീകരിക്കാം
ദൈവം അവര്‍ക്കും ദൈവികദര്‍ശനങ്ങള്‍  നല്കിയിട്ടുണ്ടു .
ദൈവികദര്‍ശനങ്ങളെ മാനുഷീകഭാഷയില്‍ വിശകലനം ചെയ്യുംപോള്‍ അതിന്‍റെ പൂര്‍ണതയില്‍ കിട്ടിക്കാണില്ല. എങ്കിലും അവരെയും ദൈവം നയിക്കുന്നു.                                                                                                     ഉപവാസവും പ്രാര്‍ത്ഥനയും ധ്യാനവും ദൈവികമാണു.
ഇവകള്‍ ഉള്ള മതങ്ങള്‍ ഒന്നും തന്നെ പൈശാചികമല്ല..
പ്രാര്‍ത്ഥനയും ഉപവാസവും പിശാചിനു എതിരാണു.
അതിനാല്‍ തന്നെ ഇവകള്‍  അനുഷ്ടിക്കുന്ന മതങ്ങള്‍ ദൈവത്തില്‍ നിന്നും അകലെയല്ലെന്നു നാം മനസിലാക്കണമെന്നാണു ഞാന്‍ പറയുന്നതു .

ഒറ്റ ദൈവമെയുള്ളു

ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പൈശാചികശക്തിയുണ്ടു അല്ലാതെ മറ്റോരു ദൈവമില്ല. അതിനാലാണു പൌലോസ് അപ്പസ്തോലന്‍ പറയുന്നതു ഈ ലോകത്തില്‍ സത്യേക ദൈവം മാത്രം അല്ലാതെ വിഗ്രഹമെന്നു പറഞ്ഞു ഒന്ന് ഈ ലോകത്തിലില്ല. എന്താണു അങ്ങനെ പറയാന്‍ കാരണം ?

വിഗ്രഹം.

എന്താണു വിഗ്രഹമെന്നു പറഞ്ഞാല്‍ ?
എതോ ദൈവത്തിന്‍റെ ശക്തിയെ ആവാഹിച്ചു ഒരു പ്രതിമയില്‍ സംവഹിക്കുന്നതാണു വിഗ്രഹം എന്നു പറയുന്നതു !
സത്യേകദൈവമല്ലാതെ മറ്റൊരു ദൈവം ഈ ലോകത്തിലല്‍ ഇല്ലാത്തതുകൊണ്ടു അങ്ങനെ ഒരു ദൈവത്തിനെ ആവാഹിക്കാന്‍ മനുഷ്യനു സാധ്യമല്ല. ലോകത്തില്‍ ഇല്ലാത്ത ഒരു ദൈവത്തെ എങ്ങനെ ആവാഹിക്കും? അങ്ങനെ എതോ ദൈവം ഇല്ലാത്തതിനാലും അതിനെ ആവാഹിച്ചു പ്രതിമയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാലും വിഗ്രഹം എന്നു ഒന്നു ഈ ലോകത്തിലില്ലെന്നുള്ള ശ്ളീഹായുടെ വാക്കുകള്‍ എത്ര മനോഹരമാണു !

ദൈവജനം 

അരാണു ദൈവജനം ? ഇസ്രായേല്ക്കാരെ ദൈവത്തിന്‍റെ സ്വന്തം ജനമായിതിരഞ്ഞെടുത്തു .! എന്തിനുവേണ്ടി ? അവരെ മാത്രം രക്ഷിക്കാനാണോ ? ഒരിക്കലുമല്ല.
യേശുവിനു മനുഷ്യനായി അവതരിക്കാനും ഒരു ജനത്തെ ശിക്ഷണത്തില്കൂടി വളര്‍ത്തിയെടുത്തു അവരില്‍ കൂടി ലോകരക്ഷ നടപ്പാക്കാനും ദൈവം ആഗ്രഹിച്ചു. അതിനാല്‍ ഇസ്രായേല്‍ ജനത ദൈവത്തിന്‍റെ സ്വന്തം ജനമാണു .അവരെ സ്വന്തം ജനമായി അംഗീകരിച്ചു വളര്‍ത്തികൊണ്ടു വരുമ്പോഴും ലോകത്തിലുള്ള മറ്റു ജനതകളെയും ദൈവം യേശുവില്‍ ക്കൂടിയുള്ള രക്ഷയുടെ മാര്‍ഗത്തിലേക്കു അടുപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണു അവര്‍ക്കും ദര്‍ശനങ്ങളും മറ്റും കൊടുത്തതും ആധ്യാത്മീകതയില്‍ വളര്‍ത്തികൊണ്ടു വന്നതും .അപ്പോള്‍ ദൈവജനത്തിന്‍റെ  ഒന്നാം സ്ഥാനം അവര്‍ക്കായാലും ദൈവം വളര്‍ത്തികൊണ്ടുവന്ന  മറ്റുള്ളവരും ദൈവത്തിന്‍റെ ജനം എന്നുപറയുന്നതില്‍ തെറ്റുണ്ടെന്നു പറയാന്‍ പറ്റുമോ ?
അതുകൊണ്ടു രണ്ടാം വത്തിക്കാന്‍  കൌണ്സില്‍ പറയുന്നു എല്ലാമതങ്ങളിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.

കത്തോലിക്കാസഭയില്‍  95% ഉണ്ടെങ്ങ്കില്‍ ബാക്കി 5% എല്ലാ മതങ്ങളിലുമായി ചിതറിക്കിടക്കുന്നു. കത്തോലിക്കാസഭയില്‍ എത്ര % ഉണ്ടോ അതിന്‍റെ ബാക്കിമുഴുവന്‍  ബാക്കിയിള്ള മതങ്ങളില്‍ ഉണ്ടെന്നുവേണം ചിന്തിക്കാന്‍ ചുരുക്കത്തില്‍ ആരെയും പിശാചിന്‍റെ മതമെന്നു പറഞ്ഞു തള്ളികളയുന്നതും അവരെ അപകീര്ത്തിപ്പെടുത്തുന്നതും  “ താലിബാനിസമായി  “ മാറും അതില്‍ ക്രിസ്തീയതയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ എത്രപേര്‍ അംഗീകരിക്കുമെന്നു അറിഞ്ഞുകൂടാ.എതായാലും ദൈവം ആഗ്രഹിക്കുന്നതു മനുഷ്യരക്ഷയാണു. അതിനകത്തു ജാതിയോ മതമോയില്ലാ. അതുകൊണ്ടാണു ഫ്രാന്‍സീസ് പാപ്പാ പറഞ്ഞതു “ എന്‍റെ ദൈവം കത്തോലിക്കനല്ലെന്നു “

പൊട്ടു തൊടുന്നതും കാവി ഉടുക്കുന്നതും തെറ്റാണോ ?

ഞാന്‍ പറയുന്നതു ഇപ്പോഴത്തെ പൊട്ടിനെ പറ്റിയല്ല. പഴയകാലത്തു സ്ത്രീകള്‍ ചന്ദനം കൊണ്ടു ചിലപ്പോള്‍ കണ് മഷി കൊണ്ടു പൊട്ടു കുത്തും .അതു ഒരു കണ്ണിന്‍റെ ആക്രുതിയായിരിക്കും. അതു ഒരു കണ്ണായി സങ്കല്പിച്ചാല്‍ അതു ഒരു മൂന്നാം കണ്ണാണൂ ?   എന്തിനാണു ഈ മൂന്നാം കണ്ണു ?       നിനക്കു ദൈവത്തെ കാണണമെങ്കില്‍ നിന്‍റെ രണ്ടു കണ്ണുകൊണ്ടും അതു സാധിക്കില്ല. നിനക്കു ഒരു മൂന്നാം കണ്ണു ആവശ്യമാണു ആ കണ്ണില്‍ കൂടി മാത്രമേ നിനക്കു ദൈവത്തെ കാണാന്‍ പറ്റൂവെന്നാണു ഇതു സൂചിപ്പിക്കുക.  അല്ലാതെ എതോ സാങ്കല്പീക ദൈവത്തിന്‍രെ കണ്ണല്ലാഅതു.
അങ്ങനെ യെങ്കില്‍ പൊട്ടു തൊടുന്നതിലും ഒരു അധ്യാത്മീകത കാണാന്‍ കഴിയേണ്ടതല്ലേ ? അതിനാല്‍ തെറ്റില്ലെന്നു തന്നെ നമുക്കു അനുമാനിക്കാം .
കാവിയുടുക്കുന്നതിനെ പറ്റി ഡോ.രാധാക്രിഷ്ണന്‍  (പ്രസിഡന്‍റ്റ് ) പറഞ്ഞതിപ്രകാരമാണു.
“ എല്ലാവികാരങ്ങളെയും ജയിച്ചവന്‍റെ വസ്ത്രമാണു കാവി “
കാവിയെന്നു പറയുമ്പോള്‍ അഗ്നിയുടെ പ്രതീകമാണു . മാലിന്യങ്ങളെ മുഴുവന്‍ ശുദ്ധീകരിക്കുന്ന ഒന്നാണു അഗ്നി. അതിനാല്‍ കാവിക്കു ഒരു തകരാറുമില്ല.

അതുപോലെ ജീവിതവിശുദ്ധിയെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നായി വേണം സാംസ്കാരീകാനുരൂപണത്തെ കാണുവാന്‍

സാംസ്കാരികാനുരൂപണം

ജീവിതവിശുദ്ധിയേയോ വിശ്വാസത്തെയോ ഒരുതരത്തിലും ബാധിക്കാതെയുള്ള സാംസ്കരികാനുരൂപണത്തെ എതിര്‍കേണ്ടതുണ്ടോ ?
സാംസ്കാരികാനുരൂപണമെന്നു പറഞ്ഞതുകൊണ്ടു ഒരിക്കലും അതു മതാനുരൂപണമാകാന്‍ പാടില്ല. ഞാനുദ്ദേശിച്ചതു സാംസ്കാരികാനുരൂപണത്തിന്‍റെ പേരില്‍ അന്യ മതക്കാര്‍ മതത്തിന്‍റെതായി ഉപയോഗിക്കുന്ന സാധനങ്ങള്‍  നമ്മള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാലാണു മതാനുരൂപണമെന്നു ഞാന് എടുത്തുപറഞ്ഞതു.

Saturday 17 May 2014

ജീവിതവിശുദ്ധി : വീണുപോകാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ

കഴിഞ്ഞ ലേഖനത്തില്‍ സന്യസ്‌തരിലും വൈദികരും ജീവിതവിശുദ്ധി നഷ്ടമാകുന്ന സാഹചര്യങ്ങള്‍ക്കു കാരണമാകുന്നത്‌ എന്താണെന്നൊരു വിശകലനം നടത്തിയിരുന്നു. അതേക്കുറിച്ച്‌ ശ്രീമാന്മാരായ പൊന്മെലില്‍ എബ്രഹാം, ബെന്സിജോണ്‍, ജോമോന്‍ മുതലായവരുടെ എഴുത്തുകള്‍ വായിച്ചു. അല്പം വിശദീകരണംകൂടെ ഇടുന്നു.

