Tuesday 9 January 2018

ഏക മദ്ധ്യസ്ഥന്‍. ( 1തിമോ.2:5 )

അതിനു പലപ്പോള്‍ മറുപടികൊടുത്തതുമാണു ,വീണ്ടും അതു തന്നെ വളച്ചൊടിച്ചു പറയും

അതിനു മറുപടി പറയുന്നതിനു മുന്‍പ് 4 മുതല്‍ നോക്കാം

എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ല പ്രാര്ത്ഥനയുടെ മറ്റൊരു ലക്ഷ്യം സാര്വത്രിക രക്ഷയാണു. എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്ത്ഥന നമ്മുടെ രക്ഷകനായ ദൈവത്തിനു സ്വീകാര്യമാണു. ദൈവം സ്രഷ്ടാവെന്നതുപോലെ രക്ഷകനുമാണു. അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ദൈവത്തിനു സ്വീകാ്ര്യമാണു. കാരണം എല്ലാവരും രക്ഷപെടണമെന്നുള്ല അവിടുത്തെ ആഗ്രഹത്തിനു യോ
ജിച്ചതാണു

എല്ലാവരും സത്യം അറിയണമെന്നും എല്ലാവരും രക്ഷിക്കപ്പെടണമെന്നുമാണു അവിടുന്നു ആഗ്രഹിക്കുന്നതു, ഒരു ദൈവമേയുള്ലു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളു - മനുഷ്യനായ യേശുക്രിസ്തു.

"ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി "
ദൈവത്തിനും ll മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥനാകാന്‍ ഒരു മനുഷ്യനു സാധ്യമല്ല.

മനുഷ്യനെ രക്ഷിക്കുവാന്‍ ഒരു മനുഷ്യനു സാധ്യമല്ല.

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏകവാതില്‍
യേശു മാത്രമാണു.
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ല ഏക ഇടനിലക്കാരന്‍ യേശു മാത്രമാണു .മറ്റൊരു ഇടനിലക്കാരനോ ,മാധ്യസ്ഥനോ , ഇല്ല.

എന്തുകൊണ്ടു ?

ദൈവം അപരിമേയനാണു എന്നാല്‍ മനുഷ്യനോ പരിമിതിയുള്ലവനും . ദൈവം ആകാശം പോലെ ഉന്നതത്തിലാനെങ്കില്‍ മനുഷ്യന്‍ പാതാളം പോലെ താഴ്ച്ചയിലാണു .എന്നു പറഞ്ഞാല്‍ പരസ്പരം ബന്ധപ്പെടുക എളുപ്പമല്ല.

പിന്നെ എങ്ങനെ ഇതു സാധിക്കും. ?

ദൈവവുമായി ബന്ധപ്പെടാന്‍ ദൈവംതന്നെ വേണം .

മനുഷ്യനുമായി ബന്ധപ്പെടാന്‍ മനുഷ്യനും വേണം .

ചുരുക്കത്തില്‍ ദൈവവും മനുഷ്യനുമായവനുമാത്രമേ ഇതു സാധിക്കൂ. മറ്റാര്‍ക്കും സാധിക്കില്ല.

അങ്ങനെ പൂര്ണ ദൈവവും പൂര്ണമനുഷ്യനുമായ യേശുക്രിസ്തുവിനു മാത്രമേ ദൈവവും മനുഷ്യനുമായുള്ള മാധ്യസ്ഥം വഹിക്കാന്‍ സാധിക്കൂ.

യേശുക്രിസ്തു ദൈവമായതിനാല്‍ ദൈവവുമായിട്ടും അതേസമയം മനുഷ്യനായതുകൊണ്ടു മനുഷ്യനുമായും ബന്ധപ്പെടാനും മാധ്യസ്ഥം വഹിക്കാനും സാധിക്കും.

അതിനാല്‍ കര്ത്താവായ യേശുവാണു ദൈവത്തിനും മനുഷ്യ്ര്‍ക്കും ഇടയില്‍ ഏക മധ്യസ്ഥന്‍ .

പിന്നെ എന്തിനു മാധ്യസ്ഥപ്രാര്ത്ഥന യാചിക്കുന്നു ?
എത്രയോ ഉപദേശിമാരോടു പ്രാര്ത്ഥനാസഹായം യാചിക്കുന്ന സെക്ടുകാര്‍ ഉണ്ടു ?

കത്തോലിക്കാസഭയില്‍ അതു നിത്യ സംഭവമാണു.

പൌലോസ് സ്ളീഹാപോലും എത്രയോ പ്രാവശ്യം പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടു ?

കുര്‍ബാനയുടെ സമയത്തു പലപ്രാവശ്യം വൈദീകര്‍ ജനത്തിന്രെ പ്രാര്ത്ഥ്നാസഹായം തേടുന്നു .

അപ്പോള്‍ സെക്ടുകാര്‍ പറയും ജീവിച്ചിരിക്കുന്നവരോടു മാത്രമാണു അപേക്ഷിക്കുന്നതെന്നു ?

കത്തോലിക്കാസഭയിലുള്ലവരും മരിച്ചവരോടു മാധ്യസ്ഥം യാചിക്കില്ല. ആരാ മരിച്ചവര്‍ .? രണ്ടാം മരണത്തിനു യോഗ്യരായവരാണു മരിച്ചവര്‍ . അബ്രഹാമും ,യാക്കോബും,ഒന്നും മരിച്ചവരെല്ലെന്നു ദൈവം തന്നെ പറഞ്ഞു. പരിശുദ്ധന്മാരും ,സഹദേന്മാരും ,രക്തസാക്ഷികളും ഒന്നും മരിച്ചവരല്ല. ഇന്നുംജീവിക്കുന്നവരാണു. കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ മരിച്ചാലും ജീവിക്കും.

ഒരു പ്രാര്ത്ഥനയും യേശുവില്‍ ക്കൂടിയല്ലാതെ പിതാവിലേക്കു പ്രവേശിക്കില്ല. കന്യാമറിയത്തിന്‍റെ പ്രാര്ത്ഥനയും യാചനയും പോലും യേശുവില്‍ ക്കൂടി മാത്രമേ പിതാവിന്രെ സന്നിധിയിലേക്കു പ്രവേശിക്കുന്നുള്ളു.

പിന്നെ എന്തിനു വിശുദ്ധന്മാരോടു പ്രാര്ത്ഥിക്കണം ?
അവശ്യമുള്ലവര്‍ മാത്രം പ്രാര്ത്ഥിക്കുന്നു. ആവശ്യ്മില്ലാത്തവര്‍ യേശുവിനോടു മാത്രം പ്രാര്ത്ഥിക്കുന്നു.

എല്ലാവരും മനുഷ്യരോടു പ്രാര്ത്ഥനാ സഹായം ആവശ്യ്പ്പെടുന്നുണ്ടോ ? ഇല്ല. ചുരുക്കം ചിലര്‍.

ഇത്രയും കൊണ്ടു വ്യക്തമായിക്കാണുമെന്നു വിചാരിക്കുന്നു .പോരാത്തവര്‍ എന്‍റെ ബ്ളോഗില്‍ തപ്പുക . josephchackalamuriyil. +google plus

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...