Wednesday 10 January 2018

വിവാഹത്തിന്‍റെ പവിത്രതയും അവിഭാജ്യതയും !

"ദൈവമായ കര്ത്താവു അരുളിചെയ്തു :മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല ; അവനു ചേര്ന്ന ഇണയെ ഞാന്‍ നല്കും. ( ഉല്പ.2:18 )
" അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യയോടു ചേരും .അവര്‍ ഒറ്റശരീരമായിത്തീരും " ( ഉല്പ. 2:24 )
പിതാവിനാല്‍ സ്ഥാപിക്കപ്പെട്ട ഏക കൂദാശയാണെല്ലോ വിവാഹം .സ്വീകരിച്ചരണ്ടുപേരും ,ദൈവക്രുപയില്‍ ആയിരുന്നു. വരപ്രസാദാവസ്ഥയില്‍ ആയിരുന്നു. പാപാവസ്ഥയിലല്ലായിരുന്നു. അതിനാല്‍ ഇതു വളരെ പവിത്രമായ ഒന്നാണു .അര്ത്ഥികള്‍ രണ്ടാളും വരപ്രസദാവസ്ഥയില്‍ ആയിരിക്കണം .വളരെ ഒരുക്കത്തോടെ മാത്രമേ വിവാഹവേദിയെ സമീപിക്കാവൂ.

ഇതു ദൈവത്തിന്‍റെ ഒരു വലിയ വിളിയാണു .

ഇതു എല്ലാവര്‍ക്കും പറഞ്ഞിട്ടില്ല. വിളിലഭിച്ചവര്‍ക്കു മാത്രം ള്ളതാണു .
ഒരിക്കല്‍ കര്ത്താവു വിവാഹത്തിന്‍റെ അവിഭാജ്യതയെക്കുറിച്ചു പറഞ്ഞപ്പോള്‍ , ശിഷ്യന്മാര്‍ കര്ത്താവിനോടു പറഞ്ഞു വിവാഹം ചെയ്യാതിരിക്കുന്നതാണെല്ലോ ഭേദം ? അതിനു കര്ത്താവു പറഞ്ഞു ക്രുപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം സ്വീകരിക്കുന്നില്ല. ( മത്താ.19 :3 - 12 )

വിവാഹജീവിതം വളരെ ഉത്തരവാദിത്വമുള്ളതാണു.

യേശു പത്രോസിനെ സഭയുടെ തലവനായി ചുമതല ഏള്‍പ്പിക്കുന്നതിനു മുന്‍പു പത്രോസിനോടു മൂന്നു പ്രാവശ്യം ചോദിക്കുന്നു.
" യോഹന്നാന്‍റെ പുത്രനായ ശെമയോനേ നീ ഇവരേക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ ? " യോഹ, 21: 15 )

ഒരുപ്രാവശ്യം ചോദിച്ചു നിര്ത്തുകയല്ലായിരുന്നു.അതു മൂന്നു പ്രാവശ്യം ആവര്ത്തിക്കുന്നു. ആ സ്ഥാനത്തിന്‍റെ പ്രാധാന്യത്തേയും ,ഉത്തരവാദിത്വത്തേയുമാണു ഇവിടെ കാണിക്കുക. ബൈബിളില്‍ ഒരു കാര്യം തന്നെ പലപ്രാവശ്യം ആവര്ത്തിക്കുന്നതു അതിന്‍റെ പ്രാധാന്യത്തെ കാണിക്കാനാണു.

വിവാഹാര്ത്ഥികളോടും മൂന്നു പ്രാവശ്യം ചോദിക്കുന്നു. അവരുടെ സമ്മതം !!!!

1) വീട്ടില്‍ വെച്ചു . വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പു അവരുടെ അഭിപ്രായവും സമ്മതവും വേണ്ടപ്പെട്ടവര്‍ മനസിലാക്കുന്നു.
2) പള്ളിയില്‍ വെച്ചുള്ള മനസമ്മതം .സാക്ഷികളുടെ മുന്‍പില്‍ വെച്ചു വൈദീകന്‍ ചോദിച്ചു മനസിലാക്കുന്നു.
3) വിവാഹത്തിനായി പള്ളിയല്‍ ആഗതരായ അര്ത്ഥികളോടു വിവാഹത്തിനു മുന്‍പു ഒരിക്കല്ക്കൂടി വൈദീകന്‍ അവരുടെ സമ്മതം ഉറപ്പിക്കുന്നു.

ഇതിന്‍റെ അര്ത്ഥം അവര്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ചു അവരെ നന്നായി ബോധ്യപ്പെടുത്താനാണു .

അവിഭാജ്യത .

" .... ദൈവം സംയോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ ( മര്‍ക്കൊ 10: 9 ) .. " ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു. " മര്‍കൊ. 10 :11 - 12 )
വി. മര്‍ക്കോസ് അറിയിച്ച സുവിശേഷത്തില്‍ വിവാഹത്തെ സംബന്ധിച്ചു യേശുവിന്‍റെ പ്രസ്താവന വളരെ വ്യക്തമാണു. ഒരു കാരണവശാലും വിവാഹമോചനം കര്ത്താവു അനുവദിക്കുന്നില്ല.

എന്നാല്‍ വി.മത്തായിയുടെ സുവിശേഷത്തില്‍ പരസംഘം മൂലമല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നുവെന്നു പറയുമ്പോള്‍ പരസംഘം മൂലം ഉപേക്ഷിക്കമെന്നു തോന്നിപ്പോകും. അതു ശരിയല്ല. ഇതു മോശയുടെ നിയമത്തിന്‍റെ വ്യാഖ്യാനത്തില്‍ വന്ന പിശകാകാനാണു സാധ്യത.

പിതാക്ക്ന്മാരുടെ ഇടയില്‍ ആദിമകാലം മുതലേ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണു .അതിനു മറ്റൊറ്റു വ്യാഖ്യാനമുള്ലതു കുറേക്കൂടി സ്വീകാര്യമാണു അതായതു .വിവാഹ വാഗ്ദാനം നടന്നുകഴിഞ്ഞ ഒരു സ്ത്രീപരപുരുഷബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവളെ ഉപേക്ഷിക്കാം .അവളെ വിവാഹം ചെയ്യേണ്ടകാര്യമില്ല. കാരണം ഒരു കന്യകെയാണു വിവാഹം ചെയ്യുന്നതു.അതിനു വിരുദ്ധമായി സംഭവിച്ചാല്‍ അവളെ വിവാഹം ചെയ്യാതെ വിവാഹവാഗ്ദത്തത്തില്‍ നിന്നും പിന്മാറന്‍ പുരുഷനു അവകാശമുണ്ടു .യൌസേപ്പും മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തതും ഈ കാരണം കൊണ്ടായിരുന്നു.

അല്ലാതെ വിവാഹത്തിനു ശേഷം ഒരു കാരണത്താലും ഭാര്യയെ ഉപേക്ഷിക്കാന്‍ പുരുഷനു അധികാരമില്ലെന്നാണു യേശു പഠിപ്പിക്കുന്നതു

ഇതു എല്ലാവര്‍ക്കും ഒരു പുതുവല്സര ധ്യാനചിന്തയാകട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...