തിയോളജി ,ഫിലോസഫി , സൈക്കോള്‍ജി ,സൈയിറ്റിഫിക്കു സ്റ്റഡീസ് ഇവയെ മാത്രം ആസ്പദമാക്കിയാണു എഴുതിയിരിക്കുന്നതു . കഥകളും ,പുരാണ കഥകളും എടുക്കുമ്പോള്‍ അതിനകത്തെ ഫിലോസഫിയും സൈക്കോളജിയും ഒക്കെ മനസിലാക്കിയാല്‍ മതി. അതിനകത്തുനിന്നും എന്തെങ്ങ്കിലും സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കാം

പറുദീസാക്കഥ ചിലതത്വങ്ങള്‍ നമ്മെ മനസിലാക്കാന്‍ വേണ്ടിമാത്രമാണു ബൈബിളില്‍ കൊടുത്തിരിക്കുന്നതു .അതും ദൈവനിവേശിതം തന്നെയാണു. ആദമെന്നുപറഞ്ഞാല്‍ ഒരു മനുഷ്യനായിട്ടല്ല അതു കളക്‍റ്റീവായിട്ടാണു മനസിലാക്കേണ്ടതു .എന്നാല്‍ അതിലെ തത്വങ്ങള്‍ സ്വീകരികാന്‍ അതു ഒരു വ്യ്ക്തിയായി നാം മനസിലാക്കണം .കായേനും ഹാബേലും എല്ലാം കഥയാണു.യധാര്ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പരിണിതഫലം എന്താകുമായിരുന്നു എന്നാണു നമ്മള്‍ കാണുക.

ഇനിയും രാവണനുശേഷം കൈകെയി ഊണൂം ഉറക്കവുമായി കഴിഞ്ഞിരുന്ന സമയത്തു ഉണ്ടാകുന്ന കുട്ടിയാണു കുംഭകര്ണ്ണന്‍, അതുകഴിഞ്ഞു അവള്‍ പ്രാര്ത്ഥനയിലും തപസിലും ഉപവാസത്തിലുമൊക്കെ പങ്കുകൊണ്ടു മനുഷ്യരെ സഹായിച്ചുകൊണ്ടൂ ദൈവമഹത്വത്തിന്നായി മഹര്ഷിയ്പ്പ്ടു ചേര്ന്നപ്പ്പ്പോള്‍ ഉണ്ടായതാണു സര്‍വനന്മയുടെയും ഉറവിടമായ വിഭീഷണര്‍ . ഇതിന്‍റെ യൊക്കെ ഫിലോസഭി മനസിലാക്കിയാല്‍ മതി .

ഒരു മനുഷ്യന്‍റെ എറ്റവും വലിയ പ്രധാനപ്പെട്ടസമയം അവന്‍ അവന്‍റെ അമ്മയുടെ ഉദരത്തില്‍ ഉരുവായനിമിഷമാണു . അതു അവന്‍റെജീവിതകാലം മുഴുവന്‍ അവനെ സ്വാധീനിക്കും. അതുപോലെ ഉദരത്തിലായിരിക്കുന്ന 9 മാസക്കാലം .ഇതിനു ബൈബിളില്‍ നിന്നും നമുക്കു എടുക്കാവുന്ന ഭാഗം ഉലപത്തി 30: 37 - 43  ആണു. ( ആ ഭാഗം വായിക്കുക )

ഇനിയും ഒരു സംഭവം കൂടിപറഞ്ഞു നിര്ത്താം.ഒരിക്കാല്‍ കുട്ടനാട്ടില്‍ ഒരു പള്ളിയില്‍ സ്ത്രീകള്‍ക്കു  ചൈല്‍ഡു സൈക്കോളജിയുടെ ക്ളസ് കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ടൂ ചോദിച്ച ഒരു ചോദ്യം ഇനീം എന്തു ചെയ്യണം ?
വിശദമായി പറയാതെ കാതല്‍ മാത്രം പറയാം.

പാവപ്പെട്ടസ്ത്രീ കുറച്ചുമക്കളായി കഴിഞ്ഞു.  ഇനിയും വേണ്ടാന്നു വിചാരിച്ചിരിക്കുമ്പോള്‍ ഗര്‍ഭിണിയായി .എന്തുചെയ്യണം ? അന്നത്തെകാലത്തു അബോര്ഷന്‍ നിയമവിരുദ്ധവും ശിക്ഷാര്ഹവുമാണു . രഹസ്യമായി മരുന്നു കഴിച്ചു കുട്ടി നഷ്ടപ്പെട്ടില്ല. 9 മാസക്കാലം അതിനെ വെറുത്തു . അതു വലിയ പ്രശ്നക്കാരനായ കുട്ടി .ഒരിക്കല്‍ അമ്മയുടെ മുഖത്തു നോക്കി നിന്നെ ഞാന്‍ കൊന്നുകളയുമെന്നു പറഞ്ഞു.

ഒരു കൂട്ടുകാരി ഒരാളെകൊണ്ടു നോക്കിച്ചു.അപ്പോള്‍ മനസിലായി ഒരു മുസ്ലീമിനെ കൊണ്ടൂ ആരോ ചെയ്യിച്ചതാണു .അതിനു ആവശ്യ്പ്പെട്ടപണം മുഴുവന്‍ കോഴി താറാവു ആട് മുതലായവയെ വിറ്റു കൊടുത്തു പക്ഷേ " ശങ്കരന്‍ വീണ്ടൂം തെങ്ങില്‍ തന്നെ ആയിരുന്നു.

ആസമയത്താണു ചൈല്‍ഡു സൈക്കൊളജിയുടെ ക്ള്സ് കേട്ടതു അപ്പോഴാണൂ ആ പാവത്തിനു വിവരം മനസിലായതു  ആരും ഒന്നും ചെയ്തതല്ല. ആവശ്യ്മില്ലാത്തഗര്‍ഭത്തിന്‍റെ യും 9 മാസം അവനെ വെറുത്തതിന്‍റെയും അവനെ കൊല്ലാന്‍ ശ്രമിച്ച ആളീനോടു ഉള്ളപകയും ആണു. അവന്‍റെ ബോധമനസില്‍ ഇതൊന്നും ഇല്ല. പകഷേ അബോധ മനസില്‍ കിടന്നു ആ ആന്ത്രരീക മുറിവുകള്‍ പ്രവര്ത്തിച്ചതിന്‍റെ ഫലമായി രൂപം കൊണ്ട സ്വഭാവം അവനില്‍ പ്രവര്ത്തിക്കുന്നതാണു ഇതു .അതാണു നിന്നെ കൊന്നുകളയുമെന്നു വരെ അമ്മയോടു പറയാന്‍ കാരണം .
ചുരുക്കം.
1) ഗര്‍ഭധാരണനിമിഷം അതിപ്രധാനം
2) 9 മസക്കാലം അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ അമ്മയില്‍ വരുന്ന വ്യ്തിയാനങ്ങള്‍ കുഞ്ഞിനെ സ്വാധീനിക്കുന്നു
3) തിന്മയാണു അമ്മയില്‍ കൂടി കടന്ന്നുപോകുന്നതെങ്കില്‍ ആ തിന്മകുഞ്ഞിനെ തിന്മയുടെ അടിമയാക്കിമാറ്റും .അതിനാല്‍ ഗര്‍ഭസ്ഥ അവസ്ഥയിലുള്ളവര്‍ക്കു നല്ല സംരക്ഷണവും സുരക്ഷിത ബോധവും സ്നേഹവും ലഭിക്കണം
4)  എപ്പോഴുമ്ലൈഗീകാസ്കതിയുള്ള സ്ത്രീയുടെ കുട്ടി അങ്ങനെ തന്നെയായിരിക്കും .5) നല്ല ഒരു വൈദികന്‍റെ അമ്മയാകാന്‍ ആഗ്രഹിച്ചാല്‍ അതു നടക്കും.



പൊതുവായ ചിലകാര്യങ്ങള്‍.
1) ലൈഗീകത ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നല്ല. സ്വന്ത അനുഭവത്തില്‍ നിന്നും പറയാം .ധാരാളം അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ ,സ്ത്രീകള്‍, വിവാഹിതര്‍ പോലും ( യാത്രാകപ്പലില്‍ ) ചാക്കിടാന്‍ നോക്കിയിട്ടുണ്ടൂ ഒന്നിലും വീണിട്ടില്ല.എന്നാല്‍ അവസരം നോക്കിനടക്കുന്നവര്‍ ധാരാളം ഉണ്ടു.


2) യേശുവും ,സ്നാപകനും ,യോഹന്നാന്‍ ശ്ളീഹായും ,പൌലോസ്ശ്ളീഹ്ഹായും ഒക്കെ അവിവാഹിതരായിരുന്നു. എല്ലാവരും എന്നെപ്പോലെയാകുന്നതാണു നല്ലതെന്നു ശ്ളീഹാപറയുന്നതു അസാധ്യമായ ഒരു കാര്യം സാധ്യ്മാക്കാനല്ല.
3) സ്വര്‍ഗരാജ്യത്തെപ്രതി തന്നെ തന്നെ ഷണ്ഡന്മാരാക്കുന്നവരുണ്ടു എന്നു യേശു പറയുന്നതു അസാധ്യമായ ഒരു കാര്യത്തെ പറ്റിയല്ല.
4) യേശു ഒരു പൂര്ണമനുഷ്യനായിരുന്നു. പാപമൊഴിച്ചു എല്ലാബലഹീനതകളും യേശുവിനും ഉണ്ടായിരുന്നു.
5) പെണ്ണൂം പെടക്കോഴിയും ഉള്ളവനും എന്തേ  പെണ്‍കുട്ടികളെ ബലാല്‍ സംഘം ചെയ്യുന്നു ?

6) ഇതെല്ലാം മനസിന്‍റെ കഴിവാണു.
7) ദാവീദു വീണതു ജോലിയൊന്നും ചെയ്യാതെ മടിയനായിരുന്നപ്പോഴാണു.
8) പ്രാര്ത്ഥനയില്ലാതെ ദുഷിച്ചവിചാരത്തില്‍ ഇരുന്നാല്‍ വീണുപോകും
9)ഇന്‍റ്റര്‍ നെറ്റില്‍ കൂടി സെകസിലേക്കു കടന്നു വരുന്നവര്‍ ആരുതന്നെ ആയാലും വീണുപോകും



10 ) ഇടവകയ്ക്കുവേണ്ടിയും തനിക്കു വേണ്ടിയും ശക്തമായി മാധ്യസ്ഥ പ്രാര്ത്ഥന നടത്താത്ത വൈദികന്‍ വീണുപോകും. 
11) പൈസക്കു അമിത പ്രാധാന്യം നല്കുന്നവരും വീണുപോകും .
12 ) ഉപവാസവും പ്രാര്ത്ഥനയും ഇല്ലെങ്കില്‍ വീണുപോകും .

 

സന്യസ്തരിലും വൈദീകരിലും ജീവിതവിശുദ്ധി നഷ്ടമാകാന്‍ കാരണമറിയണോ?

കണ്ണന്‍റെ ചുവട്ടില്‍ നിന്നു കാളികുലക്കില്ല.

“ മുള്‍ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ ? ( മത്താ 7 : 16 )
അമേരിക്കയില്‍ നിന്നും ഒരു വൈദികനെ ഇന്‍ഡ്യയിലേക്കു നാടുകടത്തിയെന്നും തടവുശിക്ഷകഴിഞ്ഞാണു നാടു കടത്തപ്പെട്ടതു എന്നും ന്യൂസ് ഉണ്ടായിരുന്നു ! എന്തുകൊണ്ടു സന്യസ്തരും പുരൊഹിതന്മാരും കലപ്പയില്‍ കൈ വച്ചിട്ടു പുറകോട്ടു നോക്കുന്നു ? അവര്‍ എടുത്ത വ്രതത്തിനെതിരായി അശുദ്ധമായ തെറ്റില്‍  ഉള്‍പ്പെടുന്നു ?  എവിടെയാണു തെറ്റു പറ്റിയതു ?
ഇതിനെക്കുറിച്ചുചിന്തിക്കാന്‍ ഉറവിടങ്ങളിലേക്കുപോകണം അതിനു ആന്തരീകമുറിവുകളെ ആസ്പദമാക്കി ഞാന്‍  മൂന്നു മണിക്കൂര്‍  എടുക്കുന്ന ക്ളസില്‍ നിന്നും ഒരു വിശകലനം.

സ്വര്‍ഗത്തിന്‍റെ പതിപ്പായ കുടുംബത്തിന്‍റെ വിശുദ്ധി

വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടകുടുംബം എന്തുകൊണ്ടുവിശുദ്ധിയിലേക്കു വളരുന്നില്ല ? എവിടെയാണു തകര്‍ച്ച സംഭവിക്കുന്നതു സഭയുടെ ഭാഗത്തു എന്തെങ്ങ്കിലും നിസ്ംഗത ഇതിന്റെ പുറകില്‍ ഉണ്ടോ ?

പ്ഴയകാലത്തുവീടുകള്‍  തോറും അപ്പം മുറിക്കുകയും വീടുകളില്‍ ഒന്നിച്ചുകൂടുകയും ചെയ്തിരുന്നു.വിശ്വാസികളുടെ സമൂഹം ഒരു ഹ്രുദയവും ഒരാത്മവുമായിരുന്നു.
ഇന്നു പഴയകാലത്തെപ്പോലെ വീടുകള്‍ തോറും കയറീയിറങ്ങാന്‍ അച്ചന്മാര്‍ക്കു സാധിക്കാതെ പോകുന്നതുകൊണ്ടു കുടുംബതകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു.
കുടുംബത്തിലെ തകര്‍ച്ച എതെങ്കിലും തരത്തില്‍ സഭയെ ബാധിക്കുന്നുണ്ടോ ? സന്യസ്ഥരുടെയും വൈദികരുടെയും ഫോര്‍മേഷന്‍ കാലത്തു എന്തെങ്കിലും കുറവുകള്‍ സംഭവിക്കുന്നതാണോ അവരില്‍ തീക്ഷണത കുറഞ്ഞുപോകുന്നതു? എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതിനു കാരണം ? എന്താണു ?

ഇതു വളരെ ഗഹനമായ ഒരു വിഷയമാണു. അതില്‍ കുടുബത്തിന്‍റെ ഭാഗം മാത്രമാണു ഇവിടെ നമ്മള്‍ വിഷയമാക്കുന്നതു കുടുംബത്തിന്‍റെ തകര്‍ച്ച എല്ലാമേഖലയേയും ബാധിക്കും

കുടുംബം

ദൈവത്തിന്‍റെ സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാനായി ദൈവം ഒരു സ്ത്രീയെയും പുരുഷനെയും തന്‍റെ പ്രതിനിധികളായി തിരഞ്ഞെടുക്കുകയും അവരെ ഭാര്യാഭര്‍ത്താക്കന്മാരായി ഒരു കൂദാശയില്കൂടി സംയോജിപ്പിക്കുകയും, കൂദാശയില്‍ കൂടി അതിന്‍റെ നിലനില്‍പ്പിനും അതിന്‍റെ വിജയത്തിനും ആവശ്യമായ എല്ലാ ക്രുപാവരങ്ങളും നല്കി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.എന്നാല്‍ അതിന്‍റെ നടത്തിപ്പില്‍ പാകപ്പിഴകള്‍ വരാം കുറവുകള്‍ വരാം അതൊക്കെ കാലാകാലങ്ങളില്‍ കണ്ടുപിടിച്ചു തിരുത്തുവാനുള്ള ചുമതലയില്‍ നിന്നും ഒരു വികാരിയച്ചനു മാറിനില്ക്കാന്‍ പറ്റുമോ ? വിവാഹജീവിതത്തിലേക്കു രണ്ടു പേരെ പ്രവേശിപ്പിച്ചിട്ടു       “ ഇനിയും നിംഗളായി നിംഗളുടെ കാര്യമായി എന്നുപറഞ്ഞു ഒരു വികാരിക്കു മാറിനില്ക്കാന്‍ കഴിയുമോ ? ഒരു കുടുബം തകരുന്നെങ്കില്‍ അതിന്‍റെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്തിട്ടും തകരുന്നെങ്കില്‍ അച്ചന്‍ നിരപരാധിയാണു

“ ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ എല്ലാ സങ്കീര്ണപ്രശ്നങ്ങ്അളും അവന്‍റെ സ്വന്തം സ്രിഷ്ടിയാണു. (സഭാപ്ര.7:29 )
ദൈവം മനുഷ്യനെ തന്‍റേ ശ്ചായയിലും സാദ്ര്യശ്യത്തിലും സ്രിഷ്ടിച്ചതു, മലാഖാമാരെക്കാള്‍ അല്പം മാത്രം താഴ്ത്തി സ്രിഷ്ടിച്ചതു ,സ്രുഷ്ടവസ്തുക്കലുടെയെല്ലാം മകുടമായി സ്രിഷ്ടിച്ചതു ,അവനെ മഹത്വമുള്ളവനായി സ്രിഷ്ടിച്ചതു, ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടിച്ചതു മറ്റു സ്രിഷ്ടവസ്തുക്കളുടെ കാണപ്പെടുന്ന ദൈവമായി സ്രിഷ്ടിച്ചതു ദൈവത്തിനു വസിക്കുവാനുള്ള ആലയമായിതീരുവാനാണു. അപ്പോള്‍  അവിടെ ഒരു കുറവും ഉണ്ടാകുവാന്‍ പാടില്ല.അതിനാല്‍ അവനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു.

അതുകൊണ്ടാണൂ സുറിയാനി പിതാക്കന്മാര്‍ പതനത്തിനു മുന്‍പുള്ള ആദത്തെയും യേശുവിനെയും ഒരേ പദം കൊണ്ടു സ്ംബോധനചെയുന്നതു അതായതു.                  “ യീഹീദോയോ “ ഒരു സമഗ്രമനുഷ്യനാണു .സരളഹ്രുദയനാണു ചുരുക്കത്തില്‍ അവന്‍റെ മനസും ഹ്രുദയവും ശരീരവും ,ബുദ്ധിയും ആത്മാവും എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന അവസ്ഥ.
ഇത്രയും പറഞ്ഞതു ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ ആന്തരീകമുറിവുകള്‍ ഇല്ലാത്ത അവസ്ഥയിലാണെന്നു കാണിക്കുവാനാണു.
ചുരുക്കത്തില്‍  ഈ പ്രപന്‍ച സ്രിഷ്ടികളുടെ മകുടമാണു മനുഷ്യന്‍
മനുഷ്യന്‍റെ മകുടമെന്നു പറയുന്നതു സ്നേഹമാണു.
സ്നേഹത്തിന്‍റെ മകുടമാണു _ കൂടാരമാണു _ ദൈവം .
അതായതു ദൈവം സ്നേഹം തന്നെയാണു. ദൈവവവും മനുഷ്യനും  ഉപ്പും ഉപ്പിലിട്ടതും പോലെയാണെന്നു പറയാം .

ദൈവികസ്നേഹം പങ്കിട്ടനുഭവിക്കാനായിട്ടാണു മനുഷ്യന്‍ വിളിക്കപ്പെട്ടതു എന്നാല്‍ അതിനു ഭംഗം വരുമ്പോള്‍  തകര്‍ച്ച അനുഭവിക്കുന്നു. സനേഹത്തില്‍ ആയിരിക്കുമ്പോള്‍ ഒരു പ്രശനവും ഇല്ല.സ്നേഹത്തിനു ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ അതായതു സ്നേഹത്തിനു കുറവു വന്നുകഴിയുമ്പോള്‍ എല്ലാം തലകീഴായി മറിയുന്നു, ആന്തരീകമുറിവുകള്‍ ഉണ്ടാകുന്നു.


ആന്തരീകമുറിവുകള്‍  =  സ്നേഹത്തിന്‍റെ ദാരിദ്ര്യമെന്നു പറയാം

ഈ ആന്തരീകമുറിവുകള്‍ അബോധമനസില്‍ തങ്ങിനിന്നു അവിടെകിടന്നു സ്വതന്ത്രമായി പ്രവര്ത്തിക്കുന്നതിന്‍റെ ഫലമായി രൂപംകൊള്ളുന്ന പുത്തന്‍ സ്വഭാവം അവന്‍റെ നിയന്ത്രണത്തിലല്ലാത്തതുകൊണ്ടൂം ആ സ്വഭാവം അവനെ നിയന്ത്രിക്കുന്നതുകൊണ്ടും ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍   ഉളവാകുന്നു.പലപ്പോഴും അവന്‍റെ ജീവിതത്തെ അതു ദോഷകരമായിബാധിക്കുന്നു.

ആന്തരീകമുറിവുകള്‍


ഒരു മനുഷ്യന്‍റെ ജീവിതത്തെ മൂന്നുഘട്ടങ്ങളായിതിരിക്കാം
1) അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പുള്ള ഘട്ടം
2) ഉദരത്തില്‍ ഉരുവായതുമുതല്‍ ജനിക്കുന്നതുവരെയുള്ള ഘട്ടം
3) ജനനം മുതല്‍ ഇപ്പോള്‍  വരെ അധവാ മരണം വരെയുള്ളഘട്ടം
ഈ ഓരൊ ഘട്ടവും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു.

ഒന്നാം ഘട്ടം ( സഭാപ്ര. 3:15 ).  “ ഇന്നുലള്ളതു പണ്ടേ ഉണ്ടായിരുന്നതാണു. ഇനിയും ഉണ്ടാകാനിരിക്കുന്നതു ഉണ്ടായിരിക്കുന്നതു തന്നെ . കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരികെ കൊണ്ടു വരും .”

ഇന്നുള്ളതു പണ്ടേ ഉണ്ടായിരുന്നതാണു. ഉല്പ. 12:13 ല്‍ സാറാ കള്ളം പറയാന്‍ അബ്രഹാം നിര്‍ദ്ദേശിക്കുന്നു. സാറായെ പ്രതി അബ്രാഹം കൊല ചെയ്യപ്പെടാതിരിക്കാനാണു അബ്രഹാം അങ്ങനെ പറഞ്ഞതു. കാരണം സാറാ അതീവസുന്ദരിയായിരുന്നു.
ഇതു തന്നെ ഉല്പത്തി 26:7 ല്‍  ആവര്‍ത്തിക്കുന്നു. റബേക്കാ അഴകുള്ളവളായതുകൊണ്ടു അവള്‍ക്കുവേണ്ടി നാട്ടുകാര്‍ തന്നെ കൊല്ലുമെന്നു ഭയപ്പെട്ടു രബേക്കാ തന്‍റെ സഹോദരിയാണെന്നു പറയിപ്പിക്കുന്നു.

ഉല്പത്തി 4:8ല്‍ കായേന്‍ ഹാബേലിനെ കൊന്നു.
ഉല്പ.27:41 ല്‍ ജ്യേഷ്ടന്‍ അനുജനെ കൊല്ലാന്‍ തീരുമാനിക്കുന്നു.

വിവാഹത്തിനു മുന്‍പുള്ളക്കാര്യങ്ങള്‍ പോലും ഒരു കുഞ്ഞിനെ സ്വാധീനിക്കുന്നു
ഒരു സ്ത്രീ തനിക്കു ഒരു വൈദീകന്‍റെ അമ്മയാകണമെന്നു അതിയായി ആഗ്രഹിച്ചു, ഒരു പുരുഷനും ഇതുപോലെ ആഗ്രഹിച്ചു. അവര്‍ തമ്മില്‍ വിവാഹിതരായി. അവര്‍ക്കു ജനിച്ച കുഞ്ഞു വൈദികനായി. മെത്രാനായി, കര്‍ദിനാളായി പോപ്പായി.

 വിവാഹത്തിനുമുന്‍പുള്ള ആഗ്രഹം

ഒരു രാക്ഷസസ്ത്രീയായ കൈകെയ്സി തനിക്കു പ്രതികാരമൂര്‍ത്തിയായ , ശത്രുനാശം വരുത്തുന്ന _ ഒരു കുഞ്ഞു ജനിക്കണമെന്നു ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സാധിച്ചുകിട്ടുവാന്‍ വിശ്രവസ് എന്ന മഹര്ഷിയെ സമീപിക്കുന്നു. അയാള്‍ അവരെ തന്‍റെ കൂടെ താമസിപ്പിച്ചു അവര്‍ക്കു ജനിക്കുന്ന കുട്ടിയാണെല്ലോ എല്ലാതിന്മകളുടെയും മൂര്ത്തീഭാവമായ രാവണന് ( ഇതൊരു പുരാണകഥയാണു )



ദമ്പതികളുടെ ഹ്രുദയ്ത്തില്‍ വേണം കുഞ്ഞു ജനിക്കുവാന്‍

അതിനാലാണു സഭപഠിപ്പിക്കുക ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ വേണം ജനിക്കുവാന്‍ എന്നിട്ടുവേണം ആ കുഞ്ഞു മാതാവിന്‍റെ ഉദരത്തില്‍ ഉരുവാകുവാന്‍ ഭാര്യയും ഭര്‍ത്താവും ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു ഒരുങ്ങി അതിനുവേണ്ടി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ _ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ ഒരുങ്ങികഴിഞ്ഞു കുഞ്ഞു ഉദരത്തില്‍ ഉരുവായാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞായിരിക്കും അതു. അല്ലെങ്ങ്കില്‍ അതിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്കു ബുദ്ധിമുട്ടൂണ്ടാകാം ആവശ്യമില്ലാത്ത ഒരു ഗര്‍ഭമാണെങ്കില്‍ ഗര്‍ഭകാലം മുഴുവന്‍ ആ കുഞ്ഞിനു ആന്തരീകമായ മുറിവുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം .അതുമൂലം ഒരു പ്രശ്നക്കാരനായ ഒരു കുഞ്ഞായി അതു രൂപാന്തരപ്പെട്ടുവെന്നു വരാം അതു മാതാപിതാക്കള്‍ക്കും ,വീട്ടുകാര്‍ക്കും നാടിനും ഒക്കെ ശാപമായി മാറിയെന്നും വരാം



മനുസമ്രുതിയില്‍

ഹിന്ദുസഹോദരന്മാരുടെ മനുസ്മ്രിതിയെന്ന ഗ്രന്ഥത്തില്‍ ഇപ്രകാരംപറയുന്നു.
“ ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുന്‍പു അതിന്‍റെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും. അതു തിരിച്ചു പറയുന്നു ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്പു അമ്മയുടെ ഉദരത്തില് ഉരുവായാല്‍ അവന്‍ മ്രുഗമാകും.”

നമ്മുടെ സഭയുടെ പഠനവുമായി യോജിച്ചുപോകുന്ന നല്ല ആശയമായിട്ടാണു എനിക്കുതോന്നിയതു



എന്തുകൊണ്ടാണു കായേന്‍ ആന്തരീകമുറിവുകളുടെ കൂടാരത്തില് ജനിച്ചു ?
.
ആദിമ മാതാപിതാക്കളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നു . എല്ലാത്തില്‍ നിന്നുമൊരകല്‍ച്ച.


1) ദൈവത്തില്‍ നിന്നും അകന്നു
2) സഹോദരനില്‍ നിന്നും അകന്നു. അവര്‍ പരസപരം ഉണ്ടായിരുന്ന കൂട്ടായ്മയില്‍ വിള്ളലുകള്‍ അനുഭവപ്പെട്ടു
3) തന്നോടു തന്നെയുള്ള പ്രതിബദ്ധതയില്‍ തകര്‍ച്ച അനുഭവപ്പെട്ടു
4) ഈ പ്രപച്ചത്തില്‍ നിന്നും അകന്നു. പ്രപന്‍ചത്തിലുള്ളതെല്ലാം ത്ങ്ങള്‍ക്കെതിരാണെന്നുള്ള ഒരു ചിന്ത.

അവരിലെ മാനസീകാവസ്ഥയില്‍ വന്ന പ്രത്യേകതകള്‍

അവര്‍ കഠിനമായ ദുഖത്തിലായിരുന്നു
പേടിയും ഭയവും അവരെ അലട്ടിയിരുന്നു
ഉല്ഖണ്ഠാകുലരായിരുന്നു.. ലജ്ജ, കുറ്റബോധം , അപകര്‍ഷത ,വെറുപ്പു , വിദ്വേഷം , സംശയം , സ്വാര്‍ഥത , നിരാശ , എന്നുവേണ്ടാ എല്ലാ മൂല കാരണ്ങ്ങളും അവരില്‍ വേരുപാകി. ഇതിന്‍റെ തിക്തഫലം ഉദരഫലത്തില്‍ ദ്രുശ്യമാകും

കായേന്‍

അങ്ങനെ ജീവിതം തന്നെ ദുസഹമായിരുനപോള്‍ ഹവ്വായുടെ ഉദരത്തില്‍ ഉരുവാക്കപ്പെട്ടകുട്ടിയാണു കായേന്‍. 9 മാസക്കാലം അമ്മയുടെ ഉദരത്തിലും വളരെ തിക്താനുഭവമായിരുന്നു കായേന്‍ അനുഭവിച്ചതു അതുകാരണം അവന്‍ ആന്തരീകമുറിവുകളുടെ കൂടാരത്തില്‍ ജനിച്ചു . ആരെയും അംഗീകരിക്കാനോ സ്നേഹിക്കാനൊ കഴിയാത്ത ഒരു മനുഷ്യന്‍ ദൈവത്തോടും സഹോദരനോടും തന്നോടുതന്നെയും ഈ പ്രപന്‍ചത്തോടും പകയോടെ നോക്കുന്ന ഒരു മനുഷ്യനായിരുന്നു കായേന്‍ കാരണം ആന്തരീകമുറിവുകളാണു.



 കാലക്രമത്തില്‍ പുതിയസാഹചര്യങ്ങളുമായി ഇണങ്ങിചേര്‍ന്ന മതാപിതാക്കളില്‍ വളരെ വ്യത്യാസം വന്നു.
ദൈവവുമായും സഹോദരനുമായും സ്വയമായും പ്രപന്‍ചവുമായും ഒക്കെ നല്ല ബന്ധം സൂക്ഷിക്കുവാന്‍ സാധിച്ചകാലത്തുള്ള കുട്ടിയായിരുന്നു . ഹാബേല്‍ അതിനു അതിന്‍റെതായ ഗുണങ്ങളും അവനില കാണാം

വളരെ പ്രധാനപ്പെട്ട ഒരു സമയമാണു ഗര്‍ഭധാരണ നിമിഷം

ഇവിടെ വരുന്നപാളിച്ചകള്‍ കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു.
ആസമയത്തു നല്ലചിന്തകളാണെങ്കില്‍ നല്ലവരും,  തിന്മയാണെങ്കില്‍ അതിനനുസരിച്ചു എല്ലാദുര്ഗുണങ്ങളുടെയും വിളനിലമായും മാറാം.

അടുത്തകാലത്തു ഒരു സ്ത്രീ അവളുടെ കാമുകനെ കൊണ്ടു അവളുടെ സ്വന്തം കുഞ്ഞിനെയും അമ്മയെയും കൊല്ലിച്ചതും ഭര്‍ത്താവു ഭാഗ്യം കൊണ്ടു മാത്രം രക്ഷപെടുകയും ചെയ്തു നാം പത്രത്തില്‍ കാണുകയുണ്ടായി . അവള്‍ സ്വന്തം ഭര്ത്താവുമായി ഒന്നിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ പോലും തന്‍റെ കാമുകനാണു തന്‍റെ കൂടെ കിടക്കുന്നതായി ചിന്തിച്ചിരുന്നെന്നു പത്രത്തില്‍ കണ്ടു.
ഭരത്താവുമായി ദാമ്പത്യ ധ്ര്‍മ്മാനുഷ്ടാനത്തില്‍ എര്‍പ്പെടുമ്പോള്‍ തന്‍റെ ഭാര്യ് അല്ലെങ്കില്‍ ഭര്‍ത്താവല്ല കൂടെയുള്ളതു തല്‍സ്ഥാനത്തു കാമുകിയോ കാമുകനോ ആണെന്നുള്ള ചിന്തവന്നാല്‍ അതില്ക്കുടിജനിക്കുന്ന കുട്ടി വ്യഭിചാരത്തില്‍ ക്കുടിയുണ്ടായ കുട്ടിയായിതീരുന്നു. ഈ വിവരമൊന്നും ആ കുഞ്ഞിന്‍റെ ബോധമനസിലില്ലെങ്കിലും അബോധ മനസിലുണ്ടു ഇതു ആ കുട്ടി വളര്‍ന്നു കഴിയുമ്പോള്‍  അതിന്‍റെതായ അപാകതള്‍ കാണിക്കാന്‍ സാധ്യതയുണ്ടു. അതു ആരും കാണുന്നില്ല.

ഇത്രയും ക്കാര്യങ്ങള്‍ ആമുഖമായി പറഞ്ഞതു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാനാണു അതായതു, കുടൂംബത്തിലെ അശുദ്ധിയും തകര്‍ച്ചയും സന്യസ്തരീലേക്കും വൈദീകരിലേക്കും പടരുന്നു. ഒരാളുടെ ബോധമനസിലുണ്ടാകുന്ന ആന്തരീകമുറിവുക്ളെ എളുപ്പത്തില്‍ സുഖപ്പെടുത്താനാകും. എന്നാല്‍ ബോധമനസിലില്ലാത്തതും അബോധമനസില്‍ മാത്രം ഉള്ളതുമായ മുറിവുകളെ കണ്ടെത്താനോ അതിനെ സുഖപ്പെടുത്തുവാനോ കഴിയാതെ വരുന്നു. അധവാ ഫോര്‍മേഷന്‍ സമയത്തു ആ ആന്തരീക മുറിവുകളെ കണ്ടുപിടിക്കാനോ അതില്‍ നിന്നു ആ വുക്തിയെ രക്ഷപെടുത്താനോ സാധിക്കാതെ വരുന്നു.

അനുകൂലസാഹചര്യത്തില്‍ വളരുന്ന, മുറിവുകളുടെതിക്തഫലങ്ങള്‍
ജനിക്കുന്നതിനു മുന്‍പു അബോധമനസില്‍ അടിഞ്ഞുകൂടുന്നതും  (ഗര്‍ഭധാരണനിമിഷത്തില്‍ വരുന്ന പാളിച്ചകളും ഉദരത്തിലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്തരീകമുറിവുകളും ) ബോധമനസില്‍ ഇല്ലാത്തതുമായ ആന്തരീകമുറിവുകള്‍ അബോധമനസില്‍ കിടന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായി കാലക്രമത്തില്‍ പുത്തന്‍ സ്വഭാവമായി മാറുകയും അനുകൂല സാഹചര്യ്ം വന്നാല്‍ അതു ശക്തമായി പ്രതീകരിക്കുകയും ചെയ്യും . യേശുവില്‍ നിന്നും അകലുന്നതിനനുസരിച്ചു അതിനു ബലവും ശക്തിയും കൂടുകയും അതിന്‍റെ പിടിയിലാകുകയും , പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും

ഉദാഹരണത്തിനു ഗര്‍ഭധാരണനിമിഷത്തില്‍ മറ്റു ആളുകളുമായി ബന്ധപ്പെടുന്നുവെന്നു ചിന്തിക്കുന്ന ദമ്പദികളില്‍ നിന്നും ജനിക്കുന്ന കുട്ടിയില്‍ വ്യഭിചാര ചിന്തകളോ ബലാല്‍ സംഘ ചിന്തയോ അനുകൂല സാഹചര്യങ്ങളില്‍ ശക്തമായി മനസില് വരാം. പ്രാര്‍ത്ഥനയില്ലാതിരിക്ക്കുകയും ജീവിതവിശുദ്ധിയില്ലാതിരിക്കുകയും ചെയ്താല്‍  ഇതിന്‍റെ കടന്നാക്രമണം വളരെ ശക്തമായിരിക്കും. ഈ സമയത്ത് ഇന്റ്ര്‍ നെറ്റിനെ അഭയം പ്രാപിക്കുന്നവര്‍  അതില്‍  നിന്നും രസം ഉള്‍കൊള്ളുകയും പ്രായപൂര്‍ത്തിയാകാത്തപെണ്‍കുഞ്ഞുങ്ങളെ പോലും വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചെന്നും വരാം.

ഈ അവസരത്തില് ആരെ കുറ്റപ്പെടുത്തണം ? സഭയ്ക്കും കുടുംബത്തിനും കൂട്ടുത്തരവാദിത്വമില്ലേ ?
സഭ കുടുംബനവീകരണത്തേക്കാള്‍  പണസമ്പാദനത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍  അധവാ കുടുംബത്തെ അതിന്‍റെ വഴിക്കു വിട്ടിട്ടു വൈദികര്‍ സ്കൂളുകളും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍ കുടുംബം തകര്‍ച്ചയിലേക്കു പോകുന്നു .കുടുംബം തകര്‍ച്ചയിലേക്കുപോകുമ്പോള്‍ അതു സന്യസ്ഥരെയും വൈദികരെയും പ്രതികൂലമായി ബാധിക്കുന്നു..( IT CAN BE A DANGEROUS VICIOUS CIRCLE)

ഇവിടെ ആരെയാണു മാറ്റിനിര്‍ത്തേണ്ടതു ?

ഉതരവാദിത്വം ആരുടേതാണു സെമിനാരിയുടേതോ ? പരിശീലകരുടേയോ ?
ഗ്രാസ് റൂട്ടു ലവലിലേക്കു പോയാല്‍ അതു കുടുംബത്തിന്‍റെ തകര്‍ച്ചയില്‍ ചെന്നു
 നില്ക്കുന്നു

Monday 12 May 2014

ആറ്റില്‍ ചാടിയാല്‍ രക്ഷിക്കപ്പെടുമോ?

 എന്‍റെ സ്നേഹിതന്‍ ബിജൂ ഉപദേശി സഭ വിട്ടു കഴിഞ്ഞപ്പോള്‍ രക്ഷിക്കപ്പെട്ടു.  സഭയില്‍ നില്ക്കുന്ന നിങ്ങളോ?
ആറ്റില്‍ മുങ്ങികഴിഞ്ഞപ്പോള്‍  എന്തൊരാശ്വാസം ! രക്ഷിക്കപ്പെട്ടു ?              ഇനിയും കണ്ണുമടച്ചുനടന്നാലും കുഴിയില്‍ വീഴുകയില്ല . കൂദാശകള്‍ ഒന്നുംവേണ്ടാ. ? ...............    പക്ഷേ.... പൌലോസ് ശ്ളീഹായുടെ കാഴ്ച്ചപ്പാടില്‍ എന്തോ തകരാറുണ്ടോ ?
“ എന്റെ കൈ വയ്പ്പിലൂടെ നിനക്കുലഭിച്ചദൈവികവരം വീണ്ടും ഉജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു “ ( 2തിമോ1:6 )


  പൌലോസ് ശ്ളിഹാ

അതിന്‍റെ ആവശ്യമുണ്ടോ ? ഈ പൌലോശ്ളീഹായിക്കു ഇതെന്തുപറ്റി ?
മനുഷ്യനു ഒരാശ്വാസം തരുന്ന വാക്കുകള്‍ പെന്തക്കോസ്തു പറയുമ്പോള്‍  സമാധാനം കെടുത്താന്‍ സഭയും ശ്ളീഹായും !
ഈ ശ്ളീഹ്ഹായുടെ വാക്കുകള്‍  ആശ്വാസം തരുന്നവയല്ലെല്ലോ ?
പെന്തക്കോസ്തുകാര്‍ തീര്‍ത്തുപറയുന്നു ആറ്റില്‍ മുങ്ങിയാല്‍ രക്ഷ ക്രിത്യം !
അവര്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞു പിന്നെ ചാടി ചാടി നടക്കാം സന്തോഷം !
 പക്ഷേ  ഈ പൌലോസ് ശ്ളിഹാ എന്തിന്‍റെ പുറപ്പാടാ ?

ശ്ളീഹായുടെ വാക്കുകള്‍ 

ഫിലിപ്പിയര്ക്കുള്ള ലേഖനം മൂന്നാമധ്യായത്തില്‍ 11 വരെയുള്ള വാക്യത്തില്‍ യധാര്ത്ഥ നീതിയെയും  വിശ്വാസത്തെയും  ആസ്പദമാക്കി ദൈവത്തില്‍ നിന്നു  ലഭിക്കേണ്ടനീതിയെ ക്കുറിച്ചുമൊക്കെയാണു . അതുപോലെ യേശുവിന്‍റെ സഹന ത്തില്‍ പങ്ങ്കുചേരുക മരണത്തോടു താദാത്മ്യപ്പെടുക മുതലായ കാര്യങ്ങളാണു .

“ ഇതു എനിക്കു കിട്ടികഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല. ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രതമായി പരിശ്രമിക്കുകയാണു യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.സഹോദരരേ,  ഞാന്‍ തന്നെ ഇനിയും ഇതുസ്വന്തമാക്കിയെന്നു കരുതുന്നില്ല “ ( 12-13 )

സഭയും ഇതു തന്നെയാണു പഠിപ്പിക്കുന്നതു ! ഈ ശ്ളീഹായിക്കും സഭയ്ക്കും പെന്തക്കോസ്തു പറയുന്നതുപോലെ പറഞ്ഞു മനുഷ്യനെ ഒന്നു സമാധാനിപ്പിക്കാന്‍ പാടില്ലേ ?
ശ്ളീഹ്ഹായുടെ അവസാനത്തോടു അടുക്കുമ്പോഴും ആ രക്ഷ കരസ്ഥമാക്കാനുള്ള് ഓട്ടമാണു. പോലും . പിന്നെ എന്നാ ഈ ശ്ളീഹാ രക്ഷിക്കപ്പെടുക ?

സഭയുടെ പഠിപ്പിക്കലും മരണത്തോടുകൂടിമാത്രമേ പൂര്‍ണതയില്‍ എത്തുകയുള്ളു. യുദ്ധം നല്ലവണ്ണം ചെയ്തു ഓട്ടം പൂര്ത്തിയാക്കികഴിഞ്ഞാല്‍ മാത്രമേ ഒരുവന്‍ പൂര്ണമായി രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ പറ്റൂ. ഒരു നൂല്‍ പലത്തില്‍ കൂടിയുള്ളയാത്രയാണു. എതു സമയത്തും വീണുപോകാം !


വിശുദ്ധ പത്രോസ് 

വിശുദ്ധ പത്രോസുപോലും എത്രയോ തവണ വീണുപോയി . പക്ഷേ ഉടന്‍ തന്നെ എഴുനേല്ക്കാന്‍ സാധിക്കണം അവിടെയാണു വിജയം . വിശുദ്ധ പത്രോസ് ഒരിക്കല്‍ വെള്ളത്തിനുമീതെ നടന്നതു നമുക്കറിയാമെല്ലോ ? ഒരു നിമിഷം യേശുവില്‍  നിന്നു അകന്നപ്പോള്‍ അധവാ യേശുവിന്‍റെ മുഖത്തുനിന്നു ഒരു നിമിഷം കണ്ണഎടുത്തപ്പോള്‍  വെള്ളത്തില്‍ താഴുകയാണു ചെയ്തതു .
അതാണു ശ്ളീഹാപറഞ്ഞതു ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ലാ ഞാന്‍ ചെയ്യുന്നതു ആഗ്രഹിക്കാത്തതിന്മയാണു ചെയ്യുന്നതു എന്നു .

പിന്നെയെങ്ങനെയാണു രക്ഷപെടുക. ? അതിനാണു യേശു സഭയില്‍ കൂദാശകള്‍ സ്ഥാപിച്ചിരിക്കുന്നതു .വീണുപോയാല്‍ മനസുണ്ടെങ്ങ്കില്‍ ഉടനെ എഴുനേല്ക്കാന്‍ സാധിക്കും പക്ഷേ അതിനു മനസു വേണം ജീവന്‍ നല്കുന്നവനായ ആത്മാവു – പരുശുദ്ധാത്മാവു - ജീവന്‍ നല്കുവാന്‍ നമ്മോടുകൂടെയുണ്ടൂ .യേശുവിന്‍റെ ശരീരമാണു നമ്മെവളര്‍ത്തുന്നതു . അവിടുത്തോടു നമുക്കു ഒന്നാകാന്‍ സാധിക്കുന്നതു ഈ വലിയദാനമായ അവിടുത്തെ ശരീരം ഭക്ഷിക്കുമ്പോളാണു ..അതിനാണു അവിടുത്തെ ശരീരം ഭക്ഷണമായി നമുക്കു തന്നതു
ഇവിടെയാണു പൌലോശ്ളീഹായുടെ ഉപദേശത്തിന്‍റെ പ്രശക്തി നാം മനസിലാക്കേണ്ടതു ! 

 “ കൈ വയ്പ്പിലൂടെ ലഭിച്ച ദൈവിക വരം ഉജ്വലിപ്പിക്കണം “

ആറ്റില്‍ മുങ്ങിയാല്‍ ശരീരവിശുദ്ധീകരണം നടക്കും ആത്മവിശുദ്ധീകരണം നടക്കില്ല. അതാണെല്ലോ സമരിയായിള്ളവര്‍ സ്നാനം സ്വീകരിച്ചിട്ടും ആത്മാവിനെ സ്വീകരിക്കാതിരുന്നതും പിന്നീടു കൈ വയ്പിലൂടെ അതു ലഭിച്ചതും .



ഇതൊക്കെയാണെങ്ങ്കിലും ആറ്റില്‍ ചാടിയിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു തുള്ളിചാടി നടക്കുന്നതു ഒരു രസമുള്ളക്കര്യമാണു .

അതുകൊണ്ടു സഭയെയും ശ്ളീഹായെയും ഉപേക്ഷിച്ചിട്ടു ബിജു ഉപദേശിയുടെ കൂടെ കൂടിയാലോ ?      സമാധാനമായി ജീവിക്കാം മരിക്കന്‍ നേരം അല്പം വെപ്രാളവും അതുകഴിഞ്ഞു ഒരു രണ്ടാം മരണവുമല്ലേ ഉണ്ടാകൂ ?
  
 ജീവിക്കുമ്പോള്‍ സുഖമായി ജീവിക്കാം ! എന്തു പറയുന്നു ?

Sunday 11 May 2014

വിശുദ്ധരും രക്ത സാക്ഷികളും

സിറിയായില്‍ ക്രിസ്ത്യാനികളെ കുരിശില്‍ തറക്കുന്നതും അതുകേട്ടു മാര്‍പാപ്പാ കരഞ്ഞതും ഓര്‍ക്കുമല്ലോ?

'Still today there are people who kill, who persecute in the name of God' (Photo: PA)

ഇതു ഒരു പുതിയ അവസ്ഥയല്ല, സഭയുടെ ആരംഭം മുതലുള്ളതാണു
“ ഈ രക്തസാക്ഷിത്വം “

“ മനുഷ്യരുടെ മുന്‍പില്‍ എന്നെ എറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും എറ്റുപറയും മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും “ ( മത്താ. 10; 32-33 )

അതുകൊണ്ടല്ലേ ശ്ളീഹാ ചോദിക്കുന്നതു ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്കെന്നെ വേര്‍പെടുത്താന്‍ കഴിയും ? പട്ടിണിയോ ? വാളോ ? നഗ്ന്നതയോ ? ഇതൊന്നും എന്നെ എന്‍റെ രക്ഷകനില്‍ നിന്നും വേര്‍പെടുത്തുകയില്ല.

രക്തസാക്ഷികളാകാന്‍ മടിയില്ലാത്ത ക്രിസ്ത്യാനികള്‍ !



“ തൂക്കപ്പ്ട്ടുമരത്തില്‍ – വിലാവുതുറ- ന്നാചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ സഹദേന്മാര്‍
കണ്ടങ്ങോടി മരി – പ്പാ – നായ്
കര്‍ത്താവിന്‍പേര്‍ക്കെ – ല്ലാരും  “ ( മലങ്ങ്കര കുര്‍ബാനയില്‍ ഒരുക്കം )

അതേ  കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രക്തം വെള്ളം പോലെ ഒഴുകുന്നതു കണ്ടിട്ടു മരിക്കാനായി ഒരു ഭയവും കൂടാതെ ഓടിക്കൂടുന്ന
സഹദേന്മാരുടെ ഓര്‍മ്മയാണു ഇവിടെ അനുസ്മരിക്കുക.

അങ്ങനെയുള്ള സഹദേന്മാരിലൊരാളായിരുന്നു .        “ വിശുദ്ധ് ഗീവര്ഗീസ് “
ഗീവര്‍ഗീസ് എന്നുപറഞ്ഞാല്‍ ക്രിഷിക്കാരനെന്നാണു അര്‍ത്ഥം
( ഗീവര്ഗീസ് = ക്രിഷിക്കാരന്‍ )
ക്രിഷിക്കാരന്‍ പട്ടാളക്കാരനായി, പ്ട്ടാളക്കാരന്‍ ,രക്തസാക്ഷിയായി.
രക്തസാക്ഷി വിശുദ്ധനായി !

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നല്ല ക്രിഷിക്കാരനായിരുന്ന ഗീവര്‍ഗീസ് പട്ടാളക്കാരനായി.



ഡൈയോക്ളേഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളക്കാരന്‍.  ആസമയം തലപൊക്കിയ പാഷ്ന്ധതക്കെതിരായി വളരെ ശക്തമായി സഭയുടെ എതിരാളികള്‍ക്കെതിരായി യേശുവിനുവേണ്ടി സുവിശേഷപ്രഘോഷണത്തിനു കുതിരപ്പുറത്തു യാത്രചെയ്തു ശത്രുക്ക്കളുടെ നാവിനെ തന്‍റെ നാവിന്‍റേ ശക്തിയാല്‍ കീറിമുറിച്ചു. അങ്ങനെ ശത്രുക്കളുടെ കയ്യില്‍ നിന്നും ധാരാളം ആത്മാക്കളെ ദൈവത്തിന്നായി നേടിയെടുത്ത ഒരു മഹാപുരുഷനായിരുന്നു ഗീവര്‍ഗീസ്.



അസമയത്തു ആളുകളെല്ലാം ദൈവത്തെ ആരാധിക്കുന്നതു ഡൈയോ ക്ളേഷ്യന്‍ ചക്രവര്‍ത്തിക്കു രുചിച്ചില്ല. ജനങ്ങള്‍ തന്നെക്കുടി ആരാധിക്കണമെന്നു പറഞ്ഞതു പലരും അനുസരിച്ചില്ല.



പ്ട്ടാളക്കാരനായ ഗീവര്ഗീസും രാജകല്പനയെ ധിക്കരിക്കുകയും രക്തസാക്ഷി മകുടം അണിയുകയും ചെയ്തു.



ചരിത്രകാരന്മാര്‍


ചരിത്രമെഴുതിയപ്പോള്‍  പട്ടാളക്കാരനായ ഗീവര്ഗീസ് സഭയില്‍ ഉടലെടുത്ത പാഷണ്ഢതയ്ക്കു എതിരായി പോരാടുകയും അതില്‍ അകപ്പെട്ട  ധാരാളം ആളുകളെ ആ പാഷണ്ഡികളുടെ കയ്യില്‍ നിന്നു രക്ഷപെടുത്തുകയും  ചെയ്യാനായി ഗീവര്‍ഗീസ് തന്‍റെ മൂര്‍ച്ചയുള്ള വചനത്താല്‍ കര്‍ത്താവിന്‍റെ രാജകുമാരിയായ ആത്മാക്കളെ ശത്രുക്കളുടെ വായില്‍ നിന്നും രക്ഷിച്ചുവെന്നു എഴുതി ചരിത്രമുണ്ടാക്കി.



അതു വായിച്ച ചിത്രക്കാരന്‍

അ സംഭവം ചിത്രത്തില്‍കൂടി ഒരു സത്യം വിവരിക്കാന്‍  ശ്രമിച്ചപ്പോള്‍ സഭയുടെ ശത്രുക്കളെ ഒരു പാമ്പായും മൂര്‍ച്ചയുള്ള വചനത്തെ കൂര്‍ത്ത ഒരു ശൂലമായും രക്ഷിക്കപ്പെട്ട ആത്മാക്കളെ ഒരു രാജകുമരിയായും ചിത്രീകരിച്ചു.അങ്ങനെ സഹദായുടെ നാവാകുന്ന മൂര്‍ച്ചയുള്ള ശുലത്താല്‍ ശത്രുവാകുന്ന പാമ്പിന്‍റെ ദുഷ്പ്രചനമാകുന്ന നാവിനെ കുത്തികീറുന്നതായും ചിത്രം വരച്ചു.

അചിത്രത്തിനു വീണ്ടും ചരിത്രം !

 കാലക്രമത്തില്‍ ഈചിത്രത്തിനു ചരിത്രകാരന്മാര്‍ വീണ്ടും അവരുടെ ഭാവനയില്‍ നിന്നും ചരിത്രം കുറിച്ചു.

ഒരു രാജ്യത്തൂ-ഒരു വലിയവ്യാളി ഉണ്ടായിരുന്നു. അതു മനുഷ്യരെയും മ്രുഗങ്ങളെയും യധേഷ്ടം തിന്നൊടുക്കി . അതിനാല്‍ രാജാവും പ്രജകളും ആ വ്യാളിയുമായി ഒരു ഉടമ്പടിചെയ്തു.

ടേണ്‍  അനുസരിച്ചു ഒരു ദിവസം ഒരു മനുഷ്യനും മറ്റു ഭക്ഷണസാധനങ്ങളും തന്നുകൊള്ളാം മനുഷ്യരെയും മ്രുഗങ്ങളെയും ഉപദ്രവിക്കരുതു . അങ്ങനെ ടേണ്‍ അനുസരിച്ചൂ-ഓരോരുത്തര്‍  പോകണം . ഒരു ദിവസം രാജാവിന്‍റെ മകളുടെ ടേണ്‍ ആയി എല്ലാവര്‍ക്കും സങ്ങ്കടമായി ദുഖിച്ചിരുന്നപ്പോള്‍  അതാ ഒരു പടയാളി അദ്ദേഹത്തിന്‍റെ ശൂലവുമായി വന്നു ആ വ്യാളത്തെ കൊന്നു രാജകുമാരിയെ രക്ഷിച്ചു.

ഒരു സത്യത്തെ പ്രതീകത്മകമായി ചിത്രീകരിച്ചതാണു അരൂപം .ആരൂപത്തെ ആസ്പ്ദമാക്കി മറ്റോരു കഥയായി പിന്നീടു പ്രത്യക്ഷപ്പെട്ടതു യാധാര്‍ദ്ധ്യത്തില്‍ നിന്നും വളരെ അകലെയായിപ്പോയില്ലേ ?

അതു കഴിഞ്ഞുള്ള ചരിത്രമാണു സത്യവിശ്വാസത്തിനുവേണ്ടിയുള്ള ഗീവര്ഗീസ് സഹദായുടെ രക്തസാക്ഷിത്വം 

Friday 9 May 2014

എന്തിനാണ്‌ വിശുദ്ധന്മാരെ ഓര്‍ക്കുന്നത്‌

വിശുദ്ധിയില്‍ നിലനില്ക്കാന്‍ വിശുദ്ധ്ന്മാരെ ഓര്‍ക്കുകയും അവരെ അനുകരിക്കുകയും ചെയ്യുന്നതു ജീവിത വിശുദ്ധിക്കു ഉപകരിക്കും
വിശുദ്ധന്മാര് ദൈവത്തിനു പ്രിയപ്പെട്ടവര്‍
ദൈവത്തിന്റെ പ്രിയപ്പെട്ടവരുടെ അപേക്ഷ ദൈവം വേഗം സാധിച്ചുതരും മോശയുടെ കാര്യത്തില്‍ നമുക്കു ധാരാളം ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നും ലഭിക്കും. ഇസ്രായേല്ക്കാരോടുള്ള ദൈവകോപം ശമിപ്പിച്ചതു മോശയുടെ പ്രാര്ത്ഥന ഒന്നുകൊണ്ടു മാത്രമാണു
ജോബിന്‍റെ കൂട്ടുകാരുടെ പാപം മോചിക്കണമെങ്ങ്കില്‍ ജോബു അവര്ക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്നു ദൈവം പറഞ്ഞു ജോബിന്‍റെ മാധ്യസ്ഥപ്രാര്‍ത്ഥനയുടെ വിലയാണു നാം ഇവിടെകാണുക.



കാനായിലെ കല്ല്യാണത്തിനു വീഞ്ഞുതീര്‍ന്നപ്പോള്‍ വീട്ടുകാരന്‍ യേശുവിനോടു അപേക്ഷിച്ചിരുന്നുവെങ്ങ്കില്‍ ഒന്നും നടക്കുകയില്ലായിരുന്നു.കാരണം അവിടുത്തെ സമയം അപ്പോഴും ആയിരുന്നില്ല. എന്നാല്‍ പരിശുദ്ധകന്യകയുടെ അപേക്ഷ യേശു സ്വീകരിക്കുന്നു. തന്‍റെ സമയമായിട്ടില്ലെന്നു അമ്മയോടു പറഞ്ഞുനോക്കി പക്ഷേ അമ്മ ഒരു പടികൂടി മുന്‍പോട്ടുപോകുകയാണു ചെയ്തതു ജോലിക്കാരോടു “ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ ” എന്നു പറഞ്ഞപ്പോള്‍ സമയമാകാഞ്ഞിട്ടുകൂടി അമ്മയുടെ അപേക്ഷ സാധിച്ചുകൊടുക്കുന്ന മകനെയാണു നാം ഇവിടെ കാണുക. ആള്‍ക്കാരുടെസ്വാധീനമനുസരിച്ചു ദൈവം ഇടപെടുമെന്നു മോശയുടെയും ജോബിന്‍റെയും , അമ്മയുടെയും ഉദാഹരണങ്ങളില്‍ നിന്നും നാം കാണുകയുണ്ടായി. .



മോശയെ ദൈവം കൈവെള്ളയില്‍ കൊണ്ടു നടന്നതാണു ദൈവത്തിനു അത്രക്കും ഇഷ്ടപ്പെട്ട ആള്‍ ആയിരുന്നു. മോശക്കെതിരായി പിറുപിറുത്താഅളുകളെ ദൈവം വെറുതെ വിട്ടില്ല. അഹറോന്‍റെ ഭാര്യപോലും കുഷ്ടരോഗിയായി മറിയതു മോശക്കെതിരെ സംസാരിച്ചതുകൊണ്ടായിരുന്നല്ലോ ?
യേശുപറഞ്ഞു സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ലാ എന്നാല്‍ സ്വര്‍ഗരാജ്യത്തിലെ ചെറിയവ്ന്‍ യോഹന്നാനെക്കാള്‍ വലിയവനാണെന്നു ! അതെ അവിടെയും വലിയവര് ഉണ്ടു ദൈവത്തിനു എറ്റം പ്രിയപ്പെട്ടവര്‍ അവരുടെ പ്രാത്ഥന ദൈവത്തിനു സ്വീകാര്യമാണു നാം കണ്ടൌദാഹരണമാണെല്ലോ ജോബിനെക്കുറിച്ചു ദൈവം പടഞ്ഞ്കാര്യങ്ങള്
വിശുദ്ധിയില്‍ വളരാന്‍ സ്വീകരിക്കേണ്ടകുറുക്കുവഴികള്‍
“ അതിനാല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാല്‍സല്യ ഭാജനങ്ങളും പരിശഉധരുമെന്നനിലയില്‍ നിംഗള്‍ കാരുണ്യം ദയ വിനയം സൌമ്മ്യത ക്ഷമ എന്നിവ ധരിക്കുവിന്‍ ഒരാള്‍ക്കു മറ്റൊറാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണതയോടെ വര്‍ത്തിക്കുവിന്‍. കര്ത്താവു നിംഗളോടു ക്ഷമിച്ചതുപോലെ നിംഗളും ക്ഷമിക്കണം സര്‍വോപരി എല്ലാത്തിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍ ക്രിസ്തുവിന്‍റെ സമാധാനം നിംഗളുടെ ഹ്രുദയങ്ങളെ ഭരിക്കട്ടെ “ (*കൊളോ 3:12-15 )
ഈ ഗുണങ്ങ്ളെല്ലാം ഒത്തിണങ്ങിയ അധവാ എല്ലാ ഗുണങ്ങളുടെയഉം വിളനിലമായിരുന്നു വിശുദ്ധയൌസേപ്പുപിതാവു ആര്‍ക്കും യാതൊരു ദോഷവും ചെയ്യാത്ത സഹായങ്ങള്‍ മാത്രം ചെയ്യുന്ന തനിക്കു നഷ്ടം വന്നാലും അന്യനു നന്മമാത്രം ആഗ്രഹിക്കുന്ന ആളായിരുന്നുവി.യൌസേപ്പു. കുടുംബങ്ങള്‍ ക്കെല്ലാം മാത്രുകാപുരുഷനായിരുന്നു.
കുടുംബത്തില്‍
നല്ല ഒരു പിതാവായ്ഇരുന്നു
നല്ല ഒരു ഭര്ത്താവായിരുന്നു നല്ല ഒരു കുടുംബനാഥനായിരുന്നു . അധ്വാനിച്ചു കുടുംബം പുലര്‍ത്തിഇരുന്നു.
ചെയ്യുന്ന ജോലിയോടു തികച്ചും നീതിപുലര്‍ത്തിയിരുന്നു.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നീതിമാനായിരുന്നു.
വിശുദ്ധന്മാര്‍ നമ്മുടെ മാത്രുകയാകണം
അരാധന ദൈവത്തിനു മാത്രമുള്ളതാണെന്നു നമുക്കറിയഅം എനാല്‍ പെന്തക്കോസ്തുകാര്‍ അവരുടെ പിള്ളാരെ നുണപറഞ്ഞു പഠിപ്പിക്കുന്നതു കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുമെന്നു .അതിനാല്‍ പെന്തക്കോസ്തുകാര്‍ ആ കളവാണു വിശ്വസിക്കുക.സത്യത്തിനു നിരക്കാത്തകാര്യങ്ങളാണു അവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതു .
ആരാധനയും വണക്കവും രണ്ടും രണ്ടാണു. ദൈവത്തിനുമാത്രം ആരാധനയും പുണ്യാത്മാക്കള്‍ക്കു വണക്കവും നാം കൊടുക്കുന്നു.അവര്‍ നമുക്കുവേണ്ടിദൈവത്തോടു അപേക്ഷിക്കുകയും അവരുടെ അപേക്ഷ ദൈവം സ്വീകരിക്കുകയും ചെയ്യും പുണ്യാത്മാക്കളോടു പ്രാര്ത്ഥിക്കുന്നതില്‍ തെറ്റില്ലാ. പക്ഷേ അവരോടു പ്രാര്‍ത്ഥിക്കണമോ അതോ യേശുവിനോടു മാത്രം മതിയോ ? അതോ യേശുവിനോടും മാതാവിനോടും പുണ്യാന്മാരോടും പ്രാര്ത്ഥിക്കണമോയെന്നു തീരുമാനിക്കുന്നതു അവരവര്‍ തന്നെയാണു.
എല്ലാപ്രാര്ത്ഥനകളും യേശുവില്കൂടിമാത്രമേ പിതാവിന്‍റെ സന്നിധിയിലേക്കു സമര്‍പ്പിക്കപ്പെടുകയുള്ളു.
“ നിങ്ങള്‍ വാക്കാലോ പ്രവര്ത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു ക്രുതജ്ഞതയര്‍പ്പിച്ചുകൊണ്ടു അവന്‍റെ നാമത്തില്‍ ചെയ്യുവിന്‍ “ ( കൊളോ 3: 17 ) അതായതു എല്ലാപ്രാര്‍ത്ഥനകളും അപേക്ഷകളും പിതാവിന്‍റെ സന്നിധിയിലേക്കു സമര്‍പ്പിക്കപ്പെടുന്നതു യേശുവില്ക്കൂടിമാത്രമാണെന്നു സുവ്യക്തമാണെല്ലോ ?
ഇനിയും യൌസേപ്പ് പിതാവിനെപ്പറ്റി ഒരു വാക്കു.
യൌസേപ്പ് = വളര്‍ന്നവന്‍
J = Justice
O = Objective , Orderly
S = Social
E = Exemplary
P = Prayer
H = Holy
ഈ ഗുണങ്ങള്‍ എല്ലാം ചേര്‍ന്നതാണു JOSEPH
മറ്റു ഒരു പുണ്യവാനും ഇല്ലാത്ത ഒരു സംബോധനയ്ണു " പിതാവേ " എന്നതു വിശുദ്ധയൌസേപ്പ് പിതാവിനു മാത്രം അവകാശപ്പെട്ടതാണു.
5 ഗുണങ്ങളുടെ മാധ്യസ്ഥനാണു ( പന്ച മാധ്യസ്ഥന്‍ )
1) കുടുംബങ്ങളുടെ കാവല്ക്കാരന്‍
2) തിരു സഭയുടെ മാധ്യസ്ഥന്‍
3) തൊഴിലാളികളുടെ മാധ്യസ്ഥന്‍
4) കന്യാവ്രുതക്കാരുടെ മാധ്യസ്ഥന്‍
5) നല്ലമരണത്തിന്റെ മധ്യ്സ്ഥന്‍
ഇങ്ങനെ 5 കൂട്ടം കാര്യങ്ങളുടെ മാധ്യസ്ഥനണു വി.യൌസേപ്പ്പിതാവു.
ഇനിയും അവസാനമായി അദ്ദേഹത്തില്‍ ശോഭിച്ചിരുന്ന് 12 ഗുണങ്ങള്‍ കൂടി ഈ മയ് ഒന്നിനു പറയാതിരിക്കാന്‍ ഒരു ജോസഫായ എനിക്കു പറ്റില്ല.
സങ്ങ്കീര്ത്തനം 15 ല്‍ പറയുന്ന 12 ഗുണങ്ങള്‍ അദ്ദേഹത്തില്‍ വിളങ്ങിയിരുന്നു
1) നിഷ്കള്ന്ഗ്കന്‍
2) നീതിമാന്‍
3) സത്യം മാത്രം പറയ്ഉന്നവന്‍
4) പരദ്ഊഷണം പറയാത്തവന്‍
5) സ്നേഹിതനെ ദ്രോഹിക്കാത്തവന്‍
6) അപവാദം പരത്താത്തവന്‍
7) ദുഷ്ടനെ പരിഹാസ്യനായി കാണുന്നവന്‍
8) ദൈവഭക്തനോടു ആദരം കാണിക്കുനവന്‍
9) നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുന്നവന്‍
10) കടത്തിനു പലിശൈടാക്കാത്തവന്‍
11) കൈക്കൂലി വാങ്ങാത്തവന്‍
12) നിര്ഭയന്‍
ഈ 12 കൂട്ടം ഗുണങ്ങളും ഉണ്ടായിരുന്ന വ്യക്തിയ്യായിരുന്നു നമ്മുടെ വിശുദ്ധയൌസേപ്പ് പിതാവു.

Tuesday 6 May 2014

അലറുന്ന സിംഹങ്ങള്‍ നമ്മെ വിഴുങ്ങുമ്പോള്‍

“ വിശുദ്ധമായവ വിശുദ്ധിയുള്ളവര്‍ക്കു നല്കപ്പെടുന്നു.”
( സീറോ മലബാര് കുര്ബാനയില്‍ )

“ വിശുദ്ധമായവ വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്കു നല്കപ്പെടുന്നു ”  (ജ്ഞാനം 6:10 ) സീറോ മലങ്ങ്കര സഭയില്‍ ഇപ്രക്കാരമാണു പറയുക.
ഇതു വിശുദ്ധ കുര്ബാന സ്വീകരണത്തിനുള്ള ക്ഷണം കൂടിയാണു ഇതു .

ഇതിനു മറുപടിയായി മലബാര്‍ സഭയില്‍   “ എക പിതാവു പരിശുദ്ധനാകുന്നു. എകപുത്രന്‍ പരിശുദ്ധനാകുന്നു എകറൂഹാ പരിശുദ്ധനാകുന്നു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി ആമ്മീന്‍


മലങ്ങ്കരസഭയില്‍  പരിശുദ്ധനായ എകപിതാവും പരിശുദ്ധനായ എകപുത്രനും പരിശുദ്ധനായ എകറുഹായുമല്ലാതെ പരിശുദ്ധനില്ല ആമ്മീന്‍ ”



ഇതിന്‍രെയെല്ലാം ചുരുക്കം: 
“ വൈദികനേ വിശുദ്ധമായവ വിശുദ്ധര്‍ക്കു നല്കുന്നതു ഉചിതമെന്നു നീ പ്രസ്ഥാവിച്ചുവല്ലോ ഞങ്ങള്‍ പരിശ്ഉദ്ധരല്ലെന്നു ഞങ്ങ്അള്‍ എറ്റുപറയുന്നു പിതാവും തന്റെ പുത്രനും തന്നില്‍ നിന്നുള്ള അരൂപിയും അല്ലാതെ ആരും പരിശുദ്ധരല്ല.എന്നു ഞങ്ങള്‍  പ്രഖ്യാപിക്കുന്നു “    (മലങ്ങ്കര കുര്ബാന തീര്ത്ഥാടകസഭയില്‍ )

മനുഷ്യന്‍ വിശുദ്ധീകരിക്കപ്പെടുന്നതു എങ്ങനെ ?

1)    ദൈവസ്തുതിപ്പു വഴിയാണു മനുഷ്യര്‍ വിശുദ്ധീകരിക്കപ്പെടുന്നതു !
2)     ദൈവസ്തുതികീര്‍ത്തനങ്ങള്‍ മനുഷ്യനെ ദൈവത്തിംഗ്കലേക്കു ആകര്‍ഷിക്കും
3)    വിശുദ്ധന്മാരോടുള്ള സംസര്‍ഗം ദൈവസംസര്‍ഗത്തിലേക്കു നയിക്കും
4)    നാം ദൈവത്തിന്‍റെ മക്കളായിതീരുവാന്‍ നമ്മേ പഠിപ്പിച്ച പിതാക്കന്മാരെ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും നാം ഓര്‍ക്കണം . (ഹെബ്രാ13:7 )
5)    ദൈവമാതാവും സകലവിശുദ്ധന്മാരും നമ്മോടൊത്തു പരിശുദ്ധകുര്ബാനയില്‍ പങ്ങ്കു കൊള്ളുന്നുണ്ടു അവരോടൊത്തുള്ള ദിവ്യബലിയും പ്രാര്‍ത്ഥനകളും നമ്മള്‍ വിശുദ്ധീകരിക്കപ്പെടുവാന്‍ നമ്മേ സഹായിക്കും.
6)    എറ്റവും പ്രധാനപ്പെട്ടതു നമ്മുടെ ബലഹീനാവസ്ഥയെ അംഗീകരിച്ചുകൊണ്ടു വിശുദ്ധിയിലേക്കു വളരുവാനുള്ള ആഗ്രഹം ദൈവത്തിന്റെ സമക്ഷം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുകയാണു.
7)    ഞാന്‍ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടതും വിശുദ്ധീകരിക്കപ്പെട്ടതുമായ ഒരു പളൂങ്ങ്കു പാത്രമാണു എന്‍റെ ഒരു ചെറിയ അസ്രദ്ധപോലും ഞാനാകുന്ന പാത്രത്തില്‍ അശുദ്ധികലരാന്‍ ഇടയാകുമെന്നും അതു   തുടരാന്‍ ഞാന്‍ അനുവദിച്ചാല്‍ ഞാന്‍ അശുദ്ധനയിതീരും !



8)    നമ്മില്‍ ബീജാവാപം ചെയ്യപ്പെട്ട അശുദ്ധിയുടെ വിത്തു അനുകൂലസാഹചര്യങ്ങളില്‍  പൊട്ടിമുളയ്ക്കും അതിനെ താലോലിച്ചാല്‍   നാം ദൈവത്തിനു പുറം തിരിഞ്ഞ അവസ്ഥയിലേക്കു കൂപ്പുകുത്തും .
9)    ഒരാള്‍  വ്രുതം സ്വീകരിച്ചു സന്യാസി ആകുമ്പോള്‍ ,  പ്ട്ടം സ്വീകരിക്കുമ്പോള്‍ മേല്പട്ടക്കരാകുമ്പോള്‍ ,  വിവാഹമെന്ന കൂദാശ സ്വീകരിക്കുമ്പോള്‍ , മറ്റുകൂദാശകളും സ്വീകരിക്ക്മ്പോള്‍  അയാള്‍  വിശുദ്ധിയിലാണു പിന്നെ എങ്ങനെ വീണുപോകുന്നു ?
10)     നിനക്കു ലഭിച്ച ദൈവിക വരങ്ങളെ ഉജ്വലിപ്പിക്കാതെയിരിക്കുന്നതുകൊണ്ടും ആന്തരീക വിശുദ്ധി നഷ്ടപ്പെടുത്തുന്നതുകൊണ്ടും  ( “ നിന്‍റെ ശത്രുവായ പിശാചു അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്നു അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നു” ) . അവന്‍റെ വലയില്‍ വീണുപോകുന്നു. അങ്ങനെ ആദ്യ്മുണ്ടായിരുന്ന വിശുദ്ധി നഷ്ടപ്പെടുന്നു.
   
വീഴാതിരിക്കുന്നവന്‍ ഭാഗ്യവാന്‍ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...